"ഇ. എ. എൽ. പി. എസ്. നെല്ലിമല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 207: വരി 207:
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==
പരിസ്ഥിതി ദിനം, യോഗാദിനം, ബഷീർ ദിനം, ചാന്ദ്രദിനം, ഹിരോഷിമ-നാഗസാക്കി ദിനം, സ്വാതന്ത്ര്യ ദിനം, അധ്യാപകദിനം ഓസോൺ ദിനം, ഗാന്ധിജയന്തി, ശിശൂദിനം, റിപ്പബ്ലിക് ദിനം, ദേശീയശാസ്ത്രദിനം ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും വെെവിധ്യമാർന്ന പരിപാടികളോടെ നടത്തുന്നു.ദേശീയ, അന്തർദേശീയ പ്രാധാന്യമുള്ള ദിനങ്ങൾ അതാതു ദിവസത്തിൻ്റെ പ്രാധാന്യം അനുസരിച്ച് പോസ്റ്റർ / ബാഡ്ജ് നിർമ്മാണം, ചിത്രരചന, ചെറുകഥ, ബോധവത്കരണ ക്ലാസ്സുകൾ, വിവിധ കലാരൂപങ്ങളുടെ അവതരണം, ക്വിസ് മത്സരം, പതിപ്പ് തയ്യാറാക്കൽ, വീഡിയോ നിർമ്മാണം തുടങ്ങിയ വിവിധ പ്രവർത്തനങ്ങളിലൂടെ സമുചിതമായി നടത്തി വരുന്നു . കൂടുതൽ  
പരിസ്ഥിതി ദിനം, യോഗാദിനം, ബഷീർ ദിനം, ചാന്ദ്രദിനം, ഹിരോഷിമ-നാഗസാക്കി ദിനം, സ്വാതന്ത്ര്യ ദിനം, അധ്യാപകദിനം ഓസോൺ ദിനം, ഗാന്ധിജയന്തി, ശിശൂദിനം, റിപ്പബ്ലിക് ദിനം, ദേശീയശാസ്ത്രദിനം ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും വെെവിധ്യമാർന്ന പരിപാടികളോടെ നടത്തുന്നു.ദേശീയ, അന്തർദേശീയ പ്രാധാന്യമുള്ള ദിനങ്ങൾ അതാതു ദിവസത്തിൻ്റെ പ്രാധാന്യം അനുസരിച്ച് പോസ്റ്റർ / ബാഡ്ജ് നിർമ്മാണം, ചിത്രരചന, ചെറുകഥ, ബോധവത്കരണ ക്ലാസ്സുകൾ, വിവിധ കലാരൂപങ്ങളുടെ അവതരണം, ക്വിസ് മത്സരം, പതിപ്പ് തയ്യാറാക്കൽ, വീഡിയോ നിർമ്മാണം തുടങ്ങിയ വിവിധ പ്രവർത്തനങ്ങളിലൂടെ സമുചിതമായി നടത്തി വരുന്നു. [[ഇ.എ.എൽ.പി.എസ്. നെല്ലിമല/|കൂടുതൽ]]


'''പ്രവേശനോത്സവം'''
'''പ്രവേശനോത്സവം'''

23:19, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ഇ. എ. എൽ. പി. എസ്. നെല്ലിമല
വിലാസം
നെല്ലിമല

നെല്ലിമല പി.ഒ.
,
689542
,
പത്തനംതിട്ട ജില്ല
സ്ഥാപിതം23 - 05 - 1921
വിവരങ്ങൾ
ഫോൺ0469 2665699
ഇമെയിൽealpsnellimala@gmail.com
കോഡുകൾ
സ്കൂൾ കോഡ്37324 (സമേതം)
യുഡൈസ് കോഡ്32120600513
വിക്കിഡാറ്റQ87593723
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഉപജില്ല പുല്ലാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംആറന്മുള
താലൂക്ക്തിരുവല്ല
ബ്ലോക്ക് പഞ്ചായത്ത്കോയിപ്രം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് കോയിപ്രം
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ10
പെൺകുട്ടികൾ10
ആകെ വിദ്യാർത്ഥികൾ20
അദ്ധ്യാപകർ3
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജാജിമോൾ എ. എ
പി.ടി.എ. പ്രസിഡണ്ട്രമ്യ ശ്രീകുമാർ
എം.പി.ടി.എ. പ്രസിഡണ്ട്അനിത ടി
അവസാനം തിരുത്തിയത്
30-01-202237324


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ പുല്ലാട് ഉപജില്ലയിലെ നെല്ലിമലയിൽ സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ഇ എ എൽ പി സ്കൂൾ നെല്ലിമല .

ചരിത്രം

കൊല്ലവർഷം 1096 ഇടവമാസം പത്താം തീയതി അതായത് ക്രിസ്താബ്ദം 1921 മെയ് 23 ന് മലങ്കര മാർത്തോമ സഭയുടെ സുവിശേഷ സംഘം ജനറൽ സെക്രട്ടറിയായിരുന്ന ദിവംഗതനായ അയിരൂർ ചെറുകര സി.പി. ഫിലിപ്പോസ് കശ്ശീയയുടെ ഉദ്യമത്തിലും നെല്ലിമല നെല്ലിക്കൽ പാലമറ്റത്ത് പരേതനായ ശ്രീ മാത്തൻ ഔസേപ്പ് ഔദാര്യമായി സംഭാവന ചെയ്ത സ്ഥലത്തും അദ്ദേഹത്തിൻറെ സ്ഥലവാസികളുടെയും പരിശ്രമ ത്തോടും നെല്ലിമല ബഥേൽ മാർത്തോമ്മാ ഇടവക വികാരിയായിരുന്ന വട്ടക്കോട്ട ആയി കലമണ്ണിൽ പരേതനായ റവ. കെ. ഇ ജേക്കബ് കശ്ശീശ്ശയുടെ തീവ്രയജ്ഞത്തോടുകൂടി ആണ് നെല്ലിമല എൽപി സ്കൂൾ സ്ഥാപിതമായത്. കൂടുതൽ ചരിത്രം..

ഭൗതികസൗകര്യങ്ങൾ

  • സൗകര്യപ്രദമായി പഠനപ്രവർത്തനങ്ങൾ നടത്താൻ കഴിയുന്ന സ്കൂൾ കെട്ടിടം
  • ചുറ്റുമതിൽ
  • വൃത്തിയുള്ള ടോയ് ലറ്റ് സംവിധാനങ്ങൾ
  • വ്യത്തിയും, ഭംഗിയും, സൗകര്യങ്ങളും ഉള്ള കിച്ചൺ.
  • കുടിവെള്ള സൗകര്യം .
  • ലൈബ്രറി
  • ഹൈടെക് ക്ലാസ് റൂം
  • ലബോറട്ടറി
  • കളിസ്ഥലം



മികവുകൾ

പഠന നിലവാരത്തിൽ എന്നും മുന്നിലാണ് നെല്ലിമല ഇ.എ.എൽ.പി സ്കൂളിലെ കുട്ടികൾ. പുല്ലാട് ഉപജില്ലയിൽ നടത്തുന്ന ക്വിസ് മത്സരങ്ങളിലും, മത്സര പരീക്ഷകളിലും പങ്കെടുത്ത് വിജയം കരസ്ഥമാക്കാറുണ്ട്. ഈ സ്കൂളിൽ നിന്ന് എൽ.എസ്.എസ് സ്കോളർഷിപ്പ് പരീക്ഷയിൽ വിജയം കരസ്ഥമാക്കാൻ കുട്ടികൾക്ക് കഴിയുന്നുണ്ട്. ഗവൺമെൻറ് വിദ്യഭ്യാസ സംരക്ഷണ യജ്ഞത്തിൻ്റെ ഭാഗമായി നടപ്പിലാക്കുന്ന എല്ലാ പദ്ധതികളും  വിജയപ്രദമായി നടപ്പിലാക്കി മികവ് പുലർത്താൻ കഴിയുന്നു .

ശാസ്ത്ര, ഗണിത ശാസ്ത്ര വിഷയവുമായി ബന്ധപ്പെട്ട പരീക്ഷകളിലും. പരീക്ഷണങ്ങളിലും. കുട്ടികൾ അവരുടേതായ കഴിവ് തെളിയിച്ച് മുന്നേറുന്നു എന്നുള്ളത് ഈ സ്കൂളിന് എന്നും അഭിമാനകരമായ ഒന്നാണ്.

കൂടുതൽ അറിയുവാൻ....


ഹൈടെക് പൂർത്തീകരണ പ്രഖ്യാപനം

      നെല്ലിമല ഇ.എ.എൽ.പി.സ്കൂളിന്റെ ഹൈടെക് പൂർത്തീകരണ പ്രഖ്യാപനം 12-10-2020 ന് സർക്കാർ നിർദ്ദേശ പ്രകാരം നടത്തി.

സമ്പൂർണ ഹൈടെക് സ്കൂൾ പൂർത്തീകരണ പ്രഖ്യാപനം

നേട്ടങ്ങൾ

പഠന നിലവാരത്തിൽ എന്നും മുന്നിലാണ് നെല്ലിമല ഇ.എ.എൽ.പി സ്കൂളിലെ കുട്ടികൾ. പുല്ലാട് ഉപജില്ലയിൽ നടത്തുന്ന ക്വിസ് മത്സരങ്ങളിലും, മത്സര പരീക്ഷകളിലും പങ്കെടുത്ത് വിജയം  കരസ്ഥമാക്കാറുണ്ട്.

2019-2020 അദ്ധ്യയന വർഷം നടത്തിയ എൽ.എസ്.എസ് സ്കോളർഷിപ് പരീക്ഷയിൽ അനിമിത്ര് അനിൽ മികച്ച വിജയം കരസ്ഥമാക്കി.

2019-2020 അധ്യയന വർഷം മാർത്തോമ പ്രൈമറി സ്കൂൾ സംസ്ഥാന കലോത്സവത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി.

2021-22 അദ്ധ്യയനവർഷം  രാഷ്ട്രീയ ആവിഷ്കാർ അഭിയാൻ്റെ ഭാഗമായി ശാസ്ത്ര - സാഹൂഹ്യ ശാസ്ത്ര ,ഗണിത വിഷയങ്ങളെ അടിസ്ഥാനമാക്കി നടത്തിയ ക്വിസ് മത്സരത്തിൽ BRC തലത്തിൽ മൂന്നാം സ്ഥാനം നാലാം ക്ലാസ്സ് വിദ്യാർഥി സുജിത്ത് T.S നേടി. കൂടുതൽ അറിയാൻ..

മുൻസാരഥികൾ

പ്രധാന അധ്യാപകർ വര്ഷം
ശ്രീ പി കെ കോരുത്
സി. പോത്തൻ
റ്റിപി മത്തായി
പി എൻ ചാണ്ടി
പി പി ചാക്കോ
കെ ജെ മത്തായി
ശ്രീമതി മറിയം
ജോൺ വർഗീസ്
സി എ അമ്മിണികുട്ടി
ശോശാമ്മ എബ്രഹാം
ലളിത അമ്മ തോമസ്
ശാന്തമ്മ തോമസ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ദിനാചരണങ്ങൾ

പരിസ്ഥിതി ദിനം, യോഗാദിനം, ബഷീർ ദിനം, ചാന്ദ്രദിനം, ഹിരോഷിമ-നാഗസാക്കി ദിനം, സ്വാതന്ത്ര്യ ദിനം, അധ്യാപകദിനം ഓസോൺ ദിനം, ഗാന്ധിജയന്തി, ശിശൂദിനം, റിപ്പബ്ലിക് ദിനം, ദേശീയശാസ്ത്രദിനം ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും വെെവിധ്യമാർന്ന പരിപാടികളോടെ നടത്തുന്നു.ദേശീയ, അന്തർദേശീയ പ്രാധാന്യമുള്ള ദിനങ്ങൾ അതാതു ദിവസത്തിൻ്റെ പ്രാധാന്യം അനുസരിച്ച് പോസ്റ്റർ / ബാഡ്ജ് നിർമ്മാണം, ചിത്രരചന, ചെറുകഥ, ബോധവത്കരണ ക്ലാസ്സുകൾ, വിവിധ കലാരൂപങ്ങളുടെ അവതരണം, ക്വിസ് മത്സരം, പതിപ്പ് തയ്യാറാക്കൽ, വീഡിയോ നിർമ്മാണം തുടങ്ങിയ വിവിധ പ്രവർത്തനങ്ങളിലൂടെ സമുചിതമായി നടത്തി വരുന്നു. കൂടുതൽ

പ്രവേശനോത്സവം

2021 ജൂൺ 1 ന് പ്രവേശനോത്സവം ഗൂഗിൾ മീറ്റ് വഴി ഓൺലൈൻ ആയി നടന്നു.

ജൂൺ 5- ലോക പരിസ്ഥിതി ദിനം

കുട്ടികളും അദ്ധ്യാപകരും അവരവരുടെ വീടുകളിൽ വൃക്ഷത്തെകളും പച്ചക്കറികളും നട്ടു.

പരിസ്ഥിതി ദിന ക്വിസ്, പരിസ്ഥിതി ദിന ഗാനം, പോസ്റ്റർ രചന എന്നിവ നടത്തി.

ജൂൺ 19 - വായനാദിനം

വായന ദിനത്തിൽ എല്ലാ കുട്ടികൾക്കും വായനാസാമഗ്രികൾ നൽകി, പി.എൻ പണിക്കർ - കുറിപ്പ് തയ്യാറാക്കി, പത്ര വായനയ്ക്ക് മുൻ തൂക്കo നൽകി,വായനാ മത്സരം, വായനാ ദിന ക്വിസ് എന്നിവ നടത്തി. ഇ-പതിപ്പ് തയ്യാറാക്കി. ഇ-ലൈബ്രറി ഒരുക്കി.

ജൂലൈ 5 - ബഷീർ ചരമദിനം

ബേപ്പൂർ സുൽത്താൻ എന്ന് വിശേഷിപ്പിക്കുന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ ചരമദിന അനുസ്മരണം നടത്തി. ബഷീർ കൃതികൾ പരിചയപ്പെടുത്തി, ബഷീർ ദിന ക്വിസ് നടത്തി.

ജൂലൈ 21- ചാന്ദ്രദിനം

സൂര്യഗ്രഹണം, ചന്ദ്രഗ്രഗണം, ചന്ദ്രയാൻ തുടങ്ങിയവയുടെ വീഡിയോ പ്രദർശനം നടത്തി. ചന്ദ്രനെ കുറിച്ചുള്ള കടങ്കഥകൾ, കവിതകൾ എന്നിവ കുട്ടികൾ അവതരിപ്പിച്ചു. ചാന്ദ്രദിന ക്വിസ് നടത്തി. ഇ-പതിപ്പ് തയ്യാറാക്കി.

ആഗസ്റ്റ് 15 സ്വാതന്ത്ര ദിനം

ആഗസ്റ്റ് 15 രാവിലെ 8.45 ന് സ്കൂൾ H.M പതാക ഉയർത്തി. സ്വാതന്ത്ര ദിന ക്വിസ്, പതിപ്പ് തയ്യാറാക്കൽ , പതാക നിർമ്മിക്കൽ ,കുട്ടികളുടെ ഫാൻസി ഡ്രസ് എന്നിവ നടത്തി. ഇ-പതിപ്പ് തയ്യാറാക്കി.

ഒക്ടോബർ 2- ഗാന്ധിജയന്തി

ഗാന്ധി ക്വിസ്, ഫാൻസി ഡ്രസ് എന്നിവ നടത്തി. ഗാന്ധിജിയെക്കുറിച്ച് കുട്ടികൾ ജീവചരിത്രകുറിപ്പ് തയ്യാറാക്കി.

നവംബർ 1 - കേരളപ്പിറവി , തിരികെ സ്കൂളിലേക്ക്

2021 നവംബർ 1 കേരളപ്പിറവി ദിനത്തിൽ സ്കൂൾ അലങ്കരിച്ച് കോവിഡ് പ്രോട്ടോകോൾ സ്കൂൾ ലോക്കൽ മാനേജരുടെ സാന്നിധ്യത്തിൽ കുട്ടികൾക്ക് ബലൂൺ നൽകി വിദ്യാലയത്തിലേക്ക് വരവേറ്റു.

അദ്ധ്യാപകർ

പ്രഥമ അധ്യാപിക : ശ്രീമതി. ജാജിമോൾ  എ.എ

ക്രമ നമ്പർ പേര്  
1 ശ്രീമതി. ജാജിമോൾ  എ.എ

(പ്രഥമ അധ്യാപിക)

2 അഹല്യ ദേവദാസ് .ഡി
3 അനിത .ടി
4 പാർവതി എ.സ് കുമാർ
5 രഞ്ജിത കുമാരി

പ്രവർത്തനങ്ങൾ

ഉച്ചഭക്ഷണ പദ്ധതി

          കേന്ദ്ര ഗവൺമെൻ്റിൻ്റെ ധനസഹായത്തോടെ സംസ്ഥാന ഗവൺമെൻ്റ് നടത്തി വരുന്ന ഈ പദ്ധതിയിൽ സംസ്ഥാനത്ത് 12 ലക്ഷത്തോളം കുട്ടികൾ ഭാഗമായിട്ടുണ്ട്. കൂടുതൽ അറിയാൻ..

         

പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൂൾ ഫോട്ടോകൾ

സ്കൂൾ  പ്രവർത്തനങ്ങൾ ചിത്രങ്ങളിലൂടെ

കൂടുതൽ ചിത്രങ്ങൾ

ക്ലബ്ബുകൾ

  • വിദ്യാരംഗം‌
  • സയൻസ് ക്ലബ്ബ്
  • ഗണിത ക്ലബ്ബ്
  • പരിസ്ഥിതി ക്ലബ്ബ്
  • പ്രവർത്തി പരിചയ നൈപുണ്യ ക്ലബ്.

വഴികാട്ടി

തിരുവല്ല,കോഴഞ്ചേരി റോഡിൽ പൊയ്കപ്പടിയിൽ നിന്ന് നെല്ലിമല SBI ജംഗ്ഷനിൽ നിന്ന് ഓതറ റോഡിൽ 500 മീറ്റർ കഴിയുമ്പോൾ ഇടത്തേക്കുള്ള റോഡിൽ 50 മീറ്റർ കഴിയുമ്പോൾ ഇടത് വശത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു.

"https://schoolwiki.in/index.php?title=ഇ._എ._എൽ._പി._എസ്._നെല്ലിമല&oldid=1513565" എന്ന താളിൽനിന്ന് ശേഖരിച്ചത്