"എ.എം.എൽ.പി.എസ്. വില്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18431 (സംവാദം | സംഭാവനകൾ)
18431 (സംവാദം | സംഭാവനകൾ)
വരി 1,061: വരി 1,061:
എ .പി .ജെ അബ്ദുൽ കലാം ചരമദിനത്തോടനുബന്ധിച്ച് പ്രസംഗ മത്സരം ക്ലാസ് ഗ്രൂപ്പുകളിൽ നടത്തി .മികച്ച ഒരു പ്രസംഗം 4 A ക്ലാസിൽ നിന്നും ലഭിച്ചു .തുടർന്ന് ഉച്ചക്ക് 2 മണിക്ക് ഹൻ വിദ ടീച്ചർ റിഥം വിഷൻ യൂ ട്യൂബ് ചാനലിൽ അനുസ്മര സന്ദേശം നടത്തി .വളരെ നല്ല അനുസ്മരണ സന്ദേശമായിരുന്നു .
എ .പി .ജെ അബ്ദുൽ കലാം ചരമദിനത്തോടനുബന്ധിച്ച് പ്രസംഗ മത്സരം ക്ലാസ് ഗ്രൂപ്പുകളിൽ നടത്തി .മികച്ച ഒരു പ്രസംഗം 4 A ക്ലാസിൽ നിന്നും ലഭിച്ചു .തുടർന്ന് ഉച്ചക്ക് 2 മണിക്ക് ഹൻ വിദ ടീച്ചർ റിഥം വിഷൻ യൂ ട്യൂബ് ചാനലിൽ അനുസ്മര സന്ദേശം നടത്തി .വളരെ നല്ല അനുസ്മരണ സന്ദേശമായിരുന്നു .
[[പ്രമാണം:18431 2021-22 academic year 27.jpg|നടുവിൽ|ലഘുചിത്രം|പരിപാടിയുടെ പോസ്റ്റർ]]
[[പ്രമാണം:18431 2021-22 academic year 27.jpg|നടുവിൽ|ലഘുചിത്രം|പരിപാടിയുടെ പോസ്റ്റർ]]
==== ഹിരോഷിമ നാഗസാക്കിദിനം ====
        1945 ഓഗസ്റ്റ് 6 ഹിരോഷിമയിൽ ബോംബ് പതിച്ച കറുത്ത ദിനം. അന്ന് ജപ്പാനിൽ വിതയ്ക്കപ്പെട്ട നാശത്തിന്റെ വിത്തുകൾ ഇന്നും അവിടെ പൊട്ടി മുളച്ച് കൊണ്ടിരിക്കുന്നു. അന്നൊരു തിങ്കളാഴ്ചയായിരുന്നു. വടക്കൻ പസഫിക് ദ്വീപിൽ നിന്നും 12 സൈനികരുമായി എനോളഗെ എന്നൊരു B29 വിമാനം പറന്നുയർന്നു.1500 മയിലുകൾക്കപ്പുറമുള്ള ജപ്പാനായിരുന്നു അതിന്റെ ലക്ഷ്യം ലിറ്റിൽ ബോയ് എന്ന് പേരിട്ട അണു ബോംബ് കൊണ്ട് ലക്ഷ്യത്തിലേക്ക് പറന്നു. ഒരു നിമിഷം കൊണ്ട് സംഭവിച്ചത് സ്വപ്നങ്ങളെല്ലാം തകർന്നടിയുന്ന ഹൃദയഭേതകമായ നിലവിളി മനുഷ്യന്റെയും മൃഗങ്ങളുടെയും കത്തിക്കരിഞ്ഞ അസ്ഥികൂടങ്ങൾ ,തുടർന്ന് മരിച്ച ആയിരക്കണക്കിന് ആളുകൾ രണ്ടാം ലോക മഹായുദ്ധം ലോകത്തിന് സമ്മാനിച്ചത്.
[[പ്രമാണം:18431 2021-22 academic year 60.jpg|നടുവിൽ|ലഘുചിത്രം|ഹിരോഷിമ ദിനത്തിൽ ജലീൽ പരപ്പനങ്ങാടി കുട്ടികളുമായി സംസാരിക്കുന്നു]]
         
  '''ഹിരോഷിമ ദിനം'''
ആഗസ്റ്റ് 6 വെള്ളിയാഴ്ച ഹിരോഷിമ ദിനാചരണം നടത്തി. ജലീൽ പരപ്പനങ്ങാടി ആണ് ഹിരോഷിമദിനം ഉദ്ഘാടനം നടത്തിയത്. 10 30 ന് ഉദ്ഘാടന ചടങ്ങ് നടന്ന 85 കുട്ടികൾ ഓളം ചടങ്ങിൽ പങ്കെടുത്തു. ഹിരോഷിമ നാഗസാക്കി ദിനത്തിന്റെ പ്രത്യേകതയും ഇനിയൊരു യുദ്ധം വേണ്ട വേണ്ട എന്ന സന്ദേശവും അദ്ദേഹം കുരുന്നുകൾക്ക് നൽകി. കെകെ സി ബാലൻ കാർഗിൽ യുദ്ധ പോരാളി സന്ദേശവും നൽകി എ സി ബാലൻ കാർഗിൽ യുദ്ധ പോരാളി സന്ദേശവും നൽകി. മികച്ച അവതരണം ആണ് ഇരു അതിഥികളും കാഴ്ചവെച്ചത്. ഏലിയാമ്മ ടീച്ചർ സ്വാഗതം പറഞ്ഞ ചടങ്ങിൽ ഫസീല പി നന്ദി രേഖപ്പെടുത്തി.
[[പ്രമാണം:18431 2021-22 academic year 28.jpg|നടുവിൽ|ലഘുചിത്രം|പോസ്റ്റർ]]
==== പുനരുപയോഗ ദിനം ====
           പാഴ്‌വസ്തുക്കൾ കൊണ്ട് വ്യത്യസ്ത തരം ഉൽപ്പന്നങ്ങൾ നിർമ്മിക്കാൻ സാധിക്കും. പലരും ഇതിന്റെ ഉപയോഗം മനസ്സിലാക്കുന്നില്ല. പഴയ വസ്തുക്കൾ കൊണ്ട് പുത്തൻ ബാഗുകളും, പേഴ്സ് കളും ഉടുപ്പുകളും കരകൗശലവസ്തുക്കളും ഉണ്ടാക്കാം.
            ഓഗസ്റ്റ് 9 പുനരുപയോഗ ദിനത്തിൽ വേസ്റ്റ് മെറ്റീരിയൽ കൊണ്ട് ഉപയോഗപ്രദമായ വസ്തുക്കൾ നിർമിക്കാം എന്ന് തെളിയിച്ച കുഞ്ഞുങ്ങൾ പരിശീലനം നൽകാനായി 2 രക്ഷിതാക്കൾ എത്തി . യൂട്യൂബിലേക്ക് വീഡിയോ അപ്‌ലോഡ് ചെയ്തു.
==== ഒളിമ്പിക്സ് ഉദ്ഘാടനം ====
ജൂലൈ 23-ന് ഒളിമ്പിക്സ് ഉദ്ഘാടനം ചടങ്ങ് നടക്കുന്നത് പ്രമാണിച്ച് വിദ്യാർത്ഥികൾ അവരവരുടെ വീടുകളിൽ പതാക ഉയർത്തിയും ദീപശിഖ എഴുതിയ ഫോട്ടോകളും ക്ലാസ് ഗ്രൂപ്പുകളിൽ അയച്ചു. മനോഹര ചിത്രങ്ങൾക്ക് ഒളിംപിക്സിനെ വരവേറ്റു.
==== ആഗസ്റ്റ് 15 സ്വാതന്ത്ര ദിനം ====
[[പ്രമാണം:18431 സ്വാതന്ത്ര്യ ദിനം 21.jpg|നടുവിൽ|ലഘുചിത്രം|സരോജിനി നായിഡുവിൻ്റെ വേഷത്തിൽ]]
            ഭാരതീയരായ നമുക്ക് ഇന്നത്തെ ദിവസത്തിന്റെ മഹത്വം പറഞ്ഞറിയിക്കാൻ കഴിയാത്തത്ര ഉണ്ട്. ഈ അവസരത്തിൽ നമുക്ക് വേണ്ടി ജീവൻ ബലിയർപ്പിച്ച എല്ലാ സ്വാതന്ത്ര്യ സമര സേനാനികളെ ഒരു നിമിഷം ഓർക്കാം. അടിച്ചമർത്തലിനെ തിരെ  പോരാടി സ്വാതന്ത്രം നേടിയെടുത്തതിന്റെ ഓർമ്മ പുതുക്കലാണ് ഓരോ ഓഗസ്റ്റ് 15 ഉം'.
ആഗസ്റ്റ് 15 സ്വാതന്ത്ര ദിനാഘോഷം വളരെ വിപുലമായി നടന്നു. സ്കൂളിൽ അധ്യാപകർ ചേർന്ന് പതാക ഉയർത്തി. മധുര വിതരണം നടത്തി. വിദ്യാർഥികളുടെ വീടുകളിൽ പതാക ഉയർത്തി. വീടിന്റെ അടുത്തുള്ള വാർഡ് കൗൺസിലർ,  മുതിർന്ന വ്യക്തികൾ, അധ്യാപകർ തുടങ്ങിയവരാണ് പതാക ഉയർത്തുകയും സന്ദേശം നൽകുകയും ചെയ്തു. വീടുകൾ അലങ്കരിച്ച മധുര വിതരണം നടത്തി. മനോഹരമായ ചിത്രങ്ങളും വീഡിയോകളും സ്കൂൾ ഗ്രൂപ്പുകളിലും ക്ലാസ് ഗ്രൂപ്പുകളിലും അയച്ചു. സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട ദേശഭക്തിഗാനങ്ങൾ കുട്ടികൾ ആലപിച്ചു. കുട്ടികൾ സ്വന്തമായി പതാക നിർമ്മിച്ചു.  വീഡിയോ അവതരിച്ചു.. വളരെ ഭംഗി ആക്കി കൊണ്ട് ഓരോ ക്ലാസിൽ നിന്നും വ്യത്യസ്തമായ രണ്ട് സ്വാതന്ത്ര്യസമരസേനാനികളുടെ വേഷം ധരിച്ചു. ഭഗത് സിംഗ്, സരോജിനി നായിഡു, ഗാന്ധിജി, ബാലഗംഗാധര തിലകൻ,  തുടങ്ങിയ ഒത്തിരി സ്വാതന്ത്ര്യസമരസേനാനികളുടെ വേഷംധരിച്ച് സ്വാതന്ത്രദിനം കെങ്കേമം ആക്കി. ഓരോ വിദ്യാർത്ഥികളും ഓരോ കുട്ടികളും ഒന്നിനോടൊന്ന് മികച്ചതാണ് അവതരിപ്പിച്ചത്. സ്വാതന്ത്രദിനത്തിൽ മൂന്നാം ക്ലാസിലെ കുട്ടികൾ അതിവിപുലമായ രീതിയിൽ ഓൺലൈൻ അസംബ്ലി നടത്തി.
[[പ്രമാണം:18431 സ്വാതന്ത്ര്യ ദിനം.jpg|നടുവിൽ|ലഘുചിത്രം|സ്വാതന്ത്ര്യദിനത്തിൽ കുട്ടികളുടെ വീട്ടിൽ പതാക ഉയർത്തിയപ്പോൾ]]
==== ആഗസ്റ്റ് 20 കൊതുകു ദിനം ====
          കൊതുകിനെ ഓർമ്മിക്കാനും ഒരു ദിവസം ഉണ്ട്. കൊതുകുകളുടെ സംരക്ഷണത്തിനായി അല്ല മറിച്ച് കൊതുകുകൾ ഉണ്ടാക്കുന്ന ഭീഷണിയെക്കുറിച്ച് ബോധവാന്മാരാക്കാൻ ആണ് ഈ ദിനം ആചരിക്കുന്നത്.
കൊതുക് ദിനത്തോടനുബന്ധിച്ച് ഫസീല പി ടീച്ചറുടെ വീഡിയോ സ്കൂൾ യൂട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്തു. കൊതുകുകൾ പരത്തുന്ന രോഗങ്ങളെക്കുറിച്ച് ബോധവാന്മാരാക്കുന്ന അതിനായി ആണ് ഈ ദിനം ആഘോഷിക്കുന്നത്.
==== ഓണാഘോഷം ====
                 മലയാളികളുടെ ദേശീയോത്സവമാണ് ഓണം. ചിങ്ങമാസത്തിലെ  കൊയ്ത്തുൽസവം ആണ് ഓണം. ഓണാഘോഷത്തിന് സമയത്തെ കേരളം സന്ദർശിക്കുന്ന മഹാബലിയുടെ ഓർമ്മയ്ക്കാണ് ഈ ആഘോഷം കൊണ്ടാടുന്നത്. ലോകത്തിന്റെ നാനാഭാഗത്തുമുള്ള മലയാളികൾ ജാതിമത ഭേദമന്യേ ഈ ഉത്സവം ആഘോഷിക്കുന്നു.
ഓണത്തിനോടനുബന്ധിച്ച് വ്യത്യസ്തമായ പരിപാടികൾ ആസൂത്രണം ചെയ്തത്. പത്തൊമ്പതാം തീയതി സ്കൂളിൽ വലിയ പൂക്കളമൊരുക്കി അധ്യാപകർക്ക് ഓണക്കിറ്റ് വിതരണം ചെയ്തു. വിദ്യാർഥികളുടെ വീടുകളിൽ പൂക്കള മത്സരം നടത്തി. ഓൺലൈൻ ലിങ്ക് നൽകി തിരഞ്ഞെടുത്ത അഞ്ച് കുട്ടികളുടെ വീടുകളിലാണ് മത്സരം നടന്നത്. <gallery mode="packed">
പ്രമാണം:18431 2021-22 academic year 55.jpg|വീട്ടിലെ പൂക്കളം
പ്രമാണം:18431 2021-22 academic year 53.jpg|വീട്ടിലെ പൂക്കളം
പ്രമാണം:18431 2021-22 academic year 33.jpg|പോസ്റ്റർ
</gallery>പൂക്കള മത്സരത്തിൽ ഒന്നാം സ്ഥാനത്തിന് അർഹനായത് 3b ക്ലാസിലെ മുഹമ്മദ് സഫ്വാൻ ആണ്. രണ്ടാം സ്ഥാനം ലഭിച്ചത് 4b ക്ലാസിലെ സൻഹ മൂന്നാം സ്ഥാനം മൂന്നാം ക്ലാസിലെ അമേഗായും കരസ്ഥമാക്കി. അദ്ധ്യാപകർ വീടുകൾ സന്ദർശിച്ച് ആണ് വിജയികളെ പ്രഖ്യാപിച്ചത്. ഇരുപതാം തീയതി വിദ്യാർത്ഥികളുടെ വീടുകളിൽ വ്യത്യസ്ത ഓണമത്സരങ്ങൾ കളികൾ അരങ്ങേറി. കസേരകളി, ബോട്ടിൽ വെള്ളം നിറക്കൽ, ലെമൺ സ്പൂൺ, റൈസിംഗ്, മച്ചിങ്ങ പെറുക്കൽ, ബലൂൺ പൊട്ടിക്കൽ, സുന്ദരിക്ക് പൊട്ടു തൊടൽ തുടങ്ങിയ കളികൾ നടന്നു. വീഡിയോ സ്കൂൾ ഗ്രൂപ്പുകളിൽ അയച്ചു. വിജയികൾക്ക് രക്ഷിതാക്കൾ സമ്മാനദാനം നടത്തി.
ഇരുപത്തിയൊന്നാം തീയതി മലയാള ചലച്ചിത്ര ഗാനങ്ങളിൽ നിന്ന് ഓണപ്പാട്ട് കണ്ടെത്തി നാലുവരി കുട്ടികൾ ആലപിച്ചു. വ്യത്യസ്തമായ പരിപാടികൾ ഓണാഘോഷത്തിന് മിഴിവേകി. വളരെ ഉല്ലാസത്തോടെ ഓരോ പരിപാടികളിലും വിദ്യാർഥികൾ പങ്കാളികളായി.


== അവലംബം ==
== അവലംബം ==
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
"https://schoolwiki.in/എ.എം.എൽ.പി.എസ്._വില്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്