"എ.എം.എൽ.പി.എസ്. വില്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 1,106: | വരി 1,106: | ||
ഇരുപത്തിയൊന്നാം തീയതി മലയാള ചലച്ചിത്ര ഗാനങ്ങളിൽ നിന്ന് ഓണപ്പാട്ട് കണ്ടെത്തി നാലുവരി കുട്ടികൾ ആലപിച്ചു. വ്യത്യസ്തമായ പരിപാടികൾ ഓണാഘോഷത്തിന് മിഴിവേകി. വളരെ ഉല്ലാസത്തോടെ ഓരോ പരിപാടികളിലും വിദ്യാർഥികൾ പങ്കാളികളായി. | ഇരുപത്തിയൊന്നാം തീയതി മലയാള ചലച്ചിത്ര ഗാനങ്ങളിൽ നിന്ന് ഓണപ്പാട്ട് കണ്ടെത്തി നാലുവരി കുട്ടികൾ ആലപിച്ചു. വ്യത്യസ്തമായ പരിപാടികൾ ഓണാഘോഷത്തിന് മിഴിവേകി. വളരെ ഉല്ലാസത്തോടെ ഓരോ പരിപാടികളിലും വിദ്യാർഥികൾ പങ്കാളികളായി. | ||
==== സ്കൂൾ ലീഡർ തെരെഞ്ഞെടുപ്പ് ==== | |||
[[പ്രമാണം:18431 2021-22 academic year 35.jpg|നടുവിൽ|ലഘുചിത്രം|തെരെഞ്ഞെടുപ്പ് പ്രചരണത്തിൽ നിന്നും]] | |||
ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ ജനാധിപത്യ വ്യവസ്ഥിതികൾ മനസ്സിലാക്കുന്നതിനുവേണ്ടി ഈ വർഷത്തെ സ്കൂൾ പാർലമെൻറ് തെരഞ്ഞെടുപ്പ് ഓഗസ്റ്റ് 26ന് ഒരു തെരഞ്ഞെടുപ്പിനെ എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് നടത്തി.ക്ലാസ് ലീഡർ ,സ്കൂൾ ലീഡർ തുടങ്ങിയ സ്ഥാനങ്ങളിലേക്ക് വിദ്യാർഥികളെ തെരഞ്ഞെടുക്കുന്നതിനായി സ്കൂൾ പാർലമെൻറ് ഇലക്ഷൻ നടത്തി.നാലു വിദ്യാർഥികളാണ് മത്സരത്തിൽ പങ്കെടുത്തത്.ഇരുപത്തിയൊന്നാം തീയതി ഇലക്ഷൻ അറിയിപ്പ് നൽകിക്കൊണ്ട് പ്രചരണം നടന്നു.നാലാം ക്ലാസിൽ നിന്നും അഹമ്മദ് സാദിഖ് നിഹാ ഷെറിൻ ,മുഹമ്മദ് ഷാമിൽ , ഹംദ ഫാത്തിമ തുടങ്ങിയവരും സ്ഥാനാർഥികളായി.ഇരുപത്തിനാലാം തീയതി വരെ ഇലക്ഷൻ പ്രചരണം കേമമായി നടത്തി.തുടർന്ന് മൗനം പ്രചരണവും നടന്നു.ഇരുപത്തിയാറാം തീയതി പാർലമെൻറ് ഇലക്ഷൻ നടത്തി 56 ശതമാനമാണ് ഇലക്ഷൻ പോലും ഉണ്ടായിരുന്നത്.. | |||
ഗൂഗിൾ ഫോം വഴിയാണ് ആണ് ഇലക്ഷൻ നടത്തിയത്.സ്കൂളിലെ സ്ഥാനത്തേക്ക് 90 വോട്ടുകളുടെഭൂരിപക്ഷത്തിന് ഇന്ന് അഹമ്മദ് സാദിഖ് തിരഞ്ഞെടുക്കപ്പെട്ടു. | |||
==== പോഷൺ അഭിയാൻ ==== | |||
പോഷകാഹാരവും കുട്ടികളും | |||
28 9 21 പോഷകാഹാരവും കുട്ടികളും എന്ന വിഷയത്തെ ആസ്പദമാക്കി സ്കൂളിലെ പൂർവ്വ അധ്യാപിക ആലീസ് ടീച്ചർ (ലിസി) ഗൂഗിൾ മീറ്റിൽ ക്ലാസ്സെടുത്തു. ക്ലാസ്സിൽ 100 രക്ഷിതാക്കളിൽ കൂടുതൽ പങ്കെടുത്തു. രോഗപ്രതിരോധ ശേഷം കൂട്ടുന്നതിനും വിറ്റാമിനുകളെ കുറിച്ചും നല്ല ഒരു ക്ലാസ്സ് പകർന്നുനൽകി. കാൽസ്യം, അയഡിൻ തുടങ്ങിയ ശരീരത്തിൽ ആവശ്യമാണ്. രാവിലെ എണീക്കുമ്പോൾ ഒരു ഗ്ലാസ് വെള്ളം കുടിക്കണം. തുടങ്ങി vigar മികച്ച ആരോഗ്യശീലങ്ങളും ടീച്ചർ കുരുന്നുകൾക്ക് ഒപ്പം ടീച്ചറുടെ പൂർവിക വിദ്യാർഥികൾക്കും പകർന്നു നൽകി. മികച്ച അവതരണവും മികച്ച അറിവും പകർന്നു നൽകാൻ ടീച്ചർക്ക് സാധിച്ചു. | |||
[[പ്രമാണം:18431 2021-22 academic year 36.jpg|നടുവിൽ|ലഘുചിത്രം|പോഷൺ അഭയാൻ പോസ്റ്റർ]] | |||
കേന്ദ്രസർക്കാർ പദ്ധതിയായ പോഷൻ അഭിയാൻ സെപ്റ്റംബർ 2021 പോസ്റ്റൽ മാസമായി ആചരിക്കാൻ തീരുമാനിച്ചതിന്റെ ഭാഗമായി നാലിലെ ക്ലാസിലെ വിദ്യാർത്ഥികളുടെ അസംബ്ലി നടന്നു. അനുഷ ടീച്ചർ നേതൃത്വത്തിലാണ് അസംബ്ലി നടന്നത്. പോഷകാഹാരങ്ങളുടെ പ്രാധാന്യം, പഴങ്ങൾ പച്ചക്കറികൾ, ഇലക്കറികൾ, വിറ്റാമിൻ കുറവ് മൂലം ഉണ്ടാകുന്ന അസുഖങ്ങൾ, പോഷകാഹാര ഗാനം തുടങ്ങി വ്യത്യസ്തമായ വീഡിയോകൾ തയ്യാറാക്കി അവതരിപ്പിച്ചു .മികച്ച നിലവാരത്തിലാണ് കുട്ടികൾ അവതരിപ്പിച്ചത്. | |||
==== ലോക വിനോദ സഞ്ചാര ദിനം ==== | |||
സെപ്തംബർ 27 ലോക വിനോദ സഞ്ചാര ദിനം ആയി ആചരിക്കുന്നു. ലോകജനതയെ വിനോദസഞ്ചാര ത്തിന്റെ പ്രാധാന്യം, ഗുണങ്ങൾ, സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ സാമ്പത്തിക മൂല്യങ്ങൾ എന്നിവയെ കുറിച്ച് അവബോധം വരുത്താനാണ് ഇത് ആഘോഷിക്കുന്നത്. | |||
യാത്ര ചെയ്യാൻ ഇഷ്ടം ഇല്ലാത്തവരായി ആരും ഉണ്ടാകില്ല. ഇങ്ങനെയുള്ളവർ ക്കായി ഒരു ദിനം വിനോദസഞ്ചാരദിനം. കുട്ടികൾ തങ്ങളുടെ അടുത്തുള്ള ടൂറിസ്റ്റ് പ്രദേശങ്ങൾ അവർ യാത്ര ചെയ്തതിനെ വീഡിയോ തയ്യാറാക്കി അവർ തന്നെ അതിനു വിശദീകരണവും നൽകി. വളരെ നല്ല രീതിയിൽ പ്രാദേശിക വിനോദസഞ്ചാര ഇടങ്ങൾ കുട്ടികൾ പ്രയോജനപ്പെടുത്തി. പാടവും, ചോലയും, കുളവും, പുഴയും വർണിച്ച് കുരുന്നുകൾ വീഡിയോ ചെയ്തു. | |||
==== ഓസോൺ ദിനം ==== | |||
സെപ്റ്റംബർ 16 ലോക ഓസോൺ ദിനമായി ആചരിക്കുന്നത്. ഐക്യരാഷ്ട്ര സഭയുടെ ജനറൽ അസംബ്ലി 1998 ലാണ് ഈ ദിവസം ഓസോൺ പാളി സംരക്ഷണ ദിനമായി പ്രഖ്യാപിച്ചത്. ഓസോൺ പാളിയിൽ സുഷിരങ്ങൾ ഉണ്ടാക്കുന്ന രാസവസ്തുക്കളുടെ ഉൽപാദനവും ഉപയോഗവും കുറയ്ക്കുകയായിരുന്നു ഉടമ്പടിയുടെ ഉദ്ദേശം. ആഗോളതാപനം മൂലം ഊഷ്മാവ് ക്രമാതീതമായി വർദ്ധിക്കുകയും അന്തരീക്ഷ ബാഷ്പം ഏറുകയും ചെയ്യുമ്പോൾ അത് അന്തരീക്ഷ മേൽപാളിയെ ഓസോണിനെ അപകടത്തിലാക്കും. | |||
ഭൂമിയുടെ കുടയായ ഓസോൺ പാളിയെ സംരക്ഷിക്കുന്നതിന്റെ ഉത്തരവാദിത്വം നാം ഓരോരുത്തരുടേതുമാണ്. | |||
ഓസോൺ ദിനത്തിൽ ഷീജ ടീച്ചറുടെ നേതൃത്വത്തിൽ തയ്യാറാക്കിയ ഡോക്യൂമെന്ററി റിദം വിഷൻ ചാനലിൽ പോസ്റ്റു ചെയ്തു | |||
[[പ്രമാണം:18431 2021-22 academic year 39.jpg|നടുവിൽ|ലഘുചിത്രം|ഓസോൺ ദിനം പോസ്റ്റർ]] | |||
==== അദ്ധ്യാപക ദിനം ==== | |||
ഇന്ത്യയുടെ ആദ്യ ഉപരാഷ്ട്രപതിയും രണ്ടാമത്തെ രാഷ്ട്രപതിയും ആയ ഡോക്ടർ എസ് രാധാകൃഷ്ണന്റെ ജന്മദിനം രാജ്യമെമ്പാടും അധ്യാപകദിനമായി സെപ്റ്റംബർ അഞ്ചിന് ആചരിക്കുന്നു. നമ്മുടെ സ്കൂളിലും അധ്യാപക ദിനമായി ആചരിച്ചു. | |||
സെപ്റ്റംബർ 5 അധ്യാപക ദിനത്തിൽ വ്യത്യസ്ത പരിപാടികൾ നടത്തി .ഡോക്ടർ രാധാകൃഷ്ണനെ അനുസ്മരിച്ച് പ്രഭാഷണം നടത്തി യൂട്യൂബ് ചാനലായ റിഥം വിഷനിൽ പോസ്റ്റ് ചെയ്തു. | |||
കുട്ടി അധ്യാപകർ | |||
ഓരോ ക്ലാസിലെയും തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾ google meet ൽ ക്ലാസെടുത്തു. | |||
രണ്ടാം ക്ലാസിലെ കുട്ടികളുടെ അസംബ്ലി നടത്തി.ഏലിയാമ്മ ടീച്ചറും സുമയ്യ ടീച്ചറും അസംബ്ലിയിൽ അധ്യാപക ദിന സന്ദേശം നൽകി. | |||
[[പ്രമാണം:18431 അധ്യാപക ദിനം.jpg|നടുവിൽ|ലഘുചിത്രം|സ്കൂൾ സീനിയർ അധ്യാപികയായ ഏലിയാമ്മ ടീച്ചറെ വീട്ടിലെത്തി ആദരിക്കുന്നു]] | |||
സ്കൂളിലെ മുതിർന്ന അധ്യാപികയെ ആദരിക്കൽ ചടങ്ങ് നടത്തി അധ്യാപികയായ ശ്രീമതി ഏലിയാമ്മ ടീച്ചർ പൊന്നാട അണിയിച്ച് ആദരിച്ചു. ഷെരീഫ് മാസ്റ്ററാണ് ഏലിയാമ്മ ടീച്ചറെ പൊന്നാട അണിയിച്ചത്.അഷ്റഫ് മാസ്റ്ററുടെയും അനുഷ ടീച്ചറുടെയും ഷീജ ടീച്ചറുടെയും നിറഞ്ഞ സാന്നിധ്യം ഉണ്ടായിരുന്നു. | |||
എബ്രഹാം ലിങ്കൻ തന്റെ മകൻറെ ടീച്ചർക്ക് അയച്ച കത്തിന്റെ വിവരണം ഷീജ ടീച്ചർ അവതരിപ്പിച്ചു. | |||
==== ഒക്ടോബർ 15 ലോക വിദ്യാർത്ഥി ദിനം ==== | |||
ഒക്ടോബർ 15 എല്ലാവർഷവും ലോക വിദ്യാർത്ഥി ദിനം ആയി ആചരിക്കുന്നു .ഇന്ത്യയുടെ മുൻ രാഷ്ട്രപതിയും ശാസ്ത്രജ്ഞനുമായിരുന്ന എപിജെ അബ്ദുൽ കലാമിനെ ജന്മദിനമാണ് കുട്ടികളെ ഒരുപാട് ഇഷ്ടപ്പെട്ടിരുന്ന അദ്ദേഹം അവരിൽ ഇന്ത്യയുടെ ഭാവികണ്ടിരുന്നു.കുട്ടികൾക്കും യുവാക്കൾക്കും എന്നും ഒന്നും വലിയ പ്രചോദനമായിരുന്നു അദ്ദേഹത്തിൻറെ വാക്കുകൾ . | |||
ലോക വിദ്യാർത്ഥി ദിനം ആയി ആചരിക്കുന്നത്. | |||
ലോക വിദ്യാർത്ഥി ദിനത്തിൽ പ്രഭാഷണം നടത്തിയത് മൊയ്തീൻകുട്ടി മാഷാണ്. അബ്ദുൽ കലാമിനെ ഓർമ്മപ്പെടുത്തിക്കൊണ്ട് നല്ലൊരു പ്രഭാഷണം നടത്തി. | |||
==== ഒക്ടോബർ 16 ലോക ഭക്ഷ്യ ദിനം ==== | |||
ദാരിദ്ര്യത്തിനും പട്ടിണിക്കും.എതിരെയുള്ള പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ കൂടി ലക്ഷ്യമിട്ടാണ് ഈ ഭക്ഷ്യ ദിനം ആചരിക്കുന്നത്. നമ്മുടെ പ്രവർത്തികൾ ആണ് നമ്മുടെ ഭാവി . 2030ഓടെ വിശപ്പുരഹിത ലോകം സാധ്യമാണ് എന്നതാണ് ഈ വർഷത്തെ ഭക്ഷ്യ ദിന മുദ്രാവാക്യം. | |||
ലോക ഭക്ഷ്യ ദിനത്തോടനുബന്ധിച്ച് പ്രഭാഷണം നടത്തിയത് മുംതാസ് ടീച്ചറാണ്. ആഹാരത്തിനുള്ള അവകാശം എന്നത് ഏതൊരാളുടെയും അവകാശമാണ്. ഭക്ഷണ ശീലങ്ങളെ കുറിച്ച് ടീച്ചർ പറഞ്ഞു. പിഞ്ചു കുട്ടികൾ മുതൽ വൃദ്ധന്മാരും ഉൾപ്പെടെ ലക്ഷക്കണക്കിന് ആളുകളാണ് ഒരു നേരത്തിനു പോലും ഭക്ഷണമില്ലാതെ പട്ടിണി കിടക്കുന്നത്. വർഗ്ഗവിവേചനം പോലെ ഭക്ഷണകാര്യത്തിൽ വലിയൊരു അന്തരം നിൽക്കുന്നുണ്ട്. ഒരു ഭാഗത്ത് ലൈഫ് സ്റ്റൈൽ രോഗങ്ങൾക്ക് ചികിത്സ തേടുമ്പോൾ മറുഭാഗത്ത് കുറേപ്പേർ ഒരുനേരത്തെ വിശപ്പടക്കാൻ കാത്തിരിക്കുന്നു. | |||
==== ശുചീകരണം ==== | |||
[[പ്രമാണം:18431 2021-22 academic year 51.jpg|നടുവിൽ|ലഘുചിത്രം|പൊതുപ്രവർത്തകർ സ്കൂൾ ശുചീകരണ പ്രവർത്തനത്തിൽ]] | |||
നവംബർ സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി ആയി പരിസരവും വൃത്തിയാക്കേണ്ട അനിവാര്യമാണ്.കോവിഡ് വ്യാപനം മൂലം | |||
ഒന്നരവർഷമായി സ്കൂളുകൾ അടച്ചിട്ടിരിക്കുകയായിരുന്നു.സ്കൂളിലെത്തുന്ന കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. | |||
അതിനായി 24 .10 .21 സ്കൂളിൽ ജനകീയ ശുചീകരണം നടന്നു. നാട്ടുകാരുടെയും ക്ലബ്ബ് പ്രവർത്തകരുടെയും കുടുംബശ്രീ പ്രവർത്തകരുടെ സജീവ പങ്കാളിത്തത്തോടുകൂടി സ്കൂൾ പരിസരം ശുചീകരിച്ചു. | |||
[[പ്രമാണം:18431 2021-22 academic year 43.jpg|നടുവിൽ|ലഘുചിത്രം|പൊതുപ്രവർത്തകർ സ്കൂൾ ബെഞ്ച് ,ഡെസ്ക്ക് എന്നിവക്ക് പെയിൻ്റ് അടിക്കുന്നു]] | |||
കേരളപ്പിറവി / സ്കൂൾ പ്രവേശനോത്സവം | |||
മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന ദിനം. കേരളപ്പിറവി | |||
കേരളത്തിൻറെ പിറവിയാണ് അടയാളപ്പെടുത്തുന്നത്. 1956 നവംബർ ഒന്നിനാണ് മലബാർ, കൊച്ചി, തിരുവിതാംകൂർ പ്രദേശങ്ങൾ ഒത്തുചേർന്നാണ് മലയാളികളുടെ സംസ്ഥാനമായി കേരളം രൂപം കൊള്ളുന്നത്. | |||
==== നവംബർ 1 കേരള പിറവി ==== | |||
[[പ്രമാണം:18431 2021-22 academic year 68.jpg|നടുവിൽ|ലഘുചിത്രം|പ്രവേശനോത്സവത്തിൽ നിന്ന്]] | |||
തിരികെ സ്കൂളിലേക്ക് എന്നത് യാഥാർത്ഥ്യമായി. നവംബർ 1 പുനരാരംഭിച്ചു. കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് കേരളീയ വസ്ത്രമണിഞ്ഞ് അക്ഷര കാടും അക്ഷരത്തെ തൊപ്പിയുമായി ചിത്രശലഭങ്ങൾ പറഞ്ഞു എത്തിയിരിക്കുന്നു. കൃത്യമായി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മാസ്കിറ്റ്, സാനിറ്റൈസർ പുരട്ടി, അകലം പാലിച്ച്, താപനില പരിശോധിച്ചാണ് കുട്ടികൾ ക്ലാസ്സിലെത്തിയത്. | |||
സ്കൂൾ അങ്കണത്തിൽ വെച്ച് കേരളപിറവിയുടെ കേക്ക് മുറിക്കുകയും ചെയ്തു. വാർഡ് മെമ്പർ, വികസനകാര്യ കമ്മിറ്റി കബീർ പട്ടാമ്പി, പി ടി എം വില്ലൂർ, ക്ലബ് അംഗങ്ങൾ എന്നിവരുടെ സാന്നിധ്യവും ഉണ്ടായിരുന്നു. ക്ലബ് കാരുടെ വക സ്കൂളിലേക്ക് ഫോഗ് മിഷൻ നൽകി. ഒരു വർഷത്തേക്ക് ചന്ദ്രിക പത്രം സ്പോൺസർ ചെയ്ത സി കെ മുഹമ്മദ് ഇർഷാദ് ആണ്. മാസ്ക്, സാനിറ്റൈസർ, മിഠായി തുടങ്ങിയവയും സ്പോൺസർ ചെയ്തിരുന്നു. കുട്ടികൾക്ക് കേക്ക് മിഠായിയും വിതരണം ചെയ്തു. | |||
അഞ്ചാം തീയതി വന്ന പുതിയ ബാച്ച് കാർക്ക് പ്രവേശനോത്സവ കേക്ക് മുറിച്ചു. മധുര വിതരണം നടത്തി. വിദ്യാലയം അലങ്കരിച്ചും പ്രവേശനോത്സവഗാനം പാടിയും കുട്ടികൾ ഉല്ലസിച്ചു. എല്ലാവിധ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ക്ലാസുകൾ നടക്കുന്നു.<gallery> | |||
പ്രമാണം:18431 2021-22 academic year 69.jpg|പ്രവേശനോത്സവത്തിൽ നിന്ന് | |||
പ്രമാണം:18431 20 -20 academic year 71.jpg|കുട്ടികൾക്കായി ഒരുക്കിയ കേക്ക് | |||
പ്രമാണം:18431 2021-22 academic year 44.jpg|വിദ്യാർത്ഥികൾ കേക്ക് മുറിക്കുന്നു | |||
</gallery> | |||
==== പൂത്തുമ്പി 2k 21 ==== | |||
[[പ്രമാണം:18431 പൂത്തുമ്പി.jpg|നടുവിൽ|ലഘുചിത്രം|പൂത്തുമ്പി കലാമേള]] | |||
ഓൺലൈൻ കലാമേള | |||
വിദ്യാർത്ഥികളുടെ സർഗ്ഗശേഷി വിളിച്ചോതിക്കൊണ്ട് പൂത്തുമ്പീ 2021. കോവിഡ് മഹാമാരിയുടെ മുന്നിൽ തങ്ങളുടെ സർഗവാസനകൾ അടിയറ വെക്കുകയില്ല എന്ന് പ്രഖ്യാപിക്കുകയാണ് വില്ലൂർ എ എം എൽ പി സ്കൂളിലെ വിദ്യാർത്ഥികൾ. അടച്ചിട്ട കാലത്ത് സ്കൂളിൽ എത്താൻ കഴിയാതെ വിഷമിക്കുന്ന കുട്ടികൾക്ക് മാനസിക ഉല്ലാസത്തിനായി അധ്യാപകരും രക്ഷിതാക്കളും ചേർന്ന് പൂത്തുമ്പി 2k 2021 എന്ന പേരിൽ ഓൺലൈൻ കലാമേള നടത്തിയത് വിദ്യാർത്ഥികൾക്ക് വേറിട്ട അനുഭവമായി മാറി. കോ വാക്സിൻ, കോവി സീൽഡ്, സ്ഫുഡ്നിക്ക്. എന്നീ മൂന്ന് ഗ്രൂപ്പുകളായി ആണ് കുട്ടികൾ മത്സരിക്കാൻ അവസരം നൽകിയത്. തുടർന്ന് സ്ക്രീനിംഗ് നടത്തി ഓരോ ഇനത്തിലും ഓരോ ഗ്രൂപ്പിൽ നിന്നും ഏറ്റവും മികച്ച രണ്ടുപേർ സ്കൂൾതലത്തിൽ മത്സരിച്ചു. ജഡ്ജസ് പ്രത്യേകം ഒരുക്കിയ സ്ക്രീനിൽ പരിപാടി വീക്ഷിക്കുന്നു. വിദ്യാർഥികൾക്കും അതേസമയം സ്ക്രീനിൽ കാണാനുള്ള സജ്ജീകരണങ്ങൾ നടത്തി. രണ്ടു ദിവസങ്ങളിലായി നടത്തിയ കലാമേളയിൽ രണ്ട് ബാച്ച് കാരും ഓരോ ദിവസങ്ങളായി പങ്കെടുത്തു കാണാൻ സാധിക്കാത്തവർക്കും രക്ഷിതാക്കൾക്കും കാണാനായി സ്കൂൾ വാട്സപ്പ് ഗ്രൂപ്പിൽ സൗകര്യമൊരുക്കി. പരിപാടിക്ക് ആശംസകൾ പറഞ്ഞത് പ്രശസ്ത റിയാലിറ്റി ഷോ അവതാരകൻ മിഥുൻ ആണ്. ഫസീല പി കോർഡിനേറ്റർ ആയ കലാമേളയിൽ ഏലിയാമ്മ ടീച്ചർ എഫ് ബി, സുമയ്യ ബി, ശരീഫ്, മൊയ്തീൻകുട്ടി എന്നിവർ വിധികർത്താക്കളായി. ഹാജറ ടീച്ചർ, അനുഷ ടീച്ചർ, സെൽവ ടീച്ചർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. മത്സരത്തിൽ ഗ്രൂപ്പ് കോ വാക്സിൻ ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനം കോവി ഷീൽഡ് മൂന്നാം സ്ഥാനം സ്‌ഫടിനിക്ട് കരസ്ഥമാക്കി. വിജയികൾക്ക് അഭിനന്ദനങ്ങൾ. | |||
==== നവംബർ 12 ദേശീയ പക്ഷി നിരീക്ഷണ ദിനം ==== | |||
പക്ഷി മനുഷ്യൻ എന്നറിയപ്പെടുന്ന ലോക പ്രശസ്തനായ പക്ഷി നിരീക്ഷകൻ ഡോ. സാലിം അലിയുടെ ജന്മദിനമായ നവംബർ 12 ഇന്ത്യയിൽ ദേശീയ പക്ഷി നിരീക്ഷണം ആയി ആചരിക്കുന്നു. വിദ്യാർത്ഥികൾ അവരുടെ ചുറ്റുപാടുമുള്ള പക്ഷികളെ നിരീക്ഷിച്ച് വീഡിയോ തയ്യാറാക്കി. | |||
==== ശിശുദിനാഘോഷം ==== | |||
ആധുനിക ഇന്ത്യയുടെ ശിൽപിയും ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയുമായ ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനമായ നവംബർ 14 ദേശീയ ശിശുദിനമായി ആഘോഷിച്ചു വരുന്നു. | |||
കുട്ടികളുടെ പ്രിയങ്കരനായ ചാച്ചാജിയുടെ ജന്മദിനമായ ശിശുദിനം വർണ്ണാഭമായ പരിപാടികളോടെ നടത്തുകയുണ്ടായി. | |||
എ എം എൽ പി സ്കൂൾ ശിശുദിന ആഘോഷം ദേശീയ അധ്യാപക അവാർഡ് ജേതാവും എഴുത്തുകാരനുമായ പി വി മോഹനൻ മണ്ണഴി നിർവ്വഹിച്ചു.നവംബർ 14ശിശുദിന ഉദ്ഘാടനം നിർവ്വഹിച്ചു.അദ്ദേഹത്തിൻറെ വീഡിയോ യൂട്യൂബ് ചാനൽ പോസ്റ്റ് ചെയ്തു. | |||
[[പ്രമാണം:18431 2021-22 academic year 47.jpg|നടുവിൽ|ലഘുചിത്രം]] | |||
== അവലംബം == | == അവലംബം == | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||