"എ. യു. പി. എസ്. അടക്കാപുത്തൂർ ‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 197: വരി 197:
* [https://en.wikipedia.org/wiki/Malayattoor_Ramakrishnan '''മലയാറ്റൂർ രാമകൃഷ്ണൻ (നോവലിസ്റ്റ്''')]
* [https://en.wikipedia.org/wiki/Malayattoor_Ramakrishnan '''മലയാറ്റൂർ രാമകൃഷ്ണൻ (നോവലിസ്റ്റ്''')]
* '''[https://en.wikipedia.org/wiki/V._T._Bhattathiripad വി.ടി.ഭട്ടത്തിരിപ്പാട്(നാടകകൃത്ത്)]'''
* '''[https://en.wikipedia.org/wiki/V._T._Bhattathiripad വി.ടി.ഭട്ടത്തിരിപ്പാട്(നാടകകൃത്ത്)]'''
 
<gallery>
പ്രമാണം:Vr krishnaayyar.jpg|'''വി.ടി.കൃഷ്ണയ്യർ'''
പ്രമാണം:Ems.jpeg|'''ഇ.എം.എസ്.നമ്പൂതിരിപ്പാട്'''
പ്രമാണം:Malayattoor ramakrishnan.jpeg|'''മലയാറ്റൂർ രാമകൃഷ്ണൻ'''
പ്രമാണം:Vt bhattathiripad.jpeg|'''വി.ടി.ഭട്ടത്തിരിപ്പാട്'''
</gallery>


== '''നേട്ടങ്ങൾ''' ==
== '''നേട്ടങ്ങൾ''' ==

00:24, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ. യു. പി. എസ്. അടക്കാപുത്തൂർ ‍
വിലാസം
അടക്കാപുത്തൂർ

ADAKKAPUTHUR
,
ADAKKAPUTHUR പി.ഒ.
,
679503
,
പാലക്കാട് ജില്ല
സ്ഥാപിതം01 - 06 - 1876
വിവരങ്ങൾ
ഇമെയിൽaupsadakkaputhur@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്20353 (സമേതം)
യുഡൈസ് കോഡ്32060300509
വിക്കിഡാറ്റQ64690124
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല മണ്ണാർക്കാട്
ഉപജില്ല ചെർ‌പ്പുളശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംഷൊർണൂർ
താലൂക്ക്ഒറ്റപ്പാലം
ബ്ലോക്ക് പഞ്ചായത്ത്ശ്രീകൃഷ്ണപുരം
തദ്ദേശസ്വയംഭരണസ്ഥാപനംവെള്ളിനെഴി പഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ397
പെൺകുട്ടികൾ383
ആകെ വിദ്യാർത്ഥികൾ780
അദ്ധ്യാപകർ30
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികകെ സരള
പി.ടി.എ. പ്രസിഡണ്ട്പ്രമോദ് കെ
എം.പി.ടി.എ. പ്രസിഡണ്ട്ശാന്തകുമാരി പി
അവസാനം തിരുത്തിയത്
29-01-202220353


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ള്ളുവനാടിന്റെ സംസ്കാരിക കേന്ദ്രമായ വെള്ളിനേഴി കലാഗ്രാമത്തിന്റെയും അടക്കാപുത്തൂർ വാൽകണ്ണാടിക്ക് പ്രസിദ്ധമായ അടക്കാപുത്തൂരിന്റെയും ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എ.യു.പി.എസ് അടക്കാപുത്തൂർ സ്കൂൾ. 1876-ൽ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. ചരിത്രമുറങ്ങുന്ന അടക്കാപുത്തൂർ പ്രദേശത്തിന്റെ സാമൂഹിക,സാംസ്കാരിക വികാസ പരിണാമങ്ങൾക്ക് നിസ്തുലമായ സംഭാവനകൾ നൽകുന്നതിൽ ഒരു വലിയ പങ്ക് എ.യു.പി.എസ് അടക്കാപുത്തൂർ സ്കൂൾ വഹിച്ചിട്ടുണ്ട്. വിദ്യാഭ്യാസ രംഗത്ത് വലിയ മുന്നേറ്റം മുൻപേ തന്നെ ഉണ്ടാക്കിയെടുക്കാൻ കഴിഞ്ഞ പ്രദേശമായിരുന്നു ഇത്.1876-ൽ ആണ് എ.യു.പി.എസ് അടക്കാപുത്തൂർ സ്കൂൾ ആരംഭിക്കുന്നത്.ഇതിന് മുമ്പെ തന്നെ ഒരു സ്കൂൾ തുടങ്ങുന്നതിനുള്ള ശ്രമങ്ങൾ നടത്തിയിരുന്നു എന്നത് ഉയർന്ന വിദ്യാഭ്യാസത്തിലൂടെ സാംസ്കാരിക പ്രബുദ്ധത കൈവരിക്കാൻ മുൻഗാമികൾ കാണിച്ച ദീർഘദർശനത്തിന്റെ നിദാനങ്ങളാണ്. ജാതിമതഭേദമെന്യേ എല്ലാ വിഭാഗം ജനങ്ങൾക്കും വിദ്യാഭ്യാസം നൽകുന്നതിനായി നിലകൊള്ളുകയും അത്തരം സാമൂഹിക മൂല്യങ്ങൾക്ക് അണുവിടപോലും കോട്ടം തട്ടാതെ സംരക്ഷിച്ചു പോരികയും ചെയ്യുന്ന സ്ഥാപനമാണ് ഇത്.ഗുണമേന്മയുള്ള വിദ്യാഭ്യാസ പരിശീലനത്തിലൂടെ സാമൂഹിക പ്രതിബദ്ധതയുള്ളതും, മാനുഷിക മൂല്യങ്ങൾക്ക് വിലകൽപ്പിക്കുന്നതുമായ ഒരു തലമുറയെ വളർത്തിയെടുക്കുകയും, ഇവരിലൂടെ സാമൂഹിക-സാമ്പത്തിക മുന്നേറ്റവും സാധ്യമാക്കുകയുമാണ് എ.യു.പി.എസ് അടക്കാപുത്തൂർ സ്കൂളിന്റെ ലക്ഷ്യം.കൂടുതൽ അറിയാൻ.....

ഭൗതികസൗകര്യങ്ങൾ

പ്രകൃതി രമണീയതയാൽ ചുറ്റപ്പെട്ട ഒരു ഏക്കർ പത്ത് സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 6 കെട്ടിടങ്ങളിലായി 27 ക്ലാസ് മുറികളുണ്ട് . അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. സ്കൂളിൽ ലോവർ പ്രൈമറി മുതൽ അപ്പർ പ്രൈമറി വരെയുള്ള കുട്ടികൾക്ക് ഉപകാരപ്പെടുന്ന രീതിയിൽ സയൻസ് ലാബുകളും കമ്പ്യൂട്ടർ ലാബുകളുമുണ്ട്,സ്കൂളിൽ ഗണിതത്തിന് പ്രത്യേകം ലാബും ഗണിതോൽപ്പന്നങ്ങൾ കുട്ടികൾക്ക് വാങ്ങുന്നതിന് ഹോണസ്റ്റി ഷോപ്പും ക്രമീകരിച്ചിട്ടുണ്ട്.നിലവിലുള്ള കംമ്പ്യൂട്ടർ ലാബിൽ ഏകദേശം ആറ് കമ്പ്യൂട്ടറുകളുണ്ട്.ഇവയിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഐ.ടി@സ്‌കൂൾ പ്രോജക്ടിന്റെ(കൈറ്റ് )സഹായത്തോടെ ആറ് ക്ലാസുകൾ മുഴുവനും ഹൈടെക്കായി മാറി, 2019-20 അദ്ധ്യയനവർഷത്തിൽ സ്കൂളിലേക്ക് 14 ലാപ്‌ടോപ്പുകൾ,5 പ്രോജെക്ടറുകൾ കൂടി ലഭിച്ചിട്ടുണ്ട്. സ്കൂളിന്റെ എല്ലാവിധ ആവശ്യങ്ങൾക്കും ഉപയോഗിക്കാൻ കഴിയുന്ന ജല ലഭ്യതയുള്ള സ്വന്തമായ കിണറും ഒരു കുഴൽ കിണറും ഞങ്ങൾക്കുണ്ട്. 1000 ത്തിലധികം പുസ്തകങ്ങളുള്ള വലിയ ലൈബ്രറിയും സ്കൂളിന്റെ ഒരു വലിയ സൗഭാഗ്യമാണ്.കുട്ടികളെ വായനയുടെ വസന്ത വീഥിയിലേയ്ക്ക് കൈ പിടിച്ചു നടത്താൻ അദ്ധ്യാപകർക്ക് കരുത്ത് പകരുന്നത് ഈ ഗ്രന്ഥശാല തന്നെയാണ്.സ്കൂൾ വിദ്യാർത്ഥികൾക്ക് ഐ.സി.ടി മേഖലയിൽ വിദഗ്ദ പരിശീലനം നൽകുന്നതിൽ പ്രത്യേക ഊന്നൽ നൽകുവാൻ വിവിധ പരിപാടികളും പദ്ധതികളും ആവിഷ്കരിച്ച നടപ്പിൽ വരുത്തുന്നുമുണ്ട്. കുട്ടികൾക്ക് പഠനം കൂടുതൽ രസകരവും അനുഭവവേദ്യവുമാക്കുന്നതിനു വേണ്ടി എല്ലാ ക്ലാസ് മുറികളും സ്മാർട്ട് റൂമുകളായാണ് ക്രമീകരിച്ച്‌ വരുന്നത്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രാഥമിക ആവശ്യത്തിനുള്ള പ്രത്യേകം മൂത്രപ്പുരകളും ടോയ്‌ലറ്റുകളും ധാരാളമുണ്ട്. കുട്ടികളുടെ യാത്രാക്ലേശം പരിഹരിക്കാനായി സ്ക്കൂളിന്റെ പരിസര പ്രദേശത്തേയ്ക്ക് മാനേജ്മെന്റിന്റെ മേൽ നോട്ടത്തിൽ ഫ്രീ ആയി സ്കൂൾബസ്സ് സർവ്വീസും നടത്തുന്നുണ്ട്.ഫ്രീ ആയി വാഹന സൗകര്യം ഒരുക്കുന്നതിലൂടെ എല്ലാ വിഭാഗം കുട്ടികൾക്കും സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഒരുക്കാൻ ഇതു വഴി സാധിക്കുന്നു. ആധുനികമായ പാചകപ്പുരയിലാണ് കുട്ടികൾക്കുള്ള ഭക്ഷണം വൃത്തിയായും,രുചികരമായും തയ്യാർ ചെയ്യുന്നത്.ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്തിന്റെയും സ്കൂൾ മാനേജരുടെയും തുല്യ പങ്കാളിത്തത്തോടെയുള്ള നൂതത അടുക്കള 2019-20. വർഷത്തിൽ ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അരവിൻദാക്ഷൻ മാസ്റ്റർ സമർപ്പണവും വെള്ളിനേഴി പഞ്ചായത്ത് പ്രസിഡന്റ് ശ്രീധരൻ മാസ്റ്റർ ഉദ്ഘാടനവും നിർവഹിച്ചു.

പാഠ്യേതര പ്രവർത്തനങ്ങൾ

ഇവിടെ ക്ലിക്ക് ചെയ്യുക

1 അറബിക് ക്ലബ്
2 സംസ്‌കൃതം ക്ലബ്
3 ഉറുദു ക്ലബ്
4 ഇംഗ്ലീഷ് ക്ലബ്
5 ഹിന്ദി ക്ലബ്
6 ശാസ്ത്ര ക്ലബ്
7 കായികം
8 കാർഷിക ക്ലബ്
9 സയൻ‌സ് ക്ലബ്ബ്
10 ഗണിത ക്ലബ്ബ്
11 സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്
12 പരിസ്ഥിതി ക്ലബ്ബ്
13 ഐ.ടി. ക്ലബ്ബ്
14 ബാലശാസ്ത്ര കോൺഗ്രസ്സ്
15 വിദ്യാരംഗം കലാ സാഹിത്യ വേദി
16 ഊർജം
17 ബയോ ഡിവേഴ്‌സിറ്റി(Biodiversity)
18 ജാഗ്രതാ സമിതി
19 പ്രവർത്തിപരിചയ മേള
20 പാർലമെന്റ്




സാരഥികൾ

കെ.സരള (ഹെഡ് മിസ്ട്രസ്)

മാനേജ്‌മെന്റ്

വത്സൻ മഠത്തിൽ (മാനേജർ)

വത്സൻ മഠത്തിലിന്റെ നേതൃത്ത്വത്തിലുള്ള മലബാർ എഡ്യൂക്കേഷണൽ & ചാരിറ്റബിൾ ട്രസ്റ്റ് ആണ് ഇപ്പോഴത്തെ സ്കൂൾ മാനേജ്‌മന്റ്, നാളിതുവരെയുള്ള എല്ലാ അദ്ധ്യാപക രക്ഷകർത്തൃ സമിതികളും സ്കൂളിന്റെ വികസനത്തിനും,അക്കാദമിക മുന്നേറ്റത്തിനും നൽകിയ പിൻതുണയും,ശാരിരികവും,മാനസികവുമായി നൽകിയ സഹായവുമാണ് ഈ സ്ഥാപനത്തിന്റെ വിജയത്തിനടിസ്ഥാനം. മുൻ മാനേജർ മധു മാഷിന്റെ സഹധർമിണി കൂടിയായ ശ്രീമതി കെ . സരള ടീച്ചറാണ് സ്കൂളിന്റെ ഇപ്പോഴത്തെ ഹെഡ് മിസ്ട്രസ് .

സ്കൂൾ ബസ്

വിദ്യാർത്ഥികളുടെ വർദ്ധിച്ചു വരുന്ന യാത്രാക്ലേശം പരിഹരിക്കുന്നതിന്നായി മുൻ മാനേജ്മെന്റിന്റെ പ്രയത്ന ഫലമായി വാങ്ങിയ മൂന്നു ബസ്സുകൾ സ്കൂളിന്റെ എല്ലാ പരിസര പ്രദേശങ്ങളിലേക്കും ഫ്രീ ആയി സർവ്വീസ് നടത്തുന്നു. കുറഞ്ഞ നിരക്കിൽ സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഒരുക്കാൻ ഇതു വഴി സാധിക്കുന്നു, ചെർപ്പുളശ്ശേരി സബ് ജില്ലയിൽ തന്നെ മുഴുവൻ കുട്ടികൾക്കും ബസ് സർവീസ് ഫ്രീ ആയി നൽകുന്ന ഒരേ ഒരു സ്കൂൾ കൂടിയാണ് എ .യു .പി .എസ് .അടക്കാപുത്തൂർ



പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1. പി.ടി.ഭാസ്ക്കര പണിക്കർ (മുൻ ജില്ലാ ബോർഡ് പ്രസിഡന്റ്)

2. കലാമണ്ഡലം രാമൻകുട്ടിനായർ

3. ഡോക്ടർ രാധാകൃഷ്ണൻ (മുൻ പാലക്കാട് ജില്ലാ ആശുപത്രി മെഡിക്കൽ ഓഫീസർ)

4. ഹരി ഗോവിന്ദൻ (ശില്പി)

5. നെച്ചിയിൽ ശശി (മുൻആയുർവേദ ഡോക്ടർ)

6. എം.പി.കൃഷ്ണകുമാർ (അടക്കാപുത്തൂർ വാൽക്കണ്ണാടി)

7. മുണ്ടംമൂച്ചിക്കൽ ശങ്കരൻ ആശാൻ (പരിച മുട്ടുംകളി ആശാൻ)

8. പ്രേം കുമാർ (ഒറ്റപ്പാലം എം.ൽ.എ)

സ്കൂൾ സന്ദർശിച്ച പ്രമുഖർ

നേട്ടങ്ങൾ

ദേശീയ സംസ്ഥാന തലങ്ങളിൽ നേട്ടങ്ങൾ കൊയ്യാൻ സ്കൂളിനു കഴിഞ്ഞിട്ടുണ്ട്. ഇവിടെ ക്ലിക്ക് ചെയ്യുക

മികവുകൾ പത്രവാർത്തകളിലൂടെ

സ്കൂളിനെക്കുറിച്ചുള്ള പത്രവാർത്തകൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

ചിത്രശാല

സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

വഴികാട്ടി

{{#multimaps:10.884048301552957, 76.36118709646065|zoom=18}}

|style="background-color:#A1C2CF;width:30%; " | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


  • മാതൃക-1 ചെർപ്പുളശ്ശേരിയിൽ നിന്ന് 6.4കി.മിറ്ററും SH-45ൽ തിരുവാഴിയോടുനിന്നു് 4.5 കി.മീറ്ററും അകലത്തായി പാലക്കാട് - കോഴിക്കോട് റോഡിൽ സ്ഥിതിചെയ്യുന്നു.
  • മാതൃക 2 ചെർപ്പുളശ്ശേരി ടൗണിൽനിന്നും 6.4 കിലോമീറ്റർ ഒറ്റപ്പാലം റോഡിലൂടെ സഞ്ചരിച്ചാൽ സ്കൂളിലെത്താം