"എ.യു.പി.എസ്. ചെമ്പ്രശ്ശേരി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ മഞ്ചേരി ഉപജില്ലയിലെ പാണ്ടിക്കാട് ഗ്രാമപഞ്ചായത്തിലെ ചെമ്പ്രശ്ശേരി വില്ലേജിലാണ് സർക്കാർ എയ്ഡഡ് വിദ്യാലയമായ ചെമ്പിശ്ശേരി എ.യു.പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1953 ൽ ശ്രീ.എം എസ് നമ്പൂതിരിപ്പാടാണ് വിദ്യാലയം സ്ഥാപിച്ചത്. ചെ മ്പ്രശ്ശേരി താലപ്പൊലി പറമ്പിൽ പ്രവർത്തിച്ചിരുന്ന വിവേക ദായനി ഗ്രന്ഥശാലയുടെ കെട്ടിടത്തിലാണ് സ്കൂൾ ആരംഭിച്ചത്. ചെമ്പശ്ശേരിയുടെ സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ രംഗത്തെ മുന്നേറ്റത്തിൻ്റെ ഊർജ ത്രോതസ്സായി ഇന്നും ഈ വിദ്യാലയം കാലത്തിനൊപ്പം കൂടുതൽ സൗകര്യങ്ങളോടെ സാധാരണക്കാരുടെ ആശ്രയമായി നിലകൊള്ളുന്നു .....
<big>കേരളചരിത്രത്തിൽത്തന്നെ ഇടം നേടിയ രാഷ്ട്രീയ-സാംസ്കാരിക ചലനങ്ങൾ കൊണ്ട് ശ്രദ്ധേയമായ ഗ്രാമമാണ് ചെമ്പ്രശ്ശേരി. മലബാർ സമരവും നമ്പൂതിരി സമുദായത്തിൽ നടന്ന നവോത്ഥാനപരിശ്രമങ്ങളും സൃഷ്ടിച്ച അലയൊലികൾ ഉച്ചത്തിൽ മുഴങ്ങിയ മണ്ണ്. 'അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് ' ഉൾപ്പടെ ശ്രദ്ധേയമായ നിരവധി നാടകങ്ങൾ അവതരിപ്പിക്കപ്പെട്ട കലാ-സാംസ്കാരിക ഭൂമിക. ഈ നാടിൻ്റെ 'അക്ഷരഹൃദയ'മാണ് ചെമ്പ്രശ്ശേരി എ. യു. പി സ്കൂൾ. ഒരു വിദ്യാലയം എന്ന നിലയിലുള്ള കേവലസാന്നിധ്യത്തിനുപരിയായി ചെമ്പ്രശ്ശേരിയുടെ കലാ-സാംസ്കാരിക ജീവിതത്തിൻ്റെ കേന്ദ്രവും മാറ്റങ്ങളുടെ പ്രഭവസ്ഥാനവുമാകാൻ ഈ വിദ്യാലയത്തിനു സാധിച്ചു<u>.</u></big>
 
<big><u>'''പ്രാരംഭം'''</u></big>
 
<big>1950കളുടെ തുടക്കം വരെ കൊടശ്ശേരി ഗവ.എൽ.പി സ്കൂളിനെയും ഏറാഞ്ചേരി കളത്തിൽ എ.പി കൃഷ്ണതരകൻ മാസ്റ്ററുടെ ഉടമസ്ഥതയിലുണ്ടായിരുന്ന എൽ.പി സ്കൂളിനെയുമാണ് ചെമ്പ്രശ്ശേരിക്കാർ വിദ്യാഭ്യാസത്തിനായി ആശ്രയിച്ചത്. 1950ൽ ജനാബ് വി. പി. ഉമ്മർകോയ സാഹിബിൻ്റെ സാരഥ്യത്തിലുള്ള ഡിസ്ട്രിക്ട് ബോർഡ് ഇന്നാട്ടുകാരുടെ ചിരകാലാഭിലാഷത്തെ മാനിച്ച് ഒരു മാനേജ്മെൻ്റ് യു.പി. സ്കൂൾ ആരംഭിക്കാൻ അനുമതി നൽകി. ചെമ്പ്രശ്ശേരിയുടെ സിരാകേന്ദ്രമായ താലപ്പൊലിപ്പറമ്പിൽ, കലാ-സാംസ്കാരിക പ്രവർത്തനങ്ങളുടെ ഊർജ്ജസ്രോതസായി നിലകൊണ്ട 'വിവേകദായിനി ഗ്രസ്ഥാവലി'യിൽ, 1953 ജൂലൈ 8 ന് മരനാട്ടുമനക്കൽ സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാടിൻ്റെ മാനേജ്മെൻ്റിൽ ചെമ്പ്രശ്ശേരി ഹയർ എലിമെൻ്ററി സ്കൂൾ ആരംഭിച്ചു. മഞ്ചേരി സീനിയർ ഡപ്യൂട്ടി ഇൻസ്പെക്ടർ കെ.ശേഖരവാര്യരാണ് പ്രവർത്തനോദ്ഘാടനം നിർവഹിച്ചത്. കെ. വി. രാമനുണ്ണി വാര്യർ പ്രധാനാധ്യാപകനായി, ആറാം ക്ലാസ് മാത്രമായി അധ്യയനം തുടങ്ങിയ ഈ ഏകാധ്യാപക വിദ്യാലയത്തിൽ നിന്നാണ് ചെമ്പ്രശ്ശേരി എ. യു. പി സ്കൂളിൻ്റെ ചരിത്രം ആരംഭിക്കുന്നത്.</big>
 
'''<big>വികാസം</big>'''
 
<big>1961 ഏറാഞ്ചേരിയിൽ കൃഷ്ണതരകൻ മാസ്റ്ററുടെ മാനേജ്മെൻ്റിലുണ്ടായിരുന്ന സ്കൂൾ ഇതിനോട് ചേർത്തതോടെ ചെമ്പ്രശ്ശേരി ഹയർ എലിമെൻ്ററി സ്കൂൾ ഒന്നു മുതൽ ഏഴുവരെ ക്ലാസുകളുള്ള അപ്പർ പ്രൈമറി വിദ്യാലയമെന്ന നിലയിലേക്ക് വളർന്നു. തുടർന്നങ്ങോട്ട് എല്ലാക്കാലത്തും ഒരു മാനേജ്മെൻ്റ് സ്ഥാപനം എന്നതിലുപരിയായി നാടിൻ്റെ 'പൊതുസ്വത്താ'കാൻ സ്കൂളിനു സാധിച്ചു; ഇന്നും അത് തുടരുന്നു. കാലത്തിനനുസരിച്ച് നാടിൻ്റെയും സ്കൂളിൻ്റെയും മുഖച്ഛായ മാറി.  41 ഡിവിഷനുകളിലായി 1318 വിദ്യാർത്ഥികൾ പഠിക്കുന്ന ബ്രഹത് വിദ്യാലയമാണ് ഇന്ന് ചെമ്പ്രശ്ശേരി എ. യു. പി സ്കൂൾ. 1978ൽ രജതജൂബിലിയും 2003ൽ സുവർണ്ണജൂബിലിയും ആഘോഷിച്ചു.</big>
 
<big>വിദ്യാഭ്യാസ മേഖലയിലുണ്ടായ ഭാവുകത്വപരിണാമങ്ങൾക്കൊപ്പം നിലകൊള്ളാനും പഠനപ്രക്രിയയെ പുതുക്കിപ്പണിയാനും എന്നും ബദ്ധശ്രദ്ധമായ ഈ വിദ്യാലയം പഠന- പഠനാനുബന്ധ പ്രവർത്തനങ്ങൾക്ക് ഒരു പോലെ പ്രാധാന്യം നൽകി വന്നു. പഠനത്തിലെന്നപോലെ കലാ-കായിക മേളകളിലും വിദ്യാർത്ഥികൾ ഉന്നതവിജയം നേടി. ഇവിടെ നിന്നു ലഭിച്ച അറിവും അനുഭവവും കൈമുതലാക്കി അക്കാദമിക രംഗത്തും കലാ- സാംസ്കാരിക രംഗത്തും ജീവിതത്തിൻ്റെ മറ്റ് മേഖലകളിലും മൂല്യവത്തായ സംഭാവനകൾ നൽകിയ പൂർവ്വവിദ്യാത്ഥികൾ സ്കൂളിൻ്റെ മികവിന് മായാത്ത മുദ്രകൾ സൃഷ്ടിച്ചു.</big>
 
'''<big>സാമൂഹികബന്ധം</big>'''
 
<big>അപ്പർ പ്രൈമറി വിദ്യാലയം അതിൻ്റെ പിറവി മുതൽ ചെമ്പ്രശ്ശേരിയിലെ കലാപ്രവർത്തനങ്ങളുടെയും സാംസ്കാരിക ഇടപെടലുകളുടെയും ഈറ്റില്ലമായിരുന്നു. വർഷംതോറും നടക്കുന്ന വാർഷികാഘോഷങ്ങളിൽ എല്ലാ വിഭാഗം ജനങ്ങളും സജീവമായി പങ്കെടുത്തു. കലാ-സാഹിത്യ-സാംസ്കാരിക-രാഷ്ട്രീയരംഗത്തെ പ്രമുഖരുടെ സാന്നിധ്യം ആഘോഷങ്ങളെ സാർത്ഥകമാക്കി. കഥകളി, നാടകാവതരണം, കുട്ടികളുടെ വൈവിധ്യമാർന്ന കലാപരിപാടികൾ ഇവയെല്ലാം സമന്വയിച്ച വാർഷികങ്ങൾ നാടിൻ്റെയാകെ ഉത്സവമായി മാറി. ചെറുകാടു മുതൽ സി.എൻ.ശ്രീകണ്ഠൻ നായർ വരെയുള്ളവരുടെ നിരവധി നാടകങ്ങൾ വിവിധ വാർഷികങ്ങളിലായി അവതരിപ്പിക്കപ്പെട്ടു. സാങ്കേതികവിദ്യയുടെ വിസ്മയകരമായ വളർച്ച സൃഷ്ടിച്ച പുതിയ അനുഭവങ്ങളുടെയും കാഴ്ചയുടെയും വർത്തമാനകാലത്തും ചെമ്പ്രശ്ശേരി എ.യു.പി സ്കൂളിൻ്റെ വാർഷികാഘോഷവേളകൾ ഗ്രാമീണമായ ഒത്തുചേരലിൻ്റെ അരങ്ങായി നിലനിൽക്കുന്നു.</big>
 
<big>രക്ഷിതാക്കളുമായും നാട്ടുകാരുമായും പുലർത്തിയ സവിശേഷബന്ധം സ്കൂളിൻ്റെ പുരോഗതിയിൽ നിർണ്ണാക പങ്കുവഹിച്ചു. പൂർവ്വവിദ്യാർത്ഥി സമൂഹവുമായുള്ള ഇഴയടുപ്പവും ശ്രദ്ധേയമാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, ക്ലബ്ബുകൾ, യുവജന സംഘടനകൾ, രാഷ്ട്രീയപ്രസ്ഥാനങ്ങൾ തുടങ്ങിയവയെല്ലാം എക്കാലത്തും ഈ വിദ്യാലയത്തിൻ്റെ ശാക്തീകരണത്തിന് കരുത്തു പകർന്നു. നാടിനെയാകെ അഭിമാനമാകാൻ കഴിഞ്ഞതിലുള്ള ചാരിതാർത്ഥ്യത്തോടെ, ജനതയുടെ ഹൃദയത്തിൽ വേരുപടർത്തിയ ഈ ഗ്രാമീണ അക്ഷരാലയം ഇന്നും ശിരസുയർത്തി നിൽക്കുന്നു.</big>

14:26, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കേരളചരിത്രത്തിൽത്തന്നെ ഇടം നേടിയ രാഷ്ട്രീയ-സാംസ്കാരിക ചലനങ്ങൾ കൊണ്ട് ശ്രദ്ധേയമായ ഗ്രാമമാണ് ചെമ്പ്രശ്ശേരി. മലബാർ സമരവും നമ്പൂതിരി സമുദായത്തിൽ നടന്ന നവോത്ഥാനപരിശ്രമങ്ങളും സൃഷ്ടിച്ച അലയൊലികൾ ഉച്ചത്തിൽ മുഴങ്ങിയ മണ്ണ്. 'അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് ' ഉൾപ്പടെ ശ്രദ്ധേയമായ നിരവധി നാടകങ്ങൾ അവതരിപ്പിക്കപ്പെട്ട കലാ-സാംസ്കാരിക ഭൂമിക. ഈ നാടിൻ്റെ 'അക്ഷരഹൃദയ'മാണ് ചെമ്പ്രശ്ശേരി എ. യു. പി സ്കൂൾ. ഒരു വിദ്യാലയം എന്ന നിലയിലുള്ള കേവലസാന്നിധ്യത്തിനുപരിയായി ചെമ്പ്രശ്ശേരിയുടെ കലാ-സാംസ്കാരിക ജീവിതത്തിൻ്റെ കേന്ദ്രവും മാറ്റങ്ങളുടെ പ്രഭവസ്ഥാനവുമാകാൻ ഈ വിദ്യാലയത്തിനു സാധിച്ചു.

പ്രാരംഭം

1950കളുടെ തുടക്കം വരെ കൊടശ്ശേരി ഗവ.എൽ.പി സ്കൂളിനെയും ഏറാഞ്ചേരി കളത്തിൽ എ.പി കൃഷ്ണതരകൻ മാസ്റ്ററുടെ ഉടമസ്ഥതയിലുണ്ടായിരുന്ന എൽ.പി സ്കൂളിനെയുമാണ് ചെമ്പ്രശ്ശേരിക്കാർ വിദ്യാഭ്യാസത്തിനായി ആശ്രയിച്ചത്. 1950ൽ ജനാബ് വി. പി. ഉമ്മർകോയ സാഹിബിൻ്റെ സാരഥ്യത്തിലുള്ള ഡിസ്ട്രിക്ട് ബോർഡ് ഇന്നാട്ടുകാരുടെ ചിരകാലാഭിലാഷത്തെ മാനിച്ച് ഒരു മാനേജ്മെൻ്റ് യു.പി. സ്കൂൾ ആരംഭിക്കാൻ അനുമതി നൽകി. ചെമ്പ്രശ്ശേരിയുടെ സിരാകേന്ദ്രമായ താലപ്പൊലിപ്പറമ്പിൽ, കലാ-സാംസ്കാരിക പ്രവർത്തനങ്ങളുടെ ഊർജ്ജസ്രോതസായി നിലകൊണ്ട 'വിവേകദായിനി ഗ്രസ്ഥാവലി'യിൽ, 1953 ജൂലൈ 8 ന് മരനാട്ടുമനക്കൽ സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാടിൻ്റെ മാനേജ്മെൻ്റിൽ ചെമ്പ്രശ്ശേരി ഹയർ എലിമെൻ്ററി സ്കൂൾ ആരംഭിച്ചു. മഞ്ചേരി സീനിയർ ഡപ്യൂട്ടി ഇൻസ്പെക്ടർ കെ.ശേഖരവാര്യരാണ് പ്രവർത്തനോദ്ഘാടനം നിർവഹിച്ചത്. കെ. വി. രാമനുണ്ണി വാര്യർ പ്രധാനാധ്യാപകനായി, ആറാം ക്ലാസ് മാത്രമായി അധ്യയനം തുടങ്ങിയ ഈ ഏകാധ്യാപക വിദ്യാലയത്തിൽ നിന്നാണ് ചെമ്പ്രശ്ശേരി എ. യു. പി സ്കൂളിൻ്റെ ചരിത്രം ആരംഭിക്കുന്നത്.

വികാസം

1961 ൽ ഏറാഞ്ചേരിയിൽ കൃഷ്ണതരകൻ മാസ്റ്ററുടെ മാനേജ്മെൻ്റിലുണ്ടായിരുന്ന സ്കൂൾ ഇതിനോട് ചേർത്തതോടെ ചെമ്പ്രശ്ശേരി ഹയർ എലിമെൻ്ററി സ്കൂൾ ഒന്നു മുതൽ ഏഴുവരെ ക്ലാസുകളുള്ള അപ്പർ പ്രൈമറി വിദ്യാലയമെന്ന നിലയിലേക്ക് വളർന്നു. തുടർന്നങ്ങോട്ട് എല്ലാക്കാലത്തും ഒരു മാനേജ്മെൻ്റ് സ്ഥാപനം എന്നതിലുപരിയായി നാടിൻ്റെ 'പൊതുസ്വത്താ'കാൻ സ്കൂളിനു സാധിച്ചു; ഇന്നും അത് തുടരുന്നു. കാലത്തിനനുസരിച്ച് നാടിൻ്റെയും സ്കൂളിൻ്റെയും മുഖച്ഛായ മാറി. 41 ഡിവിഷനുകളിലായി 1318 വിദ്യാർത്ഥികൾ പഠിക്കുന്ന ബ്രഹത് വിദ്യാലയമാണ് ഇന്ന് ചെമ്പ്രശ്ശേരി എ. യു. പി സ്കൂൾ. 1978ൽ രജതജൂബിലിയും 2003ൽ സുവർണ്ണജൂബിലിയും ആഘോഷിച്ചു.

വിദ്യാഭ്യാസ മേഖലയിലുണ്ടായ ഭാവുകത്വപരിണാമങ്ങൾക്കൊപ്പം നിലകൊള്ളാനും പഠനപ്രക്രിയയെ പുതുക്കിപ്പണിയാനും എന്നും ബദ്ധശ്രദ്ധമായ ഈ വിദ്യാലയം പഠന- പഠനാനുബന്ധ പ്രവർത്തനങ്ങൾക്ക് ഒരു പോലെ പ്രാധാന്യം നൽകി വന്നു. പഠനത്തിലെന്നപോലെ കലാ-കായിക മേളകളിലും വിദ്യാർത്ഥികൾ ഉന്നതവിജയം നേടി. ഇവിടെ നിന്നു ലഭിച്ച അറിവും അനുഭവവും കൈമുതലാക്കി അക്കാദമിക രംഗത്തും കലാ- സാംസ്കാരിക രംഗത്തും ജീവിതത്തിൻ്റെ മറ്റ് മേഖലകളിലും മൂല്യവത്തായ സംഭാവനകൾ നൽകിയ പൂർവ്വവിദ്യാത്ഥികൾ സ്കൂളിൻ്റെ മികവിന് മായാത്ത മുദ്രകൾ സൃഷ്ടിച്ചു.

സാമൂഹികബന്ധം

ഈ അപ്പർ പ്രൈമറി വിദ്യാലയം അതിൻ്റെ പിറവി മുതൽ ചെമ്പ്രശ്ശേരിയിലെ കലാപ്രവർത്തനങ്ങളുടെയും സാംസ്കാരിക ഇടപെടലുകളുടെയും ഈറ്റില്ലമായിരുന്നു. വർഷംതോറും നടക്കുന്ന വാർഷികാഘോഷങ്ങളിൽ എല്ലാ വിഭാഗം ജനങ്ങളും സജീവമായി പങ്കെടുത്തു. കലാ-സാഹിത്യ-സാംസ്കാരിക-രാഷ്ട്രീയരംഗത്തെ പ്രമുഖരുടെ സാന്നിധ്യം ആഘോഷങ്ങളെ സാർത്ഥകമാക്കി. കഥകളി, നാടകാവതരണം, കുട്ടികളുടെ വൈവിധ്യമാർന്ന കലാപരിപാടികൾ ഇവയെല്ലാം സമന്വയിച്ച വാർഷികങ്ങൾ നാടിൻ്റെയാകെ ഉത്സവമായി മാറി. ചെറുകാടു മുതൽ സി.എൻ.ശ്രീകണ്ഠൻ നായർ വരെയുള്ളവരുടെ നിരവധി നാടകങ്ങൾ വിവിധ വാർഷികങ്ങളിലായി അവതരിപ്പിക്കപ്പെട്ടു. സാങ്കേതികവിദ്യയുടെ വിസ്മയകരമായ വളർച്ച സൃഷ്ടിച്ച പുതിയ അനുഭവങ്ങളുടെയും കാഴ്ചയുടെയും വർത്തമാനകാലത്തും ചെമ്പ്രശ്ശേരി എ.യു.പി സ്കൂളിൻ്റെ വാർഷികാഘോഷവേളകൾ ഗ്രാമീണമായ ഒത്തുചേരലിൻ്റെ അരങ്ങായി നിലനിൽക്കുന്നു.

രക്ഷിതാക്കളുമായും നാട്ടുകാരുമായും പുലർത്തിയ സവിശേഷബന്ധം സ്കൂളിൻ്റെ പുരോഗതിയിൽ നിർണ്ണാക പങ്കുവഹിച്ചു. പൂർവ്വവിദ്യാർത്ഥി സമൂഹവുമായുള്ള ഇഴയടുപ്പവും ശ്രദ്ധേയമാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, ക്ലബ്ബുകൾ, യുവജന സംഘടനകൾ, രാഷ്ട്രീയപ്രസ്ഥാനങ്ങൾ തുടങ്ങിയവയെല്ലാം എക്കാലത്തും ഈ വിദ്യാലയത്തിൻ്റെ ശാക്തീകരണത്തിന് കരുത്തു പകർന്നു. നാടിനെയാകെ അഭിമാനമാകാൻ കഴിഞ്ഞതിലുള്ള ചാരിതാർത്ഥ്യത്തോടെ, ജനതയുടെ ഹൃദയത്തിൽ വേരുപടർത്തിയ ഈ ഗ്രാമീണ അക്ഷരാലയം ഇന്നും ശിരസുയർത്തി നിൽക്കുന്നു.