"മീനാക്ഷിവിലാസം ജി.വി.എച്ച്.എസ്.എസ്. പേരൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PVHSSchoolFrame/Pages}} | {{PVHSSchoolFrame/Pages}}ഇന്ത്യയുടെ സ്വാതന്ത്രലബ്‍ധിക്ക് മുമ്പ് കൊല്ലം ജില്ലയിൽ കൊറ്റങ്കര പഞ്ചായത്തിൽ പേരൂർ പ്രദേശത്ത് പ്രവർത്തിച്ചു തുടങ്ങിയ വിദ്യാലയമാണ് ഇന്ന് പേരൂർ മീനാക്ഷിവിലാസം ഗവൺമെന്റ് വൊക്കേഷണൽ & ഹയർ സെക്കന്ററി സ്‍കൂൾ എന്ന നാമധേയത്തിൽ അറിയപ്പെടുന്നത്. പേരൂർ കരുനല്ലൂർ ഭഗവതി ക്ഷേത്രത്തിന് തെക്ക്, ഏലായുടെ (നെൽപാടം) കിഴക്കേക്കരയിൽ സ്ഥിതിചെയ്‍തിരുന്ന കല്ലുവിള പ്രൈമറി സ്‍കൂൾ 1944 ൽ പുന്തലത്താഴം വൈ എം വി എ വായനശാലയിലും തുടർന്ന് ഇപ്പോൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്കും മാറ്റി സ്ഥാപിച്ചു. അന്ന് സ്‍കൂളിന്റെ മാനേജരും പ്രഥമാധ്യാപനും ശ്രീ. കുഞ്ഞൻപിളള സാറായിരുന്നു. തുടർന്ന് കാവറ വടക്കതിൽ ശ്രീ. ദാമോദരൻ പിളള സർ ഇത് വിലക്ക് വാങ്ങി അദ്ദേഹം ആക‍്ടിംഗ് അസിസ്റ്റന്റായി സേവനം അനുഷ്ഠിക്കുകയും തുടർന്ന് അധ്യാപകനായി മാറുകയും ചെയ്‍തു. ഈ സമയത്ത് സ്‍കൂൾ പുരയിടത്തിൽ കെട്ടിടം കെട്ടാനും അതിന് ആവശ്യമായ തുക സംഭാവന നൽകാനും തയ്യാറായത് കല്ലുവിള പുത്തൻവീട്ടിൽ ശ്രീ നാരായണ പിളളയാണ്. വീണ്ടും ഈ സ്‍കൂൾ പേരൂർ മീനാക്ഷിവിലാസം ക്ഷേത്രത്തിന് തെക്ക് വശത്തുളള ശ്രീ ആർ ദാമോദരൻ പിളള സാറിന്റെ കുടുംബവക പുരയിടത്തിന് സമീപമുളള പറമ്പിലേക്ക് മാറ്റി സ്ഥാപിച്ച് മീനാക്ഷിദേവിയുടെ നാമം നൽകുകയും ചെയ്‍തു. ഈ നാമം മാറ്റരുത് എന്ന നിബന്ധനയോടുകൂടി 1947 ൽ സ്‍കൂൾ സർക്കാരിന് സറണ്ടർ ചെയ്യുകയാണ് ഉണ്ടായത്. 1966 ൽ ഇത് ഹൈസ്‍കൂളായി ഉയർത്തി. 1967 ജൂണിൽ ഇത് എം.വി.ജി.വി.എൽ. പി എസ്. എന്നും എം.വി.ജി.വിഎച്ച്.എസ് എന്നും രണ്ടായി പ്രവർത്തിച്ചു തുടങ്ങി. 1993 ൽ എം വി ജി വി എച്ച്. എസ് ൽ വൊക്കേഷണൽ ഹയർസെക്കണ്ടറി കോഴ്സ് അനുവദിക്കുകയും അങ്ങനെ വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂളായി മാറുകയും ചെയ്തു. 2000 ഒക്ടോബർ മാസത്തിൽ ഹയർസെക്കണ്ടറി വിഭാഗം കൂടി അനുവദിച്ചതോടെ സ്‍കൂൾ മീനാക്ഷിവിലാസം ഗവൺമെന്റ് വൊക്കേഷണൽ & ഹയർ സെക്കന്ററി സ്‍കൂളായി മാറി. |
22:53, 30 ജനുവരി 2022-നു നിലവിലുള്ള രൂപം
സ്‍കൂൾ | സൗകര്യം | പ്രവർത്തനം | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
ഇന്ത്യയുടെ സ്വാതന്ത്രലബ്‍ധിക്ക് മുമ്പ് കൊല്ലം ജില്ലയിൽ കൊറ്റങ്കര പഞ്ചായത്തിൽ പേരൂർ പ്രദേശത്ത് പ്രവർത്തിച്ചു തുടങ്ങിയ വിദ്യാലയമാണ് ഇന്ന് പേരൂർ മീനാക്ഷിവിലാസം ഗവൺമെന്റ് വൊക്കേഷണൽ & ഹയർ സെക്കന്ററി സ്‍കൂൾ എന്ന നാമധേയത്തിൽ അറിയപ്പെടുന്നത്. പേരൂർ കരുനല്ലൂർ ഭഗവതി ക്ഷേത്രത്തിന് തെക്ക്, ഏലായുടെ (നെൽപാടം) കിഴക്കേക്കരയിൽ സ്ഥിതിചെയ്‍തിരുന്ന കല്ലുവിള പ്രൈമറി സ്‍കൂൾ 1944 ൽ പുന്തലത്താഴം വൈ എം വി എ വായനശാലയിലും തുടർന്ന് ഇപ്പോൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്കും മാറ്റി സ്ഥാപിച്ചു. അന്ന് സ്‍കൂളിന്റെ മാനേജരും പ്രഥമാധ്യാപനും ശ്രീ. കുഞ്ഞൻപിളള സാറായിരുന്നു. തുടർന്ന് കാവറ വടക്കതിൽ ശ്രീ. ദാമോദരൻ പിളള സർ ഇത് വിലക്ക് വാങ്ങി അദ്ദേഹം ആക‍്ടിംഗ് അസിസ്റ്റന്റായി സേവനം അനുഷ്ഠിക്കുകയും തുടർന്ന് അധ്യാപകനായി മാറുകയും ചെയ്‍തു. ഈ സമയത്ത് സ്‍കൂൾ പുരയിടത്തിൽ കെട്ടിടം കെട്ടാനും അതിന് ആവശ്യമായ തുക സംഭാവന നൽകാനും തയ്യാറായത് കല്ലുവിള പുത്തൻവീട്ടിൽ ശ്രീ നാരായണ പിളളയാണ്. വീണ്ടും ഈ സ്‍കൂൾ പേരൂർ മീനാക്ഷിവിലാസം ക്ഷേത്രത്തിന് തെക്ക് വശത്തുളള ശ്രീ ആർ ദാമോദരൻ പിളള സാറിന്റെ കുടുംബവക പുരയിടത്തിന് സമീപമുളള പറമ്പിലേക്ക് മാറ്റി സ്ഥാപിച്ച് മീനാക്ഷിദേവിയുടെ നാമം നൽകുകയും ചെയ്‍തു. ഈ നാമം മാറ്റരുത് എന്ന നിബന്ധനയോടുകൂടി 1947 ൽ സ്‍കൂൾ സർക്കാരിന് സറണ്ടർ ചെയ്യുകയാണ് ഉണ്ടായത്. 1966 ൽ ഇത് ഹൈസ്‍കൂളായി ഉയർത്തി. 1967 ജൂണിൽ ഇത് എം.വി.ജി.വി.എൽ. പി എസ്. എന്നും എം.വി.ജി.വിഎച്ച്.എസ് എന്നും രണ്ടായി പ്രവർത്തിച്ചു തുടങ്ങി. 1993 ൽ എം വി ജി വി എച്ച്. എസ് ൽ വൊക്കേഷണൽ ഹയർസെക്കണ്ടറി കോഴ്സ് അനുവദിക്കുകയും അങ്ങനെ വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂളായി മാറുകയും ചെയ്തു. 2000 ഒക്ടോബർ മാസത്തിൽ ഹയർസെക്കണ്ടറി വിഭാഗം കൂടി അനുവദിച്ചതോടെ സ്‍കൂൾ മീനാക്ഷിവിലാസം ഗവൺമെന്റ് വൊക്കേഷണൽ & ഹയർ സെക്കന്ററി സ്‍കൂളായി മാറി.