"വാകമോളി എ എൽ പി എ​സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 62: വരി 62:

==ചരിത്രം==
==ചരിത്രം==
അരിക്കുളം ഗ്രാമപഞ്ചായത്തിലെ 5-ാം വാർഡിൽ സ്ഥിതി ചെയ്യുന്ന വാകമോളി എൽ.പി.സ്കൂൾ 1927 ൽ 'വാകമോളി ഹിന്ദു എലിമെന്ററി സ്കൂൾ' എന്ന പേരിൽ സ്ഥാപിതമായി. വാകമോളിയിലെ സി.കെ ചന്തുക്കുട്ടി കിടാവും കണ്ണമ്പത്ത് ദേശത്തെ ചെറിയകണ്ണമ്പത്ത് കുഞ്ഞിക്കേളുനായരും ചേർന്ന് സ്ഥാപിച്ചതാണ് ഈ വിദ്യാലയം. സ്ഥാപക മാനേജർമാരും ആദ്യത്തെ അധ്യാപകരും ഇവർ തന്നെ ആയിരുന്നു. ഇവർ പ്രധാനാധ്യാപകരായും സേവനമനുഷ്ഠിച്ചു. കൂടുതൽ വായിക്കുക
അരിക്കുളം ഗ്രാമപഞ്ചായത്തിലെ 5-ാം വാർഡിൽ സ്ഥിതി ചെയ്യുന്ന വാകമോളി എൽ.പി.സ്കൂൾ 1927 ൽ 'വാകമോളി ഹിന്ദു എലിമെന്ററി സ്കൂൾ' എന്ന പേരിൽ സ്ഥാപിതമായി. വാകമോളിയിലെ സി.കെ ചന്തുക്കുട്ടി കിടാവും കണ്ണമ്പത്ത് ദേശത്തെ ചെറിയകണ്ണമ്പത്ത് കുഞ്ഞിക്കേളുനായരും ചേർന്ന് സ്ഥാപിച്ചതാണ് ഈ വിദ്യാലയം. സ്ഥാപക മാനേജർമാരും ആദ്യത്തെ അധ്യാപകരും ഇവർ തന്നെ ആയിരുന്നു. ഇവർ പ്രധാനാധ്യാപകരായും സേവനമനുഷ്ഠിച്ചു. [[വാകമോളി എ എൽ പി എ​സ്/ചരിത്രം|കൂടുതൽ വായിക്കുക]]

വിദ്യാഭ്യാസ സൗകര്യം തീരെ ഇല്ലാതിരുന്ന ഈ പ്രദേശത്ത് ഒരു വിദ്യാലയം സ്ഥാപിക്കാൻ 95 വർഷം മുമ്പ് പരിശ്രമിച്ച സി.കെ.ചന്തുക്കുട്ടി കിടാവ് മാസ്റ്ററും ചെറിയകണ്ണമ്പത്ത് കുഞ്ഞിക്കേളുനായർ മാസ്റ്ററും നാട്ടുകാരുടെ ആദരവിനു പാത്രമായി. തലമുറകളായി അവരുടെ മഹത്തായ സ്നേഹത്തെ ജനങ്ങൾ കൃതജ്ഞതയോടെ സ്മരിക്കുന്നു. വാകമോളിയിലെ ചെറുവത്ത്‌ എന്ന പറമ്പിലായിരുന്നു വിദ്യാലയത്തിന്റെ തുടക്കം പിന്നീട് സ്കൂൾ മാനേജർമാരിൽ ഒരാളായ സി.കെ.ചന്തുക്കുട്ടി കിടാവിന്റെ വാര്യർകണ്ടിയിൽ എന്ന വീട്ടിൽ വെച്ച് ക്ലാസുകൾ നടത്താനും അദ്ദേഹം തയ്യാറായി. സൗകര്യ പ്രദമായ സ്ഥലം കണ്ടെത്തി സ്കൂൾ പ്രവർത്തിക്കുന്നതിന് ശ്രമം നടത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ സ്കൂളിന്റെ പ്രവർത്തനം മുടങ്ങാതിരിക്കാൻ വീട്ടിൽ വെച്ച് ക്ലാസുകൾ നടത്തിയ ആ പഴയ കാലഘട്ടത്തെക്കുറിച്ച് ഈ പ്രദേശത്തെ പഴമക്കാർ വലിയ അഭിമാനത്തോടെയാണ് സ്മരിക്കുന്നത്. വാരർകണ്ടി എന്ന വീട്ടിൽ പ്രവർത്തിച്ചു വന്ന വിദ്യാലയം പിന്നീട് അടുത്തുള്ള പെരുമ്പോൽ പറമ്പിലേക്ക് മാറ്റുകയുണ്ടായി. പിന്നീട് ഇപ്പോൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന സ്ഥലത്തേക്കുമാറി.

16:27, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
വാകമോളി എ എൽ പി എ​സ്
വിലാസം
വാകമോളി

ഊരള്ളൂർ പി.ഒ.
,
673620
,
കോഴിക്കോട് ജില്ല
സ്ഥാപിതം1927
വിവരങ്ങൾ
ഇമെയിൽvakamolialps@gmail.com
കോഡുകൾ
സ്കൂൾ കോഡ്16332 (സമേതം)
യുഡൈസ് കോഡ്32040900405
വിക്കിഡാറ്റQ64551861
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല കൊയിലാണ്ടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംപേരാമ്പ്ര
താലൂക്ക്കൊയിലാണ്ടി
ബ്ലോക്ക് പഞ്ചായത്ത്പന്തലായിനി
തദ്ദേശസ്വയംഭരണസ്ഥാപനംഅരിക്കുളം പഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ33
പെൺകുട്ടികൾ44
ആകെ വിദ്യാർത്ഥികൾ77
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികലൈല കെ എം
പി.ടി.എ. പ്രസിഡണ്ട്അനൂപ് സി എം
എം.പി.ടി.എ. പ്രസിഡണ്ട്വിജില
അവസാനം തിരുത്തിയത്
30-01-202216332

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിൽ കൊയിലാണ്ടി സബ് ജില്ലയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.കൊയിലാണ്ടി നഗരത്തിൽ നിന്നും 9 കിലോമീറ്റർ മാറി അരിക്കുളം ഗ്രാമപഞ്ചായത്തിൽ വാകമോളി പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് വാകമോളി എൽ പി സ്കൂൾ.1927ൽ വാകമോളി ഹിന്ദു എലമെന്ററി സ്കൂൾ എന്ന പേരിലാണ് ഈ വിദ്യാലയം തുടങ്ങിയത്.

ചരിത്രം

അരിക്കുളം ഗ്രാമപഞ്ചായത്തിലെ 5-ാം വാർഡിൽ സ്ഥിതി ചെയ്യുന്ന വാകമോളി എൽ.പി.സ്കൂൾ 1927 ൽ 'വാകമോളി ഹിന്ദു എലിമെന്ററി സ്കൂൾ' എന്ന പേരിൽ സ്ഥാപിതമായി. വാകമോളിയിലെ സി.കെ ചന്തുക്കുട്ടി കിടാവും കണ്ണമ്പത്ത് ദേശത്തെ ചെറിയകണ്ണമ്പത്ത് കുഞ്ഞിക്കേളുനായരും ചേർന്ന് സ്ഥാപിച്ചതാണ് ഈ വിദ്യാലയം. സ്ഥാപക മാനേജർമാരും ആദ്യത്തെ അധ്യാപകരും ഇവർ തന്നെ ആയിരുന്നു. ഇവർ പ്രധാനാധ്യാപകരായും സേവനമനുഷ്ഠിച്ചു. കൂടുതൽ വായിക്കുക

വിദ്യാഭ്യാസ സൗകര്യം തീരെ ഇല്ലാതിരുന്ന ഈ പ്രദേശത്ത് ഒരു വിദ്യാലയം സ്ഥാപിക്കാൻ 95 വർഷം മുമ്പ് പരിശ്രമിച്ച സി.കെ.ചന്തുക്കുട്ടി കിടാവ് മാസ്റ്ററും ചെറിയകണ്ണമ്പത്ത് കുഞ്ഞിക്കേളുനായർ മാസ്റ്ററും നാട്ടുകാരുടെ ആദരവിനു പാത്രമായി. തലമുറകളായി അവരുടെ മഹത്തായ സ്നേഹത്തെ ജനങ്ങൾ കൃതജ്ഞതയോടെ സ്മരിക്കുന്നു. വാകമോളിയിലെ ചെറുവത്ത്‌ എന്ന പറമ്പിലായിരുന്നു വിദ്യാലയത്തിന്റെ തുടക്കം പിന്നീട് സ്കൂൾ മാനേജർമാരിൽ ഒരാളായ സി.കെ.ചന്തുക്കുട്ടി കിടാവിന്റെ വാര്യർകണ്ടിയിൽ എന്ന വീട്ടിൽ വെച്ച് ക്ലാസുകൾ നടത്താനും അദ്ദേഹം തയ്യാറായി. സൗകര്യ പ്രദമായ സ്ഥലം കണ്ടെത്തി സ്കൂൾ പ്രവർത്തിക്കുന്നതിന് ശ്രമം നടത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ സ്കൂളിന്റെ പ്രവർത്തനം മുടങ്ങാതിരിക്കാൻ വീട്ടിൽ വെച്ച് ക്ലാസുകൾ നടത്തിയ ആ പഴയ കാലഘട്ടത്തെക്കുറിച്ച് ഈ പ്രദേശത്തെ പഴമക്കാർ വലിയ അഭിമാനത്തോടെയാണ് സ്മരിക്കുന്നത്. വാരർകണ്ടി എന്ന വീട്ടിൽ പ്രവർത്തിച്ചു വന്ന വിദ്യാലയം പിന്നീട് അടുത്തുള്ള പെരുമ്പോൽ പറമ്പിലേക്ക് മാറ്റുകയുണ്ടായി. പിന്നീട് ഇപ്പോൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന സ്ഥലത്തേക്കുമാറി.

ഓലമേഞ്ഞ ഷെഡ്ഡിലായിരുന്നു വളരെക്കാലം വിദ്യാലയം പ്രവർത്തിച്ചിരുന്നത്. അതിശക്തമായ മഴയും വെളളപ്പൊക്കവും ഉണ്ടായിരുന്ന ആ കാലത്ത് വിദ്യാലയത്തിൽ എത്തിച്ചേരാൻ വിദ്യാർത്ഥികൾക്ക് വലിയ പ്രയാസങ്ങൾ സഹിക്കേണ്ടി വന്നതായി നാട്ടുകാർ പറഞ്ഞു. മാനേജർ സി.കെ. ചന്തക്കുട്ടി കിടാവ്, ചെറിയകണ്ണമ്പത്ത് കുഞ്ഞിക്കേളുനായർ എന്നിവർക്ക് ശേഷം പൂക്കോട്ട് വി.കുഞ്ഞികൃഷ്ണൻകിടാവ്, പളളിക്കര ഗംഗാധരൻ നായർ എന്നിവർ മാനേജർമാരായിരുന്നു. ഇപ്പോഴത്തെ മാനേജർ വാകമോളി പ്രദേശത്തെ തയ്യിൽ ശ്രീമതി.പി.കെ.മാധവി അമ്മയാണ്. ഈ വിദ്യാലയത്തിലെ ആദ്യ വിദ്യാർത്ഥി വെങ്ങിലോട്ട് കുഞ്ഞിക്കണാരൻ നായരുടെ പുത്രി ജാനകിയമ്മയാണ് 95  വർഷം മുമ്പ് ഈ വിദ്യാലയം പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകിയതായി മനസിലാക്കാൻ കഴിഞ്ഞു

ഒട്ടും സൗകര്യമില്ലാതിരുന്ന പഴയ കെട്ടിടത്തിൽ നിന്നും മാറി ഭൗതിക സാഹചര്യത്തിൽ ഏറെ മെച്ചപ്പെട്ട ഇരുനില കെട്ടിടത്തോടുകൂടിയ ടെറസിട്ട കെട്ടിടമാണ് ഇപ്പോഴത്തെ വാകമോളി എൽപി സ്കൂൾ. ഈ വിദ്യാലയത്തിൽ ഒരു അഡാപ്റ്റേഷൻ ടോയ്ലറ്റ് അടക്കം 4ടോയ്ലറ്റിനു പുറമെ യൂറിനറി സൗകര്യവും ഉണ്ട്. 4x4വലിപ്പത്തിലുള്ള ടൈൽ പതിച്ച 5ക്ലാസ് റൂം ഒരു ഓഫീസ് റൂം അടക്കം ഏറെ സൗകര്യപ്രദമായ ക്ലാസ് റൂമുകൾ ഈ വിദ്യാലയത്തിലുണ്ട്.വേണ്ടത്ര വായുസഞ്ചാരവും വെളിച്ചവും ലഭിക്കുന്ന വിശാലമായ ക്ലാസ്മുറികൾ ആയിട്ട് പോലും ഓരോ ക്ലാസിലും നാല് വീതം ഫാനും നാലു വീതം ട്യൂബുകളും ഉള്ളത് ഏറെ ജനശ്രദ്ധ ആകർഷിച്ച ഒരു ഘടകമാണ്. മാത്രമല്ല എല്ലാ ക്ലാസ് മുറിയിലും നൂതന സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള പഠനപ്രവർത്തനം സാധ്യമാക്കാൻ ഇന്ന് കഴിയുന്നുണ്ട് എന്നത് ഏറെ സന്തോഷപ്രദമാണ്.

വിദ്യാലയത്തിൽ എത്തുന്ന നവാഗതർക്ക് ഏറെ കൗതുകമുണർത്തുന്ന മിനി പാർക്കും വിദ്യാലയങ്ങളിൽ ഇപ്പോൾ സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ രക്ഷിതാക്കളുടെ അകമഴിഞ്ഞ സഹകരണത്തോടെ നിർമ്മിച്ച പൂന്തോട്ടം ഈ വിദ്യാലയത്തിന് മറ്റുരയ്ക്കുന്നു.സമൂഹ പങ്കാളിത്തത്തോടെ വളരെ നല്ല രീതിയിൽ മൂന്നു ദിവസം നീണ്ടു നിന്ന പരിപാടികളോടെ നവതി ആഘോഷിച്ച ഈ വിദ്യാലയം പതിൻമടങ്ങ് ജനശ്രദ്ധ കേന്ദ്രീകരിക്കുന്ന തരത്തിൽ ശതാബ്ദി ആഘോഷത്തിനുള്ള തയ്യാറെടുപ്പിലാണ്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

s/l പ്രധാനാധ്യാപകർ കാലയളവ്‌
1 ശ്രീ കുഞ്ഞിക്കേളു നായർകാവുംപുറത്ത് -
2 ശ്രീ സി കെ ചന്തുക്കുട്ടി കിടാവ് -
3 ശ്രീ കെ ശങ്കരൻ നായർ 1946-1978
4 ശ്രീ കെ കുഞ്ഞിരാമൻ കിടാവ് 1978-1983
5 ശ്രീ കെ കെ നാരായണൻ 1983-2007
6 ശ്രീ സി സുകുമാരൻ 2007-2008
7 ശ്രീമതി സി ചിത്ര 2008-2020
8 ശ്രീമതി കെ എം ലൈല 2020മുതൽ
s/l അധ്യാപകർ
1 ശ്രീ എം വി കുഞ്ഞിരാമൻ നായർ
2 ശ്രീ സി കെ ഉണ്ണിക്കിടാവ്
3 ശ്രീ കൃഷ്ണവാര്യർ
4 ശ്രീ രാഘവവാര്യർ
5 ശ്രീ കെ സി ഗോപാലൻ നായർ
6 ശ്രീ പി കെ കണാരൻ നായർ
7 ശ്രീ വി ബാലൻ നായർ
8 ശ്രീമതി കല്ല്യാണി ടീച്ചർ
9 ശ്രീ കുഞ്ഞിരാമൻ നമ്പ്യാർ കൽപ്പത്തൂർ
10 ശ്രീ പി അനന്തൻ നായർ
11 ശ്രീ എൻ സി കുഞ്ഞിക്കണ്ണൻ നായർ
12 ശ്രീ എം പത്മനാഭൻ കിടാവ്
13 ശ്രീ വി കുട്ട്യാലി
14 ശ്രീ പി ജി ജോൺ
15 ശ്രീ സെറാഫിൻ പിൻ ഹിറോ
16 ശ്രീ പി വി കൃഷ്ണൻ നമ്പീശൻ
17 ശ്രീ കെ ശ്രീധരൻ നായർ
18 ശ്രീ കെ ശ്രീധരൻ
19 ശ്രീ ജിനചന്ദ്രൻ
20 ശ്രീമതി ഒ കെ വിമല
21 ശ്രീമതി എഫ് കെ സൗദാബി
22 ശ്രീമതി രജിന ജി ആർ
23 ശ്രീ രാഗേഷ് ടി
24 ശ്രീ അശ്വിൻ സി കെ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ശ്രീ ടി ബാലൻ (പോസ്റ്റൽ അസിസ്റ്റൻറ് സൂപ്രണ്ട്)
  2. ശ്രീ ഷിബിലു (എം ബി ബി എസ് അവസാന വർഷ വിദ്യാർത്ഥിയും അകാലത്തിൽ ദാരുണമായി മരണപ്പെട്ട വ്യക്തിയുമാണ്)

വഴികാട്ടി

  • കൊയിലാണ്ടി ബസ് സ്റ്റാൻഡിൽ നിന്ന് അരിക്കുളം പേരാമ്പ്ര റൂട്ടിൽ പറമ്പത്ത് എന്ന സ്ഥലത്തുനിന്നും 1 കിലോമീറ്റർ കിഴക്ക് മാറി വാകമോളി എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നു
  • വടകരയിൽ നിന്ന് പയ്യോളി ഇരിങ്ങത്ത് നരക്കോട് വഴി 25km ദൂരം
  • പേരാമ്പ്രയിൽ നിന്ന് അഞ്ചാംപീടിക വഴി 11 km ദൂരം
  • നടുവണ്ണൂരിൽ  നിന്ന് ഊരള്ളൂർ വഴി 9 km ദൂരം
  • മേപ്പയ്യൂരിൽ നിന്ന് 6 km ദൂരം

{{#multimaps:11.49841,75.72624| width=800px | zoom=18}}

"https://schoolwiki.in/index.php?title=വാകമോളി_എ_എൽ_പി_എ​സ്&oldid=1499039" എന്ന താളിൽനിന്ന് ശേഖരിച്ചത്