"എ.എം.എൽ.പി.എസ്. വില്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18431 (സംവാദം | സംഭാവനകൾ)
18431 (സംവാദം | സംഭാവനകൾ)
വരി 1,211: വരി 1,211:
   എ എം എൽ പി സ്കൂൾ ശിശുദിന ആഘോഷം ദേശീയ അധ്യാപക അവാർഡ് ജേതാവും എഴുത്തുകാരനുമായ പി വി മോഹനൻ മണ്ണഴി നിർവ്വഹിച്ചു.നവംബർ 14ശിശുദിന ഉദ്ഘാടനം നിർവ്വഹിച്ചു.അദ്ദേഹത്തിൻറെ വീഡിയോ യൂട്യൂബ് ചാനൽ പോസ്റ്റ് ചെയ്തു.
   എ എം എൽ പി സ്കൂൾ ശിശുദിന ആഘോഷം ദേശീയ അധ്യാപക അവാർഡ് ജേതാവും എഴുത്തുകാരനുമായ പി വി മോഹനൻ മണ്ണഴി നിർവ്വഹിച്ചു.നവംബർ 14ശിശുദിന ഉദ്ഘാടനം നിർവ്വഹിച്ചു.അദ്ദേഹത്തിൻറെ വീഡിയോ യൂട്യൂബ് ചാനൽ പോസ്റ്റ് ചെയ്തു.
[[പ്രമാണം:18431 2021-22 academic year 47.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:18431 2021-22 academic year 47.jpg|നടുവിൽ|ലഘുചിത്രം]]
==== ഡിസംബർ 3 ഭോപ്പാൽ ദുരന്ത ദിനം ====
ലോകത്ത് സംഭവിച്ചിട്ടുള്ളഏറ്റവും വലിയ വ്യാവസായിക അ ദുരന്തങ്ങളിൽ ഒന്നാണ് ഇന്ത്യയിലെ മധ്യപ്രദേശിൽ ഉണ്ടായ ഭോപ്പാൽ ദുരന്തം .നിരപരാധികളായ ആയിരങ്ങളുടെ ജീവനെടുത്ത് ഇപ്പോഴും ജനങ്ങളെ തീരാ ദുഃഖത്തിലേക്ക് തള്ളിവിട്ടത് കൊണ്ടിരിക്കുന്നു ഭോപ്പാൽ ദുരന്തം .
      ഡിസംബർ 3 ഭോപ്പാൽദുരന്ത ദിനത്തോടനുബന്ധിച്ച് സെൽവ ടീച്ചറുടെ നേതൃത്വത്തിൽ വീഡിയോ പ്രദർശനം നടന്നു. ഭോപ്പാൽ ദുരന്തം ജനങ്ങളിൽ ഉണ്ടാക്കിയ കെടുതികളും  ദുരന്ത മരണങ്ങളും അതിന്റെ പാർശ്വഫലങ്ങളും കുട്ടികൾ അറിഞ്ഞിരിക്കേണ്ടതുണ്ട്.
==== അറബിഭാഷാദിനം ====
   ഡിസംബർ 18 അറബി ഭാഷാ ദിനത്തോടനുബന്ധിച്ച് വിച്ച് അറബി ക്ലബ്ബിൻറെ നേതൃത്വത്തിൽ  വ്യത്യസ്ത മത്സരങ്ങൾ ഞങ്ങൾ ക്ലാസ് തലത്തിൽ നടന്നു.വായനാമത്സരം കളറിംഗ് മത്സരം തുടങ്ങിയ പരിപാടികൾ നടത്തി.വിജയികൾക്കും പങ്കെടുത്തവർക്കും സമ്മാനങ്ങൾ വിതരണം ചെയ്തു.
==== റിഥം റേഡിയോ ====
    കുട്ടികളുടെ സർഗ്ഗവാസന പ്രകടിപ്പിക്കുന്നതായി റിഥം റേഡിയോ ഒരുങ്ങിയിരിക്കുന്നു.എല്ലാദിവസവും ഓരോ ക്ലാസിൽ നിന്നും കുട്ടികൾ റേഡിയോയിൽ  പരിപാടികൾ അവതരിപ്പിക്കുന്നു. ആംഗറിംങ്ങിനായി ഒരു കുട്ടിയും  റേഡിയോ ജോക്കിയും ...കഥയും കവിതയും,മിമിക്രി , നാടൻ പ്പാട്ട് ,മാപ്പിളപ്പാട്ട് തുടങ്ങി വ്യത്യസ്ത പരിപാടികളുമായി മറ്റ് അവതാരകരും എത്തുന്നു.
==== ഭിന്നശേഷി ദിനം ====
1992  ഡിസംബർ 3  ഭിന്നശേഷി ദിനമായി ആചരിക്കാൻ തുടങ്ങിയത്.വികലാംഗരുടെ പ്രശ്നങ്ങൾ മനസ്സിലാക്കാനും  അവരുടെ അന്തസ്സും അവകാശവും സുസ്ഥിതിയും  സംരക്ഷിക്കാൻ സഹായം രൂപീകരിക്കുകയുമാണ് ഈ ദിനാചരണം കൊണ്ട് ലക്ഷ്യമിടുന്നത്. ശാരീരികമായ വൈകല്യങ്ങൾ സമൂഹത്തിൽ നിന്ന് ഒഴിച്ചു നിർത്താൻ കാരണമാവാതിരിക്കണം.ലോകത്തിനു വേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്യാൻ അവർക്കും സാധിക്കും.
ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് ഭിന്നശേഷി കുട്ടികളുട കലാവിരുന്നൊരുങ്ങി. മികച്ച പ്രകടനത്തിന് നാലാം ക്ലാസിലെ ഷിഫയ്ക്ക് BRC യിൽ നിന്നും സമ്മാനം ലഭിച്ചു
[[പ്രമാണം:18431 ഷിഫ.jpg|നടുവിൽ|ലഘുചിത്രം|ഷിഫക്ക് ബി.ആർ.സി ഉപഹാരം]]
==== ക്രിസ്തുമസ് ആഘോഷം ====
        ലോകത്തിലെ ഏറ്റവും വലിയ ആഘോഷമാണ് ക്രിസ്തുമസ്. യേശുവിന്റെ ജന്മദിനമായ ഡിസംബർ 25ന് ലോകമെങ്ങും ക്രിസ്തുമസ്സായി ആഘോഷിക്കുന്നു. യേശു ജനിച്ച സമയം ആട്ടിടയന്മാർക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ട മാലാഖമാർ ഇങ്ങനെ പാടി " അത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്വം,ഭൂമിയിൽ സന്മനസ്സുള്ളവർക്ക് സമാധാനം". ഇതുതന്നെയാണ് ക്രിസ്തുമസ് നൽകുന്ന സന്ദേശം.
       ഇരു ബാച്ചിലേയും കുട്ടികൾക്ക് സ്കൂൾ അങ്കണത്തിൽ ക്രിസ്തുമസ് പരിപാടികൾ നടത്തി. ക്രിസ്തുമസ് ദിനത്തിന്റെ ഭാഗമായി പുൽക്കൂട്, ക്രിസ്മസ് ട്രീ എന്നിവ ഒരുക്കി. ഡിസംബർ ആദ്യമേ നക്ഷത്രം തൂക്കി. കരോൾ സംഘം ഗാനാലാപനം നടത്തി .ക്രിസ്തുമസ് ഫാദർ സ്കൂൾ അങ്കണത്തിൽ എത്തി.ക്രിസ്തുമസ് ആഘോഷം വളരെ വിപുലമായി നടന്നു. ചുവന്ന വസ്ത്രം ധരിച്ചു കൊണ്ടാണ് ഇരു ബാച്ചുകളിലെ കുട്ടികളും അധ്യാപകരും എത്തിയത്. ക്രിസ്തുമസ് അപ്പൂപ്പനെ അഭിവാദ്യം നൽകി വെച്ച് ആടിയും പാടിയും രസിച്ചു. ക്രിസ്തുമസ് അപ്പൂപ്പൻ കേക്ക് മുറിച്ചു. എല്ലാ കുഞ്ഞുങ്ങൾക്കും വിതരണം ചെയ്തു.
[[പ്രമാണം:18431 x mas.jpg|നടുവിൽ|ലഘുചിത്രം|ക്രിസ്തുമസ് ആഘോഷം]]
==== പൂമൊട്ടുകൾ ====
      കോവിഡ് കാലത്തെ ഓൺലൈൻ പഠനം  കുട്ടികളുടെ പഠന നിലവാരത്തെ ബാധിച്ചിരിക്കുന്നു.എഴുതാനും വായിക്കാനും വിരസതയും അക്ഷരങ്ങളുടെ പോരായ്മയും ഉണ്ട് .കുട്ടികളിൽ വീണ്ടും
അക്ഷരങ്ങൾ എത്തേണ്ടതുണ്ട് അറിവ് നേടേണ്ടതുണ്ട്.അതിനായി  പൂമൊട്ടുകൾ വന്നിരിക്കുകയാണ്.അധ്യാപകർ തന്നെ തയ്യാറാക്കിയ  പ്രത്യേക മൊഡ്യൂൾ വെച്ച് കുട്ടികൾക്ക്  അക്ഷര നൽകുന്നു .
   പൂമൊട്ടുകൾ ഔപചാരിക ഉദ്ഘാടനം നിർവഹിച്ചത് കോട്ടയ്ക്കൽ നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി സിറ്റി ചെയർപേഴ്സൺ ശ്രീമതി റംല ടീച്ചറാണ്. അധ്യക്ഷസ്ഥാനം വഹിച്ചത് വാർഡ് കൗൺസിലർ ടി പി സെറീനയാണ്.ചടങ്ങിൽ
പ്രധാനാധ്യാപകൻ സിദിൻ ടി.സി സംസാരിച്ചു. ഏലിയാമ്മ ടീച്ചർ നന്ദി രേഖപ്പെടുത്തി.
[[പ്രമാണം:18431 പൂമൊട്ട്.jpg|നടുവിൽ|ലഘുചിത്രം|പൂമൊട്ട് മൊഡ്യൂൾ പ്രകാശനം]]
==== കലവറ നിറയ്ക്കൽ ====
         ഉച്ചഭക്ഷണത്തിൽ വൈവിധ്യമായ വിഭവങ്ങൾ ഒരുക്കാനായി കലവറനിറയ്ക്കൽ സംരംഭത്തിന് തുടക്കമിട്ടു. ഓരോ കുട്ടികളും | അവരുടെ ഗൃഹാങ്കണ ങ്ങളിൽ നിന്ന് ലഭിക്കുന്ന പച്ചക്കറികൾ, കിഴങ്ങുകൾ  തുടങ്ങിയവ ആഴ്ചയിലൊരു ദിവസം സ്കൂളിൽ കൊണ്ടു വരുന്നു
      കലവറനിറയ്ക്കൽ പദ്ധതിയുടെ ഉദ്ഘാടനം ശ്രീ അനീഷ് ബാബു പി ടി എ പ്രസിഡന്റ് നിർവഹിച്ചു. സ്കൂളിലേക്ക് ഭക്ഷണസാധനങ്ങൾ നൽകുന്ന കുട്ടികളിൽ നിന്നും പച്ചക്കറികൾ ഏറ്റുവാങ്ങിയാണ് ഉദ്ഘാടനം നിർവഹിച്ചത്.
[[പ്രമാണം:18431 കലവറ.jpg|നടുവിൽ|ലഘുചിത്രം|കലവറ നിറക്കൽ ഉദ്ഘാടനത്തിൽ നിന്ന്]]
==== റിഥം വിഷൻ അഞ്ചാം വാർഷികം ====
       റിഥം വിഷൻ യൂട്യൂബ് ചാനലിന് അഞ്ചാം പിറന്നാൾ . സ്കൂളിന്റെ കീഴിൽ 5 വർഷം മുമ്പ് ആരംഭിച്ച റിഥം യൂട്യൂബ് ചാനൽ വൈവിധ്യം കൊണ്ട് ശ്രദ്ധേയം. യൂട്യൂബ് ചാനലുകൾ വ്യാപകം അല്ലാത്ത കാലത്ത് തുടങ്ങിയ റിഥം യൂട്യൂബ് ചാനൽ കുട്ടികളുടെ വിവിധ പഠന കൗതുക വീഡിയോകൾ കൊണ്ട് സമ്പുഷ്ടമാണ്. ക്ലാസ് റൂം പാട്ടുകൾ, ക്ലാസ് റൂം കഥകൾ, ദിനാചരണങ്ങൾ കുട്ടികളുടെ വിവിധ പരിപാടികൾ തുടങ്ങിയവ റിഥം ചാനലിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്.
        റിഥം വിഷൻ ചാനലിന്  അഞ്ചാം വാർഷികം ഗംഭീരമായി ആഘോഷിച്ചു. റിഥം വിഷൻ യൂട്യൂബ് ചാനലിന്റെ വിജയത്തിനു പിന്നണിയിൽ പ്രവർത്തിച്ച അധ്യാപക രക്ഷിതാക്കൾക്ക് പുരസ്കാരം നൽകി ആദരിച്ചു. ഓരോ വിലപ്പെട്ട സമയവും റിഥം ്് വിഷനുവേണ്ടി പ്രവർത്തിച്ചവർക്ക് വളരെയധികം നന്ദി രേഖപ്പെടുത്തി. റിഥം വിഷന് എല്ലാവിധ ആശംസകളും നൽകി അധ്യാപകരും രക്ഷിതാക്കളും സംസാരിച്ചു.
[[പ്രമാണം:18431 Rhythm.jpg|നടുവിൽ|ലഘുചിത്രം|റിഥം വിഷൻ അഞ്ചാം വാർഷികത്തിൻ്റെ മുന്നോടിയായി സംഘടിപ്പിച്ച പരിപാടിയിൽ നിന്ന്]]
==== സർഗോത്സവം ====
       വിദ്യാരംഗം കലാ സാഹിത്യ വേദി സംഘടിപ്പിച്ച സർഗ്ഗോത്സവം 21 കഥ കവിത ചിത്രരചന വിഭാഗങ്ങളിലാണ് രചനാ മത്സരം നടന്നത്. കുട്ടികൾ ഇഷ്ടമുള്ള വിഷയത്തിൽ രചനകൾ നടത്തി. കവിതാരചനയിൽ സർഗ്ഗ പ്രതിഭ പുരസ്കാരം കരസ്ഥമാക്കിയ
അഹമ്മദ് സാദിഖ് കെ പി ക്ക് അഭിനന്ദനങ്ങൾ
[[പ്രമാണം:18431 വിദ്യാരംഗം.jpg|നടുവിൽ|ലഘുചിത്രം]]
==== റിപ്പബ്ലിക് ദിനം ====
[[പ്രമാണം:18431 ജനുവരി 26.jpg|നടുവിൽ|ലഘുചിത്രം|റിപ്പബ്ലിക്ക് ദിനത്തിൽ സ്കൂളിൽ പതാക ഉയർത്തിയപ്പോൾ]]
     1950 ജനുവരി 26  നമ്മുടെ പരമോന്നത ഭരണ ഘടന നിലവിൽ വന്നു.ഈ ദിനത്തിൻറെ പ്രാധാന്യം നിലനിർത്താൻ എല്ലാ വർഷവും നാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. 1947 ൽ നമുക്ക് സ്വാതന്ത്യം ലഭിച്ചെങ്കിലും ഇന്ത്യയുടെ പരമാധികാരരാഷ്ട്രമായത് 1950 ജനുവരി 26നാണ്.
        വ്യത്യസ്ത പരിപാടികൾ നടത്തിക്കൊണ്ട് റിപ്പബ്ലിക് ദിനാഘോഷം നടന്നു. സ്കൂളിൽ ഷെരീഫ് മാഷിൻറെ നേതൃത്വത്തിൽ പതാകയുയർത്തി.തുടർന്ന് ഓൺലൈനായി പരിപാടികൾ നടന്നു.മതേതരത്വ ഇന്ത്യ ഇന്ത്യ എന്ന വിഷയത്തെ ആസ്പദമാക്കി ആക്കി പ്രസംഗമത്സരവും  ദേശഭക്തി ഗാനാലാപന മത്സരവും നടന്നു.വളരെ മനോഹരമായി പ്രസംഗവും  ദേശഭക്തി ഗാനങ്ങളും കുട്ടികൾ അവതരിപ്പിച്ചു.
[[പ്രമാണം:18431 റിപ്പബ്ലിക്ക്.jpg|നടുവിൽ|ലഘുചിത്രം|റിപ്പബ്ലിക്ക് ദിനത്തിൽ സ്കൂൾ വിദ്യാർത്ഥി]]


== അവലംബം ==
== അവലംബം ==
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
"https://schoolwiki.in/എ.എം.എൽ.പി.എസ്._വില്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്