"ജി യു പി എസ് കണ്ണമംഗലം/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ഗവ. യു പി ജി സ്കൂൾ, കണ്ണമംഗലം/അക്ഷരവൃക്ഷം/ശുചിത്വം എന്ന താൾ ജി യു പി സ്കൂൾ, കണ്ണമംഗലം/അക്ഷരവൃക്ഷം/ശുചിത്വം എന്നാക്കി മാറ്റിയിരിക്കുന്നു: സമ്പൂർണ്ണയിലെ പേരിലേക്കുള്ള മാറ്റം)
(ചെ.) (ജി യു പി സ്കൂൾ, കണ്ണമംഗലം/അക്ഷരവൃക്ഷം/ശുചിത്വം എന്ന താൾ ജി യു പി എസ് കണ്ണമംഗലം/അക്ഷരവൃക്ഷം/ശുചിത്വം എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Schoolwikihelpdesk മാറ്റി: സമ്പൂർണ്ണയിലെ പേരിലേക്കുള്ള മാറ്റം)
 
(വ്യത്യാസം ഇല്ല)

13:30, 26 ജനുവരി 2022-നു നിലവിലുള്ള രൂപം

ശുചിത്വം

പരിസ്ഥിതിക്ക് ദോഷകരമായ രീതിയിൽ മനുഷ്യൻ പ്രവർത്തിക്കുന്നത്‌ ലോകനാശത്തിന് കാരണമാകും. എല്ലാ മനുഷ്യർക്കും ശുദ്ധവായുവും ശുദ്ധജലവും ജൈവ വൈവിധ്യത്തിന്റെ ആനുകൂല്യങ്ങൾ അനുഭവിക്കാനുള്ള അവകാശവും സ്വാതന്ത്രവും ഉണ്ട്. പ്രതീക്ഷ കൈവിടാതെ മലിനീകരണത്തിനെതിരായും വനനശീകരണത്തിനെതിരായും പ്രവർത്തിക്കുകയാണ് പരിസ്ഥിതി സുരക്ഷിതം ഉറപ്പാക്കാനുള്ള ഒരു മാർഗ്ഗം. ഭൂമിയെ സുരക്ഷിതവും ഭദ്രവുമായ ഒരു ആവാസ കേന്ദ്രമായി നിലനിർത്തുകയും സുഖദരവും ശീതളവുമായ ഒരു ഹരിത കേന്ദ്രമായി അടുത്ത തലമുറയ്ക്ക് കൈമാറുകയും ചെയേണ്ടത് ആവശ്യമാണ് . വനനശീകരണമാണ് പരിസ്ഥിതി സംരക്ഷണത്തെ വിപരീതമായി ബാധിക്കുന്ന ഒരു പ്രധാനഘടകം.വനനശീകരണത്തെ തടയുകയും മരങ്ങൾ വെച്ചുപിടിപ്പിക്കുന്നതിനു പ്രോത്സാഹനം നല്കുകയും നൽകുകയും വഴി മാത്രമേ ഈ ദുസ്ഥിതി തടയാൻ കഴിയൂ.വൃക്ഷങ്ങൾ അന്തരീക്ഷത്തിൽ നിന്ന്‌ കാർബൺഡൈയോക്സിഡ സ്വീകരിച്ചു താപനില നിയന്ത്രിക്കുന്നതിനു സഹായിക്കുന്നു വെള്ളത്തിന്റെയും വായുവിന്റെയും പരിശുദ്ധിയും ലഭ്യതയും നിലനിർത്തുന്നതിനും വനങ്ങൾ പ്രയോജനപ്പെടുന്നു. കാടു നശിക്കപ്പെടുന്നതിനാൽ ഒട്ടേറെ ജീവജാലങ്ങൾക്കു ഇത് മൂലം വംശനാശം സംഭവിക്കുന്നു. ഭൂമിയിൽ ലഭ്യമായ ജലത്തിൻറെ 97 ശതമാനവും ഉപ്പുവെള്ളമാണെന്നിരിക്കെ കുടിവെള്ളത്തിന്റെ ലഭ്യത വളരെ പരിമിതമാണ്. നിയന്ത്രണാതീതമായ ജലവിനിയോഗവും ജലമലിനീകരണവും മൂലം ശുദ്ധജലത്തിന്റെ അളവ് ക്രമാതീതമായി കുറയുകയും മനുഷ്യർ മലിനജലം ഉപയോഗിക്കാൻ നിർബന്ധിതരാകുന്നു. ജലമലിനീകരണം, ഖരമാലിന്യത്തിൻറെ നിർമാർജന പ്രശ്നങ്ങൾ , മണ്ണിടിച്ചിൽ, മണ്ണൊലിപ്പ് അതിവൃഷ്ടി, വരൾച്ച ,പുഴമണ്ണ്ഖനനം വ്യവസായവത്കരണം മൂലമുണ്ടാകുന്ന അന്തരീക്ഷമലിനീകരണം വർണ്ണമഴ, ഭൂമികുലുക്കം തുടങ്ങിയ ഒട്ടേറെ പ്രശ്നങ്ങൾ പരിസ്ഥിതി സംരക്ഷണത്തെ പ്രതികൂലമായി ബാധിക്കുന്നു


- കാർത്തിക് വി പണിക്കർ

കാർത്തിക് വി പണിക്കർ
3A ഗവ. യു പി ജി സ്കൂൾ, കണ്ണമംഗലം
മാവേലിക്കര ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 26/ 01/ 2022 >> രചനാവിഭാഗം - ലേഖനം