"എ.എം.എൽ.പി.എസ്. വില്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18431 (സംവാദം | സംഭാവനകൾ)
18431 (സംവാദം | സംഭാവനകൾ)
വരി 815: വരി 815:


===== ആമുഖം =====
===== ആമുഖം =====
കോവിഡ് മഹാമാരി ലോകത്തെ വരിഞ്ഞ് കെട്ടിയിട്ട് രണ്ട് വർഷത്തോളം ആവുകയാണ്. തുറന്നിട്ട ലോകം ഇപ്പോഴും അടഞ്ഞുകിടക്കുമ്പോൾ ഏറ്റവും കൂടുതൽ പ്രതിസന്ധി നേരിടുന്നത് വിദ്യാഭ്യാസ മേഖലയാണ്. കുട്ടികളുടെ പാദസ്പർശമേൽക്കുമ്പോൾ ജീവൻ തുടിക്കുന്ന കെട്ടിടങ്ങളാണ് സ്കൂളുകൾ . ആ കെട്ടിടങ്ങൾ പോലും കേവലം കെട്ടിടമായി പ്രതീക്ഷയിൽ കാത്തുനിൽക്കുകയാണ്.


നമ്മുടെ മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയായി  കൊണ്ട് ഓൺലൈൻ ക്ലാസുകൾ കഴിഞ്ഞ വർഷം നമ്മൾ മികച്ച രീതിയിൽ നടത്തിയിട്ടുണ്ട്. ഈ വർഷവും ക്ലാസ് ഓൺലൈനിൽ ആണ് തുടങ്ങുന്നത് നമ്മുടെ വിദ്യാലയത്തിലെ വർഷത്തെ പ്രവർത്തനങ്ങളുടെ അടയാളങ്ങൾ ഇവിടെ തുടങ്ങട്ടേ
 
സ്വാതന്ത്ര്യത്തെ ദുരുപയോഗം ചെയ്യുന്ന പുതുതലമുറയ്ക്ക് ഒരു കടിഞ്ഞാണുമായി കോ വിഡ് മഹാമാരി എത്തിയിരിക്കുന്നു. കോവിഡ് അതിൻറെ പുതിയ വകഭേദങ്ങളിലൂടെവീണ്ടും വൻതോതിൽ ആപത്തുകൾക്ക് വഴിവെച്ചേക്കുമോയെന്ന ആശങ്കയിലാണ് ഇന്ന് ലോകം.
 
       കോവിഡ് മഹാമാരി ലോകത്തെ വരിഞ്ഞ് കെട്ടിയിട്ട് രണ്ട് വർഷത്തോളം ആവുകയാണ്. തുറന്നിട്ട ലോകം ഇപ്പോഴും അടഞ്ഞുകിടക്കുമ്പോൾ ഏറ്റവും കൂടുതൽ പ്രതിസന്ധി നേരിടുന്നത് വിദ്യാഭ്യാസ മേഖലയാണ്. കുട്ടികളുടെ പാദസ്പർശമേൽക്കുമ്പോൾ ജീവൻ തുടിക്കുന്ന കെട്ടിടങ്ങളാണ് സ്കൂളുകൾ . ആ കെട്ടിടങ്ങൾ പോലും കേവലം കെട്ടിടമായി പ്രതീക്ഷയിൽ കാത്തുനിൽക്കുകയാണ്.
 
      അടക്കപ്പെട്ട വിദ്യാലയങ്ങളിൽ നിന്നും ഗൃഹാങ്കണ ങ്ങളിലേക്ക് പഠനം മാറിയതിന് ഞെട്ടലിലാണിന്ന് ലോകം . കോവിഡിന്റെ വളർച്ച നമ്മുടെ എല്ലാവിധ സംവിധാനങ്ങളെയും താറുമാറാക്കിയിട്ടുണ്ട്.
 
     പറഞ്ഞു മാത്രം കേട്ടറിവുള്ള ഓൺലൈൻ പഠനത്തെ സ്വാംശീകരിച്ചിരിക്കുകയാണ് നാം. അടച്ചുപൂട്ടപ്പെട്ട വിദ്യാലയങ്ങൾ, ആളുകൾക്ക് ഒത്തുകൂടാൻ പറ്റാത്ത സ്ഥിതിവിശേഷങ്ങൾ അതിനെ മറികടക്കാനുള്ള സാങ്കേതികരീതിയാണ് ഓൺ ലൈൻ വിദ്യാഭ്യാസം.ഇന്റർനെറ്റ് സംവിധാനം ഉപയോഗിച്ച് മൊബൈൽ , കമ്പ്യൂട്ടർ തുടങ്ങിയവയുടെ സഹായത്തോടെ അധ്യാപകർ കുട്ടികളിലേക്ക് അറിവ് പകരുന്നു..
 
     കളിയും ചിരിയുമായി ഒത്തു ച്ചേരുന്ന വിദ്യാലയ ചിത്രങ്ങൾ ഇന്നൊരു നൊമ്പരമാണ് ..... തേങ്ങലാണ്... പഠന വിടവുകൾ നികത്തി ഓൺലൈനിൽ ഒത്തുചേരുമ്പോൾ ജൈവീകമായി വളരേണ്ട അധ്യാപനവും അധ്യയനവും അതിന്റെ സാമൂഹികാംശത്തെ പിഴുതെടുപ്പ് ഒരു മുറിക്കുള്ളിൽ ഒതുങ്ങുകയാണ്. എങ്കിലും  
 
വിദ്യയ്ക്ക് ഒട്ടും കോട്ടം തട്ടാതെ വ്യത്യസ്തമാർന്ന പരിപാടികൾ നടപ്പിലാക്കാൻ പൊതു വിദ്യാലയങ്ങൾക്ക് സാധിച്ചിട്ടുണ്ട്.
 
     മനുഷ്യരാശി എല്ലാ ശേഷിയുമുപയോഗിച്ച് രോഗത്തെ തുരത്താനും പ്രതിരോധം തീർക്കാനും കിണഞ്ഞു ശ്രമിച്ച് കൊണ്ടിരിക്കുന്നു. കോവിഡിനു മുന്നിൽ പതറാതെ വിദ്യയെന്ന നെയ്തിരിയെ അണയാതെ കാക്കുക തന്നെ ചെയ്യും. ജീവൻ തുടിക്കുന്ന മണി മുഴക്കത്തിനായ് നമുക്ക് കാത്തിരിക്കാം..... മധുര സ്വപ്നങ്ങൾ നെഞ്ചിലേറ്റി ജാഗ്രതയോടെ കാത്തിരിക്കാം ...


==== പ്രവേശനോത്സവം ====
==== പ്രവേശനോത്സവം ====
"https://schoolwiki.in/എ.എം.എൽ.പി.എസ്._വില്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്