"ഗവ. എൽ .പി. എസ്. അമ്പാട്ടുഭാഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(→യോഗ) |
|||
വരി 72: | വരി 72: | ||
'''പ്രാദേശിക ചരിത്രം''' | '''പ്രാദേശിക ചരിത്രം''' | ||
കല്ലൂപ്പാറ ദേശം മുമ്പ് പെരുമ്പ്രനാട് എന്നറിയപ്പെട്ടിരുന്നു, | കല്ലൂപ്പാറ ദേശം മുമ്പ് പെരുമ്പ്രനാട് എന്നറിയപ്പെട്ടിരുന്നു, വൻ തോതിൽ പാറകൾ സൂക്ഷിച്ചിരുന്നതിനാൽ പെരും പറ നാട് എന്നറിയപ്പെടുകയും പിൽക്കാലത്ത് അത് ലോപിച്ച് പെരുമ്പ്രനാട് എന്നായി മാറുകയും ചെയ്തു എന്ന് ചരിത്രകാരൻമാർ നിരീക്ഷിക്കുന്നു | ||
ഒരുകാലത്ത് തിരുവല്ല താലൂക്കിന്റെ ഭാഗമായിരുന്നു കല്ലൂപ്പാറ, 1983-ൽ പത്തനംതിട്ട ജില്ല രൂപീകൃതമായതോടെ പുതിയ താലൂക്ക് രൂപീകരിച്ച് മല്ലപ്പള്ളി താലൂക്കും കല്ലൂപ്പാറയും ഇതിന്റെ ഭാഗമായി. ഒരിക്കൽ തേക്കുംകൂർ രാജവംശത്തിന്റെയും ഇടപ്പള്ളി തമ്പുരാന്റെയും (ഭരണാധികാരികൾ) രാജകുടുംബങ്ങളായിരുന്നു ഇത് ഭരിച്ചിരുന്നത്. പഴയ വേമൊളിനാട് AD1100- ൽ വടക്കുംകൂർ, തെക്കുംകൂർ എന്നിങ്ങനെ വേർപിരിഞ്ഞു. കോട്ടയം, ചെങ്ങനാശേരി, തിരുവല്ല, കാഞ്ഞിരപ്പള്ളി എന്നിവയും ഹൈറേഞ്ചിലെ ചില സ്ഥലങ്ങളും തെക്കുംകൂർ രാജ്യത്തിൽ ഉൾപ്പെടുത്തി. തെക്കുംകൂർ രാജവംശത്തിന്റെ നിയന്ത്രണത്തിലായിരുന്നു കല്ലൂപ്പാറ. അതിന് കല്ലൂപ്പാറയിൽ കളരി (ആയോധന കലകളുടെ പരിശീലന കേന്ദ്രം) ഉണ്ടായിരുന്നു. പ്രസിദ്ധമായ കളരി അടുത്ത കാലം വരെ നിലനിന്നിരുന്ന തെക്കുംകൂർ കോട്ട എന്നാണ് അറിയപ്പെട്ടിരുന്നത്. | ഒരുകാലത്ത് തിരുവല്ല താലൂക്കിന്റെ ഭാഗമായിരുന്നു കല്ലൂപ്പാറ, 1983-ൽ പത്തനംതിട്ട ജില്ല രൂപീകൃതമായതോടെ പുതിയ താലൂക്ക് രൂപീകരിച്ച് മല്ലപ്പള്ളി താലൂക്കും കല്ലൂപ്പാറയും ഇതിന്റെ ഭാഗമായി. ഒരിക്കൽ തേക്കുംകൂർ രാജവംശത്തിന്റെയും ഇടപ്പള്ളി തമ്പുരാന്റെയും (ഭരണാധികാരികൾ) രാജകുടുംബങ്ങളായിരുന്നു ഇത് ഭരിച്ചിരുന്നത്. പഴയ വേമൊളിനാട് AD1100- ൽ വടക്കുംകൂർ, തെക്കുംകൂർ എന്നിങ്ങനെ വേർപിരിഞ്ഞു. കോട്ടയം, ചെങ്ങനാശേരി, തിരുവല്ല, കാഞ്ഞിരപ്പള്ളി എന്നിവയും ഹൈറേഞ്ചിലെ ചില സ്ഥലങ്ങളും തെക്കുംകൂർ രാജ്യത്തിൽ ഉൾപ്പെടുത്തി. തെക്കുംകൂർ രാജവംശത്തിന്റെ നിയന്ത്രണത്തിലായിരുന്നു കല്ലൂപ്പാറ. അതിന് കല്ലൂപ്പാറയിൽ കളരി (ആയോധന കലകളുടെ പരിശീലന കേന്ദ്രം) ഉണ്ടായിരുന്നു. പ്രസിദ്ധമായ കളരി അടുത്ത കാലം വരെ നിലനിന്നിരുന്ന തെക്കുംകൂർ കോട്ട എന്നാണ് അറിയപ്പെട്ടിരുന്നത്. |
23:56, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. എൽ .പി. എസ്. അമ്പാട്ടുഭാഗം | |
---|---|
വിലാസം | |
അമ്പാട്ടുഭാഗം | |
കോഡുകൾ | |
സ്കൂൾ കോഡ് | 37561 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
ഉപജില്ല | മല്ലപ്പള്ളി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | തിരുവല്ല |
താലൂക്ക് | മല്ലപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | മല്ലപ്പള്ളി |
തദ്ദേശസ്വയംഭരണസ്ഥാപനം | കല്ലൂപ്പാറ |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 12 |
പെൺകുട്ടികൾ | 7 |
ആകെ വിദ്യാർത്ഥികൾ | 19 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ബിന്ദു എം കെ |
പി.ടി.എ. പ്രസിഡണ്ട് | ബിജി മാത്യു |
എം.പി.ടി.എ. പ്രസിഡണ്ട് | ജിൻസി അനീഷ് |
അവസാനം തിരുത്തിയത് | |
27-01-2022 | 37561 |
പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ മല്ലപ്പള്ളി ഉപജില്ലയിലെ കല്ലൂപ്പാറ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ.എൽ.പി.എസ് അമ്പാട്ടുഭാഗം
==ഉള്ളടക്കം[മറയ്ക്കുക]==
ചരിത്രം
സ്കൂൾ ചരിത്രം
ആയിരത്തിതൊള്ളായിരത്തി മുപ്പതുകളോട് കൂടി കോച്ചേരി മലയിൽ എന്ന സ്ഥലത്ത് പൗര പ്രമുഖരുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ കോച്ചേരിപ്പള്ളിക്കൂടം എന്ന പേരിൽ സ്കൂൾ സ്ഥാപിതമായി . ആദ്യ കാലത്ത് വെണ്ണിക്കുളം ഓർത്തോഡോക്സ് പള്ളി അധികാരികളുടെ കൂടി സഹായത്തോടെ പള്ളി വക സൺഡേ സ്കൂൾ മന്ദിരത്തിലാണ് സ്കൂൾ പ്രവർത്തനമാരംഭിച്ചത് . 1947 ൽ ഈ പ്രദേശത്തെ കോയ്ത്തോട്ട് കണ്ടംകുളത്ത് കോരുത് വർഗീസ് വിട്ടു നൽകിയ 6 സെന്റ് സ്ഥലത്തേക്ക് മൂന്നു ക്ലാസ് മുറികളോടു കൂടിയ സ്വന്തം കെട്ടിടത്തിലേക്ക് സ്കൂൾ മാറ്റി സ്ഥാപിച്ചു . ആദ്യ കാലങ്ങളിൽ ഷിഫ്റ്റ് സമ്പ്രദായത്തിൽ 1 മുതൽ 5 വരെ ക്ലാസുകൾ പ്രവർത്തിച്ചിരുന്നു . തുടർന്ന് 1958 ൽ ടി സ്ഥലത്തോട് ചേർന്നുള്ള കയ്പമഠത്ത് ഗോവിന്ദപ്പണിക്കരുടെ 42 സെന്റ് സ്ഥലം കൂടി വാങ്ങി പുതിയ സ്കൂൾ കെട്ടിടം നിർമ്മിച്ച് ഗവ. എൽ പി എസ് അമ്പാട്ടുഭാഗം എന്ന പേരിൽ പ്രവർത്തനമാരംഭിച്ചു.
പ്രാദേശിക ചരിത്രം
കല്ലൂപ്പാറ ദേശം മുമ്പ് പെരുമ്പ്രനാട് എന്നറിയപ്പെട്ടിരുന്നു, വൻ തോതിൽ പാറകൾ സൂക്ഷിച്ചിരുന്നതിനാൽ പെരും പറ നാട് എന്നറിയപ്പെടുകയും പിൽക്കാലത്ത് അത് ലോപിച്ച് പെരുമ്പ്രനാട് എന്നായി മാറുകയും ചെയ്തു എന്ന് ചരിത്രകാരൻമാർ നിരീക്ഷിക്കുന്നു
ഒരുകാലത്ത് തിരുവല്ല താലൂക്കിന്റെ ഭാഗമായിരുന്നു കല്ലൂപ്പാറ, 1983-ൽ പത്തനംതിട്ട ജില്ല രൂപീകൃതമായതോടെ പുതിയ താലൂക്ക് രൂപീകരിച്ച് മല്ലപ്പള്ളി താലൂക്കും കല്ലൂപ്പാറയും ഇതിന്റെ ഭാഗമായി. ഒരിക്കൽ തേക്കുംകൂർ രാജവംശത്തിന്റെയും ഇടപ്പള്ളി തമ്പുരാന്റെയും (ഭരണാധികാരികൾ) രാജകുടുംബങ്ങളായിരുന്നു ഇത് ഭരിച്ചിരുന്നത്. പഴയ വേമൊളിനാട് AD1100- ൽ വടക്കുംകൂർ, തെക്കുംകൂർ എന്നിങ്ങനെ വേർപിരിഞ്ഞു. കോട്ടയം, ചെങ്ങനാശേരി, തിരുവല്ല, കാഞ്ഞിരപ്പള്ളി എന്നിവയും ഹൈറേഞ്ചിലെ ചില സ്ഥലങ്ങളും തെക്കുംകൂർ രാജ്യത്തിൽ ഉൾപ്പെടുത്തി. തെക്കുംകൂർ രാജവംശത്തിന്റെ നിയന്ത്രണത്തിലായിരുന്നു കല്ലൂപ്പാറ. അതിന് കല്ലൂപ്പാറയിൽ കളരി (ആയോധന കലകളുടെ പരിശീലന കേന്ദ്രം) ഉണ്ടായിരുന്നു. പ്രസിദ്ധമായ കളരി അടുത്ത കാലം വരെ നിലനിന്നിരുന്ന തെക്കുംകൂർ കോട്ട എന്നാണ് അറിയപ്പെട്ടിരുന്നത്.
പ്രാദേശീക നദി
സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തിനു അരികിൽ കൂടി ഒഴുകുന്ന നദി ആണ് മണിമലയാർ . കേരളത്തിലെ ഇടുക്കി ജില്ലയിൽ പശ്ചിമഘട്ടത്തിൽ സമുദ്രനിരപ്പിൽ നിന്നും ഏകദേശം 2,500 അടി മുകളിൽ സ്ഥിതി ചെയ്യുന്ന മുത്തവറ മലനിരകളിൽനിന്നാണ് ഈ നദിയുടെ ഉത്ഭവം. പുല്ലകയാർ , കൊരട്ടിയാർ എന്നും മണിമലയാർ അറിയപ്പെടുന്നു . പത്തനംതിട്ടയിലൂടെ ഒഴുകുന്ന മണിമലയാറിൻ്റെ ജലത്തിൻ്റെ അളവും മറ്റും പരിശോധിക്കുന്ന കേന്ദ്ര ഗവൺമൻ്റെ സ്ഥാപനമായ Central Water commission മല്ലപ്പള്ളി താലൂക്കിൽ കല്ലൂപ്പാറ വില്ലേജിൽ M.North (Madathumbhagom , Ward -7 ) എന്ന സ്ഥലത്താണ് സ്ഥിതി ചെയുന്നത്. ഇവിടുന്ന് നൽകുന്ന അളവ് പ്രകാരം ആണ് നന്ദിയിലെ ജലനിരപ്പ് കണക്കാക്കുന്നത്.
പ്രാദേശീക കലാരൂപം
പടയണി
പടയണികുംഭമാസത്തിലെ രേവതി അശ്വതി നാളുകളിൽ അതിഗംഭീരമായി പടയണി കൊണ്ടാടുന്നു.ശ്രീദേവി പടയണി സംഘം കല്ലൂപ്പാറ ആണ് പടയണി അവതരിപ്പിക്കുന്നത്. തെക്കുംകൂർ രാജവംശത്തിൻറെ അധീനതയിൽ ആയിരുന്ന കല്ലൂപ്പാറ പ്രദേശമെങ്കിലും ഇവിടെ വടക്കൻ ചിട്ടയിൽ ആണ് പടയണി നടന്നു വരുന്നത്. തെക്കുംകൂറിനു ശേഷം ഇടപ്പള്ളി രാജ വംശം ആണ് ഇവിടെ ഭരണം നടത്തിയിരുന്നത്. ഇടപ്പള്ളിയിലെ നാടുവാഴികൾ ക്ഷേത്ര അനുഷ്ഠാന കലയായ പടയണിക്ക് വളരെയധികം പ്രാധാന്യം നൽകിയിരുന്നു.എഴുനൂറു വർഷങ്ങൾക്കു മുൻപേ ആരംഭിച്ച പടയണി മൺമറഞ്ഞ ഗുരുക്കന്മാരിലൂടെ സമീപ കരകളിലേക്ക് വ്യാപിക്കുകയും ചെയ്തു. നാട്ടിലെ എല്ലാ മത വിഭാഗങ്ങളും പങ്കെടുത്തിരുന്ന ആചാരം കൂടി ആയിരുന്നു പടയണി. 16 ദിവസം നടന്നിരുന്ന പടയണി പുനഃ പ്രതിഷ്ഠയ്ക്ക് ശേഷം ഉത്സവാദി കാര്യങ്ങളാൽ ഇപ്പോൾ രണ്ടു ദിവസമായി ചുരുങ്ങി. മീനമാസത്തിലാണ് ഇപ്പോൾ പത്തു ദിവസത്തെ ഉത്സവം. പഴയ ചിട്ടകൾക്കു ഒരു മാറ്റവും വരുത്താതെ തുടർന്ന് വരുന്ന ഇവിടുത്തെ പടയണി മലയാള മാസമായ കുംഭത്തിലെ രേവതി അശ്വതി നാളുകളിലാണ് നടക്കുന്നത്.
സവിശേഷത
പഴയ ചിട്ടകൾ അതുപോലെ തുടർന്ന് വരികയാണ്. അതിനാൽ തന്നെ ദേശി ഭേദം പ്രകടമാണ്. തപ്പുമേളം കോലം എഴുത്തു പുരയിൽ നിന്നും എഴുന്നെള്ളി കളത്തിൽ എത്തുന്നത് വരെ ഇത് തുടരും. ഏഴു തപ്പുകളാണ് ഉള്ളത് വട്ടവണക്കെന്നാണ് ഈ ചടങ്ങിന് പറയുന്നത്. കളത്തിൽ കാപ്പൊലി ,പുലവൃത്തം, ഗണപതി, ഭൈരവ അന്തര യക്ഷി, മറുത, പക്ഷി, കാലൻ കോലം എന്നിവയാണ് മറ്റു ചടങ്ങുകൾ. പുലയൻ പുറപ്പാട് , ശർക്കരക്കുടം , പരദേശി , കാക്കാരിശ്ശി ,അന്തോണി എന്നി വിനോദങ്ങളും അവതരിപ്പിക്കും. ഇവയിൽ പ്രാധാന്യം ഉള്ള കോലങ്ങൾ പഞ്ചയക്ഷികളായി അന്തരയക്ഷികോലവും , കാലൻ കോലവും ആണ്. എത്ര കാലൻ വഴിപാട് വന്നാലും ഒരു കോലമേ തുള്ളുകയുള്ളു. പടിഞ്ഞാറേ നടയിൽ പടയണി അവതരിപ്പിക്കുന്ന അപൂർവ ക്ഷേത്രങ്ങളിൽ ഒന്നാണ് ഇവിടം. അന്നേ ദിവസം ശ്രീ ഭഗവതി പടിഞ്ഞാറേ നടയിൽ മാളികയുടെ മുകളിൽ വന്നു പടയണി കാണുന്നു എന്നാണ് വിശ്വാസം. മറ്റു ക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്തമായി തപ്പു മേളത്തിൽ വട്ടമിണക്ക് എന്ന ചടങ്ങിന് പ്രാധാന്യം നൽകി പടയണി ചടങ്ങുകൾക്ക് ആരംഭം കുറിക്കുന്നു.
ഭൗതികസാഹചര്യങ്ങൾ
- മികച്ച പ്രീ പ്രൈമറി സൗകര്യം
- സ്മാർട്ട് ക്ലാസ്സ് റും
- സ്കൂൾ ലൈബ്രറി
- ക്ലാസ് ലൈബ്രറി
- ശാസ്ത്രീയമായ മാലിന്യനിർമ്മാർജ്ജന സമ്പ്രദായം
- ആധുനീക സൗകര്യങ്ങളോടു കൂടിയ ശുചിമുറികൾ
- വിപുലമായ പഠനോപകരന്ന ശേഖരം
- ശിശു സൗഹാർദ്ദ ക്ലാസ്മുറികൾ
ക്ലബ്ബുകൾ
- ഗണിത ക്ലബ്
- ഇംഗ്ലീഷ് ക്ലബ്ബ്
- പരിസ്ഥിതി ക്ലബ്ബ്
- സുരക്ഷ ക്ലബ്ബ്
- ശാസ്ത്ര ക്ലബ്ബ്
- ആരോഗ്യ ശുചിത്വ ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി
മുൻസാരഥികൾ
എൻ.എം . അന്ന | 1952-1953 |
---|---|
പി.കെ. ഗീവർഗീസ് | 1953-1954 |
എ. ഒ. ഉമ്മൻ | 1954-1955 |
ചാച്ചിയമ്മ തോമസ് | 1956-1959 |
എം.എ വർഗീസ് | 1959-1982 |
എൻ. ഭാസ്കരൻ നായർ | 1983-1983 |
കെ.എൻ. ഭാർഗ്ഗവി | 1983-1984 |
എൻ എസ് .തങ്കമ്മ | 1984-1985 |
ആർ. ഭാസ്കര ഗണകൻ | 1985-1987 |
അമ്മുകുട്ടി .എൻ.പി | 1988-1990 |
വി.കെ.നാരയണപ്പണിക്കർ | 1990-1991 |
കെ.രാമചന്ദ്രൻ നായർ | 1991-1991 |
സി.ജി. ഗോപാലകൃഷ്ണ പിള്ള | 1992-1993 |
പി .ആർ . കൃഷ്ണൻ കുട്ടി | 1993-1994 |
കെ.വി. സുമതി | 1994-1995 |
എൻ. ലീലാമണിയമ്മ | 1995-2000 |
കെ.ഗോപലകൃഷ്ണ കുറുപ്പ് | 2000-2001 |
എം.മുകുന്ദപ്പണിക്കർ | 2006-2016 |
വത്സമ്മ വി.ആർ | 2017-2018 |
അശ്വതി .ജി | 2018-2020 |
ബിന്ദു. എം.കെ | 2022 |
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
ദിനാചരണങ്ങൾ
അധ്യാപകർ
അധ്യാപകർ
- ബിന്ദു. എം.കെ
- അന്നമ്മ ജോർജ്
- ജയകുമാർ .ആർ
- രഞ്ജുമോൾ .പി.ആർ
- ബിന്ദു.എം.പി
അനധ്യാപകർ
- ജബ്ബാർ . പി.എൻ
- ഷീല രാജഗോപാൽ
പാഠ്യേതര പ്രവർത്തനങ്ങൾ
യോഗ
ഇന്ത്യൻ പൗരാണിക ആരോഗ്യപരിപാലന സമ്പ്രദായങ്ങളിൽ ഒന്നാണ് യോഗ . തലച്ചോറിന്റെ പ്രവർത്തനം ഉന്നതിയിലെത്തിക്കുന്നതിന് ഇത് സഹായകമാകുന്നു . അതിനാൽ കുട്ടികളുടെ ശാരീരിക മാസസികാരോഗ്യത്തിനായി കുട്ടികൾക്ക് ചെയ്യാവുന്ന ചെറിയ തോതിലുള്ള യോഗാ മുറകൾ അഭ്യസിച്ചു പോരുന്നു .
സർഗ്ഗവേള
കുട്ടികളിലെ കലാവാസനകളെ പരിപോഷിപ്പിക്കുന്നതിനും പഠന വിരസത ഒഴിവാകുന്നതിനും മികവുറ്റ സൗഹാർദ്ധ അന്തരീക്ഷം സ്കൂളിൽ സൃഷ്ടിക്കുന്നതിനും ഉതകുന്ന പ്രവർത്തനങ്ങളാണ് ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്
കരകൗശല നിർമ്മാണ പരിശീലനം
കുട്ടികളിലെ നിർമ്മാണ തൽപരതയെ വികസിപ്പിക്കുന്നതിനും സർഗ്ഗശേഷി വളർത്തുന്നതിനും യോജിക്കുന്ന പ്രവർത്തനങ്ങൾ പഠനത്തോടൊപ്പം സംയോജിപ്പിച്ച് സ്കൂളിൽ നടത്തി വരുന്നു
മണ്ണിലെ നിധി
കുട്ടികളിൽ കൃഷിയോടുള്ള ആഭിമുഖ്യം വളർത്തുന്നതിനു വേണ്ടി രൂപീകരിച്ച പ്രവർത്തനമാണ് മണ്ണിലെ നിധി . സ്കൂൾ പരിസരത്തെ ചെറിയ ഒരു ഭാഗം കൃഷിക്കായി നീക്കി വെച്ചിരിക്കുന്നു . കുട്ടികളിൽ മണ്ണിനെ കുറിച്ചും കൃഷി രീതികളെക്കുറിച്ചും കാർഷിക വിളകളെ കുറിച്ചും അവബോധം ഉണ്ടാകുന്നതിനായി ആവിഷ്കരിച്ച പദ്ധതിയാണ് മണ്ണിലെ നിധി