"ജി എച്ച് എസ് മണത്തല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 5: | വരി 5: | ||
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->'''<u><big>ആമുഖം</big></u>''' | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->'''<u><big>ആമുഖം</big></u>''' | ||
തൃശ്ശൂർ ജില്ലയിലെ ചാവക്കാട് തീരദേശത്ത് വൈജ്ഞാനിക പ്രഭപരത്തി 1927 ൽ സ്ഥാപിതമായ പുരാതന വിദ്യാലയമാണ് മണത്തല ഗവർമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ . ചാവക്കാട് മുൻസിപ്പാലിറ്റിയുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ഈ | തൃശ്ശൂർ ജില്ലയിലെ ചാവക്കാട് തീരദേശത്ത് വൈജ്ഞാനിക പ്രഭപരത്തി 1927 ൽ സ്ഥാപിതമായ പുരാതന വിദ്യാലയമാണ് മണത്തല ഗവർമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ . ചാവക്കാട് മുൻസിപ്പാലിറ്റിയുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ഈ വിദ്യാലയത്തിൽ നിലവിൽ 1500 ൽപരം വിദ്യാർത്ഥികൾ പഠിച്ചുകൊണ്ടിരിക്കുന്നു.{{Infobox School | ||
|സ്ഥലപ്പേര്=മണത്തല | |സ്ഥലപ്പേര്=മണത്തല | ||
|വിദ്യാഭ്യാസ ജില്ല=ചാവക്കാട് | |വിദ്യാഭ്യാസ ജില്ല=ചാവക്കാട് |
20:19, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ആമുഖം
തൃശ്ശൂർ ജില്ലയിലെ ചാവക്കാട് തീരദേശത്ത് വൈജ്ഞാനിക പ്രഭപരത്തി 1927 ൽ സ്ഥാപിതമായ പുരാതന വിദ്യാലയമാണ് മണത്തല ഗവർമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ . ചാവക്കാട് മുൻസിപ്പാലിറ്റിയുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ഈ വിദ്യാലയത്തിൽ നിലവിൽ 1500 ൽപരം വിദ്യാർത്ഥികൾ പഠിച്ചുകൊണ്ടിരിക്കുന്നു.
ജി എച്ച് എസ് മണത്തല | |
---|---|
വിലാസം | |
മണത്തല ചാവക്കാട് പി.ഒ. , 680506 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 01 - 06 - 1927 |
വിവരങ്ങൾ | |
ഫോൺ | 0487 2508752 |
ഇമെയിൽ | ghssmanathala@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 24066 (സമേതം) |
എച്ച് എസ് എസ് കോഡ് | 08119 |
യുഡൈസ് കോഡ് | 32070303021 |
വിക്കിഡാറ്റ | Q99458528 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
ഉപജില്ല | ചാവക്കാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | ഗുരുവായൂർ |
താലൂക്ക് | ചാവക്കാട് |
ബ്ലോക്ക് പഞ്ചായത്ത് | ചാവക്കാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | ചാവക്കാട് |
വാർഡ് | 19 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 746 |
പെൺകുട്ടികൾ | 533 |
ആകെ വിദ്യാർത്ഥികൾ | 1279 |
അദ്ധ്യാപകർ | 33 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 75 |
പെൺകുട്ടികൾ | 154 |
ആകെ വിദ്യാർത്ഥികൾ | 229 |
അദ്ധ്യാപകർ | 10 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ശ്രീമതി മറിയക്കുട്ടി ടീച്ചർ |
പ്രധാന അദ്ധ്യാപകൻ | ശ്രീ നാരായണൻ എം |
പി.ടി.എ. പ്രസിഡണ്ട് | ശ്രീ അബ്ദുൽ കലാം |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീമതി ജ്യോതി |
അവസാനം തിരുത്തിയത് | |
29-01-2022 | 24066 |
ചരിത്രം
1927 ൽ സ്ഥാപിതമായ നമ്മുടെ വിദ്യാലയം കൂട്ടുങ്ങൽ സ്കൂൾ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. മലബാർ ഡിസ്ട്രിക്റ്റ് ബോർഡിന്റെ കീഴിൽ പ്രവർത്തിച്ചിരുന്ന വിദ്യാലയം കാലാനുസൃതമായി വളർന്ന് അന്താരാഷ്ട്ര വിദ്യാലയമായി ഉയർത്തപ്പെട്ടു. കൂടുതൽ അറിയാൻ
വിശ്വപ്രസിദ്ധമായ മണത്തല പള്ളിയുടെയും ചരിത്രപ്രസിദ്ധമായ പാലയൂർ സെന്റ് തോമസ് ദേവാലയത്തിന്റെയും ഹൈന്ദവ ചൈതന്യം ഉൾക്കൊള്ളുന്ന മണത്തല വിശ്വനാഥ ക്ഷേത്രത്തിന്റെയും മധ്യത്തിൽ 1 ഏക്കർ 73 സെന്റ് ഭൂവിസ്തൃതിയിൽ സ്ഥിതി ചെയ്യുന്ന ഗവ.ഹയർ സെക്കണ്ടറി സ്കൂൾ മണത്തല എന്നറിയപ്പെടുന്ന ഈ വിദ്യാലയം ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുന്നതിന് മുമ്പ് 1927- ൽ സ്ഥാപിക്കപ്പെട്ടതാണ്.മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിൽ പ്രവർത്തിച്ചിരുന്ന ഈ വിദ്യാലയം 1956-ൽ ബോർഡ് മാപ്പിള എലിമെന്ററി സ്കൂൾ കൂട്ടുങ്ങൽ എന്നറിയാൻ തുടങ്ങി. അതേ വർഷം ഒക്ടോബറിൽ ഗവ.മാപ്പിള അപ്പർ പ്രൈമറി സ്കൂൾ കൂട്ടുങ്ങൽ എന്ന പേരിൽ അറിയപ്പെട്ടു. 1967-68 വിദ്യാലയ വർഷം മുതൽ ഗവ. ഹൈസ്കൂൾ മണത്തലയായി ഉയർത്തപ്പെട്ടു. 1967-68 വിദ്യാലയ വർഷത്തിൽ IX, X ക്ലാസുകൾ ആരംഭിച്ചെങ്കിലും ഹൈസ്കൂൾ വിഭാഗത്തിനായി ഒരു കെട്ടിടത്തിന്റെ ആരംഭം കുറിച്ചത്, ചാവക്കാട് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. പി പി സെയ്തുമുഹമ്മദ് സാഹിബ് 20/02/1968 ൽ തറക്കല്ലിട്ടപ്പോഴാണ്.2004-05 ൽ പ്ലസ് വൺ അനുവദിച്ചതോടെ ഈ സ്കൂൾ ഗവ.ഹയർ സെക്കണ്ടറി സ്കൂൾ മണത്തല ' എന്നറിയപ്പെട്ടു.
ഭൗതികസൗകര്യങ്ങൾ
ഏകദേശം രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 1986 -87 വിദ്യാലയവർഷത്തിൽ അദ്ധ്യാപകരക്ഷാകർത്തൃ സമിതി നിർമ്മിച്ചു നൽകിയ ഒരു ഓപ്പൺസ്റ്റേജ് സ്കൂളിന്റെ വിവിധ ആവശ്യങ്ങൾക്കായി വളരെയധികം പ്രയോജനപ്പെടുന്നു. മീറ്റിങ്ങുകൾ നടത്താൻ സൗകര്യമുള്ള ഒരു ഹാളിന് പുറമെ സുനാമി പുനരധിവാസ ഫണ്ടുപയോഗിച്ച് നിർമ്മിച്ച ഇരുനില കെട്ടിടം 25/11/2009 ന് ബഹുമാനപ്പെട്ട മുൻ വിദ്യാഭ്യാസമന്ത്രി എം എ ബേബി ഉദ്ഘാടനം ചെയ്തു. ഈ കെട്ടിടത്തിൽ ഒരു മീറ്റിംഗ് ഹാളും, സാമാന്യം ഭേദപ്പെട്ട ലൈബ്രറിയും , റീഡിംഗ് റൂമും ഉണ്ട്. പഠനസൗകര്യമുള്ള 20 ക്ലാസ് മുറികൾ , സയൻസ് ലാബുകൾ , കമ്പ്യൂട്ടർ ലാബ് , പുകയില്ലാത്ത അടുപ്പുകളോടുകൂടിയ കഞ്ഞിപ്പുര , വിദ്യാർത്ഥികൾക്ക് ആവശ്യമായ പുസ്തകങ്ങൾ വിതരണം ചെയ്യുന്ന സൊസൈറ്റി, സ്പോർട്സ് ഉപകരണങ്ങൾ എന്നിവ നമ്മുക്കുണ്ട്. കുട്ടികളുടെ പഠനസൗകര്യത്തിനു വേണ്ടി ഈസ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും ഗുരുവായൂർ എം എൽ എ യുമായ ശ്രീ. അബ്ദുൾ കാദർ അവർകൾ 5 കമ്പ്യൂട്ടറുകളും , 5 പ്രൊജക്ടറുകളും അനുവദിക്കുകയും , അത് ക്ലാസുകളിൽ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. കുട്ടികളുടെ യാത്രാ സൗകര്യത്തിനുവേണ്ടി ബഹുമാനപ്പെട്ട എം എൽ എ ശ്രീ. അബ്ദുൾ കാദർ അവർകൾ തന്റെ വികസനഫണ്ടിൽ നിന്നും 12 ലക്ഷം രൂപ വില വരുന്ന ഒരു ബസ് അനുവദിച്ചുതന്നിട്ടുണ്ട്. ഇപ്പോൾഹൈസ്കൂൾ വിഭാഗം ഹൈടെക് ക്ലാസുകളായി പ്രവർത്തിക്കുന്നു.
എഡിറ്റോറിയൽ ബോർഡ്
അദ്ധ്യാപക പ്രതിനിധികൾ
- ശ്രീ കാമിൽ എ വി
- ശ്രീമതി ഹേമ തോമസ് സി
- ശ്രീമതി ബിന്ദു പി കെ
വിദ്യാർത്ഥി പ്രതിനിധികൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ഗൈഡ്സ്
- കാർഷിക ക്ലബ്
- പരിസ്ഥിതി ക്ലബ്
കലോത്സവം
മാനേജ്മെന്റ്
സമകാലിക വിവരങ്ങൾ
ചിത്രശാല
-
കാർഷിക ക്ലബ് പ്രവർത്തനം
-
ജൈവവൈവിധ്യം ലക്ഷ്യമിട്ട് എവർഗ്രീൻ പദ്ധതി
-
മലയാള മനോരമ നല്ലപാഠം പുരസ്കാരം
-
വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വായനാദിനാചരണം
-
കലാകാരൻമാരുടെയും എഴുത്തുകാരുടെയും സർഗാത്മക കഴിവുകൾ പുതുതലമുറക്ക് പരിചയപ്പെടുത്തുന്ന സംരഭം
-
ഗവ.ഹയർസെക്കണ്ടറി സ്കൂൾ മണത്തലയും ജനകീയചലച്ചിത്രവേദിയും ചേർന്നൊരുക്കിയ സിനിമ
-
സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക രാജ്യാന്തരമേളയിലേക്ക് പ്രദർശിപ്പിക്കാൻ തെരഞ്ഞെടുത്ത മണത്തല ഗവ.ഹയർസെക്കണ്ടറി സ്കൂളിലെ മ്യൂസിക് വീഡിയോയിൽ നിന്ന്
-
സമ്മാനർഹരായ ഫുട്ബോൾ ടീം
-
യോഗദിനാചരണം
-
2017-18 അദ്ധ്യയന വർഷത്തിലെ എസ്എസ് എൽ സി പരീക്ഷയിൽ100% വിജയം നേടിയ ടീം
-
2017-18 മികവുത്സവം
-
മണത്തല സ്കൂൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക്
-
ഗൈഡ്സിന്റെ ഛിഹ്നദാന ചടങ്ങ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
- 1968 -1973 ശ്രീ. രാമകൃഷ്ണൻ
- 1994 - ശ്രീ. തമ്പി പി സക്കറിയ
- 1996 - ശ്രീമതി. ഐ കെ രത്നമണി
- 1999 - ശ്രീമതി. മനോമണി കെ കെ
- 2000 - ശ്രീമതി. ലില്ലി വി വി
- 2002-2005 ശ്രീമതി. ചെഞ്ചുലക്ഷി അമ്മാൾ
- 2005-2006 ശ്രീമതി. ശാന്തകുമാരി എ യു
- 2006-2008 ശ്രീമതി. കദീജ കെ വി
- 2008-2010 ശ്രീ. കുരിയാക്കു ഇ കെ
- 2010-2011 ശ്രീ. രാമചന്ദ്രൻ
- 2011-2012 ശ്രീ. നാരായണൻ
- 2012-2014 ശ്രീമതി. ഗിരിജ
- 2014-2017 ശ്രീമതി. സതി ഒ കെ
- 2017 - 2019 ശ്രീ. അനിൽകുമാർ കെ വി
- 2019-2020 ശ്രീ മനോജ് കുമാർ എ; വി
- 2020-2021 ശ്രീമതി അജിത ജി എസ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ശ്രീ. ഷംസുദ്ദീൻ പി കെ --- ഹൈക്കോടതി ജഡ്ജി
- ശ്രീ.ഫേബിയാസ് --- അന്താരാഷ്ട്ര ഇംഗ്ലീഷ് കവി
- ശ്രീ.അബ്ദുൾ കാദർ കെ വി ---- ഗുരുവായൂർ എം എൽ എ
വഴികാട്ടി
- NH 17ല് ചാവക്കാട് നഗരത്തിൽ നിന്നും 1 കി.മി.പടിത്താറായി പുതുപൊന്നാനി റോഡിൽ സ്ഥിതിചെയ്യുന്നു.
- തൃശൂരിൽ നിന്ന് 27 കി.മി. പടിത്താറ് ചാവക്കാട് നഗരം.. തൃശൂരിൽ നിന്ന്പറപ്പുർ- പാവറട്ടി വഴി ചാവക്കാട് നഗരത്തിൽ എത്താം.
{{#multimaps:10.58076345536437, 76.01957831392427 |zoom=18}}
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 24066
- 1927ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ