"ഡയറ്റ് മായിപ്പാടി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
സ്കൂൾ | അല്പം വിദ്യാലയ ചരിത്രം | ||
1920 കളിൽ ആരൂർ ലക്ഷ്മീനാരായണ റാവുവിന്റെ നേതൃത്വത്തിലാണ് മായിപ്പാടിയിൽ ഒരു എഴുത്തു പള്ളിക്കൂടം തുടങ്ങുന്നത്. മായിപ്പാടി കൊട്ടാരത്തിൽ അനുവദിച്ച നിലത്തെഴുത്തു ശാലയായിട്ടായിരുന്നു തുടക്കം. കന്നട മാത്രമായിരുന്നു പഠിപ്പിച്ചിരുന്നത്. അന്ന് ഈ പ്രദേശം മുഴുവൻ കർണാടക സംസ്ഥാനത്തെ സൗത്ത് കാനറ ജില്ലയുടെ ഭാഗമായിരുന്നു. | |||
1948 ൽ ശ്രീ കെ. രാമകൃഷ്ണ ഷെട്ടിയുടെ മുൻകൈയിൽ മൂഡബദ്രിയിലുണ്ടായിരുന്ന ബേസിക് ട്രെയിനിങ് സ്കൂൾ മധൂരിലേക്ക് മാറ്റിസ്ഥാപിച്ചു. റാവു ബഹദൂർ ഹെഗ്ഡെയാണ് ഷിരുബാഗിലുവിലുണ്ടായിരുന്ന ബേസിക് ട്രെയിനിങ് സ്കൂൾ മായിപ്പാടി യിലേക്ക് മാറ്റുന്നതിന് പരിശ്രമിച്ചത്. സ്ഥാപനം തുടങ്ങുന്നതിനായി മായിപ്പാടി കൊട്ടാരം 15 ഏക്കർ സ്ഥലവും അനുവദിച്ചു. കൊട്ടാരത്തിൽ ഉണ്ടായിരുന്ന പാഠശാല ട്രെയിനിങ് സ്കൂളിന്റെ ഭാഗമാക്കുകയും ചെയ്തു. | |||
ഗാന്ധിജിയുടെ അടിസ്ഥാന വിദ്യാഭ്യാസ ആശയങ്ങളായിരുന്നു അന്ന് നടപ്പിലാക്കിയത്. കൃഷിയും നൂൽനൂൽപ്പും നെയ്ത്തും ആയിരുന്നു പ്രധാന പാഠ്യവിഷയങ്ങൾ. ഫർണിച്ചറുകളും കെട്ടിടങ്ങളും അതിനു യോജിച്ച വിധത്തിലാണ് നിർമ്മിച്ചത്. ഇന്നു കാണുന്ന പ്രധാന കെട്ടിടങ്ങൾ 1950-കളിൽ പണിതവയാണ്. | |||
കേരള പിറവിയോടെ വിദ്യാലയം കേരള സംസ്ഥാനത്തിന്റെ ഭാഗമായി. 1960 കളിലാണ് മലയാള വിഭാഗം ആരംഭിക്കുന്നത്. 1986 ലെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി ഇന്ത്യയിലെമ്പാടും ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രങ്ങൾ ആരംഭിച്ചു. പുതിയ നയത്തിന്റെ ഭാഗമായി കേരളത്തിൽ 1989ൽ മൂന്ന് ഡയറ്റുകൾ ആരംഭിച്ചു. അതിലൊന്ന് കാസർകോട് ആയിരുന്നു. അതോടെ ബേസിക് ട്രെയിനിങ് സ്കൂൾ ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രം (ഡയറ്റ്) ആയിമാറി. അതിന്റെ കൂടെയുള്ള യു പി സ്കൂൾ ഡയറ്റ് ലാബ് സ്കൂൾ എന്നറിയപ്പെടാൻ തുടങ്ങി. 1995ൽ പുതിയ ഹോസ്റ്റൽ, പുതിയ ക്വാട്ടേഴ്സ് കെട്ടിടങ്ങളുടെ പണി ആരംഭിക്കുകയും 2006ൽ ഉദ്ഘാടനം നടത്തി വിദ്യാർഥികൾക്കും സ്റ്റാഫിനും തുറന്നുകൊടുക്കുകയും ചെയ്തു. |
11:03, 28 ജനുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
അല്പം വിദ്യാലയ ചരിത്രം 1920 കളിൽ ആരൂർ ലക്ഷ്മീനാരായണ റാവുവിന്റെ നേതൃത്വത്തിലാണ് മായിപ്പാടിയിൽ ഒരു എഴുത്തു പള്ളിക്കൂടം തുടങ്ങുന്നത്. മായിപ്പാടി കൊട്ടാരത്തിൽ അനുവദിച്ച നിലത്തെഴുത്തു ശാലയായിട്ടായിരുന്നു തുടക്കം. കന്നട മാത്രമായിരുന്നു പഠിപ്പിച്ചിരുന്നത്. അന്ന് ഈ പ്രദേശം മുഴുവൻ കർണാടക സംസ്ഥാനത്തെ സൗത്ത് കാനറ ജില്ലയുടെ ഭാഗമായിരുന്നു.
1948 ൽ ശ്രീ കെ. രാമകൃഷ്ണ ഷെട്ടിയുടെ മുൻകൈയിൽ മൂഡബദ്രിയിലുണ്ടായിരുന്ന ബേസിക് ട്രെയിനിങ് സ്കൂൾ മധൂരിലേക്ക് മാറ്റിസ്ഥാപിച്ചു. റാവു ബഹദൂർ ഹെഗ്ഡെയാണ് ഷിരുബാഗിലുവിലുണ്ടായിരുന്ന ബേസിക് ട്രെയിനിങ് സ്കൂൾ മായിപ്പാടി യിലേക്ക് മാറ്റുന്നതിന് പരിശ്രമിച്ചത്. സ്ഥാപനം തുടങ്ങുന്നതിനായി മായിപ്പാടി കൊട്ടാരം 15 ഏക്കർ സ്ഥലവും അനുവദിച്ചു. കൊട്ടാരത്തിൽ ഉണ്ടായിരുന്ന പാഠശാല ട്രെയിനിങ് സ്കൂളിന്റെ ഭാഗമാക്കുകയും ചെയ്തു.
ഗാന്ധിജിയുടെ അടിസ്ഥാന വിദ്യാഭ്യാസ ആശയങ്ങളായിരുന്നു അന്ന് നടപ്പിലാക്കിയത്. കൃഷിയും നൂൽനൂൽപ്പും നെയ്ത്തും ആയിരുന്നു പ്രധാന പാഠ്യവിഷയങ്ങൾ. ഫർണിച്ചറുകളും കെട്ടിടങ്ങളും അതിനു യോജിച്ച വിധത്തിലാണ് നിർമ്മിച്ചത്. ഇന്നു കാണുന്ന പ്രധാന കെട്ടിടങ്ങൾ 1950-കളിൽ പണിതവയാണ്.
കേരള പിറവിയോടെ വിദ്യാലയം കേരള സംസ്ഥാനത്തിന്റെ ഭാഗമായി. 1960 കളിലാണ് മലയാള വിഭാഗം ആരംഭിക്കുന്നത്. 1986 ലെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി ഇന്ത്യയിലെമ്പാടും ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രങ്ങൾ ആരംഭിച്ചു. പുതിയ നയത്തിന്റെ ഭാഗമായി കേരളത്തിൽ 1989ൽ മൂന്ന് ഡയറ്റുകൾ ആരംഭിച്ചു. അതിലൊന്ന് കാസർകോട് ആയിരുന്നു. അതോടെ ബേസിക് ട്രെയിനിങ് സ്കൂൾ ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രം (ഡയറ്റ്) ആയിമാറി. അതിന്റെ കൂടെയുള്ള യു പി സ്കൂൾ ഡയറ്റ് ലാബ് സ്കൂൾ എന്നറിയപ്പെടാൻ തുടങ്ങി. 1995ൽ പുതിയ ഹോസ്റ്റൽ, പുതിയ ക്വാട്ടേഴ്സ് കെട്ടിടങ്ങളുടെ പണി ആരംഭിക്കുകയും 2006ൽ ഉദ്ഘാടനം നടത്തി വിദ്യാർഥികൾക്കും സ്റ്റാഫിനും തുറന്നുകൊടുക്കുകയും ചെയ്തു.