"ജി എച്ച് എസ് എസ് ചോറോട് /ആർട്സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 45: വരി 45:
പ്രമാണം:16007-arts club 2018 3.jpg
പ്രമാണം:16007-arts club 2018 3.jpg
പ്രമാണം:16007-arts club 2018 1.jpg|arts club inauguration 2018
പ്രമാണം:16007-arts club 2018 1.jpg|arts club inauguration 2018
പ്രമാണം:16007-artsclub4.jpg
</gallery>
</gallery>

12:28, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ആർട്സ് ക്ലബ്ബ്

കുട്ടികളുടെ കലാവാസനകളെ അടുത്തറിയുവാനും സർഗ്ഗശേഷികളെ പരിപോഷിപ്പിക്കാനുമായി ആർട്സ് ക്ലബ്ബ് വൈവിധ്യങ്ങളായ പ്രവർത്തനങ്ങൾ ചോറോട് സ്കൂളിൽ സംഘടിപ്പിച്ചു വരുന്നു .

2018

ആർട്സ് ക്ലബ്ബിന്റെ 2018 വർഷങ്ങളിലെ പ്രവർത്തനത്തിന്റെ ഉദ്ഘാടനം പ്രശസ്ത ഗായകനായ ശ്രീ വി. ടി. മുരളി 2018ജൂലൈ 27നു നിർവഹിച്ചു.ആർട്സ് ക്ലബ്ബിന്റെ ഉദ്ഘാടനം വേറിട്ട അനുഭവമായി. ഒ എൻ വി യുടെ അമ്മ എന്ന കവിതയുടെ ചിത്ര - സംഗീതാവിഷ്ക്കാരം സംഗീത അധ്യാപിക ഡോ.ഷിജി രാജൻ കവിത ആലപിച്ചു; ഒൻപതാം ക്ലാസിലെ ലിഖിത് എന്ന വിദ്യാർത്ഥി ആ കവിത, തന്റെ മനസ്സിലുണ്ടാക്കിയ ചിത്രം തത്സമയം വരക്കുകയും ചെയ്തു.

കർണാടക സംഗീത പരിശീലനം

ആർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂളിലെ വിദ്യാർത്ഥികൾക്ക് കർണാടക സംഗീത പരിശീലനം തുടങ്ങി. ഇതിന്റെ ഉദ്ഘാടനം 2018ഒക്ടോബർ 6ന് ആയിരുന്നു. സ്കൂളിലെ സംഗീത അധ്യാപിക ഡോ. ഷിജി എല്ലാ വെള്ളിയാഴ്ചയും ഉച്ചയ്ക്ക് 1മണി മുതൽ 2മണി വരെ ആണ് ക്ലാസ്സ്‌ കൊടുക്കുന്നത്.

2018ലെ സബ്ജില്ലാ, ജില്ലാ കലോത്സവങ്ങളിൽ പങ്കെടുത്ത ഇനങ്ങളിലെല്ലാം തന്നെ വിദ്യാർഥികൾ അവരുടെ കഴിവ് തെളിയിച്ചു.

വയലാർ ദിനത്തിനോടനുബന്ധിച്ച് നടത്തിയ പരിപാടിയിൽ ആർട്സ് ക്ലബ്ബ് വയലാർ ഗാനങ്ങൾ അവതരിപ്പിച്ചു.

2019

2019 വർഷത്തിലെ ആർട്സ് ക്ലബ്ബ് പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ജൂലൈ 10ന് പ്രശസ്ത പിന്നണി ഗായകൻ റോഷൻ നിർവഹിച്ചു. 2019ലെ ചോമ്പാല സബ്ജില്ലാ കലോത്സവം നടന്നത് ചോറോട് സ്കൂളിൽ വെച്ചായിരുന്നു. സ്കൂളിലെ പ്രതിഭകളായ വിദ്യാർഥികൾ മിക്ക ഇനങ്ങളിലും മത്സരിച്ചു.

2020

കോവിഡ് കാലഘട്ടത്തിലും കുട്ടികളെ ചേർത്തുപിടിക്കാനും അവരുടെ സർഗ്ഗവാസനകളെ അടുത്തറിയാനുമുള്ള പല പരിപാടികളും ആർട്സ് ക്ലബ്ബ് നടത്തുകയുണ്ടായി.

കോവിഡ് കാലത്ത് സ്കൂളിൽ പരിപാടികൾ സംഘടിപ്പിക്കുവാനും കുട്ടികളുടെ കലാപ്രകടനങ്ങൾ പുറം ലോകം അറിയുവാനും സ്കൂളിന്റെ ഒരു യൂട്യൂബ് ചാനൽ ഉണ്ടാക്കി എല്ലാ പരിപാടിയും അതിൽ അപ്‌ലോഡ് ചെയ്യുവാനും തുടങ്ങി.

സ്കൂൾ യൂട്യൂബ് ചാനൽ -https://youtube.com/channel/UCpAlUwRELLpyocJJD8bZYtw


സർഗ്ഗവേള എന്ന പേരിൽ എല്ലാ 2ആഴ്ചയിലും ക്ലാസ്സ്‌ ഗ്രൂപ്പുകളിൽ വിവിധ പരിപാടികൾ നടത്തി. സിനിമ ഗാനാലാപനം, ഡാൻസ്, പെൻസിൽ ഡ്രോയിങ്, മാപ്പിള പ്പാട്ട്, നാടൻപാട്ട്, കവിതാലാപനം എന്നിങ്ങനെയുള്ള ഇനങ്ങളിൽ കുട്ടികൾ വലിയ ഉത്സാഹത്തോടെ പങ്കെടുത്തു.എല്ലാ പരിപാടികളും സ്കൂളിന്റെ യൂട്യൂബ് ചാനലിൽ ഉൾപ്പെടുത്തി എല്ലാവർക്കും കാണാനുള്ള സൗകര്യം ഒരുക്കി. സർഗ്ഗവേളയുടെ ഓരോ പരിപാടിയിലും അതാത് ഇനങ്ങളിലെ പ്രശസ്തരെ അതിഥികളായി കൊണ്ടുവരാനും ആർട്സ് ക്ലബിന് കഴിഞ്ഞു.

ഒക്ടോബർ 27ന് വയലാർ അനുസ്മരണം ആർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. ശ്രീ മുരുകൻ കാട്ടാക്കട ഉദ്ഘാടകനായും പ്രശസ്ത സംഗീത സംവിധായകൻ ശ്രീ വിജയ് കരുൺ മുഖ്യാതിഥി ആയും പങ്കെടുത്ത ചടങ്ങ് സ്കൂൾ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്തു. വിദ്യാർഥികൾ വയലാർ ഗാനങ്ങൾ അവതരിപ്പിച്ചു.

2021

ആർട്സ് ക്ലബ്ബ് ഉദ്ഘാടനവും ലോക സംഗീത ദിനത്തിന്റെ ഉദ്ഘാടനവും ജൂൺ 21ന്ഗാ നടത്തിയത് പ്രശസ്ത പിന്നണി ഗായകനായ ശ്രീ റോഷൻ ഓൺലൈൻ ആയാണ്. സംഗീത ദിനത്തെ കുറിച്ച് സംഗീത അധ്യാപിക ഷിജി ടീച്ചർ കുട്ടികളുടെ സംസാരിച്ചു. തുടർന്ന് കുട്ടികൾ കലാ പരിപാടികൾ അവതരിപ്പിച്ചു.

ചാന്ദ്ര ദിനത്തോടനുബന്ധിച്ച് ചന്ദ്ര ഗീതിക എന്ന പരിപാടി ആർട്സ് ക്ലബ്ബ് അവതരിപ്പിച്ചു. ചന്ദ്രനെ കുറിച്ചുള്ള വിവിധ ഗാനങ്ങൾ കോർത്തിണക്കിയ പരിപാടി കുട്ടികൾ അവതരിപ്പിച്ചു.

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സ്വാതന്ത്ര്യ സ്മൃതി എന്ന പരിപാടിയും ആർട്സ് ക്ലബ്ബ് അവതരിപ്പിച്ചു. സ്വാതന്ത്ര്യ ഗീതങ്ങളുടെ നൃത്ത ചിത്ര സംഗീതാവിഷ്ക്കാരം ആണ് പരിപാടിയിൽ ചെയ്തത്.

2022 ജനുവരി 10മുതൽ നിറക്കൂട്ട് എന്നാ പേരിൽ കലോത്സവം സംഘടിപ്പിച്ചു.

റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്, ഹിന്ദി ക്ലബ്ബ്, ആർട്സ് ക്ലബ്ബ് എന്നിവ സംയുക്തമായി കലാ പരിപാടികൾ സംഘടിപ്പിച്ചു.