"കരിപ്പാൽ എസ് വി യു പി സ്കൂൾ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

13748 (സംവാദം | സംഭാവനകൾ)
13748 (സംവാദം | സംഭാവനകൾ)
അധിക വിവരങ്ങൾ
വരി 60: വരി 60:


== ചിത്രശാല ==
== ചിത്രശാല ==
== ഹെൽപ്പ് ഡെസ്ക് ==
         കുട്ടികൾ മാനസികവും ശാരീരികവുമായി അനുഭവപ്പെടുന്ന പ്രയാസങ്ങൾ അറിയിക്കാനും പരിഹരിക്കാനുമായി വിദ്യാലയങ്ങളിൽ രൂപീകൃതമായ ഹെൽപ്പ് ഡസ്ക് നമ്മുടെ വിദ്യാലയത്തിലും പ്രവർത്തിച്ച് വരുന്നു.2016-17 അധ്യയന വർഷത്തിലാണ് ഹെൽപ്പ് ഡസ്കിൻ്റെ പ്രവർത്തനം ആരംഭിച്ചത്.ആദ്യകാലങ്ങളിൽ ശ്രീമതി രുഗ്മിണി പാലങ്ങാട്ട് ആയിരുന്നു ഇതിന് നേതൃത്വം നൽകിയത്.2018-19 കാലഘട്ടത്തിൽ ഇതിൻ്റെ ഭാഗമായി ചപ്പാരപ്പടവ് പഞ്ചായത്ത് സി.ആർ.സി.തലത്തിൽ കൊട്ടക്കാനം എ.യു.പി.സ്കൂളിൽ വച്ച് നടന്ന മാം-ബേട്ടി പരിപാടിയിൽ അഞ്ച് പെൺകുട്ടികളും അവരുടെ അമ്മമാരും പങ്കെടുത്തു.പ്രത്യേകിച്ച് പെൺകുട്ടികളുടെ വളർച്ചാ ഘട്ടത്തിൽ അമ്മമാർ നല്ല സുഹൃത്തായിരിക്കണമെന്നും ആ പ്രായത്തിൽ അവരുടെ ആശങ്കകളെ ക്ഷമയോടെ ദുരീകരിക്കാൻ അമ്മമാർക്ക് സാധിക്കണമെന്നും രക്ഷിതാക്കൾ എന്നും കരുതലായി മക്കളോടൊപ്പമുണ്ട്, എന്ന ഓർമപ്പെടുത്തലായിരുന്നു ആക്ലാസ്. പെൺകുട്ടികൾക്കായി ബോധവത്ക്കരണ ക്ലാസുകളും നിരവധി തവണ സംഘടിപ്പിക്കാറുണ്ട്. മറ്റുള്ളവരിൽ നിന്നും നേരിടേണ്ടി വന്ന ദുരനുഭവങ്ങൾ പങ്കുവയ്ക്കാൻ വിമുഖത കാണിക്കുന്ന കുട്ടികൾക്കായി ഹെൽപ്പ് ഡസ്ക് പരാതിപ്പെട്ടി സ്ഥാപിച്ചിട്ടുണ്ട്. വുമൺസ് ഡവലപ്പ്മെൻ്റ് കോർപ്പറേഷൻ്റെ വകയായി 2018ൽ ഒരു വെൻഡിങ്ങ് മെഷീനും ഷീപാഡ് വിത്ത് ഷെൽഫും ലഭിച്ചിട്ടുണ്ട്. അത് കുട്ടികളിലേക്ക് എത്തിക്കുകയും ചെയ്തിട്ടുണ്ട്. ഈ വർഷവും കുട്ടികൾക്കായി ബോധവത്കരണ ക്ലാസ് നടത്തിയിട്ടുണ്ട്. ഇപ്പോൾ ശ്രീമതി പൂജ രാജ് ആണ് ചുമതല നിർവഹിക്കുന്നത്.
== പ്രീ  പ്രൈമറി വിഭാഗം ==
2007  08  അധ്യയന വർഷം പ്രീ  പ്രൈമറി വിഭാഗം ആരംഭിച്ചു. തുടക്കത്തിൽ പന്ത്രണ്ട് വിദ്യാത്ഥികൾ മാത്രമാണ് ഉണ്ടായിരുന്നത്.പിന്നീട് ഓരോ വർഷം കഴിയുന്തോറും വിദ്യാർത്ഥികളുടെ എണ്ണം
കൂടി വന്ന്നു. ഇപ്പോൾ അത് നാല് ഡിവിഷൻ ആയി മാറിയിട്ടുണ്ട്. നാല്
അദ്ധ്യാപകർ ക്ലാസ്സ് കൈകാര്യം ചെയ്യുന്നു.( ശാലിനി. സജിത 'മിനി.ജിഷ) വിദ്യാർത്ഥികൾക്ക് വർഷം തോറും സ്കോളർഷിപ്പ് പരീക്ഷ നടത്തി വരുന്നു അതിൽ വിദ്യാർത്ഥികൾ മികച്ച വിജയം കൈവരിച്ചിട്ടുണ്ട്. വിദ്യാർത്ഥികൾക്ക് കളിക്കാനുള്ള മനോഹരമായ കളിസ്ഥലവും  വിവിധ കളി ഉപകരണവും ഇവിടെയുണ്ട്. ഇപ്പോൾ ഏകദേശം  നൂറ്റിനാൽപതോളം വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. 2018ൽ വിദ്യാർത്ഥികൾ ക്കുള്ള പാർക്ക് ആരംഭിച്ചിട്ടുണ്ട്.