"ജി.എൽ.പി.എസ് കരുവാരകുണ്ട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 21: | വരി 21: | ||
സ്കൂൾ ചരിത്രത്തിന്റെ ഭാഗം തന്നെയാണ് കേരളത്തിലെ മഹാപ്രളയകാലവും .കേരളത്തെയാകെ ദുരിതക്കയത്തിലാഴ്ത്തിയ 2018-ലെ മഹാപ്രളയം ഒലിപ്പുഴയുടെ കരയിലുള്ള ഈ വിദ്യാലയത്തിനും വലിയ ആഘാതമാണ് ഏൽപ്പിച്ചത്. ഓഗസ്റ്റ് 8നും 15നും നടന്ന മലവെള്ളപാച്ചിലിൽ കനത്ത നഷ്ടമാണുണ്ടായത്. ആദ്യതവണ കരകവിഞ്ഞെത്തിയ പുഴവെള്ളം നക്കിതുടച്ചുപോയപ്പോൾ തകർന്ന മുറ്റവും മുട്ടറ്റം ചെളിനിറഞ്ഞ ക്ലാസ്സ്മുറികളുംപാചകപുരയുംസമൂഹത്തിന്റെയാകെ പിന്തുണയോടെ രണ്ടുദിവസമെടുത്താണ് ശുചീകരിച്ചത്. അതിന്റെ നടുക്കം വിട്ടൊഴിയും മുമ്പേ പതിനഞ്ചാം തീയതി വീണ്ടും ആർത്തലച്ചെത്തിയ വെള്ളം എല്ലാ പ്രവൃത്തികളേയും വൃഥാവിലാക്കി. എല്ലാം പഴയപോലെ ചെളിക്കൂമ്പാരമായി മാറിയ കാഴ്ചയായിരുന്നു.മലപ്പുറത്ത് നിന്നെത്തിയ രണ്ട് യൂണിറ്റ് ഫയർഫോഴ്സും നാട്ടുകാരും ക്ലബ് പ്രവർത്തകരും രാവും പകലും പണിപ്പെട്ടു വിദ്യാലയത്തെപൂർവ്വസ്ഥിതിയിലാക്കാൻ പണിപ്പെട്ടു. | സ്കൂൾ ചരിത്രത്തിന്റെ ഭാഗം തന്നെയാണ് കേരളത്തിലെ മഹാപ്രളയകാലവും .കേരളത്തെയാകെ ദുരിതക്കയത്തിലാഴ്ത്തിയ 2018-ലെ മഹാപ്രളയം ഒലിപ്പുഴയുടെ കരയിലുള്ള ഈ വിദ്യാലയത്തിനും വലിയ ആഘാതമാണ് ഏൽപ്പിച്ചത്. ഓഗസ്റ്റ് 8നും 15നും നടന്ന മലവെള്ളപാച്ചിലിൽ കനത്ത നഷ്ടമാണുണ്ടായത്. ആദ്യതവണ കരകവിഞ്ഞെത്തിയ പുഴവെള്ളം നക്കിതുടച്ചുപോയപ്പോൾ തകർന്ന മുറ്റവും മുട്ടറ്റം ചെളിനിറഞ്ഞ ക്ലാസ്സ്മുറികളുംപാചകപുരയുംസമൂഹത്തിന്റെയാകെ പിന്തുണയോടെ രണ്ടുദിവസമെടുത്താണ് ശുചീകരിച്ചത്. അതിന്റെ നടുക്കം വിട്ടൊഴിയും മുമ്പേ പതിനഞ്ചാം തീയതി വീണ്ടും ആർത്തലച്ചെത്തിയ വെള്ളം എല്ലാ പ്രവൃത്തികളേയും വൃഥാവിലാക്കി. എല്ലാം പഴയപോലെ ചെളിക്കൂമ്പാരമായി മാറിയ കാഴ്ചയായിരുന്നു.മലപ്പുറത്ത് നിന്നെത്തിയ രണ്ട് യൂണിറ്റ് ഫയർഫോഴ്സും നാട്ടുകാരും ക്ലബ് പ്രവർത്തകരും രാവും പകലും പണിപ്പെട്ടു വിദ്യാലയത്തെപൂർവ്വസ്ഥിതിയിലാക്കാൻ പണിപ്പെട്ടു. | ||
ഓഫീസിലെ വിലപ്പെട്ട ഒട്ടേറെ രേഖകൾ നാമാവശേഷമായി. സ്കൂൾസൊസൈറ്റി വഴി ലഭിച്ച പാഠപുസ്തകങ്ങൾ, അടുക്കളയിലെ പാത്രങ്ങൾ തുടങ്ങി ബഞ്ചുകളും ഡെസ്കുകളും വരെ ചെളിവെള്ളത്തിലൊഴുകി നടക്കുകയായിരുന്നു.പ്രളയാനന്തരം ഒട്ടേറെ ജനപ്രതിനിധികൾ,എം.പിമാരും,എം.എൽ.എമാരും മന്ത്രിമാരും ഉൾപ്പെടെ വിദ്യാലയം സന്ദർശിച്ചു.കൂടാതെ വിദ്യാഭ്യാസ വകുപ്പിലെ ഉന്നതോദ്ദ്യോഗസ്ഥരും ദുരിതം നേരിട്ടറിഞ്ഞ വ്യക്തികളും സംഘടനകളും നിറഞ്ഞ പിന്തുണ നൽകുന്ന കാഴ്ചയാണ് പിന്നീട് കണ്ടത് നഷ്ടപ്പെട്ടവയ്ക്കെല്ലാം പകരമായിപുതിയവതന്നെ ഓരോരുത്തരും മത്സരബുദ്ധിയോടെ വിദ്യാലയത്തിന് സമ്മാനിച്ചു.പത്രങ്ങളും വൈദ്യുതോപകരണങ്ങളും വെള്ളടാങ്കും എന്നു വേണ്ട പഠനോപകരണങ്ങളും,ഓഫീസ് ആവശ്യത്തിനുള്ള വസ്തുക്കൾ വരെ അഹമഹമിഹയാ എന്ന മട്ടിൽ ഓരോരുത്തരും എത്തിച്ചുതന്നു.'''ഒരു''' പ്രളയത്തിനും നമ്മെ തോൽപ്പിക്കാൻ കഴിയില്ല എന്ന ഉറച്ച പ്രഖ്യാപനമായിരുന്നു ആ ദുരന്തനാളുകളിൽ കാണപ്പെട്ടത്. | |||