"എൻ.എസ്സ്. എസ്സ്.എച്ച്.എസ്സ്.എസ്സ്. കിടങ്ങൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Nsskidangoor (സംവാദം | സംഭാവനകൾ)
No edit summary
Nsskidangoor (സംവാദം | സംഭാവനകൾ)
No edit summary
വരി 165: വരി 165:


മാനുഷനുണ്ടോ ഭയമത് വേറെ
മാനുഷനുണ്ടോ ഭയമത് വേറെ
=== വഞ്ചിപ്പാട്ട് ===
(രചന - അമ്പിളി പി. മലയാളം അധ്യാപിക)
ജീവിതത്തിന്നമരത്ത്  പങ്കായം പിടിച്ചിടുന്ന
തൃക്കിടങ്ങൂരപ്പനെന്നും  തുണയാകണം
മരവും ചെടിയും പുല്ലും പുഴുവും പൂക്കളും കാറ്റും
പുഴയും കടലും കായൽ പരപ്പുകളും
വയലും മലയുംമണ്ണും വായുവും കാനനങ്ങളും
വിളങ്ങുന്ന പ്രകൃത്യംബ യ്ക്കിത തൊഴുന്നേൻ
നാടിൻ പുണ്യവാഹിനിയാം
മീനച്ചിലാറിനെ കാക്കാൻ
മക്കളായ ഞങ്ങളെല്ലാം ഒത്തുചേരുന്നു
കണ്ണിണയ്ക്കാനന്ദമായി കാതിന്നുകളകളമായ് ഹൃദയത്തിന്നു ണർവേകും നറുംഗന്ധമായ്‌
നാവിന്നമൃതായിട്ടെന്നും ജീവനെതൊട്ടുണർത്തുന്ന
അമ്മയുടെ സംരക്ഷണംസൽ പുത്രധർമ്മം
താളമിട്ടു പാടും  ഞങ്ങൾ പ്രകൃതിതൻ താള മെന്നും
പിഴയാതെ, തളരാതെ,കാത്തു കൊള്ളുവാൻ
ഒരു വള്ളപ്പാട് പോലും ഇനി പിന്നോട്ടില്ല ഞങ്ങൾ
താവക പരിശുദ്ധിക്കായ് കാവലുണ്ടിവർ
മക്കളുടെ ജലകേളി ഉണർത്തട്ടെ ഉയർത്തട്ടെ അമ്മയുടെ മഹത്വവും യശസ്സുമെന്നും.
  തുഴക്കൈകൾ തിരുമാറിൽ  തൊടും നേരം ചുരത്തട്ടെ
വത്സല്യാമൃത ദുഗ്ദ്ധമാം നീരുറവകൾ
വിഷജലമൊഴുക്കിയും  മണലൂറ്റിവാരിയും നാം
മാലിന്യങ്ങൾ എറിഞ്ഞിട്ടും മരിച്ചിടാതെ
മക്കൾക്കിന്നുമാവുമ്പോലെ
ജീവജലം നൽകിടുന്ന മാതാവിനായ് പ്രായശ്ചിത്തം ചെയ്തിടേണം നാം
മണൽവാരിവാരി നമ്മൾ
തീർത്തു വെച്ച കയങ്ങളിൽ
ഒടുങ്ങുമെന്നുള്ളതിന്നുമറിഞ്ഞിടാതെ
അന്ധരായ പുത്രരായി തുടരൊല്ലാ നമ്മളിനി
അതിനായീ ജലകേളി സമർപ്പിക്കുന്നു
സഹ്യസാനു പുത്രിയായി പിറന്നമ്മഗൗണനദി എന്ന നാമം ധരിച്ചതും
സ്മരിച്ചിടുന്നേൻ ഗൗണമുനി തൻറെ സപ്ത
തീർത്ഥമുള്ള കമണ്ഡലു ജലമിന്നീ നാടിൻ ജീവജലമായിതേ
കവണയാർ എന്ന് ഞങ്ങൾ  സ്നേഹത്തോടെ വിളിച്ചതും തീരങ്ങളെ പുണർന്നമ്മ ആഗമിച്ചതും
നീലക്കൊടുവേലിയായി നാടിൻ ജീവ ധാരയായി
തീർത്ഥജലമായൊഴുകും  പുണ്യമീയമ്മ
പൂഞ്ഞാർ രാജവംശത്തിന്റെ ധർമ്മദൈവ നാമമാണോ
മീനച്ചിൽ കർത്താവിൽ കുല ദൈവനാമമോ
ശക്തിസ്വരൂപിണിയായ ദേവീ നാമം ധരിച്ചമ്മ
പയസ്സേകി പശിയാറ്റി പാലിച്ചിടുന്നു.
കിടങ്ങൂരിന്നാ രാധിക്കാൻ സുബ്രഹ്മണ്യസ്വാമിയെയും
കൊണ്ടുവന്നജലമിന്നീ പുണ്യ പ്രവാഹം
നീരുവറ്റി കരയുന്ന കൊടിയ വേനലിൽ ഞങ്ങൾ
നീരുറവ തേടിയെത്തും തവപാദത്തിൽ
നീരസമില്ലാതെയെന്നും നാടിനെ കാത്തരുളുന്ന
വരദായിനിയമ്മ കനിയു കെന്നും
നദീസംരക്ഷണത്തിനും ജലസുരക്ഷയ്ക്കുമായി
കിടങ്ങൂരിൽ മക്കൾ ഞങ്ങൾ ഒത്തുചേരുന്നു.
പൊന്നല കൈകളാൽതാങ്ങി
താങ്ങിയീ പൊന്നോട ങ്ങളെ
പുണ്യതീരമണയ്ക്കണേ ദേവസേന.....


== സ്കൂൾ ശുചീകരണം ==
== സ്കൂൾ ശുചീകരണം ==