"ഗവ .യു. പി. എസ്. പറയകാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 132: വരി 132:
# Dr. സുധീരൻ
# Dr. സുധീരൻ
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* നാലുകുളങ്ങര ബസ് സ്റ്റോപ്പിൽ നിന്നും 100  മീറ്റർ വടക്ക്.
* നാലുകുളങ്ങര ബസ് സ്റ്റോപ്പിൽ നിന്നും 100  മീറ്റർ വടക്ക്.

19:37, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ഗവ .യു. പി. എസ്. പറയകാട്
വിലാസം
ഗവ. യു പി എസ്, പറയകാട്

പറയകാട്
,
പറയകാട് പി.ഒ.
,
688540
,
ആലപ്പുഴ ജില്ല
സ്ഥാപിതം1951
വിവരങ്ങൾ
ഫോൺ0478 2561727
ഇമെയിൽparayakadgups@gmail.com
കോഡുകൾ
സ്കൂൾ കോഡ്34340 (സമേതം)
യുഡൈസ് കോഡ്32111000403
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേർത്തല
ഉപജില്ല തുറവൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംഅരൂർ
താലൂക്ക്ചേർത്തല
ബ്ലോക്ക് പഞ്ചായത്ത്പട്ടണക്കാട്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ125
പെൺകുട്ടികൾ110
ആകെ വിദ്യാർത്ഥികൾ235
അദ്ധ്യാപകർ12
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജലജ വി പൈ
പി.ടി.എ. പ്രസിഡണ്ട്കെ ബി സജീവ്
എം.പി.ടി.എ. പ്രസിഡണ്ട്മഞ്ജു
അവസാനം തിരുത്തിയത്
30-01-2022Mka


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കുത്തിയതോട് ഗ്രാമപഞ്ചായത്തിലെ പതിമൂന്നാം വാർഡിലായി പറയകാട് നാലുകുളങ്ങര ക്ഷേത്രത്തിനു സമീപം 1951-ൽ സ്ഥാപിതമായ സ്കൂളാണ്‌ പറയകാട് ഗവ:യു.പി.സ്കൂൾ.


ചരിത്രം

ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിൽ കുത്തിയതോട് വില്ലേജിൽ കുത്തിയതോട് ഗ്രാമപഞ്ചായത്ത് വാർഡ്‌ 13 ൽ നാലുകുളങ്ങര ക്ഷേത്രത്തിൻറെ വടക്ക് വശം സ്ഥിതിചെയ്യുന്ന സരസ്വതി ക്ഷേത്രമാണ് പറയകാട് ഗവ: യു.പി.സ്കൂൾ. സാമൂആദ്യ കാലഘട്ടത്തിൽ ഈ സ്കൂളിൽ പടിക്കൽ വന്നിരുന്നത് ചുറ്റുവട്ടത്ത് ഉള്ളവർ തന്നെ ആയിരുന്നു. അത് സാധാരണക്കാരിൽ സാധാരണക്കാരായ കൂലിപ്പണിക്കാരുടേയും കയർ തൊഴിലാളികളുടേയും കർഷക തൊഴിലാളികളുടേയും മക്കൾ ആയിരുന്നു. ഇപ്പോഴും ഈ സ്ഥിതിയിൽ മാറ്റം ഇല്ല. തുടർന്ന് വായിക്കുക....

സാമൂഹികപരവും സാമ്പത്തികപരമായും വിദ്യാഭ്യാസപരമായും വളരെ പിന്നോക്കം നിന്നിരുന്ന പറയകാട് പ്രദേശത്തെകുട്ടികൾ പഠിക്കാൻ പോയിരുന്നത് വളരെ അകലെയുള്ള തിരുമല വലിയകളം സ്കൂളിലും മറ്റു സ്കൂളുകളിലും ആയിരുന്നു. സാമ്പത്തികപരമായി വളരെ പിന്നോക്കാവസ്ഥയിൽ ഉള്ള ഈ പ്രദേശത്തെ കുട്ടികൾക്ക് വിദ്യ അഭ്യസിക്കാൻ തിരുമല വലിയകളം സ്കൂളിലും മറ്റു സ്കൂളുകളിലും പോയി പഠിക്കുക വളരെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. ആയതിനാൽ നാട്ടിലെ ഈ ദുരവസ്ഥയ്ക്ക് മാറ്റം അനിവാര്യമാണ് എന്ന് തിരിച്ചറിയുകയും സാമൂഹ്യമാറ്റത്തിന് വേണ്ടി, നാട്ടുകാരും മുൻ നിയമസഭ സാമാജികനുമായിരുന്ന ശ്രീ. പി.കെ രാമൻ അവറുകളും ഈ പ്രദേശത്തെ അന്നത്തെ പ്രമാണിയായിരുന്ന ശ്രീ. കൊച്ചുകടുത്ത മുതലാളിയും മുൻകൈയെടുത്ത് പറയകാട് നാലുകുളങ്ങര ദേവസ്വം നൽകിയ 50 സെന്റ്‌ സ്ഥലത്ത് 1951 ൽ ഈ വിദ്യാലയം സ്ഥാപിച്ചു.


സ്കൂളിന്റെ ചരിത്രത്തിലെ പിന്നിട്ട വഴികൾ തിരയുമ്പോൾ നമ്മൾക്ക് ഏറ്റവും അഭിമാനിക്കാവുന്ന ഒട്ടേറെ കാര്യങ്ങൾ ഉണ്ട്. ഒന്ന്, ലോവർ പ്രൈമറി ആയിരുന്ന സ്കൂളിനെ അപ്പർ പ്രൈമറിയായി ഉയർത്താൻ സാധിച്ചു എന്നതാണ്.ഇതിന് ചുക്കാൻ പിടിച്ചത്, നാട്ടിൽ വിദ്യയിലൂടെ മാറ്റം വരണം എന്ന് ആഗ്രഹിച്ച വ്യക്തികൾ ആണ്. അവരിൽ പ്രമുഖർ സർവ്വശ്രീ. കൊച്ചു കടുത്ത മുതലാളിയുടെ മകനും അഡ്വക്കേറ്റുമായ കെ. രാമൻ, റിട്ട. RTO കമലാലയത്തിൽ കമലാസനൻ, മുൻ എച്ച്.എം. പി. മേഘനാദ്, മറ്റു സാമൂഹ്യ സാംസ്കാരിക പ്രവർത്തകരും അന്നത്തെ സ്കൂൾ പി.ടി.എ.യും, ആണ്. സെക്രട്ടറിയേറ്റിൽ നിന്ന് വേണ്ട എല്ലാ കാര്യങ്ങളും ചെയ്തു സഹായിച്ചത് മുൻ മന്ത്രി ശ്രീമതി. കെ.ആർ. ഗൗരിയമ്മ ആയിരുന്നു എന്നത് പ്രത്യേകം സ്മരിക്കുന്നു.

1950 മുതൽ ഈ വിദ്യാലയത്തിൽ പഠിച്ച പല കുട്ടികളും ഭാരതത്തിൻറെ ഭരണ സിരാകേന്ദ്രം വരെ പല ഉദ്യോഗങ്ങളിലും സേവനം അനുഷ്ടിക്കുകയും ഇപ്പോഴും സേവനം അനുഷ്ടിച്ചു വരികയും ചെയുന്നു. കസ്റ്റംസ് കളക്ടർ ആയിരുന്ന ശ്രീ. കാർത്തികേയൻ, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ട്ടർ ആയിരുന്ന ശ്രീ. കെ ഗോപാലൻ, ഫയർ & റെസ്ക്യൂ ഡയറക്ട്ടർ ശ്രീ കെ. പ്രസാദ്, ഡോക്ടറെറ്റ് നേടിയ ശ്രീ അനസ്‌, എം.ബി.ബി.എസ്. ന് സീറ്റ് കിട്ടിയ ശ്രീ കുമാരി ആതിര, ബി.ഡി.എസ്. ന് അഡ്മിഷൻ കിട്ടിയ കുമാരി രോഹിണി, തുടങ്ങി വക്കീലന്മാരും എഞ്ചിനീയർമാർ, അധ്യാപകർ, എന്നിങ്ങനെ പല മേഖലകളിലും സ്കൂളിലെ കുട്ടികൾ എത്തിപ്പെട്ടു. കാലാകാലങ്ങളിൽ വന്ന അധ്യാപകരും പി.ടി.എ. കളും ഈ വിദ്യാലയത്തെ നെഞ്ചോട് ചേർത്ത് പരിപാലിച്ചു.

ശ്രീ. വി.എം. സുധീരൻ എം.പി. യുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് പണിത സെമി പെർമനെന്റ് കെട്ടിടം 2010-11 ലെ എസ്.എസ്.എ. ഫണ്ടിൽ പെടുത്തി 2015 ൽ പെർമനെന്റ് ആകി മാറ്റി. തെക്ക് വശത്തെ ഓടിട്ട കെട്ടിടത്തിൽ പ്രാവ് ശല്യം മൂലം ക്ലാസ് നടത്തുവാൻ പറ്റാതെ വന്നപ്പോൾ സ്കൂൾ പി.ടി.എ.യുടെ അപേക്ഷ പ്രകാരം 2010 ൽ കുത്തിയതോട് ഗ്രാമ പഞ്ചായത്തിൽ നിന്നും അന്നത്തെ പഞ്ചായത്ത് പ്രസിഡന്റും പൂർവ്വ വിദ്യാർഥിയുമായ ശ്രീ. ദിലീപ് കണ്ണാടനും ക്ഷേമകാര്യ ചെയർമാനുമായ ശ്രീ. പി. സലീമും ചേർന്ന് ഈ കെട്ടിടം വളരെ മോടിയോടെ സുരക്ഷിതമാക്കി തീർത്തു.

മധ്യഭാഗത്ത്‌ നിൽക്കുന്ന കെട്ടിടത്തിൻറെ മുകൾ നില 2012-13 കാലത്ത് അരൂർ എം.എൽ.എ. ശ്രീ എ.എം. ആരിഫ് അവറുകളുടെ ആസ്തി വികസന ഫണ്ടിൽ നിന്നും സ്മാർട്ട് ആക്കി മാറ്റി. 2010-11 ൽആലപ്പുഴ ശോചിത്വ മിഷൻറെ ഫണ്ട് ഉപയോഗിച്ച് പെൺകുട്ടികൾക്ക് ഗേൾസ്‌ ഫ്രണ്ട് ലി ടോയലറ്റ് നിർമ്മിച്ചു. 2014-15 ലെ കുത്തിയതോട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി മോളി സുഗുണാനന്ദൻ, കുട്ടികൾക്ക് വെയിലും മഴയും കൊള്ളാതെ അസംബ്ലി നടത്തുവാൻ അസംബ്ലി പന്തൽ അനുവദിച്ചു തന്ന്.

പി.ടി.എ. യുടെ അപേക്ഷയും അഭ്യർത്ഥനയും മാനിച്ചു നാട്ടിലെ സാമ്പത്തിക പ്രസ്ഥാനമായ എസ്.എൻ.ട്രസ്റ്റ് കുട്ടികൾക്ക് ഉച്ച ഭക്ഷണം കഴിക്കാൻ ആവശ്യമായ സ്റ്റീൽ പ്ലേറ്റും സ്റ്റീൽ ഗ്ലാസുകളും സ്കൂളിന് അനുവദിച്ചു തന്നു.

2008 മുതലാണ്‌ സ്കൂളിൻറെ ഭൌതിക സാഹചര്യത്തിൽ കാതലായ മാറ്റം വന്നു തുടങ്ങിയത്. ഗ്രാമ പഞ്ചായത്തും എസ്.എസ്.എ.യും ബി.ആർ.സി.യും എം.എൽ.എ.യും ആ കാലയളവിൽ എച്ച്.എം. ആയിരുന്ന ശ്രീമതി. ശ്രീദേവി ടീച്ചറിൻറെ നേതൃത്വത്തിൽ ഉൽപതിഷ്ണുക്കളായ അധ്യാപകരും പി.ടി.എ. പ്രസിഡൻറ് ആയിരുന്ന ശ്രീ. കെ.ബി. സജീവന്റെ നേതൃത്വത്തിൽ ഉള്ള പി.ടി.എ. അംഗങ്ങളും സ്കൂൾ വികസനത്തിന്‌ മുൻപന്തിയിൽ നിന്ന് ഉത്സാഹിച്ചു.

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻറെ ഭാഗമായി എല്ലാ ക്ലാസ് മുറികളിലും ക്ലാസ് ലൈബ്രറി എന്ന ലക്ഷ്യത്തിലേക്ക് നീങ്ങുവാൻ എച്ച്. എം. ആയിരുന്ന ശ്രീ. സുശീലൻ സാറും മനോജ്‌ സാറും കർമ്മ ശേഷി കൈമുതലായുള്ള ഞങ്ങളുടെ പ്രിയപ്പെട്ട എസ്.എം.സി. ചെയർമാൻ ശ്രീ. കെ.ബി. സജീവാൻറെ നേതൃത്വത്തിലുള്ള എസ്.എം.സി. മെമ്പർമാരും ഒരേ മനസ്സോടെ സമൂഹത്തിലേക്ക് ഇറങ്ങിയപ്പോൾ എല്ലാ ക്ലാസ് മുറികളിലും ഓരോ അലമാരകളും , ആകെ 13 അലമാരകൾ, അവയിൽ വയ്ക്കാൻ ആവശ്യമായ പുസ്തകങ്ങളും സംഘടിപ്പിക്കുവാൻ കഴിഞ്ഞു. ക്ലാസ് ലൈബ്രറിയുടെയും നവീകരിച്ച സ്കൂൾ ലൈബ്രറിയുടെയും ഉത്ഘാടനം 2017 നവംബർ 14 ന് അരൂർ എം.എൽ.എ. ശ്രീ. എ.എം. ആരിഫ് അവർകൾ നിർവ്വഹിച്ചു.

കമ്പ്യൂട്ടർ പഠനത്തിന്റ പ്രാധാന്യം അറിയാവുന്ന സ്കൂളിലെ അധ്യാപകർ സ്കൂളിലേക്ക് 2 കമ്പ്യൂട്ടറുകൾ വാങ്ങി നൽകി.

2012മുതൽ പ്രീ-പ്രൈമറി വിഭാഗം സ്കൂളിൽ പ്രവർത്തിക്കുന്നു. കുത്തിയതോട് പഞ്ചായത്തിൻറെ അനുമതിയോടെ പ്രവർത്തിക്കുന്ന പ്രീ-പ്രൈമറിയിലെ അധ്യാപികമാർക്ക് പി.ടി.എ. യും ആയക്ക് സ്കൂൾ സ്റ്റാഫും ആണ് ശമ്പളം നൽകുന്നത്.

പൊതു വിദ്യാഭ്യാസ സംരക്ഷണത്തിൻറെ യജ്ഞത്തിൻറെ ഭാഗമായി ലാസ് മുറികൾ എല്ലാം ഹായ് ടെക് ആകുന്ന സമയത്ത് നമ്മുടെ സ്കൂളിലെ 2 ക്ലാസ് മുറികൾ 2017-18 വർഷത്തിലെ ഫണ്ടിൽ ഉൾപ്പെടുത്തി ഹായ് ടെക് ആക്കി തരുവാൻ ബഹുമാനപ്പെട്ട പഞ്ചായത്ത് കമ്മറ്റി തീരുമാനിച്ചിട്ടുണ്ട്. ഈ ഒരു സംരംഭത്തിന്മുൻ നിരയിൽ നിന്ന പഞ്ചായത്ത്‌ പ്രസിഡൻറ് ശ്രീമതി പ്രേമ രാജപ്പൻ , സ്റ്റാന്ന്റിംഗ് കമ്മറ്റി ചെയർമാൻ ശ്രീ. കെ.കെ. സജീവൻ, വാർഡ് മെമ്പർ ശ്രീ വിപിൻ എന്നിവർക്ക് ഞങ്ങൾ സ്കൂളിൻറെ പേരിലുള്ള നന്ദി അറിയിക്കുന്നു.

ഇനിയും നമ്മുടെ ഈ വിദ്യാലയം മാറണം. കാലഘട്ടത്തിനനുസരിച്ച് കുട്ടികളും പഠന രീതികളും മാറണം. അതിനായ് ആധുനിക ടെക്നോളജിയുടെ സഹായത്തോടെ ഉള്ള ക്ലാസ് മുറികൾ അനിവാര്യമാണ്. അത് കുത്തിയതോട് പഞ്ചായത്തിൽ നിന്നും എം.പി., എം.എൽ.എ., എസ്.എസ്.എ. എന്നിവരിൽ നിന്നും പരിഹരിക്കപ്പെടും എന്ന് വിശ്വസിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

സ്കൂൾ 50 സെന്റ്‌ സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. സ്ഥലത്തിന് ചുറ്റും ചുറ്റുമതിൽ സംരക്ഷണം ഉണ്ട്. നാല് കെട്ടിടങ്ങളിലായി 13 ക്ലാസ് മുറികളുണ്ട്. 5 ക്ലാസ് മുറികൾ പ്രവർത്തിക്കുന്ന ഒരു വലിയ ഹാളും ഉണ്ട്. ഹാൾ സ്ഥിതി ചെയ്യുന്ന കെട്ടിടം ഓടിട്ടതാണ്. മധ്യഭാഗത്തുള്ള കെട്ടിടത്തിൻറെ മുകൾ നില ആസ്ബറ്റോസ് ഷീറ്റ് മേഞ്ഞതാണ്. ഇതിൽ മുകളിലും താഴെയുമായി ഈരണ്ട് മുറികൾ വീതമാണ് ഉള്ളത്.പ്രധാന കെട്ടിടത്തിൽ താഴെ മൂന്നും മുകളിൽ മൂന്നും ആയി ആകെ 6 മുറികൾ ആണ് ഉള്ളത്. വടക്കേ കെട്ടിടത്തിൽ മൂന്ന് ക്ലാസ് മുറികൾ ഉണ്ട്. പ്രധാന കെട്ടിടത്തിന് മുൻപിലായി ഒരു അസംബ്ലി പന്തൽ ഉണ്ട്. ഇതിൻറെ ഒരറ്റത്ത് അടുക്കളയും സ്റ്റോറുമാണ് ഉള്ളത്.

ലൈബ്രറി റൂം ഒഴികെ ബാക്കി എല്ലാ ക്ലാസ് മുറികളും ടൈൽ പാകിയതാണ്. കുട്ടികളുടെ ആവശ്യത്തിനനുസരിച്ച് ശുചിമുറികൾ ലഭ്യമാണ്. എന്നാൽ ആൺകുട്ടികളുടെ യുറിനലും എൽ.പി. വിഭാഗം പെൻ കുട്ടികളുടെ യുറിനലും കാലപ്പഴക്കം വന്നതാണ്. ഇതിന് പകരം പുതിയത് പണിയേണ്ടത് ആവശ്യമാണ്‌.

ആകെ 50 സെന്റ്‌ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന സ്കൂളിൽ കളിസ്ഥലം ഇല്ല എന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ. നാലുകുളങ്ങര ക്ഷേത്ര മൈതാനമാണ് സ്കൂൾ മൈതാനത്തിനു പകരം കുട്ടികൾ ഉപയോഗിക്കുന്നത്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രഥമാദ്ധ്യാപകർ :

  1. P മേഘനാദ്
  2. R രഘുവരൻ
  3. പ്രതാപൻ
  4. K.G.ശ്രീദേവി
  5. കെ. എസ് സുശീലൻ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ദിലീപ് കണ്ണാടൻ
  2. മോളി സുഗുണാനന്ദൻ
  3. K.ഗോപാലൻ (Rtd.DDE)
  4. DR.അനസ്‌
  5. P.R.അശോക്‌ കുമാർ
  6. Dr. സുധീരൻ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • നാലുകുളങ്ങര ബസ് സ്റ്റോപ്പിൽ നിന്നും 100 മീറ്റർ വടക്ക്.
  • നാലുകുളങ്ങര ക്ഷേത്രത്തിന് വടക്കുവശം

|----

നാഷണൽ ഹൈവയിൽ തുറവൂരിൽ നിന്നാരംഭിക്കുന്ന തുറവൂർ- കുമ്പളങ്ങി റോഡിൽ സ്ഥിതിചെയ്യുന്നു.
  • തുറവൂരിൽ നിന്നും ഉദ്ദേശം രണ്ടര കിലോമീറ്റർ വടക്കോട്ട്
  • പാട്ടുകുളങ്ങര കെ പി കവലയിൽ നിന്നും രണ്ട് കിലോ മീറ്റർ പടിഞ്ഞാറ്
  • എരമല്ലൂറിൽ നിന്നും പാറായിക്കവല വഴി തെക്കോട്ട് അഞ്ച് കിലോമീറ്റർ

|} |} {{#multimaps:9.781341075142258, 76.30485534667969 |zoom=12}}

അവലംബം

"https://schoolwiki.in/index.php?title=ഗവ_.യു._പി._എസ്._പറയകാട്&oldid=1504312" എന്ന താളിൽനിന്ന് ശേഖരിച്ചത്