"ജി.എൽ.പി.എസ് കരുവാരകുണ്ട്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 2: വരി 2:


== ഒന്നുമില്ലായ്മയിൽ നിന്ന് ഇന്നത്തെ സൗകര്യങ്ങളിലേക്ക് ...... ==
== ഒന്നുമില്ലായ്മയിൽ നിന്ന് ഇന്നത്തെ സൗകര്യങ്ങളിലേക്ക് ...... ==
'''<big>പ</big>'''തിറ്റാണ്ടുകളോളം വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന വിദ്യാലയം.കരുവാരകുണ്ട്  പുന്നക്കാടുള്ള പുഴയോരത്തെ പുറമ്പോക്കു ഭൂമിയിൽ സ്വന്തമായി കെട്ടിടം നിർമ്മിച്ച് മാറ്റി സ്ഥാപിക്കുമ്പോൾ ആകെ അഞ്ച് ക്ലാസ്സ് മുറികൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ.  നൂറു വാര അകലെയുള്ള പഞ്ചായത്ത് മിനി സ്റ്റേഡിയത്തിന്റെ പവലിയനിലെ ഹാൾ രണ്ട് ക്ലാസ് മുറികൾ ആയി ഉപയോഗിക്കുക കൂടി ചെയ്യേണ്ടിവന്നു അക്കാലത്ത്. മഴപെയ്താൽ ചെളിക്കുളമാകുന്ന മുറ്റവും മുന്നിലെ ചെമ്മൺപാതയും കുഞ്ഞുങ്ങളെ ഏറെ വിഷമിപ്പിച്ചിരുന്നു. ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ വളർച്ചയോടെ പ്രൈമറി വിദ്യാലയങ്ങൾ ഗ്രാമപഞ്ചായത്തിന് കീഴിൽ വന്ന ആ നാളുകളിൽ ഭരണസമിതി മുന്തിയ പരിഗണനയാണ് വിദ്യാലയങ്ങൾക്ക് നൽകിയത്.  തുടർന്ന് നിലവിലുള്ള പ്രധാന കെട്ടിടത്തിന് മുകളിൽ 4 ക്ലാസ് മുറികൾ കൂടി നിർമിച്ചു.  ചുറ്റുമതിലും  പ്രവേശനകവാടവും നിർമ്മിച്ച് സുരക്ഷിതമാക്കിയതിനൊപ്പം മുറ്റം കട്ടപിടിപ്പിച്ച്  ചേതോഹരവുമാക്കി.  സർക്കാർ വിദ്യാലയത്തിന്റെ മുറ്റം ഇത്നതരത്വീതിൽ നവീകരിക്കുന്നത് അന്ന് പക്ഷേ മറ്റുള്ളവരിൽ അത്ഭുതമാണ് സൃഷ്ടിച്ചത്.    
'''<big>പ</big>'''തിറ്റാണ്ടുകളോളം വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന വിദ്യാലയം.കരുവാരകുണ്ട്  പുന്നക്കാടുള്ള പുഴയോരത്തെ പുറമ്പോക്കു ഭൂമിയിൽ സ്വന്തമായി കെട്ടിടം നിർമ്മിച്ച് മാറ്റി സ്ഥാപിക്കുമ്പോൾ ആകെ അഞ്ച് ക്ലാസ്സ് മുറികൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ.  നൂറു വാര അകലെയുള്ള പഞ്ചായത്ത് മിനി സ്റ്റേഡിയത്തിന്റെ പവലിയനിലെ ഹാൾ രണ്ട് ക്ലാസ് മുറികൾ ആയി ഉപയോഗിക്കുക കൂടി ചെയ്യേണ്ടിവന്നു അക്കാലത്ത്. മഴപെയ്താൽ ചെളിക്കുളമാകുന്ന മുറ്റവും മുന്നിലെ ചെമ്മൺപാതയും കുഞ്ഞുങ്ങളെ ഏറെ വിഷമിപ്പിച്ചിരുന്നു. ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ വളർച്ചയോടെ പ്രൈമറി വിദ്യാലയങ്ങൾ ഗ്രാമപഞ്ചായത്തിന് കീഴിൽ വന്ന ആ നാളുകളിൽ ഭരണസമിതി മുന്തിയ പരിഗണനയാണ് വിദ്യാലയങ്ങൾക്ക് നൽകിയത്.  തുടർന്ന് നിലവിലുള്ള പ്രധാന കെട്ടിടത്തിന് മുകളിൽ 4 ക്ലാസ് മുറികൾ കൂടി നിർമിച്ചു.  ചുറ്റുമതിലും  പ്രവേശനകവാടവും നിർമ്മിച്ച് സുരക്ഷിതമാക്കിയതിനൊപ്പം മുറ്റം കട്ടപതിപ്പിച്ച് ചേതോഹരവുമാക്കി.  സർക്കാർ വിദ്യാലയത്തിന്റെ മുറ്റം ഈ കാണുന്നതരത്തിൽ മനോഹരമാക്കി നവീകരിക്കുന്നത് അന്ന് പക്ഷേ മറ്റുള്ളവരിൽ അത്ഭുതമാണ് സൃഷ്ടിച്ചത്.    


എസ്.എസ്.എ.  അനുവദിച്ച രണ്ട് ക്ലാസ് മുറികൾ നിർമ്മിക്കാൻ സ്ഥലപരിമിതി തടസ്സമായപ്പോൾ മുന്നിലുള്ള റോഡിലേക്ക് നീക്കി നിർമ്മിക്കാനും ഗ്രാമപഞ്ചായത്ത് അനുമതി.  കൂടാതെ പുതിയ റോഡും നിർമ്മിച്ചു.  ഈ കെട്ടിടത്തിന് മുകളിലാണ് ബഹു.എം.എൽ.എ. ശ്രീ എ പി അനിൽകുമാർ അനുവദിച്ച 3 ക്ലാസ് മുറികൾ കൂടി നിർമ്മിച്ചത്. പഴയ ഒറ്റ മുറി അടുക്കള മാറ്റി ആധുനിക സൗകര്യങ്ങളോടുകൂടി പുതിയ പാചകപ്പുരയ്ക്ക് വിദ്യാഭ്യാസ വകുപ്പ്  പണം നൽകിയപ്പോൾ  അതിൻറെ പൂർത്തീകരണത്തിന് ഗ്രാമപഞ്ചായത്തും കൂടെ നിന്നു. ഓരോ പുതിയ അധ്യയന വർഷവും കുട്ടികളുടെ പ്രവേശനത്തിലുണ്ടായ  അഭൂതപൂർവ്വമായ വർദ്ധനവ് പിന്നീടും പരിമിതികളുടെ പ്രയാസം വർദ്ധിപ്പിച്ചു.  ഈ സാഹചര്യത്തിലാണ് സ്കൂളിന് സമീപത്തുള്ള വൃദ്ധ-വികലാംഗ കേന്ദ്രത്തിന്റേയും ഗവൺമെൻറ് ആയുർവേദ ആശുപത്രിയുടെയും അംഗനവാടിയുടെയും മുകൾ വശങ്ങൾ ക്ലാസ് മുറികൾ ആയി ഉപയോഗിക്കാൻ ഗ്രാമപഞ്ചായത്ത് അനുമതി നൽകുന്നത്.  ആവശ്യമായ നവീകരണ പ്രവർത്തനങ്ങൾ നടത്തി ഉപയോഗ ഉപയോഗയോഗ്യമാക്കിയതും  ഗ്രാമപഞ്ചായത്തിന്റെ സഹായത്തോടെയാണ്.  
എസ്.എസ്.എ.  അനുവദിച്ച രണ്ട് ക്ലാസ് മുറികൾ നിർമ്മിക്കാൻ സ്ഥലപരിമിതി തടസ്സമായപ്പോൾ മുന്നിലുള്ള റോഡിലേക്ക് നീക്കി നിർമ്മിക്കാനും ഗ്രാമപഞ്ചായത്ത് അനുമതി.  കൂടാതെ പുതിയ റോഡും നിർമ്മിച്ചു.  ഈ കെട്ടിടത്തിന് മുകളിലാണ് ബഹു.എം.എൽ.എ. ശ്രീ എ പി അനിൽകുമാർ അനുവദിച്ച 3 ക്ലാസ് മുറികൾ കൂടി നിർമ്മിച്ചത്. പഴയ ഒറ്റ മുറി അടുക്കള മാറ്റി ആധുനിക സൗകര്യങ്ങളോടുകൂടി പുതിയ പാചകപ്പുരയ്ക്ക് വിദ്യാഭ്യാസ വകുപ്പ്  പണം നൽകിയപ്പോൾ  അതിൻറെ പൂർത്തീകരണത്തിന് ഗ്രാമപഞ്ചായത്തും കൂടെ നിന്നു. ഓരോ പുതിയ അധ്യയന വർഷവും കുട്ടികളുടെ പ്രവേശനത്തിലുണ്ടായ  അഭൂതപൂർവ്വമായ വർദ്ധനവ് പിന്നീടും പരിമിതികളുടെ പ്രയാസം വർദ്ധിപ്പിച്ചു.  ഈ സാഹചര്യത്തിലാണ് സ്കൂളിന് സമീപത്തുള്ള വൃദ്ധ-വികലാംഗ കേന്ദ്രത്തിന്റേയും ഗവൺമെൻറ് ആയുർവേദ ആശുപത്രിയുടെയും അംഗനവാടിയുടെയും മുകൾ വശങ്ങൾ ക്ലാസ് മുറികൾ ആയി ഉപയോഗിക്കാൻ ഗ്രാമപഞ്ചായത്ത് അനുമതി നൽകുന്നത്.  ആവശ്യമായ നവീകരണ പ്രവർത്തനങ്ങൾ നടത്തി ഉപയോഗ ഉപയോഗയോഗ്യമാക്കിയതും  ഗ്രാമപഞ്ചായത്തിന്റെ സഹായത്തോടെയാണ്.  

23:11, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഉപജില്ലയിലെ തന്നെ മറ്റു പല വിദ്യാലയങ്ങൾക്കുമുമ്പേ ആരംഭിച്ചതാണെങ്കിലും ഈ വിദ്യാലയത്തിന് സ്വന്തം കെട്ടിടം എന്ന ലക്ഷ്യത്തിലേക്കെത്താനായത് പിന്നാലെ വന്നവവരൊക്കെ ആ നേട്ടം കൈവരിച്ച് ഏറെ നാളുകൾക്കുശേഷമാണ്.

ഒന്നുമില്ലായ്മയിൽ നിന്ന് ഇന്നത്തെ സൗകര്യങ്ങളിലേക്ക് ......

തിറ്റാണ്ടുകളോളം വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന വിദ്യാലയം.കരുവാരകുണ്ട്  പുന്നക്കാടുള്ള പുഴയോരത്തെ പുറമ്പോക്കു ഭൂമിയിൽ സ്വന്തമായി കെട്ടിടം നിർമ്മിച്ച് മാറ്റി സ്ഥാപിക്കുമ്പോൾ ആകെ അഞ്ച് ക്ലാസ്സ് മുറികൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ.  നൂറു വാര അകലെയുള്ള പഞ്ചായത്ത് മിനി സ്റ്റേഡിയത്തിന്റെ പവലിയനിലെ ഹാൾ രണ്ട് ക്ലാസ് മുറികൾ ആയി ഉപയോഗിക്കുക കൂടി ചെയ്യേണ്ടിവന്നു അക്കാലത്ത്. മഴപെയ്താൽ ചെളിക്കുളമാകുന്ന മുറ്റവും മുന്നിലെ ചെമ്മൺപാതയും കുഞ്ഞുങ്ങളെ ഏറെ വിഷമിപ്പിച്ചിരുന്നു. ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ വളർച്ചയോടെ പ്രൈമറി വിദ്യാലയങ്ങൾ ഗ്രാമപഞ്ചായത്തിന് കീഴിൽ വന്ന ആ നാളുകളിൽ ഭരണസമിതി മുന്തിയ പരിഗണനയാണ് വിദ്യാലയങ്ങൾക്ക് നൽകിയത്.  തുടർന്ന് നിലവിലുള്ള പ്രധാന കെട്ടിടത്തിന് മുകളിൽ 4 ക്ലാസ് മുറികൾ കൂടി നിർമിച്ചു.  ചുറ്റുമതിലും  പ്രവേശനകവാടവും നിർമ്മിച്ച് സുരക്ഷിതമാക്കിയതിനൊപ്പം മുറ്റം കട്ടപതിപ്പിച്ച് ചേതോഹരവുമാക്കി.  സർക്കാർ വിദ്യാലയത്തിന്റെ മുറ്റം ഈ കാണുന്നതരത്തിൽ മനോഹരമാക്കി നവീകരിക്കുന്നത് അന്ന് പക്ഷേ മറ്റുള്ളവരിൽ അത്ഭുതമാണ് സൃഷ്ടിച്ചത്.  

എസ്.എസ്.എ.  അനുവദിച്ച രണ്ട് ക്ലാസ് മുറികൾ നിർമ്മിക്കാൻ സ്ഥലപരിമിതി തടസ്സമായപ്പോൾ മുന്നിലുള്ള റോഡിലേക്ക് നീക്കി നിർമ്മിക്കാനും ഗ്രാമപഞ്ചായത്ത് അനുമതി.  കൂടാതെ പുതിയ റോഡും നിർമ്മിച്ചു.  ഈ കെട്ടിടത്തിന് മുകളിലാണ് ബഹു.എം.എൽ.എ. ശ്രീ എ പി അനിൽകുമാർ അനുവദിച്ച 3 ക്ലാസ് മുറികൾ കൂടി നിർമ്മിച്ചത്. പഴയ ഒറ്റ മുറി അടുക്കള മാറ്റി ആധുനിക സൗകര്യങ്ങളോടുകൂടി പുതിയ പാചകപ്പുരയ്ക്ക് വിദ്യാഭ്യാസ വകുപ്പ്  പണം നൽകിയപ്പോൾ  അതിൻറെ പൂർത്തീകരണത്തിന് ഗ്രാമപഞ്ചായത്തും കൂടെ നിന്നു. ഓരോ പുതിയ അധ്യയന വർഷവും കുട്ടികളുടെ പ്രവേശനത്തിലുണ്ടായ  അഭൂതപൂർവ്വമായ വർദ്ധനവ് പിന്നീടും പരിമിതികളുടെ പ്രയാസം വർദ്ധിപ്പിച്ചു.  ഈ സാഹചര്യത്തിലാണ് സ്കൂളിന് സമീപത്തുള്ള വൃദ്ധ-വികലാംഗ കേന്ദ്രത്തിന്റേയും ഗവൺമെൻറ് ആയുർവേദ ആശുപത്രിയുടെയും അംഗനവാടിയുടെയും മുകൾ വശങ്ങൾ ക്ലാസ് മുറികൾ ആയി ഉപയോഗിക്കാൻ ഗ്രാമപഞ്ചായത്ത് അനുമതി നൽകുന്നത്.  ആവശ്യമായ നവീകരണ പ്രവർത്തനങ്ങൾ നടത്തി ഉപയോഗ ഉപയോഗയോഗ്യമാക്കിയതും  ഗ്രാമപഞ്ചായത്തിന്റെ സഹായത്തോടെയാണ്.  

2007 ൽ പ്രധാനധ്യാപകനായി ചുമതലയേറ്റ ശ്രീ കെ കെ ജയിംസ് മാസ്റ്റർ ആ നിലയിലും പഞ്ചായത്തിലെ വിദ്യാഭ്യാസ നിർവഹണ ഉദ്യോഗസ്ഥൻ എന്ന നിലയിലും അസൂയാവഹമായ പുരോഗതിയും വികസനവുമാണ് വിദ്യാലയത്തിന് സമ്മാനിച്ചത്.  ഇന്ന് കാണുന്ന ഭൗതിക സൗകര്യങ്ങളിൽ ഭൂരിപക്ഷവും അദ്ദേഹത്തിൻറെ സേവന കാലത്ത് സംഭാവനകൾ തന്നെയാണ്. തുടർന്ന് ചുമതലയേറ്റ ശ്രീമതി മാലിനി ടീച്ചറുടെ നേതൃത്വത്തിലും സഹായത്തിലുമാണ്  കളിമുറ്റം പാർക്ക് സ്ഥാപിച്ചത്. ശ്രീ ഉമർ വലിയ തൊടി പ്രധാനാധ്യാപകനായി വന്ന കാലത്താണ് കമ്പ്യൂട്ടർ ലാബ് സജ്ജീകരിക്കുക എന്ന ചിന്തയ്ക്ക് തുടക്കമാവുന്നത്.  പി.ടി.എ.യുടെ സഹകരണത്തോടെ രക്ഷിതാക്കളെയും ചേർത്തുപിടിച്ച് ഉപജില്ലയിലെ തന്നെ ആദ്യത്തെ പ്രൈമറിതല  കമ്പ്യൂട്ടർ ലാബ് ആകർഷകമായി തന്നെ സജ്ജമാക്കാൻ കഴിഞ്ഞത് അക്കാലത്താണ്.  തുടർന്നുവന്ന കെപി ഹരിദാസൻ മാഷിന്റെ ഉത്സാഹത്തിലാണ് ലാബിൽ AC സ്ഥാപിച്ചത്.

കുട്ടികളുടെ എണ്ണത്തിനനുസരിച്ച് ഇനിയും ക്ലാസ് മുറികൾ നിർമ്മിക്കേണ്ടതുണ്ട്.  സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ഒരു കോടി രൂപയുടെ കെട്ടിടം നിർമ്മിക്കുന്നതോടെ സ്കൂളിലെ പരിമിതികളെല്ലാം പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കമ്പ്യൂട്ടർ ലാബ്

ആധുനിക രീതിയിൽ സജ്ജീകരിച്ചിട്ടുള്ള എയർ കണ്ടീഷൻഡ് കമ്പ്യൂട്ടർ ലാബ്

സംസ്ഥാന സർക്കാർ ഐടി @ സ്കൂൾ പൈലറ്റ് പദ്ധതിയിലുൾപ്പെടുത്തി ഒട്ടേറെ ഐടി ഉപകരണങ്ങൾ നൽകിയ സ്കൂളിൽ ഒരു കമ്പ്യൂട്ടർ ലാബ് സ്ഥാപിക്കണമെന്ന് പിടിഎ കമ്മിറ്റിയുടെ അദമ്യമായ ആഗ്രഹത്തിൽ നിന്നാണ് 2018 -19 വർഷത്തിൽ സീനിയർ അസിസ്റ്റൻറ് ശ്രീമതി റഷീദ ബീഗം നൽകിയ സംഭാവനയും പൊതുജനപങ്കാളിത്തത്തോടെ സമാഹരിച്ച ഒന്നരലക്ഷം രൂപയും ചെലവഴിച്ചാണ് ഐ . ടി ലാബിന് തുടക്കം കുറിച്ചത്. തുടർന്ന് സ്ഥലം മാറി പോയ മുൻ ഹെഡ് മാസ്റ്റർ ശ്രീ ഉമ്മർ വലിയ തൊടി നൽകിയ സംഭാവനയും PTA സഹായവും ഉപയോഗിച്ച് 2021ൽ ലാബിൽ ACയും സ്ഥാപിച്ചതോടെ 30 കുട്ടികൾക്ക് ഒരേസമയം ഉപയോഗിക്കാവുന്ന തരത്തിൽ ഐ . ടി ലാബ് സജ്ജമാക്കാൻ കഴിഞ്ഞു. സബ് ജില്ലയിൽ തന്നെ എൽ പി വിഭാഗത്തിൽ അത്യാധുനിക രീതിയിൽ സജ്ജമാക്കിയ ആദ്യത്തെ ഈ ലാബ് കുട്ടികളുടെ പഠനത്തിനും ഐ. ടി ട്രെയിനിംഗിനുമായി നല്ല രീതിയിൽ ഉപയോഗിച്ചു വരുന്നു. 2022 ജനുവരിയിൽ വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി ഒരു ലാപ് ടോപ് കൂടി കിട്ടിയിട്ടുണ്ട് . വിക്ടേഴ്‌സ് ക്ലാസ് കാണാനും കളിപ്പെട്ടിയിലെ പ്രവർത്തനങ്ങൾ ചെയ്യാനും ഒന്ന് മുതൽ നാലു വരെയുള്ള ക്ലാസ്സിലെ കുട്ടികളെ അദ്ധ്യാപകർ ലാബിൽ കൊണ്ടു പോകാറുണ്ട് .പ്രീ പ്രൈമറി ക്ലാസ് ഉണ്ടായിരുന്നപ്പോൾ ആ കുട്ടികളെയും ടൈം ടേബിൾ അടിസ്ഥാനത്തിൽ പങ്കെടുപ്പിക്കാറുണ്ടായിരുന്നു .

പുസ്തകപ്പ‍ുര

2018-19 അധ്യയന വർഷത്തിലെ നാലാം ക്ലാസുകാരുടെ സ്‍നേഹ സമ്മാനമായ പുസ്‍തകപ്പുര ഉദ്ഘാടനം ചെയ്യുന്നു.

2018-19 അധ്യയന വർഷത്തെ നാലാം ക്ലാസ്   വിദ്യാർത്ഥികളുടെ സംഭാവനയായി ലഭിച്ച തുക ഉപയോഗിചു പുസ്തകപ്പ‍ുരസജ്ജീകരിച്ചിട്ടുണ്ട് നിലവിൽ 2500 ഓളം പുസ്തകങ്ങൾ വിവിധ മേഖലകളിലായി ക്രമീകരിച്ചിട്ടുണ്ട് . കഥ ,കവിത , ശാസ്ത്രം ,ഇംഗ്ലീഷ് ,റഫറൻസ് ...തുടങ്ങിയവയാണവ.എല്ലാ ക്ലാസ്സുകളിലും ക്ലാസ് ലൈബ്രറിയും ഉണ്ട് .പിറന്നാൾ സമ്മാനമായി ഓരോ കുട്ടിയും നൽകുന്ന പുസ്തകം ഇവിടെ സൂക്ഷിക്കുകയും ഒഴിവു സമയങ്ങളിൽ വായിക്കാൻ അവസരം ഒരുക്കുകയും ചെയ്തിട്ടുണ്ട്.ക‍ുട്ടികൾ തന്നെ അവർക്കാവശ്യമായ പുസ്തകം തെരഞ്ഞെടുക്കുന്നു.അമ്മമാർക്കും പുസ്തകങ്ങൾ എടുത്ത് വായിക്കാൻ അവസരമുണ്ട്.ക‍ുട്ടി ലൈ‍ബ്രേറിയൻമാർക്കാണ് ചുമതല.അധ്യാപകരും സഹായിക്കുന്നു. മികച്ച വായനാക്കുറിപ്പിന് സമ്മാനം നൽകി P T A മികച്ച പ്രോത്സാഹനവും നൽകി വരുന്നു

ക്ലാസ് ലൈബ്രറി

രോ ക്ലാസിലും കുട്ടികളുടെ നിലവാരത്തിൽ യോജിച്ച പുസ്തകങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് ക്ലാസ് ലൈബ്രറികൾ പ്രവർത്തിച്ചുവരുന്നു ഇത് കുട്ടികളുടെ വായനാശീലം പ്രോത്സാഹിപ്പിക്കുന്നതിന് ഏറെ സഹായകരമാണ്. ക്ലാസ് ടീച്ചറുടെ മേൽനോട്ടത്തിൽ പൂർണമായും കുട്ടികളാണ് ഇതിന്റെ നടത്തിപ്പുകാർ എന്നതാണ് ശ്രദ്ധേയം. ജന്മദിനത്തിൽ കുട്ടികൾ സമ്മാനമായി കൊണ്ടുവന്ന പുസ്തകങ്ങളാണ് ലൈബ്രറി ആകർഷണീയമാക്കുന്നത്. അത് തങ്ങളുടെ തന്നെ പുസ്തകങ്ങൾ ആയതുകൊണ്ട് കുട്ടികൾക്ക് വായിക്കാൻ ഉള്ള കൗതുകവും കൂടും. പുസ്തകങ്ങൾ അടുക്കി വെക്കുന്നതും വിതരണം ചെയ്യുന്നതും വായിക്കുന്നതും എല്ലാം കുട്ടികളുടെ ഇഷ്ടത്തോടെ കൂടെ തന്നെയാണ്. ആരും നിർബന്ധിക്കാതെ തന്നെ കുട്ടികൾ ഇവയെല്ലാം ചെയ്തുപോരുന്നു

അമ്മ ലൈബ്രറി

അമ്മമാരുടെ വായനാശീലം പ്രോത്സാഹിപ്പിക്കുന്നതിനായി  ആരംഭിച്ച അമ്മ ലൈബ്രറി  ഉദ്ഘാടനം ചെയ്യുന്നു

മ്മമാരിൽ വായനശീലം വളർത്താനും കുട്ടികളെ നല്ല വായനക്കാർ ആക്കാനും വേണ്ട പ്രോത്സാഹനം നൽകുന്നതിനും സ്കൂളിൽ അമ്മ ലൈബ്രറി സംവിധാനം ക്രമീകരിച്ചു .ആഴ്ചയിലൊരു ദിവസം അമ്മമാർക്ക് സ്കൂളിൽ വന്ന് ഇഷ്ടമുള്ള പുസ്തകം തിരഞ്ഞെടുക്കാം. അതുമാത്രമല്ല താല്പര്യമുള്ള  അമ്മമാരെ പങ്കെടുപ്പിച്ച്  വായന ക്വിസ് മത്സരങ്ങൾ നടത്തി വിജയികൾക്ക് സമ്മാനം നൽകി വരുന്നു.

കളിമുറ്റം

കുട്ടികളുടെ പാർക്ക്

സ്‍ക്കൂളിലെ ഒഴിഞ്ഞു കിടക്കുന്ന സ്ഥലം എങ്ങനെ ആകർഷണീയമാക്കാം എന്ന ചർച്ചയ്‍ക്കൊടുവിൽ 2016-17 കാലഘട്ടത്തിൽ ക‍ുട്ടികളുടെ പാർക്ക് പണിയാം എന്ന തീരുമാനമായി. അധ്യാപകരും പിടിഎ പ്രധിനിധികളും തയ്യാറാക്കിയ രൂപരേഖയിൽ നിന്നാണ് ഇന്നത്തെ കളിമുറ്റം രൂപം കൊള്ളുന്നത് രക്ഷിതാക്കളുടേയും പൊതു ജനങ്ങളുടേയും സഹായത്തോടെ ഏകദേശം ഒരു ലക്ഷം രുപ സമാഹരിക്കാനായി.ക‍ുട്ടികളിൽ കൗതുകമുണർത്തുന്ന തരത്തിൽ ശിൽപ്പങ്ങളും, റൈഡുകളും ,ചെറിയ ക‍ുളവും ,പുൽത്തകിടിയും ഒരുക്കി.പാർക്കിന്റെ പ്രവേശന കവാടം മരത്തിൽ കൊത്തി ഉണ്ടാക്കിയതു പോലെ മനോഹരമാണ്.മായാവിയും ലുട്ടാപ്പിയും കളിക്കൂട്ടുകാരായെത്തുന്ന കളിമുറ്റം ഇപ്പോൾ ഞങ്ങളുടെ അഭിമാനം കൂടിയാണ് അന്നത്തെ പ്രധാനാധ്യാപികയായിരുന്ന മാലിനി ടീച്ചറുടെ സംഭാവന കൂടിയായപ്പോൾ ക‍ുട്ടികളുടെ പാർക്ക് അതിമനോഹരമായി.

സ്റ്റേജ്

സംസ്ഥാനതല ബെസ്റ്റ് പിടിഎ അവാർഡ് ഉപയോഗിച്ച് നിർമ്മിച്ച സ്റ്റേറ്റ്
സ്കൂൾ വാർഷികം സ്റ്റേജിൽ നടക്കുന്നു

ട്ടേറെ   തനത് പ്രവർത്തനങ്ങളും ഭൗതിക സൗകര്യവികസന പ്രവർത്തനങ്ങളും നടത്തിയ 2012-13 അധ്യയനവർഷത്തിൽ സംസ്ഥാന സർക്കാരിന്റെ ബെസ്റ്റ് പി.ടി .എ അവാർഡിന് അപേക്ഷ സമർപ്പിക്കാൻ അത്യുത്സാഹം കാണിച്ച പി.ടി .എ കമ്മിറ്റിക്ക്  ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറും പ്രോത്സാഹനം നൽകി . ഇതിന്റെ ഭാഗമായി മത്സരത്തിൽ പങ്കെടുത്തപ്പോൾ സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനം   എന്ന മികച്ച നേട്ടം ആ വർഷം ഒരു പൊൻതൂവലായി മാറി .അവാർഡ് തുക കൊണ്ട് ചിരസ്മരണീയമായ എന്തെങ്കിലും ചെയ്യണമെന്ന നിർദ്ദേശം, സ്കൂളിന് സ്റ്റേജ് നിർമ്മിക്കാമെന്ന് തീരുമാനത്തിൽ തീർപ്പു കൽപ്പിക്കപ്പെട്ടു .കുട്ടികളുടെ സർഗ്ഗവാസന  പ്രകടിപ്പിക്കാനും വാർഷികാഘോഷം നടത്താനും പൊതു പരിപാടികൾ സംഘടിപ്പിക്കാനും ഉതകുന്ന തരത്തിൽ ചെറുതെങ്കിലും മനോഹരമായ ഒരു വേദി മുറ്റത്തിന്റെ അതിരിൽ നിർമ്മിച്ചത് എല്ലാംകൊണ്ടും അനുഗ്രഹമായി എന്നു മാത്രമല്ല അന്നത്തെ അവാർഡ് തിളക്കം ഇന്നും വിദ്യാലയത്തിൽ പരിലസിക്കുക കൂടി ചെയ്യുന്നു.

ഓഡിറ്റോറിയം

ശിശു ദിനാഘോഷത്തോടനുബന്ധിച്ച് ഓപ്പൺ ഓഡിറ്റോറിയത്തിൽ കുരുന്നുകൾ നിരന്നപ്പോൾ

കുട്ടികൾക്ക് മഴക്കാലത്തിന്റെ  അസൗകര്യങ്ങൾ മറികടന്ന് അസംബ്ലി നടത്താനും പുറത്തു ഒത്തു കൂടുവാനും ഒരു ഓപ്പൺ ഓഡിറ്റോറിയം നിർമ്മിക്കണമെന്ന ആഗ്രഹം സ്ഥലം എംഎൽഎ ശ്രീ കെ പി അനിൽ കുമാറിനെ 2013 ൽ അറിയിക്കുകയും അദ്ദേഹം അത് സർവ്വാത്മനാ അംഗീകരിച്ച നാലു ലക്ഷം രൂപ അനുവദിക്കുകയും ചെയ്തതിനാൽ ആ അധ്യയന വർഷം തന്നെ ഓപ്പൺ ഓഡിറ്റോറിയം സജ്ജമാക്കാൻ കഴിഞ്ഞു 2017 -18 ലെ സബ്‍ജില്ലാ തലത്തിൽ ലഭിച്ച ബെസ്റ്റ് പി.ടി .എ അവാർഡ്  തുകയും സുമനസ്സുകളുടെ  സംഭാവനയും കൊണ്ട്  ഓഡിറ്റോറിയത്തിൽ  ഫാനുകൾ ക്രമീകരിക്കാനും കഴിഞ്ഞു

ബസ്

കുട്ടികളുടെ യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിനായി വാങ്ങിയ സ്കൂൾ ബസ്
സ്കൂൾ ബസ്  വാങ്ങാനായി നടത്തിയ ഇശൽവിരുന്നിന്റെ പോസ്റ്റർ

ഭൗതികസൗകര്യങ്ങളോടൊപ്പം തന്നെ അക്കാദമികമായും വിദ്യാലയം ശ്രദ്ധനേടാൻ തുടങ്ങിയതോടെ ചുറ്റുമുള്ള വിവിധ പ്രദേശങ്ങളിലെ കുട്ടികൾ വലിയ തോതിൽ വിദ്യാലയത്തിൽ പ്രവേശനം  തേടിയെത്തി.  അതിനെ തുടർന്ന് വിദ്യാർത്ഥികളുടെ യാത്രാസൗകര്യം വർധിപ്പിക്കുന്നതിനായി ഒരു സ്കൂൾ ബസ് വാങ്ങുക എന്ന പദ്ധതി  രൂപീകരിച്ചത്. 2008 -9 വർഷത്തിലെ പി.  ടി.എ യുടെ  നേതൃത്വത്തിൽ സ്കൂൾ ബസ് വാങ്ങുന്നതി നുള്ള പണം   സ്വരൂപിക്കുന്നതിനായി  ഇശൽ വിരുന്ന് 2009 എന്ന സംഗീത പരിപാടി പുന്നക്കാട് ഗ്രൗണ്ടിൽ വെച്ച് സംഘടിപ്പിച്ചത് വലിയ ബഹുജന പിന്തുണയോടെയാണ്. ഏകദേശം മൂന്നു ലക്ഷത്തോളം രൂപ ആ സ്റ്റേജ് ഷോയുടെ സംഘടിപ്പിക്കാൻ കഴിഞ്ഞതിന്റെ  ആത്മവിശ്വാസത്തിലാണ് ബാക്കി തുക കൂടി അഭ്യുദയകാംക്ഷികളിൽ നിന്ന് സ്വരൂപിച്ച്   ബസ്  സ്വന്തമാക്കിയത് .വിദ്യാലയ അധികൃതരും പിടിഎ ഭാരവാഹികളും യുവജനങ്ങളും ക്ലബ് പ്രവർത്തകരും പൊതു സമൂഹം ഒരുമിച്ച് കൈകോർത്ത് വിജയഗാഥയാണ് ഇതിന് പിന്നിൽ എന്ന് നിസ്സംശയം പറയാം.

ഭക്ഷണ ഹാൾ

  ഓപ്പൺ ഓഡിറ്റോറിയം ഭക്ഷണ ഹാളായി സജ്ജീകരിച്ചിരിക്കുന്നു

കുട്ടികൾ   നിലത്തിരുന്നു  ഭക്ഷണം കഴിക്കുന്നതിലെ പ്രയാസം പരിഹരിക്കുന്നതിനായി  2018-19ൽ പി ടി എ യുടെ നേതൃത്വത്തിൽ 400 പേർക്ക് ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതിനുള്ള ഊണുമേശകളും ഫൈബർ സ്‍റ്റൂളുകളും വാങ്ങുകയും ഓപ്പൺ ഓഡിറ്റോറിയം താൽക്കാലിക ഡൈനിങ്  ഹാളായി ഉപയോഗിച്ചും വരുന്നു.  സ്കൂളിലെ എല്ലാ കുട്ടികൾക്കും രണ്ട് ട്രിപ്പ് ആയി ഭക്ഷണം കഴിക്കാൻ സൗകര്യമുള്ള ഈ ഭക്ഷണ ഹാൾ   ഇന്ന് ഒരു അനുഗ്രഹമാണ് .   ഗ്രാമ പഞ്ചായത്തിന്റെ സഹായത്തോടെ സ്ഥിരമായ ഊണുമുറി സജ്ജമാകും എന്ന് പ്രതീക്ഷിക്കുന്നു.

പാചകപ്പുുര

  ആധുനിക സൗകര്യങ്ങളോടെ ഒരുക്കിയിട്ടുള്ള സ്കൂളിലെ പാചകപ്പുര

SSKയുടെയും കരുവാരക്കുണ്ട് ഗ്രാമപഞ്ചായത്തിന്റെയും  ഫണ്ടുപയോഗിച്ച് ആധുനിക രീതിയിൽ നിർമ്മിച്ച അടുക്കള വിദ്യാലയത്തിലെ ഒരു മുതൽക്കൂട്ട് തന്നെയാണ്. വൃത്തിയും വെടിപ്പുമുള്ള അന്തരീക്ഷം,  കുട്ടികൾക്ക്  കഴിക്കാൻ ആവശ്യമായ പാത്രങ്ങൾ എന്നിവ കഴുകി വൃത്തിയായി സൂക്ഷിച്ചുവെക്കാനും സ്ഥലമുള്ള  അടുക്കള ടൈൽസ് ഇട്ടതും പെയിൻറ് അടിച്ചു മനോഹരമാക്കിയതും ആണ്.

മൈതാനം

സബ്‍ജില്ലാ  വിന്നേഴ്സ് ആയ ഫുട്ബോൾ ടീം

  സ്കൂളിനോട് ചേർന്നുള്ള ഗ്രാമ പഞ്ചായത്ത് സ്റ്റേഡിയം കുട്ടികൾക്കായി ഉപയോഗിച്ചുവരുന്നു. കായികമേള , സൈക്ലിംങ്ങ്, ഫുട്ബോൾ പരിശീലനം ,  മാസ്ഡിറിൽ     കുട്ടികളുടെ കായിക പഠനത്തിന് നല്ലരീതിയിൽ പ്രയോജനപ്പെടുത്തുന്നു .

ക‍ുടിവെള്ളം

തിളപ്പിച്ചാറിയ കുടിവെള്ളം കുട്ടികൾക്കായി സജ്ജീകരിച്ചിരിക്കുന്നു

കുട്ടികളുടെ ബാഗിന്റെ ഭാരം കുറയ്ക്കുന്നതിനായി  ശുദ്ധമായ കുടിവെള്ളം സ്കൂളിൽ കരുതുന്നതിനായി  നടപടിയെടുക്കണമെന്ന്  സ്റ്റാഫ് എസ് .ആർ. ജിയിൽ തീരുമാനിക്കുകയും  ഉടൻ  നടപ്പാക്കുകയും ചെയ്തു.  പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെ ഓരോ ക്ലാസിലും തിളപ്പിച്ചാറിയ വെള്ളം സൂക്ഷിക്കുന്നതിനായി സ്റ്റീൽ പാത്രങ്ങൾ വാങ്ങുകയും    വെള്ളം കുടിക്കുന്ന അതിനായി സ്റ്റീൽ  ഗ്ലാസ്സും  സജ്ജീകരിച്ചു. കൂടാതെ ഗ്രാമപഞ്ചായത്തിലെ സഹായത്തോടെ വാട്ടർ പ്യൂരിഫയർ സ്ഥാപിക്കുകയും കുടിവെള്ള പൈപ്പുകൾ സജ്ജമാക്കുകയും ചെയ്തു.  ജെ .ആർ .സി,  സോഷ്യൽ ക്ലബ്ബ് എന്നിവയിലെ കുട്ടികളുടെ സഹായത്താൽ കുടിവെള്ള സജീ കരണത്തിന് അടുത്തുള്ള തിരക്ക്   നിയന്ത്രിക്കാനും കഴിയുന്നു.