"കാവിൽ എ എം എൽ പി സ്കൂൾ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) ചരിത്രം |
(ചെ.) ചരിത്രം |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}}പഴയ കുറുമ്പ്രനാട് താലൂക്കിലെ നാലു നാടുകളിലൊന്നായ നടുവണ്ണൂരിലെ പ്രവിശാലമായ കാവിൽ പ്രദേശത്ത് അതിന്റെ തെക്കെ അറ്റത്ത് മന്ദങ്കാവ് ദേശത്തോട് ചേർന്ന് പഴയ മലഞ്ചരക്ക് കടത്തുകേന്ദ്രമായ വെങ്ങളത്ത് കടവിനും പ്രവശാലമായ പറമ്പിൻകാട് കുന്നിനും സമീപത്തായി സ്ഥിതിചെയ്യുന്ന വിദ്യാലയമാണ് കാവിൽ എ എം എൽ പി സ്കൂൾ. കുറുമ്പ്രനാട് താലൂക്കിന്റെ ആസ്ഥാനമായ നടുവണ്ണൂരിൽ 1913 വരെ എഴുത്തുപള്ളിക്കൂടം നിലവിലില്ലായിരുന്നു. 1913 ലാണ് ആദ്യമായി എഴുത്തുപള്ളിക്കൂടം നടുവണ്ണൂരിൽ സ്ഥാപിച്ചത്. ഇന്നത്തെ നടുവണ്ണൂർ ഗവ: ഹയർ സക്കന്ററി സ്കൂളാണ് ആ എഴുത്തുപള്ളിക്കൂടം. അതിന് ശേഷം സ്ഥാപിക്കപ്പെട്ട നടുവണ്ണൂർ പഞ്ചായത്തിലെ രണ്ടാമത്തെ വിദ്യാഭ്യാസ സ്ഥാപനമാണ് കാവിൽ എ എം എൽ പി സ്കൂൾ. | {{PSchoolFrame/Pages}}പഴയ കുറുമ്പ്രനാട് താലൂക്കിലെ നാലു നാടുകളിലൊന്നായ നടുവണ്ണൂരിലെ പ്രവിശാലമായ കാവിൽ പ്രദേശത്ത് അതിന്റെ തെക്കെ അറ്റത്ത് മന്ദങ്കാവ് ദേശത്തോട് ചേർന്ന് പഴയ മലഞ്ചരക്ക് കടത്തുകേന്ദ്രമായ വെങ്ങളത്ത് കടവിനും പ്രവശാലമായ പറമ്പിൻകാട് കുന്നിനും സമീപത്തായി സ്ഥിതിചെയ്യുന്ന വിദ്യാലയമാണ് കാവിൽ എ എം എൽ പി സ്കൂൾ. കുറുമ്പ്രനാട് താലൂക്കിന്റെ ആസ്ഥാനമായ നടുവണ്ണൂരിൽ 1913 വരെ എഴുത്തുപള്ളിക്കൂടം നിലവിലില്ലായിരുന്നു. 1913 ലാണ് ആദ്യമായി എഴുത്തുപള്ളിക്കൂടം നടുവണ്ണൂരിൽ സ്ഥാപിച്ചത്. ഇന്നത്തെ നടുവണ്ണൂർ ഗവ: ഹയർ സക്കന്ററി സ്കൂളാണ് ആ എഴുത്തുപള്ളിക്കൂടം. അതിന് ശേഷം സ്ഥാപിക്കപ്പെട്ട നടുവണ്ണൂർ പഞ്ചായത്തിലെ രണ്ടാമത്തെ വിദ്യാഭ്യാസ സ്ഥാപനമാണ് കാവിൽ എ എം എൽ പി സ്കൂൾ. | ||
മുസ്ലിംകളും ഹരിജനങ്ങളും മറ്റ് പിന്നോക്കസമദായക്കാരും തിങ്ങിതാമസിക്കുന്ന അവികസിതമായ ഈ പ്രദേശത്ത് ഒരു എഴുത്തുപള്ളിക്കൂടം സ്ഥാപിക്കാൻ തയ്യാറായത് കടത്തനാടൻ ഗുരിക്കൻമാരിൽ പ്രധാനയായ അനന്തൻ ഗുരിക്കളാണ്. കാവിൽ പ്രദേശത്തെ പൗരപ്രധാനിയായ പാലയാട്ട് കുഞ്ഞിരാമൻ നായർ തന്റെ കടംബം വകയായുള്ള ചെറിയ പാലയാട്ട് പറമ്പിലെ റി: സർവ്വെ നമ്പർ 160 ൽ പെട്ട 18 സെന്റ് സ്ഥലമാണ് ഈ സംരംഭത്തിന് അനന്തൻ ഗുരിക്കൾക്ക് ദാനമായി നൽകിയത്. പഴയകാലത്ത് പാലയാട്ട് സ്കൂൾ എന്ന് വിളിക്കപ്പെടുന്ന കാവിൽ എ എം എൽ പി സ്കൂൾ 1914ൽ സ്ഥാപിച്ചെങ്കിലും അന്നത്തെ മദിരാശി സർക്കാർ ഡിസ് നമ്പർ 72 എം ഡേറ്റഡ് 11/02/1916 എന്ന ഉത്തരവിന്റെ അടിസ്ഥാനത്തിൽ 1916 ലാണ് മുസ്ലിം സ്കൂളായി അംഗീകരിച്ചത്. | |||