"സെന്റ് ജോർജ്ജ് എൽ പി എസ് വെയിൽകാണാംപാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 114: വരി 114:
==ജീവനക്കാർ==
==ജീവനക്കാർ==


==='''<u>അധ്യാപകർ</u>'''===
* '''<u>അധ്യാപകർ</u>'''
#വിൻസന്റ് മാത്യൂസ്.
#വിൻസന്റ് മാത്യൂസ്.
#റോസ് മേരി അഗസ്റ്റിൻ.
#റോസ് മേരി അഗസ്റ്റിൻ.
#നീനു തെരേസ ജോസ്.
#നീനു തെരേസ ജോസ്.
#ലിയ റോസ് ജോയി.
#ലിയ റോസ് ജോയി.
'''<big><u>അനധ്യാപകർ</u></big>'''
 
* '''<u>അനധ്യാപകർ</u>'''


# ആലീസ്  ജോസഫ്.  
# ആലീസ്  ജോസഫ്.  

23:34, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ ഈരാറ്റുപേട്ട ഉപജില്ലയിലെ വെയിൽകാണാംപാറ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ്‌ ജോർജ് എൽ.പി. സ്‌കൂൾ വെയിൽകാണാംപാറ .


സെന്റ് ജോർജ്ജ് എൽ പി എസ് വെയിൽകാണാംപാറ
വിലാസം
വെയിൽകാണാംപാറ

അരുവിത്തുറ പി.ഒ.
,
686122
സ്ഥാപിതം1875
വിവരങ്ങൾ
ഇമെയിൽsglps228@gmail.com
കോഡുകൾ
സ്കൂൾ കോഡ്32228 (സമേതം)
യുഡൈസ് കോഡ്32100201606
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഉപജില്ല ഈരാറ്റുപേട്ട
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംപൂഞ്ഞാർ
താലൂക്ക്കാഞ്ഞിരപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്ഈരാറ്റുപേട്ട
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ7
പെൺകുട്ടികൾ8
ആകെ വിദ്യാർത്ഥികൾ15
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻവിൻസന്റ് മാത്യൂസ്
പി.ടി.എ. പ്രസിഡണ്ട്സജിമോൻ പി.കെ.
എം.പി.ടി.എ. പ്രസിഡണ്ട്മായ വിനോദ്
അവസാനം തിരുത്തിയത്
29-01-2022SGLPS


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

147 വർഷം പഴക്കമുള്ള വെയിൽകാണാംപാറ സെന്റ് ജോർജ് എൽ.പി സ്‌കൂൾ ഈ പ്രദേശത്തെ ആദ്യത്തെ സ്‌കൂളാണ്. വരകുകാലപ്പറമ്പിൽ ശ്രീ. പുന്നൂസ് വർക്കി 1875 യിൽ കുടിപ്പള്ളിക്കൂടമായി ആരംഭിച്ച സ്‌കൂളാണിത്. അദ്ദേഹത്തെ സഹായിക്കാനായി ശ്രീ. കുര്യൻ വർക്കി അരയത്തിന്നാൽ , ശ്രീ. ലുക്കാ, ദേവസിയ മൂഴിയാങ്കൽ, ശ്രീ. മത്തായി പ്ലാത്തോട്ടം, ശ്രീ. ഔസേപ്പ് വർക്കി അമ്പഴത്തുങ്കൽ എന്നിവർ ഉൾപ്പെട്ട ഒരു കമ്മിറ്റിയുണ്ടായിരുന്നു. പൊതുജനങ്ങളുടെ സഹായത്തോടും സഹകരണത്തോടും കുടി കെട്ടിടവും മറ്റ് സാമഗ്രഹികളും ഉണ്ടാക്കി,സ്കൂൾ ഭംഗിയായി നടത്തി വന്നു.1917 ഇത് ഒരു ഗ്രാൻഡ് സ്കൂൾ ആയി അഗീകരിച്ചു. തുടർന്ന് സ്കൂളിന്റെ നടത്തിപ്പവകാശം അരുവിത്തുറ പള്ളിക്കായി .പള്ളിയുടെ ആദ്യത്തെ വിദ്യാഭ്യാസ സ്ഥാപനവും ഇതാണ്.ഈ നാട്ടിലുള്ള എല്ലാവരും പ്രൈമറി വിദ്യാഭ്യസത്തിനായി ഈ സ്കൂളിനെയാണ് ആശ്രച്ചിരുന്നത് .

ഗ്രാന്റ് സ്കൂൾ ആയതിനു ശേഷം 1967 ൽ സ്കൂളിന്റെ കനക ജുബീലിയും 1992 ൽ പ്ലാറ്റിനം ജൂബിലിയും ആഘോഷിച്ചു. .ഇടക്കാലത്ത്‌ ഈരണ്ടു ഡിവിഷൻ വീതമുണ്ടായിരുന്ന സ്‌കൂൾ 2000 മുതൽ കുട്ടികളുടെ എണ്ണം കുറഞ്ഞു ഓരോ ഡിവിഷൻ ആയി . 2017 വരെ സ്‌കൂളിനോട് ചേർന്ന് നഴ്‌സറി പ്രവർത്തിച്ചിരുന്നെങ്കിലും , പിന്നീട് പലവിധ കാരണങ്ങളാൽ നഴ്‌സറി നിർത്തലാക്കി . എങ്കിലും 2019 -20 അധ്യയന വർഷം സ്കൂളിനോട് ചേർന്ന് വീണ്ടും നഴ്‌സറി ആരംഭിച്ചു.

നിരവധി പ്രമുഖ വ്യക്തികളെ വാർത്തെടുത്ത ഒരു സരസ്വതിക്ഷേത്രം തന്നെയാണ് സെന്റ് ജോർജ് എൽ. പി. സ്‌കൂൾ വെയിൽകാണാംപാറ.

ഭൗതികസൗകര്യങ്ങൾ

3 വശവും ചുറ്റുമതിലിനോട് കൂടിയ വിശാലമായ കോംബൗണ്ടിലാണ് സ്കൂൾ സ്ഥിതി ചെയുന്നത് . കുട്ടികൾക്കായി സൗകര്യപ്രദമായ ക്ലാസ്റൂമുകൾ ,വൃത്തിയുള്ള ബാത്ത്റൂമുകൾ , കളിസ്ഥലം,സ്കൂളിലേക്ക് വരാനുള്ള വാഹന സൗകര്യം തുടങ്ങിയവയെല്ലാ ഒരുക്കിട്ടുണ്ട് . അവരുടെ പഠനം മികവുറ്റതാക്കാനായി വിവിധ തരത്തിലുള്ള പുസ്തകങ്ങൾ അടങ്ങിയ ലൈബ്രറി , കംപ്യൂട്ടർ , ടി.വി ,പ്രൊജക്ടർ തുടങ്ങിയഎല്ലാ സൗകര്യവും സ്കൂളിൽ ഉണ്ട് . കുട്ടികളിലെ കായിക ക്ഷമത വർദ്ധിപ്പിക്കുന്നതിനായി വിവിധയിനം കളി ഉപകരണങ്ങളും പഠനനിലവാരം ഉയർത്തുന്നതിനായി പലതരത്തിലുള്ള പഠനോപകാരണങ്ങളും സ്കൂളിൽ ലഭ്യമാണ്.

ലൈബ്രറി

വിവിധ തരത്തിലുള്ള പുസ്തകങ്ങൾ ഉൾപ്പെടുന്ന വിശാലമായ ഒരു ലൈബ്രറി സ്കൂളിനുണ്ട് . ചെറുകഥകൾ , നോവലുകൾ , ചിത്രകഥകൾ , മലയാളം ഇംഗ്ലീഷ് റീഡിങ് കാർഡുകൾ , അറ്റലസ്സുകൾ , പുരാതന ഇതിഹാസങ്ങൾ തുടങ്ങിയ പുസ്തകങ്ങൾ എവിടെ ലഭ്യമാണ് . ലൈബ്രറി പുസ്തകങ്ങളെക്കുറിച്ചുള്ള കൃത്യമായ രേഖകൾ അടങ്ങുന്ന സ്റ്റോക്ക് രജിസ്റ്റർ ബുക്ക് സ്കൂളിൽ സൂക്ഷിക്കുന്നുണ്ട് .

വായനാ മുറി

കുട്ടികൾക്ക് ഒന്നിച്ചിരുന്നു പുസ്തകങ്ങൾ വായിക്കാനും ആശയങ്ങൾ പങ്കുവയ്ക്കാനും സംശയനിവാരണത്തിനും സൗകര്യപ്രദമായ വായനാമുറി സ്കൂളിൽ ഉണ്ട് . പഠിതാക്കളിൽ വയന ശീലം വളർത്തുന്ന തരത്തിലുള്ള ക്രമീകരണങ്ങൾ ആണ് വായനമുറിയിൽ ഒരുക്കിയിരിക്കുന്നത്. ഒപ്പം വായന മുറിയിൽ പൂർണ നിശബ്ദത പാലിക്കുന്ന കാര്യത്തിൽ എല്ലാ കുട്ടികളും ശ്രദ്ധിക്കാറുണ്ട്.

സ്കൂൾ ഗ്രൗണ്ട്

സ്കൂൾ കെട്ടിടത്തിന് മുൻപിലും പിൻപിലും കുട്ടികൾക്കു കളിക്കാനായി കളിസ്ഥലങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. വോളിബോൾ ,ബാഡ്മിറ്റൺ തുടങ്ങിയ കളികൾ കളിക്കാനുള്ള കോർട്ടും ഇവിടെ ലഭ്യമാണ് .

സയൻസ് ലാബ്

കുട്ടികളുടെ പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട പരീക്ഷണങ്ങളും പ്രവർത്തനങ്ങളും ചെയ്യാനുള്ള സൗകര്യം സ്കൂളിൽ ഉണ്ട്. അതിനാവശ്യമായ പഠനോപകാരണങ്ങളും മറ്റു പഠനസാമഗ്രികളും സ്കൂളിൽ ലഭ്യമാണ്.

ഐടി ലാബ്.

കുട്ടികളുടെ ആവശ്യത്തിനായി ലാപ്ടോപ്പ് ,പ്രൊജക്ടർ ,ടി.വി എന്നിവ സ്കൂളിലുണ്ട് .


പാഠ്യേതര പ്രവർത്തനങ്ങൾ

ജൈവ കൃഷി

കുട്ടികളുടേയും അദ്ധ്യാപകരുടെയും നേതൃത്വത്തിൽ സ്കൂളിന് പിന്നിലായി ജൈവ കൃഷി ഉണ്ട്. വാഴ കൃഷിയാണ് കൂടുതൽ ഉള്ളത് .ഓരോ കുട്ടികളുടെയും നേതൃത്വത്തിൽ ഓരോ വാഴ തൈകൾ നടുകയും കുട്ടികൾ തന്നെ അവയെ സംരക്ഷിച്ചുവരുകയും ചെയ്യുന്നു ജൈവ കൃഷിയിൽ നിന്നും ലഭിക്കുന്ന വിഭവങ്ങൾ ഉച്ചഭക്ഷണത്തിൽ ഉൾപെടുത്താറുമുണ്ട്.

വിദ്യാരംഗം കലാസാഹിത്യ വേദി

അദ്ധ്യാപികയായ ലിയാ ടീച്ചറിന്റെ നേതൃത്വത്തിൽ വിദ്യാരംഗം കലാസാഹിത്യവേദി സ്കൂളിൽ പ്രവർത്തിക്കുന്നുണ്ട് . ഇതിനോടൊപ്പം കുട്ടികൾക്കായി മത്സരങ്ങളും കളികളും നടത്താറുമുണ്ട്.

ക്ലബ് പ്രവർത്തനങ്ങൾ

ശാസ്ത്ര ക്ലബ്

അധ്യാപികയായ റോസ് മേരി അഗസ്റ്റിൻ്റെ മേൽനേട്ടത്തിൽ 15 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

ഗണിതശാസ്ത്ര ക്ലബ്

അധ്യാപകനായ വിൻസൻറ്‌ മാത്യൂസിൻ്റെ മേൽനേട്ടത്തിൽ 15 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

സാമൂഹ്യശാസ്ത്ര ക്ലബ്

അധ്യാപികയായ ലിയാ റോസിന്റെ മേൽനേട്ടത്തിൽ 15 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

പരിസ്ഥിതി ക്ലബ്ബ്

അധ്യാപികയായ നീതു തെരേസിന്റെ മേൽനേട്ടത്തിൽ 15 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.


ജീവനക്കാർ

  • അധ്യാപകർ
  1. വിൻസന്റ് മാത്യൂസ്.
  2. റോസ് മേരി അഗസ്റ്റിൻ.
  3. നീനു തെരേസ ജോസ്.
  4. ലിയ റോസ് ജോയി.
  • അനധ്യാപകർ
  1. ആലീസ്  ജോസഫ്.

മുൻ പ്രധാനാധ്യാപകർ

  • 1993-1998-> Sr. ത്രേസ്യമ്മ കെ വി
  • 1998-2000-> Sr.അച്ചാമ്മ പി ഒ
  • 2000-2005 -> അന്ന കെ വി
  • 2012-2016-> ആൻസി തോമസ് എൽസമ്മ ജോർജ്
  • 2016-2019-> അന്നമ്മ ജെ ഇടവൂർ
  • 2019 -> വിൻസന്റ് മാത്യൂസ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ശ്രീ. പി.സി. ജോർജ് എം. എൽ. എ. ( മുൻ കേരള ചീഫ് വിപ്പ് )

വഴികാട്ടി

സെന്റ് ജോർജ്ജ് എൽ പി എസ് വെയിൽകാണാംപാറ