"നാഷണൽ ഹൈസ്കൂൾ വള്ളംകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 90: | വരി 90: | ||
== പാഠ്യേതര പ്രവർത്തന ങ്ങൾ == | == പാഠ്യേതര പ്രവർത്തന ങ്ങൾ == | ||
തുടങ്ങിയവ പ്രവർത്തിച്ചുവരുന്നു [[നാഷണൽ ഹൈസ്കൂൾ വള്ളംകുളം/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക]] | തുടങ്ങിയവ പ്രവർത്തിച്ചുവരുന്നു [[നാഷണൽ ഹൈസ്കൂൾ വള്ളംകുളം/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക]] | ||
22:42, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
നാഷണൽ ഹൈസ്കൂൾ വള്ളംകുളം | |
---|---|
വിലാസം | |
വള്ളംകുളം നന്നൂർ , വള്ളംകുളം പി.ഒ. , 689541 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 01 - 06 - 1935 |
വിവരങ്ങൾ | |
ഫോൺ | 0469 2608185 |
ഇമെയിൽ | nationalhs@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37012 (സമേതം) |
യുഡൈസ് കോഡ് | 32120600103 |
വിക്കിഡാറ്റ | Q87592055 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
ഉപജില്ല | പുല്ലാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | ആറന്മുള |
താലൂക്ക് | തിരുവല്ല |
ബ്ലോക്ക് പഞ്ചായത്ത് | കോയിപ്രം |
തദ്ദേശസ്വയംഭരണസ്ഥാപനം | ഇരവിപേരൂർ പഞ്ചായത്ത് |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 545 |
പെൺകുട്ടികൾ | 431 |
ആകെ വിദ്യാർത്ഥികൾ | 976 |
അദ്ധ്യാപകർ | 40 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ആശാലത ആർ |
പി.ടി.എ. പ്രസിഡണ്ട് | ഫാ. മാത്യു കവിരായിൽ |
എം.പി.ടി.എ. പ്രസിഡണ്ട് | ജിനിമോൾ തോമസ് |
അവസാനം തിരുത്തിയത് | |
27-01-2022 | Nhs37012 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ പുല്ലാട് ഉപജില്ലയിലെ വള്ളംകുളം നന്നൂർ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് നാഷണൽ ഹൈ സ്കൂൾ. 1935 ലാണ് ഈ സരസ്വതിവിദ്യാലയം സ്ഥാപിതമായത്. നാഷണൽ സർവീസ് സൊസൈറ്റിയുടെ നിയന്ത്രണത്തിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്. ജാതി-മത വേർതിരുവുകളില്ലാതെ വള്ളംകുളം ഗ്രാമത്തിലെ കുട്ടികൾക്ക് വിദ്യാഭ്യാസം ലഭിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സ്കൂൾ ആരംഭിച്ചത്. മലയാളം ഇംഗ്ലീഷ് മീഡിയം ക്ലാസുകളുണ്ട്. കൂടാതെ സംസ്കൃത മാതൃകാ വിദ്യാലയം കൂടിയാണ് ഈ സ്കൂൾ.
ചരിത്രം
ഗ്രാമീണ സൗകുമാര്യവും നാഗരികപ്രൗഢിയും ഇഴപാകിയ ചരിത്രമുറങ്ങുന്ന വള്ളംകുളത്തിന്റ ഹൃദയഭൂമിയിൽ സ്ഥിതിചെയുന്ന നാഷണൽഹൈസ്കൂൾ ഒരു ബ്രാഹ്മണ കുടുംബമായ പുല്ലായത്തുമoത്തിൻറെ ഉടമസ്ഥതയിൽ 1935 ൽ ഒരു അപ്പർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് സ്ഥാപിതമായത്. .വള്ളംകുളത്തെ പ്രഗത്ഭമതികളും ക്രാന്തദർശികളുമായ ഏതാനും മഹത് വ്യക്തികൾ ചേർന്ന്1965ൽ ഈ സ്കൂൾ വിലക്കെടുക്കുകയും നാഷണൽ സർവീസ് സൊസൈറ്റി എന്ന പേരിൽ ഒരു സംഘടന രജിസ്റ്റർ ചെയ്ത് സ്കൂളിന്റെ ഭരണം ഈ സൊസൈറ്റി യുടെ കീഴിൽ ആക്കുകയും ചെയ്തു . 1966 ൽ ഹൈസ്കൂളായി. ഉയർത്തപ്പെട്ടു .സംഘടന രജിസ്റ്റർ ചെയ്ത് പ്രാരംഭ പ്രവർത്തനങ്ങൾ നടത്തിയത് ഇനി പറയുന്ന മഹത് വ്യക്തികൾ ആണ് . ശ്രീ .കെ.ജി .കൃഷ്ണപിള്ള ,ജയമഹാൾ (ഖജാൻജി ) ശ്രീ .സി.കെ.ശങ്കരപിള്ള ,ശങ്കരമംഗലത്തു, (പ്രസിഡന്റ്) ശ്രീ .ജി .മാധവൻപിള്ള ,വലിയപറമ്പിൽ ശ്രീ .കെ. കൃഷ്ണൻ നായർ കണിയാത്തു ശ്രീ.എം.പി.രാഘവൻപിള്ള മണ്ണിൽ ( സെക്രട്ടറി ) ശ്രീ.എൻ .നാരായണപിള്ള ,തുരുത്തിയിൽ .ശ്രീ.എം.പി.രാഘവൻപിള്ള ,മാടശ്ശേരിൽ (സ്കൂൾമാനേജർ) ശ്രീ.പി .കെ .നാരായണപിള്ള,ഗീതാസദനം
സംസ്കൃത മാതൃകാ വിദ്യാലയം
ഗുരുശ്രേഷ്ഠന്മാരുടെ അനുഗ്രഹാശ്ശിസ്സുകളാൽ സംസ്കൃത വിഷയത്തിൽ പഠന രംഗത്തും പാഠ്യേതര രംഗത്തും സംസ്ഥാന തലത്തിൽ വരെ ശ്രദ്ധ നേടിയിട്ടുള്ള ഒരു വിദ്യാലയമാണ് വള്ളംകുളം നാഷണൽ ഹൈ സ്കൂൾ. ശ്രീശങ്കരാചാര്യാ സംസ്കൃത സർവ്വകലാശാലയുടെ പത്തനംതിട്ട ജില്ലാ സംസ്കൃത പഠനകേന്ദ്രമാണ് ഈ മാതൃകാ സംസ്കൃത വിദ്യാലയം. യൂണിവേഴ്സിറ്റി ഭാഷാപ്രചരണ പദ്ധതിയുടെ ഭാഗമായി നടത്തുന്ന സൗജന്യ സംസ്കൃത സർട്ടിഫിക്കറ്റ് കോഴ്സിന്റെ ക്ലാസ്സുകൾ ശനി, ഞായർ ദിവസങ്ങളിലായി ഈ സരസ്വതീ ക്ഷേത്രത്തിൽ നടന്നുവരുന്നു. പ്രായഭേദമെന്യേ സംസ്കൃതം പഠിക്കാനാഗ്രഹിക്കുന്ന എല്ലാവർക്കും ഈ കോഴ്സിൽ ചേരാവുന്നതാണ്. പ്രാരംഭ, അനൗപചാരിക എന്നീ രണ്ട് വിഭാഗങ്ങളിലായി വർഷംതോറും 100 പേർ ഈ കോഴ്സിൽ ചേർന്ന് സംസ്കൃതം പഠിച്ചുവരുന്നു. പ്രാരംഭ ബാച്ചിൽ വിദ്യാർത്ഥികളും അനൗപചാരിക ബാച്ചിൽ വിവിധ പ്രായത്തിലുള്ള വരുമാണ് പഠിക്കുന്നത്. വർഷാവസാനം യൂണിവേഴ്സിറ്റി പരീക്ഷ നടത്തി വിജയികൾക്ക് സർട്ടിഫിക്കറ്റുകളും സ്കോളർഷിപ്പുകളും നൽകിവരുന്നു. യൂണിവേഴ്സിറ്റിയുടേയും ഇരവിപേരൂർ ഗ്രാമപഞ്ചായത്തിന്റേയും സഹകരണത്താൽ സ്കൂളിലെ മുൻ പ്രഥമാദ്ധ്യാപകനും കവിയുമായിരുന്ന ശ്രീ കവിയൂർ ശിവരാമ അയ്യരുടെ നാമധേയത്തിൽ 750 ഓളം മഹത് ഗ്രന്ഥങ്ങളടങ്ങിയ ഒരു സംസ്കൃത വായനശാല കുട്ടികൾക്കായി സജ്ജീകരിച്ചിട്ടുണ്ട്.
ഭൗതികസൗകര്യങ്ങൾ
1.5 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 33 ക്ലാസ് മുറികളും ലാബ് ലൈബ്രറി കോംപ്ലെക്സും ഉണ്ട് .അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. നാലുവശവും ചുറ്റും മതിലിനാൽ സുരക്ഷിതമാണ് വിദ്യാലയം. കൂടാതെ സ്കൂളിൻറെ മുൻവശത്തായി പേര് രേഖ പെടുത്തിയ പ്രവേശനകവാടവുമുണ്ട്. കുട്ടികളുടെയും സ്കൂളിന്റെയും സുരക്ഷക്കുവേണ്ടി സി സി .ടി.വി ക്യാമറ സ്ഥാപിച്ചിട്ടുണ്ട് . കൂടുതൽ അറിയുന്നതിനായി ഇവിടെ ക്ലിക് ചെയ്യുക
പാഠ്യേതര പ്രവർത്തന ങ്ങൾ
തുടങ്ങിയവ പ്രവർത്തിച്ചുവരുന്നു കൂടുതൽ വായിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക
- പി.എൽ.സി.
പി .എൽ.സി.യുടെ ഭാഗമായി പത്തനംതിട്ട ജില്ലയിലെ വിവിധ സ്കൂളുകളെ പങ്കെടുപ്പിച്ചുകൊണ്ട് എല്ലാ വർഷവും ഇന്റർ സ്കൂൾ ക്വിസ് കോംപെറ്റീഷൻ നടത്തിവരുന്നു .
മാനേജ്മെന്റ്
ഉച്ചഭക്ഷണ പദ്ധതി
രാജ്യവ്യാപകമായി സ്കൂൾ പ്രായത്തിലുള്ള കുട്ടികളുടെ പോഷകാഹാര നിലവാരം മെച്ചപ്പെടുത്തുന്നതിനായി രൂപകൽപ്പന ചെയ്തിട്ടുള്ള ഇന്ത്യയിലെ ഒരു സ്കൂൾ ഭക്ഷണ പരിപാടിയാണ് ഉച്ചഭക്ഷണ പദ്ധതി.പ്രൈമറി, അപ്പർ പ്രൈമറി ക്ലാസുകളിലെ കുട്ടികൾക്ക് പ്രവൃത്തി ദിവസങ്ങളിൽ സൗജന്യ ഉച്ചഭക്ഷണം ഈ പ്രോഗ്രാം നൽകുന്നു.1984 ൽ കേരളത്തിൽ ഉച്ചഭക്ഷണ പദ്ധതിക്ക് തുടക്കമിട്ടു. 2000 ൽ നമ്മുടെ സ്കൂളിൽ ഈ പദ്ധതി ആരംഭിച്ചു. ആദ്യകാലഘട്ടങ്ങളിൽ ഭക്ഷണം പാകം ചെയ്തിരുന്നത് ശ്രീമതി രത്നമ്മ ആയിരുന്നു. പിന്നീട് ശ്രീമതി കമലമ്മ, തുടർന്ന് 2006 മുതൽ അംഗീകൃത വൈദ്യപരിശോധന വൈദ്യപരിശോധന സർട്ടിഫിക്കറ്റുമായി ശ്രീമതി മിനിമോൾ നിയമിതയായി. ആരംഭ കാലഘട്ടങ്ങളിൽ കഞ്ഞിയും പയറുമായിരുന്നു കുട്ടികൾക്ക് നൽകിയിരുന്നത്. പിന്നീട് ചോറും വ്യത്യസ്തതരം കറികളും നൽകാൻ തുടങ്ങി ഇപ്പോഴും അത് തന്നെ തുടർന്ന് പോരുന്നു. ഉച്ചഭക്ഷണപദ്ധതി നടത്തിപ്പിലേക്കായി സ്കൂൾ ഹെഡ്‌മിസ്ട്രസ്സ്, പി ടി എ പ്രസിഡന്റ്, മാതൃസംഗമം പ്രസിഡന്റ്, വാർഡ് മെമ്പർ,എസ് സി എസ് ടി, ഭിന്നശേഷി വിഭാഗത്തിൽ പെട്ട രക്ഷിതാക്കളുടെ ഒരു പ്രതിനിധി, ഉച്ചഭക്ഷണ ചുമതല വഹിക്കുന്ന അധ്യാപകർ, കുട്ടികളുടെ ഒരു പ്രതിനിധി എന്നിവരുൾപ്പെടുന്ന ഒരു ഉച്ചഭക്ഷണ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.ഈ കമ്മിറ്റി സ്കൂൾ തുറക്കുന്നതിനു മുൻപും, തുറന്ന ശേഷം എല്ലാ മാസവും കൂടുകയും ഉച്ചഭക്ഷണ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും വിലയിരുത്തുകയും ചെയ്യുന്നു. ഓരോ മാസവും പ്രത്യേകം മെനു തയാറാക്കുകയും അതനുസരിച്ച് പോഷകപ്രദമായിട്ടുള്ള വ്യത്യസ്ത കറികൾ തയാറാക്കുകയും ചെയ്തുപൊരുന്നു. അതോടൊപ്പം ചില വിശേഷ ദിവസങ്ങളിൽ പായസമുൾപ്പെടെയുള്ള വിഭവസമൃദ്ധമായ സദ്യയും നൽകാറുണ്ട്. ആഴ്ചയിൽ രണ്ടു ദിവസം പാലും ഒരു ദിവസം മുട്ടയും ഉൾപ്പെടുത്തിയിട്ടുണ്ട്.മിനിമോൾ എന്ന പാചകത്തൊഴിലാളിയാണ് വർഷങ്ങളായി ഭക്ഷണം പാകം ചെയ്തുകൊണ്ടിരിക്കുന്നത്. വർഷത്തിൽ രണ്ടുതവണ പാചകത്തൊഴിലാളിയുട ആരോഗ്യസ്ഥിതി വിലയിരുത്തുന്നുമുണ്ട്. കൂടാതെ പാചകത്തൊഴിലാളിയുടെ വ്യക്തിശുചിത്വവും ഉറപ്പ് വരുത്തുന്നുണ്ട്.ഭക്ഷണ സാധനങ്ങളുടെ ശുചിത്വം, ഗുണമേന്മ, ഉച്ചഭക്ഷണ രജിസ്റ്ററുകൾ എന്നിവ പരിശോധിച്ച് ഉറപ്പ് വരുത്തുന്നതിനായി മേലുദ്യോഗസ്ഥർ വർഷത്തിൽ രണ്ട് തവണ സ്കൂൾ സന്ദർശിക്കാറുണ്ട്.സ്കൂൾ കിണറ്റിലെ ജലത്തിന്റെ സാമ്പിൾ ഗവണ്മെന്റ് അംഗീകൃത ലാബുകളിൽ പരിശോധിച്ച് ശുദ്ധത ഉറപ്പ് വരുത്തിയ സർട്ടിഫിക്കറ്റ് ഫയലിൽ സൂക്ഷിക്കുകയും ചെയ്യുന്നു. കൂടാതെ കേന്ദ്ര ഗവണ്മെന്റിൽ നിന്നുള്ള ഒരു പ്രതിനിധി ഭക്ഷണം, ജലം ഇവയുടെ സാമ്പിൾ പരിശോധിക്കുന്നതിനായി സ്കൂൾ സന്ദർശിക്കുകയും ചെയ്യുന്നുണ്ട്.ഭക്ഷണം പാകം ചെയ്യുന്നതിനായി ആധുനിക സൗകര്യങ്ങളോടു കൂടിയ അടുക്കളയും, ഭക്ഷണാവശ്യത്തിനുള്ള അരിയും, പച്ചക്കറികളും, പലവ്യഞ്ജനങ്ങളും ഒക്കെ സൂക്ഷിക്കുന്നതിനായി അടുക്കളയോട് ചേർന്ന് പ്രത്യേക സംഭരണമുറിയും ഒരുക്കിയിട്ടുണ്ട്. കൂടാതെ ഒരേസമയം 400 ലധികം കുട്ടികൾക്കിരുന്നു ഭക്ഷണം കഴിക്കാവുന്ന തരത്തിലുള്ള വിശാലമായ ഹാളും ഒരുക്കിയിട്ടുണ്ട്. അധ്യാപകർ തന്നെയാണ് സ്നേഹത്തോടെയും വാത്സല്യത്തോടെയും കുട്ടികൾക്ക് ഭക്ഷണം വിളമ്പി കൊടുക്കുന്നത്.ഭക്ഷണാവശിഷ്ടങ്ങൾ നിക്ഷേപിക്കുന്നതിനായി പ്രത്യേക മാലിന്യ സംസ്‌കരണ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.സ്കൂളിലെ പ്രധാന അധ്യാപികയായ ആശാലത ടീച്ചറിന്റെയും, മറ്റ് അധ്യാപകരുടെയും, അനധ്യാപകരുടെയും, രക്ഷകർത്താക്കളുടെയും ഒക്കെ പൂർണ പങ്കാളിത്തത്തോടെ സ്കൂളിലെ ഉച്ചഭക്ഷണ പരിപാടി വളരെ വിജയകരമായിത്തന്നെ നടന്നുപോരുന്നു.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
ക്രമനമ്പർ | പ്രധാന അദ്ധ്യാപകരുടെ പേര് | കാലഘട്ടം |
---|---|---|
1 | റവ.പി.ഐ.എബ്രഹാം | 1965 - 1975 |
2 | എം.വി.ശിവരാമയ്യർ | 1975- 1977 |
3 | സി.കെ.നാരയണപ്പണിക്കർ | 1977 - 86 |
4 | റ്റി.കെ.വാസുദേവ൯പിള്ള | 1986-99 |
5 | മറ്റപ്പള്ളി ശിവശങ്കരപിള്ള | 1999 - 02 |
6 | കെ.പി.രമേശ് | 2002- 04 |
7 | രമാദേവി.കെ | 2004- 07 |
8 | ജയകുമാരി.കെ | 2007 - 10 |
9 | ആർ ആശാലത | 2010 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ശ്രീ .സുരേഷ്ബാബു.എസ് (തിരക്കഥാകൃത്തു ) ശ്രീ.രാജീവ്‌പിള്ള (സിനിമ താരം ,സെലിബ്രെറ്റി ക്രിക്കറ്റ് താരം)
endowement
വഴികാട്ടി
● തിരുവല്ല - കുമ്പഴ റോഡിൽ വള്ളംകുളം ജംഗ്ഷനിൽ നിന്നും വലത്തോട്ട് 1.75 കിലോമീറ്റർ വന്ന് നന്നൂർ ജംഗ്ഷനിൽനിന്നും വലത്തോട്ട് 50 മീറ്ററിൽ റോഡിൻറെ ഇടതുവശത്ത് നാഷണൽ ഹൈസ്കൂൾസ്ഥിതിചെയ്യുന്നു .
● നെല്ലാട് ജംഗ്ഷനിൽ നിന്നും നെല്ലാട് - കല്ലിശ്ശേരി റോഡിൽ 1.25 കിലോമീറ്റർ വന്ന് തോട്ടപ്പുഴ യിൽ നിന്ന് വലത്തോട്ട് നന്നൂർ -വള്ളംകുളം റോഡിൽ 1.25കിലോമീറ്ററിൽ വന്ന് നന്നൂർ ജംഗ്ഷനിൽനിന്നും ഇടത്തോട്ട് 50 മീറ്ററിൽ റോഡിൻറെ ഇടതുവശത്ത് നാഷണൽ ഹൈസ്കൂൾസ്ഥിതിചെയ്യുന്നു
● എംസി റോഡിൽ കുറ്റൂർ ജംഗ്ഷനിൽ നിന്നും മനയ്ക്കച്ചിറ റോഡിൽ 2.5 കിലോമീറ്റർ വന്ന് കരിമ്പാട്ട് ജംഗ്ഷനിൽ നിന്നും വലത്തോട്ട് 1.6 കിലോമീറ്റർ ദൂരത്താണ് സ്കൂളിൽ
● തിരുവല്ലായിൽ നിന്നും 6.8 കിലോമീറ്ററും, ചെങ്ങന്നൂരിൽ നിന്നും 8.9കിലോമീറ്ററും ദൂരത്താണ് സ്കൂൾ.
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
.
{{#multimaps:9.389219,76.620605| zoom=18}}
|
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 37012
- 1935ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ