"ജി.യു.പി.എസ് പുള്ളിയിൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 5: വരി 5:


== അഭിമാനമായി സ്കൗട്ട് ആൻഡ് ഗൈഡ് ==
== അഭിമാനമായി സ്കൗട്ട് ആൻഡ് ഗൈഡ് ==
പി. അബ്ദുൽ മജീദ് മാസ്റ്റർ, സി. എം. ഓമന ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ 2020 - 21 അക്കാദമിക വർഷത്തിലാണ്  സ്കൂളിൽ സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ് രൂപീകരിക്കപ്പെട്ടത്.ഇവരുടെ മികവുറ്റ പ്രവർത്തന ഫലമായി, സ്കൂളിലെ നിരവധി കുട്ടികൾ, അക്കാലത്തെ യുപി തലത്തിലെ പരമോന്നത ബഹുമതിയായ രാജ്യപുരസ്കാറിന് അർഹരായിട്ടുണ്ട്. തുടർന്നുള്ളവർ ഷങ്ങളിൽ നിരവധി തവണ സ്കൂളിലെ സ്കൗട്ട് ആൻഡ് ഗൈഡ് വിദ്യാർത്ഥികൾ സബ്ജില്ലാ ജില്ലാതലങ്ങളിൽ ചാമ്പ്യന്മാരായി. ഈ യൂണിറ്റിന്റെ നേതൃത്വത്തിൽ നിരവധി പ്രവർത്തനങ്ങൾ സ്കൂളിൽ നടപ്പിലാക്കി കൊണ്ടിരിക്കുന്നു.  പച്ചക്കറി കൃഷി, പരിസരശുചീകരണം, ജൈവവൈവിധ്യ ഉദ്യാനം തുടങ്ങിയവ അവയിൽ ചിലതാണ്
പി. അബ്ദുൽ മജീദ് മാസ്റ്റർ, സി. എം. ഓമന ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ 2020 - 21 അക്കാദമിക വർഷത്തിലാണ്  സ്കൂളിൽ സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ് രൂപീകരിക്കപ്പെട്ടത്.ഇവരുടെ മികവുറ്റ പ്രവർത്തന ഫലമായി, സ്കൂളിലെ നിരവധി കുട്ടികൾ, അക്കാലത്തെ യുപി തലത്തിലെ പരമോന്നത ബഹുമതിയായ രാജ്യപുരസ്കാറിന് അർഹരായിട്ടുണ്ട്. തുടർന്നുള്ളവർ ഷങ്ങളിൽ നിരവധി തവണ സ്കൂളിലെ സ്കൗട്ട് ആൻഡ് ഗൈഡ് വിദ്യാർത്ഥികൾ സബ്ജില്ലാ ജില്ലാതലങ്ങളിൽ ചാമ്പ്യന്മാരായി. ഈ യൂണിറ്റിന്റെ നേതൃത്വത്തിൽ നിരവധി പ്രവർത്തനങ്ങൾ സ്കൂളിൽ നടപ്പിലാക്കി കൊണ്ടിരിക്കുന്നു.  പച്ചക്കറി കൃഷി, പരിസരശുചീകരണം, ജൈവവൈവിധ്യ ഉദ്യാനം തുടങ്ങിയവ അവയിൽ ചിലതാണ്.
 
== പാഠം ഒന്ന് പാടത്തേക്ക് ==
ദേശീയ ഹരിതസേന പുള്ളിയിൽ യൂണിറ്റിന്റെ കീഴിൽ നടത്തിയ നെൽവയൽ സന്ദർശന പരിപാടിയായിരുന്നു 'പാഠം ഒന്ന് പാടത്തേക്ക്'. നെല്ലിന്റെ ജന്മദിനത്തോട് അനുബന്ധിച്ച് കരുളായി ഗ്രാമപഞ്ചായത്തും കരുളായി കൃഷി ഭവനം സംയുക്തമായി ചേർന്നാണ് ഈ പദ്ധതി നടപ്പിലാക്കിയത്. കുട്ടികൾ അത്യധികം ആവേശത്തോടെയാണ് ഇതിൽ പങ്കാളികളായത്. ഞാറ് നടീൽ കർമ്മത്തിൽ  കുട്ടികളും ജനപ്രതിനിധികളും അധ്യാപകരും എസ്.സി.യും ഒക്കെ പങ്കാളികളായപ്പോൾ ഇതൊര‍ു നാടിന്റെ ആഘോഷമായി മാറി ക‍ുട്ടികൾക്ക് കാർഷിക വൃത്തിയോടുള്ള അഭിരുചി വർദ്ധിപ്പിക്കാൻ ഇത് സഹായകരമായി.


== ദിനാ ചരണങ്ങൾ ==
== ദിനാ ചരണങ്ങൾ ==

12:34, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


അറിവ് സ്വായത്തമാക്കുന്നതോടൊപ്പം സർവ്വതോന്മുഖമായ വികസനമാണ് വിദ്യാഭ്യാസം കൊണ്ട് ഉദ്ദേശിക്കുന്നത്.ഒരു കുട്ടിയെ ഉത്തമ പൗരനാക്കി വളർത്തിയെടുക്കുന്നതിന് അക്കാദമിക പ്രവർത്തനങ്ങളോടൊപ്പം പഠനാന‍ുബന്ധ പ്രവർത്തനങ്ങൾക്കും തുല്യ പ്രാധാന്യമുണ്ട്. വിവിധ പഠന പ്രവർത്തനങ്ങളോടൊപ്പം വ്യത്യസ്തങ്ങളായ പഠനാന‍ുബന്ധ പ്രവർത്തനങ്ങളും നൽകിക്കൊണ്ട് കുട്ടിയുടെ വിദ്യാഭ്യാസമേഖല കഴിവുറ്റതാക്കാൻ അധ്യാപകർ നിരന്തരം പരിശ്രമിച്ചുകൊണ്ടിരിക്കുന്നു.കലാപരവും കായികപരവുമായ കഴിവുകൾ കുട്ടികളിൽ വളർത്തിയെടുക്കേണ്ടതുണ്ട്. വിജ്ഞാന ത്തോടൊപ്പം വിനോദത്തിനും കുട്ടികൾക്ക് അവസരമൊരുക്കാൻ ഇത്തരം പ്രവർത്തനങ്ങൾ സഹായിക്കുന്നു.

അഭിമാനമായി സ്കൗട്ട് ആൻഡ് ഗൈഡ്

പി. അബ്ദുൽ മജീദ് മാസ്റ്റർ, സി. എം. ഓമന ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ 2020 - 21 അക്കാദമിക വർഷത്തിലാണ്  സ്കൂളിൽ സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ് രൂപീകരിക്കപ്പെട്ടത്.ഇവരുടെ മികവുറ്റ പ്രവർത്തന ഫലമായി, സ്കൂളിലെ നിരവധി കുട്ടികൾ, അക്കാലത്തെ യുപി തലത്തിലെ പരമോന്നത ബഹുമതിയായ രാജ്യപുരസ്കാറിന് അർഹരായിട്ടുണ്ട്. തുടർന്നുള്ളവർ ഷങ്ങളിൽ നിരവധി തവണ സ്കൂളിലെ സ്കൗട്ട് ആൻഡ് ഗൈഡ് വിദ്യാർത്ഥികൾ സബ്ജില്ലാ ജില്ലാതലങ്ങളിൽ ചാമ്പ്യന്മാരായി. ഈ യൂണിറ്റിന്റെ നേതൃത്വത്തിൽ നിരവധി പ്രവർത്തനങ്ങൾ സ്കൂളിൽ നടപ്പിലാക്കി കൊണ്ടിരിക്കുന്നു.  പച്ചക്കറി കൃഷി, പരിസരശുചീകരണം, ജൈവവൈവിധ്യ ഉദ്യാനം തുടങ്ങിയവ അവയിൽ ചിലതാണ്.

പാഠം ഒന്ന് പാടത്തേക്ക്

ദേശീയ ഹരിതസേന പുള്ളിയിൽ യൂണിറ്റിന്റെ കീഴിൽ നടത്തിയ നെൽവയൽ സന്ദർശന പരിപാടിയായിരുന്നു 'പാഠം ഒന്ന് പാടത്തേക്ക്'. നെല്ലിന്റെ ജന്മദിനത്തോട് അനുബന്ധിച്ച് കരുളായി ഗ്രാമപഞ്ചായത്തും കരുളായി കൃഷി ഭവനം സംയുക്തമായി ചേർന്നാണ് ഈ പദ്ധതി നടപ്പിലാക്കിയത്. കുട്ടികൾ അത്യധികം ആവേശത്തോടെയാണ് ഇതിൽ പങ്കാളികളായത്. ഞാറ് നടീൽ കർമ്മത്തിൽ  കുട്ടികളും ജനപ്രതിനിധികളും അധ്യാപകരും എസ്.സി.യും ഒക്കെ പങ്കാളികളായപ്പോൾ ഇതൊര‍ു നാടിന്റെ ആഘോഷമായി മാറി ക‍ുട്ടികൾക്ക് കാർഷിക വൃത്തിയോടുള്ള അഭിരുചി വർദ്ധിപ്പിക്കാൻ ഇത് സഹായകരമായി.

ദിനാ ചരണങ്ങൾ

പഠനാനുബന്ധ പ്രവർത്തനങ്ങളിൽ  പ്രധാനപ്പെട്ട ഒരു ഘടകമാണ് ദിനാചരണങ്ങൾ. ഓരോ ദിനാചരണത്തിന്റെയും പ്രാധാന്യം ഉൾക്കൊണ്ടുകൊണ്ട് സമുചിതമായ രീതിയിൽ സ്കൂളിലെ  പ്രവർത്തനങ്ങൾ നടത്തുന്നു. ദിനാചരണങ്ങൾ അടുത്തറിയാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

ക്ലബുകൾ

കുട്ടികളിൽ നേതൃത്വ പാടവം വർധിപ്പിക്കാനും നാനാവിധ കഴിവുകൾ വികസിപ്പിക്കുവാനും സ്കൂളിൽ പ്രവർത്തിച്ചുവരുന്ന വിവിധ ക്ലബ്ബുകൾ സഹായിക്കുന്നു. അലിഫ് ക്ലബ്, മലയാളം ക്ലബ്, ഗണിത ക്ലബ് എന്നിങ്ങനെ നിരവധി ക്ലബ്ബുകൾ സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. വിവിധ ക്ലബ്ബുകളെ കുറിച്ചും ക്ലബ്ബ് പ്രവർത്തനങ്ങളെക്കുറിച്ചും കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

മേളകൾ

കുട്ടികൾക്ക് അവരുടെ സർഗാത്മകമായ കഴിവുകൾ പുറത്തുകൊണ്ടുവരാനും പരിപോഷിപ്പിക്കാനുമുള്ള അവസരമാണ് മേളകൾ ഒരുക്കുന്നത്. കലാമേള, ശാസ്ത്ര - ഗണിതശാസ്ത്ര- സാമൂഹ്യശാസ്ത്ര -പ്രവർത്തി പരിചയ മേളകൾ,  ഐ. ടി മേള തുടങ്ങിയവ സ്കൂളിൽ വർഷംതോറും നടത്തുന്നു. കോവിഡ് പ്രതിസന്ധിഘട്ടങ്ങളിലും ഇത്തരം മേളകൾ ഓൺലൈനായി നടത്തുവാനും സ്കൂളിന് സാധിച്ചു. മേളകളില‍ൂടെ

ഭിന്നശേഷി കുട്ടികൾക്കുള്ള പ്രവർത്തനങ്ങൾ

ശാരീരികവും മാനസികവുമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികളാണ് ഭിന്നശേഷി വിഭാഗത്തിൽ പെടുന്നത്.ജി.യു.പി. സ്കൂൾ പുള്ളിയിൽ ഭിന്നശേഷി വിഭാഗത്തിൽ പ്പെടുന്ന കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിനും മുന്നോട്ടു കൊണ്ടുവരുന്നതിനും വിവിധ പ്രവർത്തനങ്ങൾ നടത്തിവരുന്നു. ഭിന്നശേഷി വിഭാഗത്തിൽ പെട്ട  6 കുട്ടികളിൽ ഒരു കുട്ടി ഒഴികെ മറ്റെല്ലാ കുട്ടികൾക്കും വിദ്യാലയത്തിൽ എത്തിച്ചേരാൻ കഴിയുന്നവരാണ്. നിലമ്പൂർ ബി. ആർ .സി യിലെ സ്പെഷ്യൽ എഡ്യൂക്കേറ്ററായ ഷബാന ടീച്ചറുടെ നേതൃത്വത്തിൽ ക്ലാസ്സ് റൂം പ്രവർത്തനങ്ങളിൽ ആവശ്യമായ പിന്തുണ നൽകി വരുന്നു .അതോടൊപ്പം തന്നെ  സ്കൂളിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന പഞ്ചായത്ത്തല സ്പെഷ്യൽ കെയർ സെൻ്റർ വഴി ആവശ്യമായ സേവനങ്ങൾ നൽകി വരുന്നു. ഡിസംബർ 3 ലോകഭിന്ന ശേഷി ദിനത്തോടനുബന്ധിച്ച്  പഞ്ചായത്ത്തല മത്സരത്തിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും എല്ലാവർക്കും സമ്മാനങ്ങൾ നൽകി പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ഹെഡ്മാസ്റ്ററുടെ നേതൃത്വത്തിൽ ഓട്ടിസം ബാധിച്ച 5 A ക്ലാസ്സിലെ ദേവി കൃഷ്ണയുടെ വീട് സന്ദർശിച്ച് പുത്തനുടുപ്പുകളും മധുര പലഹാരങ്ങളും നൽകുകയും ചെയ്തു.


കാഴ്‍ച - 2019 ഫിലിം ഫെസ്റ്റിവൽ


എസ്.എസ്.കെ -കൈറ്റ് വിതരണം ചെയ്ത 14 ലാപ്ടോപ്പുകളുടെയും പ്രൊജക്ടറുകളുടെയും പ്രവർത്തനോദ്ഘാടനത്തോടനുബന്ധിച്ച് നടത്തിയ ഫിലിം ഫെസ്റ്റിവൽ പ്രശസ്ത ആർട്ടിസ്റ്റ് വിജയകൃഷ്ണൻ എ.ബി ഉദ്ഘാടനംചെയ്തു. തീയേറ്ററുകൾ ആക്കിമാറ്റിയ 4 ക്ലാസ് മുറികളിലായി പത്തോളം ചിത്രങ്ങൾ ചിത്രങ്ങൾ പ്രദർശിപ്പിച്ചു. കാഴ്ച 2019 എന്ന് നാമകരണം ചെയ്‌ത ഈ ഫിലിംഫെസ്റ്റിവലിൽ രക്ഷിതാക്കൾക്കും പങ്കെടുക്കാൻ അവസരം നൽകി. അന്താരാഷ്‌ട്രതലത്തിൽ ശ്രദ്ധ നേടിയ എട്ടോളം ചിത്രങ്ങളാണ് ഈ ഫിലിം ഫെസ്റ്റിവലിൽ ഉൾപ്പെടുത്തിയത്.

ഡിജിറ്റൽ മാഗസിൻ-2021ഉയരെ

ഓരോ അധ്യയനവർഷാവസാനവും കുട്ടികളുടെ സർഗ്ഗശേഷി കൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള മാഗസിനുകൾ പ്രകാശനം ചെയ്യാറുണ്ട്. കോവിഡ് 19 സൃഷ്ടിച്ച പ്രതിസന്ധി 2021ലെ മാഗസിൻ പ്രസിദ്ധീകരണത്തെ പ്രതിസന്ധിയിൽ ആക്കുകയും ഡിജിറ്റൽ മാഗസിൻ എന്ന പുതിയ ഒരു പ്ലാറ്റ്ഫോമിലേക്ക് മാഗസിൻ മാറ്റപ്പെട‍ുകയ‍ും ചെയ്‍ത‍ു.തത്ഫലമായി ഉയരെ ഡിജിറ്റൽ മാഗസിൻ 2021 പ്രസിദ്ധീകരിച്ചു.

ഉയരെ 2021 - ഡിജിറ്റൽ മാഗസിൻ

ഓക്സിജൻ പാർലർ

മനുഷ്യനടക്കമുള്ള ജീവികളുടെ പ്രാണൻ നിലനിർത്താൻ ആവശ്യമായ മൂലകമണ് ഓക്സിജൻ. അതുകൊണ്ടു തന്നെ ഓക്സിജൻ  പ്രാണവായു എന്നും അറിയപ്പെടുന്നു. അന്തരീക്ഷത്തിൽ കാർബൺ ഡയോക്സൈഡിന്റെ അളവ് കുറച്ച് ഓക്സിജന്റെ അളവ് വർദ്ധിപ്പിക്കുക, മണ്ണൊലിപ്പ് തടയുക എന്നീ ധർമ്മങ്ങൾ നിർവഹിക്കുന്നതിൽ മരങ്ങൾക്ക് പ്രത്യേക സ്ഥാനമുണ്ട്.

ജി.യു.പി.എസ്  പുള്ളിയിൽ2021 ൽ ജെ.സി.ഐ നിലമ്പൂർ ഗോൾഡൻ വാലി ഡാ ഫോഡിൽസുമായി സഹകരിച്ച് ഓക്സിജൻ പാർലർ എന്ന പരിപാടി സംഘടിപ്പിക്കുകയുണ്ടായി. ജെ.സി.ഐ സംഘാഗങ്ങളും ജി.യു പി.എസ് പുള്ളിയിലെ ഹെഡ്മാസ്റ്ററും അധ്യാപകരും ചേർന്ന്  നെല്ലി, പേരയ്ക്ക, ചാമ്പക്ക തുടങ്ങിയ മരങ്ങളും ഔഷധസസ്യങ്ങളായ ആര്യവേപ്പ്, കൂവളം തുടങ്ങിയ ഇരുപതോളം തൈകളും നടുകയുണ്ടായി.വനവത്കരണത്തിന്റെ ആവശ്യകതയെ കുറിച്ച് കുട്ടികളിൽ അവബോധമുണ്ടാക്കാൻ ഈ പരിപാടി സഹായകമായി.