"എ.എം.എൽ.പി.എസ്. വില്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18431 (സംവാദം | സംഭാവനകൾ)
18431 (സംവാദം | സംഭാവനകൾ)
വരി 972: വരി 972:


  ഓൺലൈൻ ക്ലാസുകൾ നടക്കുന്ന ഈ കൊറോണ കാലത്ത് ക്ലാസുകൾ ഡിജിറ്റലൈസ് ചെയ്യേണ്ടത് അത്യാവശ്യമാണ്.ഈ സാഹചര്യത്തിലാണ്. എഡിറ്റിംഗ് അത്യാവശ്യമാകുന്നത്. സിദിൻ മാഷിന്റെ ശരിയായ ഇടപെടൽ മൂലം മികവാർന്ന ഒരു എഡിറ്റിംഗ് പരിശീലനം ലഭിച്ചു. സിദിൻ മാഷിനു പ്രത്യേക അഭിനന്ദനങ്ങൾ. കുട്ടികൾക്ക് ഉപകാര പ്രദമാകുന്ന രണ്ട് ക്ലാസുകൾ ഷൂട്ട് ചെയ്തു. മെയ്തീൻ കുട്ടി മാസ്റ്ററും ഷീജ ടീച്ചറുമാണ് ക്ലാസെടുത്തത്. സൂപ്പർ രണ്ട് ക്ലാസുകളായിരുന്നു.ഇവർക്ക് പ്രത്യേക അഭിനന്ദനങ്ങൾ.
  ഓൺലൈൻ ക്ലാസുകൾ നടക്കുന്ന ഈ കൊറോണ കാലത്ത് ക്ലാസുകൾ ഡിജിറ്റലൈസ് ചെയ്യേണ്ടത് അത്യാവശ്യമാണ്.ഈ സാഹചര്യത്തിലാണ്. എഡിറ്റിംഗ് അത്യാവശ്യമാകുന്നത്. സിദിൻ മാഷിന്റെ ശരിയായ ഇടപെടൽ മൂലം മികവാർന്ന ഒരു എഡിറ്റിംഗ് പരിശീലനം ലഭിച്ചു. സിദിൻ മാഷിനു പ്രത്യേക അഭിനന്ദനങ്ങൾ. കുട്ടികൾക്ക് ഉപകാര പ്രദമാകുന്ന രണ്ട് ക്ലാസുകൾ ഷൂട്ട് ചെയ്തു. മെയ്തീൻ കുട്ടി മാസ്റ്ററും ഷീജ ടീച്ചറുമാണ് ക്ലാസെടുത്തത്. സൂപ്പർ രണ്ട് ക്ലാസുകളായിരുന്നു.ഇവർക്ക് പ്രത്യേക അഭിനന്ദനങ്ങൾ.
==== പഠനോപകരണ വിതരണം ====
    കൊറോണ വ്യാപനം നടന്നുകൊണ്ടിരിക്കുന്ന ഈ വേളയിൽ രക്ഷിതാക്കൾക്ക് ഒരു കൈത്താങ്ങായി കുട്ടികൾക്കുള്ള പഠനോപകരണങ്ങൾ അധ്യാപകരുടെ നേതൃത്വത്തിൽ സ്കൂളിൽ വിതരണം നടന്നു.
[[പ്രമാണം:18431 2021-22 academic year 17.jpg|നടുവിൽ|ലഘുചിത്രം|വിദ്യാർത്ഥികൾക്കുള്ള പഠനപകരണ വിതരണ ഉദ്ഘാടനം]]
   
LKG മുതൽ 4 ക്ലാസ് വരെയുള്ള എല്ലാ കുട്ടികൾക്l പഠനോപകരണം അധ്യാപകർ വിതരണം ചെയ്തു.നോട്ടുപുസ്തകങ്ങൾ, പേന, പെൻസിൽ, കട്ടർ, ഇ റൈസർ തുടങ്ങിയ സാധനങ്ങളാണ് നൽകിയത്.കോവിഡ് കാലത്ത് രക്ഷിതാക്കൾക്ക് ഒരു കൈത്താങ്ങ്  നൽകാനായാണ് ഇത്തരം ഒരു സംരംഭത്തിന് കഴിയുന്നു.ഇതിനായി സഹകരിച്ച എല്ലാ  അധ്യാപകർക്കും അഭിനന്ദനങ്ങൾ.
==== കോവിഡ് കാലത്തെ ഓൺലൈൻ പഠന -സാധ്യതകൾ ====
[[പ്രമാണം:18431 2021-22 academic year 18.jpg|നടുവിൽ|ലഘുചിത്രം|പോസ്റ്റർ]]
             കോ വിഡ് കാലത്തെ ഓൺലൈൻ പഠന സാധ്യതകൾ അധ്യാപകരുടെ റോൾ എന്ന വിഷയത്തെ കുറിച്ച് ശ്രീ കലാധരൻ മാസ്റ്റർ ക്ലാസെടുത്തു. പൊതുവിദ്യാഭ്യാസ മേഖലയിൽ കൃത്യമായ അടയാളമിട്ട ലക്ഷ്യബോധത്തോടെ ഇടപെട്ട ഒരാളാണ് ഇദ്ദേഹം . എസ് എസ് എ യുടെ മുൻ സംസ്ഥാന പ്രോഗ്രാം ഓഫീസറും ഇപ്പോൾ സർവ്വശിക്ഷാ അഭിയാൻ സംസ്ഥാന consultant  ആയ പി ടി കലാധരൻ മാഷ് ഞങ്ങളുടെ എസ് ആർ ജി യോഗം ഉദ്ഘാടനം ചെയ്തു. അദ്ദേഹത്തിലൂടെ ഒരു വേറിട്ട അനുഭവം ലഭിച്ചു. വിറ്റേഴ്സ് ക്ലാസിന് പുറമെ അധ്യാപകർ ഗൂഗിൾ മീറ്റ് വഴി പ്രത്യേക മൊഡ്യൂൾ തയ്യാറാക്കി ക്ലാസ് എടുക്കണം. കൂടാതെ ഓരോ കുട്ടിയുടെ പ്രവർത്തനങ്ങളും ഓരോ ഫോൾഡർ ആക്കി സൂക്ഷിക്കണം. രക്ഷിതാക്കൾക്ക് എപ്പോഴും ടീച്ചേഴ്സ് സപ്പോർട്ട് നൽകണം. ഭിന്നശേഷിക്കാരെ പരിഗണിച്ച് ക്ലാസ് എടുക്കണം. അച്ഛനും അമ്മയും ചേർന്നിരുന്ന് സി പി ടി എ കൾ നടത്തണം. കുട്ടികൾക്ക് വായനയിൽ ഉള്ള പ്രശ്നം തരണം ചെയ്യുന്നതിനായി വിദ്യാർത്ഥി സമ്പർക്ക ദിനം ഒരുക്കണം. വീട്ടിൽ പോയി കാണാനുള്ള അവസരം. ഒരു ദിവസം ഒരു വിഷയം എന്ന രീതിയിലാണ് ക്ലാസ് എടുക്കേണ്ടത്. ഒരു അക്കാദമിക് ജാഗ്രത ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
==== വായനവാര ക്വിസ് മത്സരം ====
             വായിച്ചാലും വളരും വായിച്ചില്ലേലും വളരും എന്നാ കുഞ്ഞുണ്ണി മാഷിന്റെ വരികൾ ഈ വായന വാരത്തിൽ ഓർക്കുകയാണ്. കുട്ടികളിലെ വായന അസ്തമിക്കാതിരിക്കാനായി ഓൺലൈനായി ഗൂഗിൾ ഫോം വഴി വായനവാര  ക്വിസ് മത്സരം നടത്തി. 40 കുട്ടികൾ ഓളം പങ്കെടുത്തു. ഓൺ ദി സ്പോട്ടിൽ തന്നെ വിജയിയെ തെരഞ്ഞെടുത്തു. 15 ചോദ്യങ്ങളാണ് നൽകിയിരുന്നത്. ഒന്നാം സ്ഥാനം മൂന്നാം ക്ലാസിലെ ഇൻഷയ്ക്ക് ലഭിച്ചു. രണ്ടാം സ്ഥാനം നാലാം ക്ലാസിലെ ആകാശിനെ നൽകി. മൂന്നാംസ്ഥാനം രണ്ട് കുട്ടികൾ പങ്കിട്ടു. ഫാത്തിമ സ്വാലിഹ മുഹമ്മദ് ഷഹബാസ് എന്നിവർക്കാണ് മൂന്നാംസ്ഥാനം  ലഭിച്ചത്.
[[പ്രമാണം:18431 2021-22 academic year 19.jpg|നടുവിൽ|ലഘുചിത്രം|വായനാ വാര ക്വിസ് മത്സര വിജയികൾ]]
==== ജൈവവൈവിധ്യ സംരക്ഷണത്തിന് പ്രാധാന്യവും നേരിടുന്ന ഭീഷണികളും ====
         ജൈവവൈവിധ്യ രജിസ്റ്റർ തയ്യാറാക്കുന്നതിന് മുന്നോടിയായി നൽകുന്ന അധ്യാപക പരിശീലന ക്ലാസ് നടന്നു.24/6/21 രാത്രി എട്ടുമണിക്ക് ശ്രീ ടി സുരേഷ് സാറിന്റെ നേതൃത്വത്തിൽ നടന്നു. ഭൂമിയിലെ സസ്യങ്ങളുടെയും ജന്തുക്കളുടെയും ആകെത്തുകയാണ് ജൈവവൈവിധ്യം. ഇവയൊക്കെ പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു. ഭൂമിയുടെ നിലനിൽപ്പിനു മനുഷ്യരുടെ നിലനിൽപ്പിനും ഇവയുടെ ആവശ്യകത വലുതാണ്. എല്ലാ ജീവജാലങ്ങൾക്കും ഭൂമിയിൽ ജീവിക്കണം. ഭൂമിയിൽ ഇരുപതിനായിരം ഷഡ്പദങ്ങൾ ഉണ്ട്. അവയുടെ പരാഗണം നടന്നാൽ മാത്രമേ കിഴങ്ങുവർഗ്ഗങ്ങൾ ഉണ്ടാവുകയുള്ളൂ. ജൈവവൈവിധ്യത്തിന് സാംസ്കാരിക മൂല്യം, സൗന്ദര്യാത്മക മൂല്യം, ഉൽപാദന മൂല്യം അദ്ദേഹം പരിചയപ്പെടുത്തി.
[[പ്രമാണം:18431 2021-22 academic year 20.jpg|നടുവിൽ|ലഘുചിത്രം|പരിപാടിയുടെ പോസ്റ്റ്]]
            ജൈവവൈവിധ്യത്തിന് നേരിടേണ്ടിവരുന്ന ഭീഷണികൾ എന്തൊക്കെയാണ് എന്ന് അദ്ദേഹം വിലയിരുത്തി. ആവാസവ്യവസ്ഥകളുടെ നാശം  ഇതിലുൾപ്പെടും. വ്യത്യസ്ത ശലഭങ്ങളും അവയുടെ ചിത്രവും  അദ്ദേഹം പരിചയപ്പെടുത്തി. ഈ ചടങ്ങിന് അനുഷ  ടീച്ചർ സ്വാഗതവും മൊയ്തീൻകുട്ടി മാസ്റ്റർ നന്ദിയും രേഖപ്പെടുത്തി.
==== വർക്ക് ഷീറ്റ് നിർമ്മാണം ====
            കോവിഡ് കാലത്തെ കുട്ടികളുടെ ക്ലാസ് പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താൻ വേണ്ടി അധ്യാപകർക്കായി സ്കൂളിൽ വർക്ക് ഷീറ്റ് നിർമാണ പരിശീലനം നടത്തി. എല്ലാ അധ്യാപകരും ഇതിൽ പങ്കാളികളായി. പ്രധാനാധ്യാപകൻ സിദിൻ ടി സി യുടെ നേതൃത്വത്തിൽ അധ്യാപകർക്ക് പരിശീലനം ലഭിച്ചു. ഫോർവേഡ് വർക്ക് ഷീറ്റ്  ഒഴിവാക്കി അധ്യാപകർ സ്വയം നിർമ്മിക്കുന്ന വർക്ക്ഷീറ്റുകൾ മാത്രമാണ് ഇനിമുതൽ ക്ലാസ് ഗ്രൂപ്പുകളിൽ അയക്കാൻ പാടുള്ളൂ എന്ന്  പ്രധാനധ്യാപകൻ അഭിപ്രായപ്പെട്ടു.
[[പ്രമാണം:18431 2021-22 academic year 23.jpg|നടുവിൽ|ലഘുചിത്രം|പരിശീലനത്തിൽ തയ്യാറാക്കിയ വർക്ക് ഷീറ്റ്]]


== അവലംബം ==
== അവലംബം ==
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
"https://schoolwiki.in/എ.എം.എൽ.പി.എസ്._വില്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്