"ബി.ഇ.എം.പി.എച്ച്.എസ്.തലശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
  <big>കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി സൗത്ത് ഉപജില്ലയിലെ തലശ്ശേരി പഴയ ബസ് സ്റ്റാൻഡിന് സമീപത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണിത്.</big>
  <big>കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി സൗത്ത് ഉപജില്ലയിലെ തലശ്ശേരി പഴയ ബസ് സ്റ്റാൻഡിന് സമീപത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണിത്.</big>
ഉള്ളടക്കം


='''<big>ചരിത്രം</big>'''=
='''<big>ചരിത്രം</big>'''=

10:19, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി സൗത്ത് ഉപജില്ലയിലെ തലശ്ശേരി പഴയ ബസ് സ്റ്റാൻഡിന് സമീപത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണിത്.

ഉള്ളടക്കം

ചരിത്രം

തലശ്ശേരി നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ബാസൽ ഇവാഞ്ചലിക്കൽ മിഷൻ പാര്സി ഹൈസ്കൂൾ. ബാസൽ മിഷൻ എന്ന ജർമൻ മിഷണറി സംഘം 1851-ൽ സ്ഥാപിച്ച ഈ വിദ്യാലയം കണ്ണൂര് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. തമിഴ്നാട്ടിലെ തഞ്ചാവൂരിൽ നിന്ന് തലശ്ശേരിയിൽ വന്ന മിഷനറിയായിരുന്നു "ഫ്രീ സ്കൂൾ  " സ്ഥാപിച്ചത്.

ആധുനിക വിദ്യാഭ്യാസവും പ്രത്യേകിച്ച് ഇംഗ്ലീഷ് ഭാഷാ പഠനവും ഈ വിദ്യാലയത്തിലാണ് ആരംഭിച്ചത്. ജാതി മത ഭേദമില്ലാതെ

ആൺ / പെൺ വ്യത്യാസമില്ലാതെ സൗജന്യ വിദ്യാഭ്യാസം നൽകി. 1839 മെയ് 6 ന്‌ ഫ്രീ സ്കൂളിന്റെ മേൽനോട്ടം ബാസൽ മിഷന് വേണ്ടി ഗുണ്ടർട്ട് ഏറ്റെടുത്തു.

ഇന്നത്തെ ബാസൽ ഇവാഞ്ചലിക്കൽ ഒന്നാം ലോക മഹായുദ്ധത്തിന് മുമ്പ് ജർമ്മൻ മിഷൻ പാർസി സ്കൂൾ ആരംഭിച്ചത് 1856 ലാണ്. പാർസികളിൽ പ്രധാനിയായിരുന്ന 'ധാരാഷാ എന്നൊരു മഹാൻ ഈ വിദ്യാലയത്തിന് ധനസഹായം ചെയ്തിരുന്നു. അതാണ് പാർസി എന്ന് ചേർത്തിരിക്കുന്നത്.

അങ്ങനെ ബാസൽ ഇവാഞ്ചലിക്കൽ മിഷൻ പാർസി സ്കൂൾ എന്ന പേര് സ്കൂളിന് നൽകി. അതിന്റെ ചുരുക്കമായ ബി.ഇ.എം.പി.സ്കൂൾ എന്ന പേരിൽ സ്കൂൾ അറിയപ്പെടുന്നു.[കൂടുതൽ വായിക്കുക].

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
വർഷം മുൻ പ്രധാനാദ്ധ്യാപകർ
1905 - 13 കളത്തിലെ എഴുത്ത്
1913 - 23 കളത്തിലെ എഴുത്ത്
1939 - 41 കെ. ജെസുമാൻ
1941 - 43 എസ് ഇ സെൽറാം
1952 - 54 ജെ പാവുമണി
1954 - 58 ഇ ലഹൻ
1958 - 65 എ സി വിൻഫ്രഡ്
1965- 72 സത്യസന്ധന്
1972 - 79 ഏണസ്റ്റ് ലേബൻ
1979 - 83 പാട്രിക് കുരുവിള പി ജെ
1983 - 87 റീറ്റ ജെ സത്യനാഥൻ
1987 - 90 കുുഞ്ഞിക്കണ്ണൻ സി
1990 - 95 ശ്രീനിവാസന് എ .പി
1995 - 96 പൊന്നമ്മ മാത്യു
1997 -2000 സാമിക്കുട്ടി
2000-02 സരസ്വതിഭായ് .ബി
2002 - 04 പ്രേമഭായ് തങ്കം ഗോഡ്ഫ്രഡ്
2004- 05 നാരായണ മണിയാണി
2005- 08 ലിനറ്റ് പ്രേമജ എ‍ഡ്വേർഡ്
2008 - 09 സുഭാഷ് .സി. എച്ച്
2009-2012 ​വൽ​സലൻ







പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ഇ അഹമ്മദ് - റെയിൽവെ സഹമന്ത്രി
  • ഒ. ചന്തുമേനോൻ- (ഇന്തുലേഖ)
  • മൂർക്കോത്ത് കുമാരൻ-
  • പി ആർ. കുറുപ്പ്-
  • എ.കെ. ജി-
  • സി.കെ.പി ചെറിയ മമ്മുക്കേയി-
  • മൂർക്കോത്ത് രാവുണ്ണി
  • സഞ്ജയൻ-
  • സി എച്ച്.കുഞ്ഞപ്പ-
  • വി.ആർ കൃഷ്ണയ്യർ

വഴികാട്ടി

തലശ്ശേരിയുടെ ഹൃദയ ഭാഗത്തായി സ്ഥിതി ചെയ്യുന്നു. കണ്ണൂർ ഭാഗത്ത് നിന്ന് വരുന്നവർക്ക് തലശ്ശേരി പഴയസ്റ്റാൻഡിൽ ഇറങ്ങി റോഡ് ക്രോസ് ചെയ്താൽ സ്കൂളിൽ എത്താം. കൂത്തുപറമ്പ് , പാനൂർ ഭാഗത്ത് നിന്ന് വരുന്നവർക്ക് ഒ.വി. റോഡ് വഴി സ്കൂളിലെത്താം.