"ജി യു പി എസ് കണിയാമ്പറ്റ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (ജി യു പി എസ് കണിയാമ്പറ്റ/ചരിത്രം)
(ചെ.)No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}വയനാട് ജില്ലയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ കണിയാമ്പറ്റ വില്ലേജിലാണ്  ജില്ലയിലെ ആദ്യകാല പ്രൈമറി വിദ്യാലയങ്ങളിൽ ഒന്നായ ജി യു പി എസ് കണിയാമ്പറ്റ സ്ഥിതി  ചെയ്യുന്നത്.1902 ലാണ് വിദ്യാലയം സ്ഥാപിതമായത്.നിലവിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്ന അപ്പർ പ്രൈമറി വിദ്യാലയങ്ങളിൽ ഒന്നാണിത്.കുടിപ്പള്ളിക്കൂടമായിട്ടാണ് വിദ്യാലയം ആരംഭിച്ചത് എന്ന് പറയപ്പെടുന്നു.ഓലഷെഡ്ഡിലാണ് പള്ളിക്കൂടം പ്രവർത്തിച്ചിരുന്നത്.
{{PSchoolFrame/Pages}}പഴശ്ശി തമ്പുരാന്റെ കാലത്തിനും വളരെ മുമ്പു തന്നെ കണിയാമ്പറ്റയിൽ സംസ്ക്കാര സമ്പന്നമായ ഒരു ജനത അധിവസിച്ചിരുന്നു. കർണാടകയിൽ നിന്നും കുടിയേറിയ ഗൗഡൻമാരും തമിഴ് നാട്ടിൽ നിന്നും വന്ന തമിഴ് ബ്രാഹ്മണരുമാണ് ഇവർ.ഗൗഡൻമാർ വയനാട്ടിലെ വിശാലമായ ഭൂപ്രദേശങ്ങളിൽ തോട്ടവിളകൾ നട്ടു വളർത്തുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്.തമിഴ് ബ്രാഹ്മണർ ഇവിടെ ആരാധനാലയങ്ങളിൽ പൂജ നടത്തുകയും ചെയ്തു. കണിയാമ്പറ്റയിലും ഇവർ തോട്ടങ്ങൾ വച്ചിരുന്നു. വിശാലമായ വയലേലകളിൽ വിവിധ ഇനം നെല്ലുകളും വിളയിച്ചിരുന്നു.
 
സാമ്പത്തികമായി മുന്നേറാൻ കഴിഞ്ഞെങ്കിലും വിദ്യാഭ്യാസപരമായി തങ്ങളുടെ പിഞ്ചോമനകൾക്ക് യാതൊരു പുരോഗതിയും നൽകാൻ കഴിയാത്തതിൽ ഇവർ വളരെ ദുഖിതരായിരുന്നു. ഈ ദുരവസ്ഥയ്ക്ക് ഒരു പരിഹാരം കാണാൻ കണിയാമ്പറ്റയിലെ പ്രമുഖ വ്യക്തികൾ ചേർന്ന് ആലോചിക്കുകയും അതിൻെറ ഫലമായി കണിയാമ്പറ്റ ടൗണിൻെറ ഹൃദയഭാഗത്തായി ചിറ്റൂർ ഗൗഡർ ഒരേക്കർ സ്ഥലം നൽകുകയും ചെയ്തു. ഈ സ്ഥലത്ത് 1892 - ൽ ഒരു പുൽപ്പുര ഉണ്ടാക്കി അതിലാണ് വിദ്യാലയം ആരംഭിച്ചത്. മൂന്ന് ആണും ഒരു പെണ്ണും മാത്രമാണ് ഈ വിദ്യാലയത്തിലെ ആദ്യ വിദ്യാർത്ഥികൾ.
521

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1448623" എന്ന താളിൽനിന്ന് ശേഖരിച്ചത്