"ജി.യു.പി.എസ്.നരിപ്പറമ്പ്/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 61: വരി 61:




[[പ്രമാണം:20654FF2.jpeg|നടുവിൽ|ലഘുചിത്രം|202x202ബിന്ദു|ഭക്ഷ്യമേള ]]




വരി 72: വരി 73:




[[പ്രമാണം:20654FF1.jpeg|ഇടത്ത്‌|ലഘുചിത്രം|190x190ബിന്ദു|ഭക്ഷ്യമേള ]]




വരി 77: വരി 79:




[[പ്രമാണം:20654FF1.jpeg|ഇടത്ത്‌|ലഘുചിത്രം|190x190ബിന്ദു|ഭക്ഷ്യമേള ]]





14:38, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

വായനാ ക്ലബ്ബ്

നിറവറിവ്

മികച്ച രീതിയിൽ ചിട്ടയോടെ പ്രവർത്തിക്കുന്ന ഒരു ലൈബ്രറി ഈവിദ്യാലയത്തിലുണ്ട്. ഗവൺമെന്റിൽനിന്നും കിട്ടുന്ന ഫണ്ടിനു പുറമേ ജനപങ്കാളിത്തം കൂടി ഉറപ്പാക്കി വിവിധകാലഘട്ടങ്ങളിൽ ലൈബ്രറി വികസിപ്പിച്ചിട്ടുണ്ട്. 2019 ൽ പൂർവ വിദ്യാർത്ഥിയും എഴുത്തുകാരനുമായ ഇ. കരുണാകരൻ 25,000 രൂപ സംഭാവന നൽകിക്കൊണ്ട് ലൈബ്രറി നവീകരണത്തിന് വീണ്ടും തുടക്കമിട്ടു .നിരവധി രക്ഷിതാക്കൾ ഇതിന് പിന്തുണ നൽകി. പിറന്നാളിനൊരു പുസ്തകം എന്ന പരിപാടിയിലൂടെ കുട്ടികളും ലൈബ്രറി ശാക്തീകരണത്തിൽ പങ്കാളികളായി. ഇതുവഴി ആവർഷത്തിൽ പുസ്തകങ്ങൾ ഗണ്യമായി വർധിപ്പിക്കാൻ കഴിഞ്ഞു. ഇപ്പോൾ ഏകദേശം 6000 ത്തോളം പുസ്തകങ്ങളുണ്ട്. വിവിധ വിഭാഗങ്ങളിലായി ഈ പുസ്തകങ്ങൾ തരം തിരിച്ച് വച്ചിട്ടുണ്ട് .വായനയുമായി ബന്ധപ്പെട്ട നിരവധി പ്രവർത്തനങ്ങൾ കുട്ടികൾക്ക് വേണ്ടി വിദ്യാലയം ഒരുക്കുന്നുണ്ട്. കൃത്യമായി പുസ്തകങ്ങൾ എടുക്കുകയും കുറിപ്പുകൾ തയ്യാറാക്കുകയും ചെയ്യുന്നു. കൂടുതൽ പുസ്തകങ്ങൾ വായിച്ച് വായനാ കുറിപ്പ് തയ്യാറാക്കുന്നവർക്ക് സമ്മാനവും നൽകുന്നു.വായനയിൽ കൂടുതൽ താല്പര്യമുള്ള കുട്ടികൾക്കായി വായനാക്കൂട്ടം രൂപീകരിച്ചിരിക്കുന്നു.വിശിഷ്ടാതിഥി കൊപ്പം വായനക്കൂട്ടം എന്ന പരിപാടിയിൽ ഒരു സാഹിത്യകാരനുമായി സംവദിക്കാൻകുട്ടികൾക്ക് അവസരം നൽകുന്നു. സ്കൂളിന് സമീപത്ത് പ്രവർത്തിക്കുന്ന echo ലൈബ്രറി കുട്ടികളുടെ വായനയെ പ്രോത്സാഹിപ്പിക്കുവാൻ വേണ്ടി മുന്നോട്ട് വരാറുണ്ട്.

പുസ്തക വിതരണം
പുസ്തക പ്രദർശനം


വായനാമുറി


പരിസ്ഥിതി ക്ലബ്

കുട്ടികളിൽ പരിസ്ഥിതി സ്നേഹവും പാരിസ്ഥിതിക അവബോധവും വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിസ്ഥിതി ക്ലബ് പ്രവർത്തിച്ചു വരുന്നത്.

പരിസ്ഥിതി ക്ലബ് രൂപീകരണവും ഉദ്ഘാടനവും പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നടന്നു വരുന്നു. ഗവൺമെന്റിന്റെയും വിവിധ ക്ലബുകളും ആഭിമുഖ്യത്തിൽ ലഭിക്കുന്ന വൃക്ഷത്തൈകൾ കുട്ടികൾക്ക് കൃത്യമായി വിതരണം ചെയ്യുകയും അവയുടെ പരിപാലനം ഉറപ്പുവരുത്തുകയും ചെയ്യുന്നു. സ്കൂളിന്റെ മുഖശ്രീ കൂട്ടുന്ന പൂന്തോട്ടത്തിന്റെ സംരക്ഷണം പരിസ്ഥിതി ക്ലബ് ഏറ്റെടുത്ത് നടത്തുന്നു ആവാസ വ്യവസ്ഥയെ നിരീക്ഷിക്കാനും പഠനം നടത്താനും സഹായിക്കുന്ന ജൈവ വൈവിധ്യ ഉദ്യാനവും ശലഭോദ്യാനവും സംരക്ഷിച്ചു വരുന്നു സ്കൂൾ ഉച്ചഭക്ഷണത്തിനാവശ്യമായ പച്ചക്കറികൾ ക്ലബിന്റെ നേതൃത്വത്തിൽ ചെയ്ത് വരുന്നു രചനാ മത്സരങ്ങൾ , പരിസ്ഥിതി പ്രവർത്തകർ നയിക്കുന്ന ക്ലാസ് , പഠന യാത്രകൾ, കർഷകരെ ആദരിക്കൽ . പരിസ്ഥിതിയുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾ എന്നിവയും ക്ലബിന്റെ സജീവമായ പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നു

വിളവെടുപ്പ്
ഗ്രോ ബാഗിലെ കൃഷിത്തോട്ടം


അധ്യാപകരും കുട്ടികൾക്കൊപ്പം

ശാസ്ത്ര ക്ലബ്

സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾ

ശാസ്ത്രപരീക്ഷണങ്ങൾ,

സ്ക്കൂളിലെ സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾ സബ് ജില്ലയിൽത്തന്നെ പലപ്പോഴും ഏറ്റവും മികച്ചതായി തെരഞ്ഞെടുക്കപ്പെടുകയും സമ്മാനർഹമാവുകയും ചെയ്തിട്ടുണ്ട്. ജൂൺ മാസത്തിൽ തന്നെ ശാസ്ത്ര പ്രതിഭകളായ ഏതെങ്കിലും വ്യക്തികളെക്കൊണ്ട് ക്ലബ്ബ് ഉദ്ഘാടനം നടത്തുകയും രണ്ടാഴ്ചയിൽ ഒരിക്കൽ ക്ലബ്ബ് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുകയും ചെയ്യാറുണ്ട്. പ്രോജക്ടുകൾ, സെമിനാറുകൾ, പഠനോപകരണ നിർമ്മാണ ശില്പശാലകൾ, ശാസ്ത്രക്ലാസുകൾ, ശാസ്ത്രപരീക്ഷണങ്ങൾ, ശാസ്ത്രക്വിസുകൾ തുടങ്ങി ധാരാളം പ്രവർത്തനങ്ങൾ ക്ലബ്ബിൻ്റെ നേതൃത്വത്തിൽ നടക്കുന്നു.

സബ്ജില്ലാ, ജില്ലാ -ശാസ്ത്രമേളകളിലും ശാസ്ത്രക്വിസുകളിലും സ്കൂളിലെ കുട്ടികൾ എപ്പോഴും ഏറ്റവും മുന്നിലെത്താറുണ്ട്.

സബ് ജില്ലയിലെ ഒരേയൊരു ശാസ്ത്ര പാർക്ക് സ്ക്കൂളിലാണ് ഉള്ളത്.കുട്ടികൾക്ക് സ്വയം പരീക്ഷണ നിരീക്ഷണങ്ങൾക്ക് ഇതു സഹായകമാണ്.

ഈ വർഷത്തെ സയൻസ് ക്ലബ്ബ് ഉദ്ഘാടനം നിർവ്വഹിച്ചത് ദേശീയ അധ്യാപക അവാർഡ് ജേതാവും ശാസ്ത്ര ഗവേഷകനുമായ ശ്രീ മനോജ് കോട്ടയ്ക്കൽ ആണ്.

ശാസ്ത്ര ക്ലബ് ഉദ്‌ഘാടനവേളയിലെ പരീക്ഷണങ്ങൾ








സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്

നരിപ്പറമ്പ് ഗവൺമെന്റ് യു പി സ്കൂളിലെ സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് പ്രവർത്തനങ്ങൾ സ്കൂളിലെ മുഴുവൻ കുട്ടികളിലേക്കും എത്തുന്നതും അവരെ സാമൂഹ്യ ബോധമുള്ള നല്ല പൗരൻമാരായി വാർത്തെടുക്കാൻ ഉതകുന്നവയുമാണ്.

     അധ്യയന വർഷത്തിന്റെ ആരംഭത്തിൽ സാമൂഹ്യ ശാസ്ത്രക്ലബ്ബ് രൂപീകരിക്കുകയുംമാസത്തിലൊരിക്കൽ കൽ ക്ലബ്ബിൻറെ കീഴിൽ പരിപാടികൾ നടപ്പിലാക്കുകയും ചെയ്തു വരുന്നു.അഭിമുഖങ്ങൾ, ചർച്ചാ ക്ലാസുകൾ, പ്രദർശനങ്ങൾ, സെമിനാറുകൾ, പ്രസംഗങ്ങൾ തുടങ്ങി ധാരാളം പ്രവർത്തനങ്ങൾ ക്ലബ്ബിൻറെ നേതൃത്വത്തിൽ നടക്കുന്നു. സബ്ജില്ല ജില്ലാ സാമൂഹ്യ ശാസ്ത്രമേളകളിൽ നമ്മുടെ കുട്ടികൾ മികവാർന്ന പ്രവർത്തനം കാഴ്ച വച്ചിട്ടുണ്ട്  ദിനാചരണങ്ങൾ ക്കൊപ്പം ജനാധിപത്യ രീതിയിലുള്ള സ്കൂൾ പാർലമെൻറ് തെരഞ്ഞെടുപ്പ് ,ഭക്ഷ്യമേള, പുരാവസ്തു പ്രദർശനം എന്നിവയും സ്കൂളിൽ വർഷംതോറും സംഘടിപ്പിക്കാറുണ്ട്.

സ്കൂൾ തെരഞ്ഞെടുപ്പ്
വോട്ടർമാർ


ഭക്ഷ്യമേള


ബാലറ്റ് പെട്ടികൾ





ഭക്ഷ്യമേള






സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് പ്രവർത്തനങ്ങൾ

ആഗസ്റ്റ് -15 - സ്വാതന്ത്യദിനം വിപുലമായ പരിപാടികളോടെ നരിപ്പറമ്പ് Gup സ്കൂളിലെ കുട്ടികൾ ആഘോഷിച്ചു. പതാക നിമ്മാണം ഗാന്ധിജിയെയും മറ്റ് ദേശീയ നേതാക്കളെയും അനുകരിക്കൽ , ദേശഭക്തിഗാനാലാപനം എന്നിവ ഉണ്ടായിരുന്നു.

സപ്റ്റമ്പർ - 16 ഭക്ഷ്യദിനം ..

ഗുണനിലവാരമുള്ള ഭക്ഷണം ഏറ്റവും കുറഞ്ഞ ചെലവിൽ തയ്യാറാക്കി വീഡിയോ പ്രസന്റേഷൻ, "ഭക്ഷണം പാഴാക്കാതിരിക്കേണ്ടതിന്റെ ആവശ്യകത :

എന്ന വിഷയത്തിൽ പ്രസംഗം എന്നിവ നടത്തി

Oct 2 - ഗാന്ധിജയന്തി ദിനം

ഗാന്ധിജിയും സ്വാതന്ത്ര്യ സമരവും എന്ന വിഷയത്തിൽ ക്വിസ് മത്സരം,

"ഗാന്ധിജി നൽകുന്ന ജീവിത വീക്ഷണങ്ങൾ : എന്ന വിഷയത്തിൽ പ്രസംഗ മത്സരം എന്നിവ നടത്തി.

ബാഡ്ജ് നിർമ്മാണം
ഭക്ഷ്യമേള
പ്രച്ഛന്നവേഷം

ഗണിത ക്ലബ്ബ്

ഗണിത ക്ലബ്ബ് പ്രവർത്തനങ്ങൾ

മികച്ച ഒരു ഗണിത ക്ലബ്ബ് ആണ് സ്കൂളിൽ ഉള്ളത് .എല്ലാ വർഷവും സബ്ജില്ലാ ഗണിത മേളയിൽ സ്കൂളിന് ഒന്നാം സ്ഥാനം ലഭിക്കാറുണ്ട്. പങ്കെടുക്കുന്ന എല്ലാ ഇനങ്ങളിലും എ ഗ്രേഡോടു കൂടി തന്നെ വിജയം ഉണ്ടാകാറുണ്ട്. ജില്ലാ മേളകളിലും നല്ല വിജയം തന്നെ കാഴ്ചവെക്കാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. അതിനുദാഹരണമാണ് സംസ്ഥാനതലത്തിൽ എ ഗ്രേഡ് വാങ്ങിയ ആദിത്യയുടെ വിജയം.'പസിൽ ' മത്സരത്തിലാണ് ആദിത്യ സംസ്ഥാനതലത്തിൽ പങ്കെടുത്തത് .അതുപോലെതന്നെ ജോമട്രിക്കൽ ചാർട്ട് മത്സരത്തിൽ സംസ്ഥാനതലത്തിൽ എ ഗ്രേഡോടെ ജിതേന്ദ്ര J അമ്പാട്ട് നേടിയ മികച്ച വിജയം. Still Model വിഭാഗത്തിലും സംസ്ഥാന തലത്തിൽ എ ഗ്രേഡ് നേടി. ഗണിത മാഗസിനും സംസ്ഥാന തലത്തിലേയ്ക്ക് തെരഞ്ഞെടുത്തിട്ടുണ്ട്.എല്ലാ വർഷവും മികച്ച ഗണിത ക്ലബ്ബിനുള്ള സബ്ജില്ലാ പുരസ്കാരം നമ്മുടെ സ്കൂളിലാണ് ലഭിക്കാറുള്ളത്.

ആറാം ക്ലാസിലെ വിദ്യാർത്ഥികൾക്കായി നടത്താറുള്ള ന്യൂമാത്സ് പരീക്ഷയിൽ മികച്ച വിജയം കാഴ്ചവയ്ക്കാൻ എല്ലാ വർഷവും സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. ന്യൂ മാത്സ് ജില്ലാതല മത്സരത്തിൽ നമ്മുടെ സ്കൂളിലെ കുട്ടികൾക്ക് പങ്കെടുക്കാൻ അവസരം ലഭിച്ചിട്ടുണ്ട്

മാത്സ് ടാലൻറ് സെർച്ച് പരീക്ഷയിൽ നമ്മുടെ കുട്ടികൾക്ക് സംസ്ഥാനതലത്തിൽ ക്യാഷ് അവാർഡുകളും സ്വർണമെഡലും ലഭിക്കാറുണ്ട്. ഈ കഴിഞ്ഞ വർഷം പാർത്ഥിവ് K P സ്വർണമെഡലോടെ ഒന്നാം സ്ഥാനം നേടി എല്ലാവർഷവും പത്തോളം കുട്ടികൾ അവാർഡിന് അർഹരാവാറുണ്ട്

ജൂൺ മാസത്തിൽ തന്നെ എല്ലാ ക്ലാസിലെയും കുട്ടികൾക്ക് പ്രാതിനിധ്യം ഉറപ്പു വരുത്തി കൊണ്ട് സ്കൂൾ ഗണിത ക്ലബ് രൂപീകരിച്ചു.27/ 7/21 ചൊവ്വാഴ്ച്ച ഡയറ്റ് ലക്ചറർ നിഷ ടീച്ചർ ഔദ്യോഗികമായി ക്ലബ് ഉദ്ഘാടനം നിർവഹിച്ചു. ഗൂഗിൾ മീറ്റ് വഴി നടന്ന ഉദ്ഘാടനത്തിൽ വളരെ സരസവും ലളിതവും ആയി ചില ഗണിതവിഷയങ്ങൾ ടീച്ചർ കുട്ടികളുമായി സംവദിച്ചു. ഓണാഘോഷത്തോടനുബന്ധിച്ച് കുട്ടികൾ വിവിധ ജ്യോമെട്രിക് പാറ്റേണുകളിൽ ഗണിതപൂക്കളം നിർമ്മിച്ചു. വളരെ നയന മനോഹരങ്ങളായ പാറ്റേണുകൾ ആണ് പല കുട്ടികളും വരച്ചത്.

പിന്നീട് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ദേശീയ പതാക നിർമിക്കാനുള്ള പ്രവർത്തനമാണ് നൽകിയത്. എല്ലാവരും വളരെ കൃത്യതയോടെയും സൂക്ഷ്മതയോടെയും ആ പ്രവർത്തനങ്ങളും നിർവ്വഹിച്ചു. ഡിസംബർ മാസത്തിൽ ക്ലാസ് തല ഗണിത ക്വിസ് മത്സരങ്ങളും ജനുവരിയിൽ സ്കൂൾതല ഗണിത ക്വിസ് മത്സരവും സംഘടിപ്പിച്ചു .6 E ക്ലാസിലെ അമൻ ഒന്നാം സ്ഥാനവും, 6 A ക്ലാസിലെ റിഫാൻ രണ്ടാം സ്ഥാനവും 7 A യിലെ മാധവ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ജോമെട്രിക്കൽ ചാർട്ട് പരിശീലനം
ഗണിത രൂപം





ഇംഗ്ലീഷ് ക്ലബ്ബ്

ഇംഗ്ലീഷ് ഭാഷയെ പരിപോഷിക്കുക, ഓരോ പഠിതാക്കളേയും ഇംഗ്ലീഷ്  ഭാഷ കൈകാര്യം ചെയ്യുന്നതിൽ മികവുറ്റതാക്കുക  എന്നീ ഉദ്ദേശ്യങ്ങളോടുകൂടി രൂപികരിച്ച സ്കൂൾ ഇംഗ്ലീഷ് ക്ലബ്ബ് വൈവിധ്യമാർന്ന പ്രവർത്തനങ്ങളാൽ മികവാർന്നതാണ്. ഇംഗ്ലീഷ് ക്ലബിലൂടെ ഓരോ കുട്ടിയിലും ഭാഷയോടുള്ള സ്നേഹവും ഭാഷ പഠനത്തിനോടുള്ള ആഗ്രഹവും വളർത്തിയെടുക്കാൻ സാധിക്കുന്നതരത്തിൽ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു വരുന്നു.    എഴുത്തിലും വായനയിലും പിന്നാക്കക്കാരായ കുട്ടികൾക്ക് വേണ്ടി പ്രേത്യേക പരിശീലന പരിപാടി ആവിഷ്ക്കരിച്ചു നടപ്പിലാക്കി വരുന്നു. കുട്ടികളുടെ ഇംഗ്ലീഷ് സ്പീക്കിംഗ് സ്കിൽ പരിപോഷിക്കുന്നതിനായി ക്ലാസ് തലത്തിൽ ക്ലബ്ബ് അംഗങ്ങളുടെ നേതൃത്വത്തിൽ ഓരോ മാസവും ഓരോ പ്രവർത്തനങ്ങൾ (Self introduction, Speech etc..) നൽകി വരുന്നു.

സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്, ഓൺലൈൻ ഇംഗ്ലീഷ് ന്യൂസ് വായന (ക്ലാസ് തലം), വായനാ മത്സരം, ഇംഗ്ലീഷ് കലാപരിപാടികൾ അവതരിപ്പിക്കൽ തുടങ്ങി ക്ലബിൻ്റെ പ്രവർത്തനങ്ങളോരോന്നും കുട്ടികളെ ആകർഷിക്കുകയും ഭാഷാമികവിലേക്ക് നായിക്കുകയും ചെയ്യുന്നു.

ഹിന്ദി ക്ലബ്ബ്

ഹിന്ദി ക്ലബ് പ്രവർത്തനങ്ങൾ

ഹിന്ദി ഭാഷയിലെ പരിജ്ഞാനം വളർത്തുക ഓരോ പഠിതാക്കളേയും ഹിന്ദി ഭാഷയിൽ മികവുറ്റതാക്കുക എന്നീ ഉദ്ദേശ്യങ്ങളോടുകൂടി രൂപികരിച്ച സ്കൂൾ ഹിന്ദി ക്ലബ് സബ്ജില്ലാതലത്തിൽ തന്നെ മികവാർന്നതാണ്.'ജുഗുനു'എന്ന പേരിൽ രൂപികരിച്ച ഹിന്ദിക്ലബിലൂടെ ഓരോ കുട്ടിയിലും ഭാഷയോടുള്ള സ്നേഹവും ഭാഷ പഠനത്തിനോടുള്ള ആഗ്രഹവും വളർത്തിയെടുക്കാൻ സാധിക്കുന്നതരത്തിൽ ഹിന്ദി ക്ലബ് പ്രവർത്തിച്ചുവരുന്നു. സബ്ജില്ല ജില്ലാതല കലോത്സവങ്ങളിൽ ഹിന്ദി മത്സരങ്ങളിൽ കുട്ടികൾക്ക് മികവുപുലർത്താനായത് ഹിന്ദി ക്ലബിന്റെ വലിയ നേട്ടമായി കണക്കാക്കുന്നു

ഹിന്ദി എഴുത്തിലും വായനയിലും പിന്നാക്കക്കാരായ കുട്ടികൾക്ക് വേണ്ടി 'കുട്ടിക്കൂട്ടം' എന്ന പേരിൽ പ്രേത്യേക പരിശീലന പരിപാടി ആവിഷ്ക്കരിച്ചു നടപ്പിലാക്കി വരുന്നു' സ്പ്പോക്കൺ ഹിന്ദി ക്ലാസ്,പത്രവാർത്ത തയ്യാറാക്കലും അവതരിപ്പിക്കലും,ഹിന്ദി ഭാഷ സംസാരിക്കുന്നവരുമായി സംവദിക്കാൻ അവസരങ്ങളൊരുക്കൽ( ഗൂഗിൽമീറ്റ്), ഹിന്ദിയിൽ കലാപരിപാടികൾ അവതരിപ്പിക്കൽ തുടങ്ങി ക്ലബിൻ്റെ പ്രവർത്തനങ്ങളോരോന്നും കുട്ടികളെ ആകർഷിക്കുകയും ഭാഷാമികവിലേക്ക് നായിക്കുകയും ചെയ്യുന്നു

സ്പോർട്സ് ക്ലബ്ബ് .

കുട്ടികളുടെ കായിക ക്ഷമത വികസിപ്പിക്കുന്നതിനും കായിക വിദ്യാഭ്യാസത്തെ പരിപോഷിപ്പിക്കുന്നതിനുമായി വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ സ്പോർട്സ് ക്ലബ്ബ് നടത്തി വരുന്നു.എല്ലാ വർഷവും സ്കൂളിൽ കായിക മേള നടത്താറുണ്ട്. ഫുഡ്ബോൾ പ്രത്യേക പരിശീലനം നല്കി വരുന്നു. സബ് ജില്ലാ കായിക മത്സരങ്ങളിൽ നമ്മുടെ കുട്ടികൾ മികച്ച പ്രകടനം കാഴ്ച്ച വക്കാറുണ്ട്. സ്കൂൾബാഡ്മിന്റെൺ കോർട്ടിന്റെ നിർമ്മാണം പഞ്ചായത്തിന്റെ സഹായത്തോടു കൂടി പുരോഗമിക്കുന്നു. കുട്ടികളുടെ ശാരീരികവും മാനസികവുമായ വികാസത്തിനുതകുന്ന വൈവിധ്യമാർന്ന കളികൾ, ശാരീരിക വ്യായാമങ്ങൾ, മാർച്ച് പാസ്റ്റ് പരിശീലനം തുടങ്ങി വിവിധങ്ങളായ കായിക പ്രവർത്തനങ്ങളിലൂടെ സ്കൂൾ സ്പോർട്സ് ക്ലബ്ബ് വിജയകരമായി മുന്നോട്ടു പോകുന്നു .

അറബി ക്ലബ്ബ്