"ജി യു പി എസ് പെരുന്തട്ട/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
(സ്ഥലനാമ ചരിത്രം ഉൾപ്പെടുത്തി)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
 
വരി 6: വരി 6:


= '''സ്ഥലനാമ ചരിത്രം''' :- പെരുംതിട്ട എന്ന പേരിൽ രണ്ട് പരാമർശങ്ങൾ നിലവിലുണ്ട്.. പെരുംതിട്ട- വലിയ മേട്, തുരുത്ത്, =
= '''സ്ഥലനാമ ചരിത്രം''' :- പെരുംതിട്ട എന്ന പേരിൽ രണ്ട് പരാമർശങ്ങൾ നിലവിലുണ്ട്.. പെരുംതിട്ട- വലിയ മേട്, തുരുത്ത്, =
ഇരിക്കാനും മറ്റും വേണ്ടി നിരപ്പിൽ നിന്നും അൽപ്പം ഉയർത്തി കെട്ടിയ സ്ഥലമായതു കൊണ്ടു ഈ പേർ ലഭിച്ചു. പെരുത്ത് അട്ടയുള്ള സ്ഥലമായിരുന്നതു കൊണ്ട് പെരുന്തട്ട എന്ന പേര് വന്നു എന്ന വാദവും ഉണ്ട്.
ഇരിക്കാനും മറ്റും വേണ്ടി നിരപ്പിൽ നിന്നും അൽപ്പം ഉയർത്തി കെട്ടിയ സ്ഥലമായതു കൊണ്ടു ഈ പേർ ലഭിച്ചു. പെരുത്ത് അട്ടയുള്ള സ്ഥലമായിരുന്നതു കൊണ്ട് പെരുന്തട്ട എന്ന പേര് വന്നു എന്ന വാദവും ഉണ്ട്. ഇതു മാത്രമല്ല പണ്ടത്തെ ആധാരങ്ങളിൽ പെരും തൊട്ടി എന്നുള്ളതിനാൽ പ്രദേശത്തിന്റെ കിടപ്പ് തൊട്ടിയുടെ ആ കൃതിയുള്ളതിനാലും പെരും തൊട്ടി ലോപിച്ച് പെരുംതിട്ട എന്ന പേര്  വാ മൊഴിയായി ലഭിച്ചു എന്നും പറയപ്പെടുന്നു. പ്രദേശത്ത് പെരുവിന്റെ കാടുകൾ, കുന്നുകൾ കൂടുതലായി കണ്ടിരുന്നതു കൊണ്ട് പെരുവിന്റെ തിട്ടകൾ ലോപിച്ച് പെരുന്തിട്ടയായി എന്നുള്ള വാദവും നിലനിൽക്കുന്നു. ഈ വാദങ്ങൾ എല്ലാം നിലനിൽക്കുമ്പോഴും ഇന്നുള്ളവർ സ്ഥല  പേര് പെരുന്തിട്ടയെന്നും പെരുന്തട്ട എന്നും പറയുന്നു.


=== '''''1960 മുതൽ 2010 വരെ''''' ===
=== '''''1960 മുതൽ 2010 വരെ''''' ===

22:58, 26 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1960 മുതലുള്ള ചരിത്രം - ഒന്നാം ഘട്ടം

2010 - മുതലുള്ള ചരിത്രം - രണ്ടാം ഘട്ടം

സ്ഥലനാമ ചരിത്രം :- പെരുംതിട്ട എന്ന പേരിൽ രണ്ട് പരാമർശങ്ങൾ നിലവിലുണ്ട്.. പെരുംതിട്ട- വലിയ മേട്, തുരുത്ത്,

ഇരിക്കാനും മറ്റും വേണ്ടി നിരപ്പിൽ നിന്നും അൽപ്പം ഉയർത്തി കെട്ടിയ സ്ഥലമായതു കൊണ്ടു ഈ പേർ ലഭിച്ചു. പെരുത്ത് അട്ടയുള്ള സ്ഥലമായിരുന്നതു കൊണ്ട് പെരുന്തട്ട എന്ന പേര് വന്നു എന്ന വാദവും ഉണ്ട്. ഇതു മാത്രമല്ല പണ്ടത്തെ ആധാരങ്ങളിൽ പെരും തൊട്ടി എന്നുള്ളതിനാൽ പ്രദേശത്തിന്റെ കിടപ്പ് തൊട്ടിയുടെ ആ കൃതിയുള്ളതിനാലും പെരും തൊട്ടി ലോപിച്ച് പെരുംതിട്ട എന്ന പേര് വാ മൊഴിയായി ലഭിച്ചു എന്നും പറയപ്പെടുന്നു. പ്രദേശത്ത് പെരുവിന്റെ കാടുകൾ, കുന്നുകൾ കൂടുതലായി കണ്ടിരുന്നതു കൊണ്ട് പെരുവിന്റെ തിട്ടകൾ ലോപിച്ച് പെരുന്തിട്ടയായി എന്നുള്ള വാദവും നിലനിൽക്കുന്നു. ഈ വാദങ്ങൾ എല്ലാം നിലനിൽക്കുമ്പോഴും ഇന്നുള്ളവർ സ്ഥല പേര് പെരുന്തിട്ടയെന്നും പെരുന്തട്ട എന്നും പറയുന്നു.

1960 മുതൽ 2010 വരെ

കൽപ്പറ്റ നഗരത്തിൽ നിന്ന് ഏകദേശം 8 കി.മി. തെക്ക് പടിഞ്ഞാറ് മാറി പ്രകൃതി രമണീയമായ പെരുന്തട്ട എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് കൽപ്പറ്റ മുനിസിപ്പൽ യു.പി സ്ക്കൂൾ.. 1960 ജൂൺ 5 - ന് പെരുന്തട്ടയിലെ ഒരു വായനശാലയിൽ പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയത്തിന് 5 സെന്റ് സ്ഥലം മാത്രമാണ് അന്നുണ്ടായിരുന്നത് .വയനാടിന്റെ , കൽപ്പറ്റയുടെ സാമൂഹിക സാംസ്ക്കാരിക രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ശ്രീ.എം.കെ. ജിനചന്ദ്രൻ പഞ്ചായത്ത് പ്രസിഡന്റായി സേവനം അനുഷ്ഠിച്ചിരുന്ന കാലത്താണ് നാട്ടുകാരുടേയും ഭരണ സമിതിയുടേയും ശ്രമഫലമായി വിദ്യാലയത്തിന്റെ പ്രവർത്തനം വായനശാലയിൽ നിന്ന് സ്വന്തമായെ കെട്ടിടത്തിലേക്ക് മാറ്റിയത്. തികച്ചും തോട്ടം തൊഴിലാളികളുടെ മക്കൾ മാത്രമായിരുന്നു വിദ്യാലയത്തിലെ പഠിതാക്കൾ. അക്കാലത്ത് പെരുന്തട്ടയിലും സമീപപ്രദേശങ്ങളിലും ഉള്ള ആളുകൾക്ക് വിദ്യ നേടുവാനുള്ള ഏകാശ്രയമായിരുന്നു ഈ വിദ്യാലയം. 1967-ൽ അന്നത്തെ ചെമ്പ്രാ പീക്ക് എസ്റ്റേറ്റ് മാനേജർ

ആയിരുന്ന ആർ.ബക്കൾ സായിപ് വിദ്യാലയത്തിന്റെ വികസനത്തിനായി ഒരു ഏക്കർ ഭൂമി സൗജന്യമായി നൽകി. 1977 കാലഘട്ടമായ പ്പോൾ സ്ക്കൂളിന് സ്വന്തമായി 4 കെട്ടിടങ്ങൾ ലഭിച്ചു. സ്ക്കൂൾ Up ആക്കി ഉയർത്താനുള്ള ശ്രമം ആരംഭിച്ചു. എൽസ്റ്റൺ എസ്റ്റേറ്റ് മാനേജർ 60 സെന്റ് ഭൂമി നൽകുകയും ചെയ്തു . 1983 - ൽ വിദ്യാലയത്തെ UP സ്ക്കൂളായി ഉയർത്തി.. അന്നത്തെ കേരള സഹകരണ വകുപ്പ് മന്ത്രിയായിരുന്ന ശ്രീമതി.എം. കമലം വിദ്യാലയത്തിന്റെ ഉദ്ഘാടനം കഴിച്ചു. 1990-ൽ പഞ്ചായത്ത് നഗരസഭയായി മാറിയ പ്പോൾ കൽപ്പറ്റ നഗരസഭ യു.പി.സ്ക്കൂൾ എന്നായി മാറി.

2010 മുതൽ 2022 വരെയു ള്ള കാല ഘട്ടം.

2010 മുതൽ സ്ക്കൂൾ ഗവണ്മന്റ് ഏറ്റെടുത്തു. മുഹമ്മദ് സാറായിരുന്നു അന്നത്തെ ഹെഡ് മാസ്റ്റർ. അന്നുണ്ടായിരുന്ന അധ്യാപകരുടെ സ്ഥാനകയറ്റവും. സ്ഥലം മാറ്റവും കാരണം ഒഴിവുകൾ വന്ന തസ്തികകളിൽ ഗവണ്മെന്റിന്റെ ഇടപെടലുകൾ മൂലം അധ്യാപക നിയമനങ്ങൾ നടന്നു. : അയൽ കൂട്ടങ്ങളുടെ സഹകരണവും, കൽപ്പറ്റ നഗരസഭയുടെ പിന്തുണയും ഇപ്പോഴും വിദ്യാലയത്തിന് ലഭിക്കുന്നുണ്ട്. വിദാലയത്തിന് ജലക്ഷാമ പരിഹാരത്തിന് വലിയ രണ്ട് ജലസംഭരണികളും, വിദാർത്ഥികൾക്ക് ഇരുന്ന് ഭക്ഷണം കഴിക്കാൻ വൃത്തിയുള്ള ഒരു ഡൈനിംഗ് ഹാളും ലഭിച്ചത് ഇക്കാലഘട്ടത്തിലാണ്. വിദ്യാലയത്തിന് ആവശ്യമുള്ള ഫർണീച്ചറുകൾ ലഭിക്കുന്നു. .കാലോചിതമായി അറ്റകുറ്റപണികൾ നടന്നു വരുന്നു. ലാബ്, ലൈബ്രറി - ഇവയെല്ലാം പരിഷ്ക്കരിച്ചു.

ഇന്ന് വിദ്യാലയത്തിൽ പഠിക്കുന്ന വിദ്യാർത്ഥികളിൽ ഭൂരിപക്ഷം പേരും 21, 22 വാർഡുകളിൽ നിന്നുള്ളവരാണ്. ഇന്ന് വിദ്യാലയത്തിൽ നൂറിലേറെ വിദ്യാർത്ഥികളാണ് പഠിക്കുന്നത്. പ്രീ പ്രൈമറി മുതൽ 7 വരെ ക്ലാസ്സുകളുണ്ട്. 9 അധ്യാപകരും 2 അധ്യാപക ഇതര ജീവനക്കാരും ഉണ്ട്. വന്യജീവികളായ പുലി, കാട്ടാന ഇവയുടെ വരവ് വളരെ ദൂരെ നിന്ന് വന്നിരുന്ന വിദ്യാർത്ഥികളുടെ യാത്രയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഇത് വിദ്യാലയത്തിലെ കുട്ടികളുടെ എണ്ണത്തേയും വളരെ നല്ല തോതിൽ ബാധിച്ചിട്ടുണ്ട്. അയൽപക്ക ഇംഗ്ലീഷ് വിദ്യാലയങ്ങളിൽ വിദ്യാർത്ഥികൾ ചേക്കേറിയത് ഒരിടക്കാലത്ത് വിദ്യാലയത്തെ ബാധിച്ചു. എന്നിരുന്നാലും 2018-ൽ MLA ഫണ്ടിൽ നിന്നും ഒരു ബസ്സ് വിദ്യാലയത്തിന് ലഭിച്ചു. ഇന്ന് ഓരോ ഡി വിഷനിലും 15 മുതൽ 25 വരെ വിദ്യാർത്ഥികളുണ്ട്. ഇന്ന് ഗോത്രസാരഥിയുടെ വരവോടെ മേപ്പാടി പഞ്ചായത്തിൽ നിന്നു പോലും വിദ്യാർത്ഥികൾ എത്തുന്നു. ഭൗതിക സൗകര്യങ്ങൾ വർദ്ധിച്ചു വരുന്നു. 2021-ൽ പണി ആരംഭിച്ച LP - കെട്ടിടത്തിന്റെ് നിർമ്മാണം പുരോഗമിക്കുന്നു. അക്കാദമിക നിലവാരവും ഉയർന്നു വരുന്നു. കോവി ഡ് മഹാമാരിയിൽ ഓൺലൈൻ ക്ലാസ്സുകളിലൂടെ എല്ലാ ദിവസവും അധ്യാപകർ വിദ്യാർത്ഥികളുടെ അരികിൽ എത്തുന്നു. ഗോത്ര വിദ്യാർത്ഥികൾക്ക് 8 ലാപ് ടോപ്പുകൾ കൈറ്റിന്റെ സഹായത്തോടെ ലഭ്യമാക്കി. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് അധ്യാപകർ പഠനോപകരണങ്ങൾക്ക് പുറമെ ടി വി ,ലാപ് എന്നിവ നൽകി മാതൃകയായി.

പ്രാദേശിക ചരിത്രം - കുടിയേറ്റം: -

പെരുന്തട്ട ഉൾപ്പെടുന്ന പ്രദേശങ്ങളിൽ മൂന്ന് കുടിയേറ്റങ്ങൾ നടന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. ആദ്യത്തെ കുടിയേറ്റം 19-ാം നൂറ്റാണ്ടിലാണ് നടന്നത്. വയനാടിന്റെ കാടുകളിൽ കുന്നുകളിൽ സ്വർണ ഖനികൾ തേടി വന്ന സായിപ്പൻ മാർ ആണ് ഒന്നാം കുടിയേറ്റക്കാർ എന്ന് പറയപ്പെടുന്നത്. രണ്ടാം കുടിയേറ്റ സമയത്ത് വന്ന ബ്രിട്ടീഷുകാർ പ്രദേശമാകെ ഏലവും. കാപ്പിയും തേയിലയും വച്ചു പിടിപ്പിച്ചു. തോട്ട പരിചരണത്തിന് വിവിധ സ്ഥലങ്ങളിൽ നിന്നും വിവിധ ഭാഷകൾ സംസാരിക്കുന്ന തൊഴിലാളികളെ ഇവിടെ എത്തിച്ചു. ഈ പ്രദേശത്തെ ജനസംഖ്യയുടെ ഭൂരിഭാഗവും രണ്ടാം കുടിയേറ്റ കാലത്ത് ഇവിടേക്ക് വന്ന ജനവിഭാഗമാണ്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കകാലത്ത് ഉണ്ടായ മലബാർ കുടിയേറ്റ കാലത്തു തന്നെയാണ് ഇവിടെ മൂന്നാം കുടിയേറ്റം ആരംഭിക്കുന്നത്. ഈ മൂന്ന് കുടിയേറ്റങ്ങൾക്ക് പുറമെ തദ്ദേശീയരായ ഒരു ജനത കൂടി ഇവിടെയുണ്ട്.

ഒന്നാം കുടിയേറ്റ കാലത്ത് വന്ന യൂറോപ്യൻമാർ പ്രദേശത്തെ മലഞ്ചെരുവിൽ തേയിലത്തോട്ടങ്ങൾ വച്ചു പിടിപ്പിക്കാൻ തുടങ്ങി. രേഖകൾ പ്രകാരം വയനാട്ടിലെതന്നെ ആദ്യത്തെ തേയിലത്തോട്ടം പെരുന്തട്ടയിലാണ് സ്ഥാപിക്കപ്പെട്ടത്. ഈ ആദ്യ തേയിലത്തോട്ടം അക്കാലത്തെ പ്രസിദ്ധമായ പ്ലാന്റേഷൻ കമ്പനിയായ പ്യാരി ആൻഡ് കമ്പനിയുടേതായിരുന്നു. പിന്നീട് ഹാരിസൺ മലയാളം ലിമിറ്റഡ്, പോഡാർ കമ്പനി, എ.വി.ടി. കമ്പനി എന്നിവർ പ്ലാന്റേഷൻ ആരംഭിക്കുന്നു. ഇതോടെ രണ്ടാം കുടിയേറ്റത്തിന് വഴിവച്ചു. എ സ്റ്റേറ്റുകളിൽ പണിക്കായി തൊഴിലാളികളെ കൊണ്ടുവരാൻ ഇടനിലക്കാരായി പ്രവർത്തിച്ചത് കങ്കാണിമാർ എന്നറിയപ്പെടുന്ന വിഭാഗമായിരുന്നു. അവർ തമിഴ് നാട്ടിലെയും കർണാടകത്തിലെയും വിവിധ സ്ഥലങ്ങളിൽ പോയി ആളുകളെ ഇവിടെ കൊണ്ടുവന്നു. തേയിലത്തോട്ടങ്ങളുടെ ചരിത്രത്തിലെ ആദ്യത്തെ തൊഴിലാളിവിഭാഗം ഇങ്ങനെ കൂടിയേറി എത്തിയവരാണ്. കർണാടകത്തിലെ മംഗലാപുരം, തമിഴ്നാട്ടിലെ മധുരാ , തേനി എന്നിവിടങ്ങളിൽ നിന്നാണ് ഏറ്റവും കൂടുതൽ തൊഴിലാളികൾ എത്തിയിരുന്നത്.

പോരാട്ടങ്ങൾ:- 1930 വരെ തൊഴിലാളികളെ വെറും അടിമയായി കമ്പനികൾ കണ്ടു പോന്നു. 1930 ന് ശേഷം രാജ്യത്താകെയുള്ള സ്വാതന്ത്ര്യ പോരാട്ടങ്ങളുടെ പ്രതിഫലനമെന്നോണം ഇവിടെയും സംഘടിത പ്രതിക്ഷേധങ്ങൾ ഉയർന്നു തുടങ്ങി. 1940 - കളിൽ തോട്ടം മേഖലയിൽ ട്രേഡ് യൂണിയനുകൾ പ്രവർത്തനം ആരംഭിച്ചു. ട്രേഡ് യൂണിയനുകളുടെ ആഗമനവും സ്വാതന്ത്ര്യത്തിനു ശേഷമുള്ള ഗവണ്മെന്റും തൊഴിലാളികളുടെ ദുരവസ്ഥയ്ക്ക് മാറ്റങ്ങളുണ്ടാക്കി. മറ്റു സംസ്ഥാനങ്ങളിൽ നിന്നും തൊഴിലാളികളെ എത്തിച്ചവരിൽ പ്രധാനി പാലക്കൽ ശങ്കരൻ മേസ്ത്രിയായിരുന്നു. ഇദ്ദേഹം ഒന്നാം കുടിയേറ്റ കാലത്ത് പാലക്കാട് വാണിയംകുളം എന്ന സ്ഥലത്തു നിന്നും വന്ന ആളാണ്. ശങ്കരൻ മേസ്ത്രി പാറുവമ്മ എന്ന ബ്രാഹ്മണസ്ത്രീയെയാണ് വിവാഹം കഴിച്ചത്.

ബ്രിട്ടീഷ് ഭരണകാലത്ത് മദ്രാസ് പ്രവിശ്യയിൽ ഉൾപ്പെട്ടിരുന്നു മലബാർ . സ്വതന്ത്ര കേരളത്തിലെ കണ്ണൂർ, കോഴിക്കോട്, വയനാട്. മലപ്പുറം. പാലക്കാട് എന്നീ ജില്ലകളാണ് മലബാർ എന്നു വിശേഷിപ്പിക്കപ്പെട്ടത്.

.