"എ.എം.എൽ.പി.എസ്. വില്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18431 (സംവാദം | സംഭാവനകൾ)
18431 (സംവാദം | സംഭാവനകൾ)
വരി 351: വരി 351:
==== സ്കൂൾ കായികമേള ====
==== സ്കൂൾ കായികമേള ====
           കുട്ടികളുടെ ശാരീരികവും മാനസികവും ബുദ്ധിപരവുമായ വികാസത്തിനു വേണ്ടിയാണല്ലോ കായികമേളകൾ സംഘടിപ്പിക്കുന്നത്. നമ്മുടെ വിദ്യാലയത്തിൽ ജനുവരി14/1/ 20ന് കായികമേള നടത്തുകയുണ്ടായി. കുട്ടികളെ കുന്നിമണി മഞ്ചാടി മിന്നാമിന്നി എന്നീ ഗ്രൂപ്പുകളായി തിരിക്കുകയും ഈ മൂന്ന് ഗ്രൂപ്പുകളുടെ  മാർച്ച് ഫാസ്റ്റ് ഓടെ ആരംഭിച്ചു. കായിക മേളയുടെ ഉദ്ഘാടനം കൊടിയുയർത്തി ഹെഡ്മാസ്റ്റർ  നിർവഹിച്ചു. ലോങ്ജമ്പ് ഒഴികെയുള്ള എല്ലാ ഇനവും നാലുമണിയോടെ പൂർത്തിയാക്കിയപ്പോൾ 40 പോയിന്റ് നേടി മിന്നാമിന്നി ഗ്രൂപ്പ് ഒന്നാം സ്ഥാനവും, 35 പോയിന്റ് നേടി കുന്നിമണി രണ്ടാം സ്ഥാനവും, 22 പോയിന്റ് നേടി  മഞ്ചാടി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്ക് ഓൺ ദി സ്പോട്ടിൽ മെഡലുകൾ വിതരണം ചെയ്തു.
           കുട്ടികളുടെ ശാരീരികവും മാനസികവും ബുദ്ധിപരവുമായ വികാസത്തിനു വേണ്ടിയാണല്ലോ കായികമേളകൾ സംഘടിപ്പിക്കുന്നത്. നമ്മുടെ വിദ്യാലയത്തിൽ ജനുവരി14/1/ 20ന് കായികമേള നടത്തുകയുണ്ടായി. കുട്ടികളെ കുന്നിമണി മഞ്ചാടി മിന്നാമിന്നി എന്നീ ഗ്രൂപ്പുകളായി തിരിക്കുകയും ഈ മൂന്ന് ഗ്രൂപ്പുകളുടെ  മാർച്ച് ഫാസ്റ്റ് ഓടെ ആരംഭിച്ചു. കായിക മേളയുടെ ഉദ്ഘാടനം കൊടിയുയർത്തി ഹെഡ്മാസ്റ്റർ  നിർവഹിച്ചു. ലോങ്ജമ്പ് ഒഴികെയുള്ള എല്ലാ ഇനവും നാലുമണിയോടെ പൂർത്തിയാക്കിയപ്പോൾ 40 പോയിന്റ് നേടി മിന്നാമിന്നി ഗ്രൂപ്പ് ഒന്നാം സ്ഥാനവും, 35 പോയിന്റ് നേടി കുന്നിമണി രണ്ടാം സ്ഥാനവും, 22 പോയിന്റ് നേടി  മഞ്ചാടി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്ക് ഓൺ ദി സ്പോട്ടിൽ മെഡലുകൾ വിതരണം ചെയ്തു.
==== വിദ്യാലയത്തിലേക്ക് ഒരു ലാപ്ടോപ്പ് ====
             നമ്മുടെ വിദ്യാലയത്തിന്റെ ഓഫീസ് ആവശ്യങ്ങൾക്കായി ഇവിടത്തെ സ്റ്റാഫ് എല്ലാവരും ചേർന്ന് ഒരു ലാപ്ടോപ്പ് വാങ്ങി. സീനിയർ അസിസ്റ്റന്റ് ഏലിയാമ്മ ടീച്ചർ ഹെഡ്മാസ്റ്റർക്ക് ലാപ്ടോപ്പ് കൈമാറി. എല്ലാ അധ്യാപകരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
[[പ്രമാണം:18431 2019 -20 academic year 37.jpg|നടുവിൽ|ലഘുചിത്രം|സ്റ്റാഫ് സെക്രട്ടറി ഏലിയാമ്മ ടീച്ചർ ലാപ്ടോപ്പ് ഹെഡ്മാസ്റ്റർക്ക് കൈമാറുന്നു]]
==== ലോകമാതൃഭാഷാദിനം ====
          മനുഷ്യൻ അടങ്ങുന്ന ജീവികൾക്ക് തമ്മിൽ ആശയ വിനിമയം നടത്താനുള്ള മാധ്യമങ്ങൾക്കാണ് ഭാഷ എന്നുപറയുന്നത് . ആശയവിനിമയത്തിന് അപ്പുറം സമൂഹത്തിന്റെ സത്വത്തെയും സംസ്കാരത്തെയും ഉൾക്കൊള്ളുന്ന ഒന്നാണ് ഭാഷ. മലയാളഭാഷ മലയാളികൾക്ക് അമ്മയാണ്. അമ്മയോടുള്ള സ്നേഹവും കരുതലും ഒക്കെ മാതൃഭാഷയായ മലയാളത്തോടും നാം കാണിക്കണം . 2013ലാണ് മലയാളഭാഷയ്ക്ക് ശ്രേഷ്ഠഭാഷാ പദവി ലഭിച്ചത്. അതിൽ അഞ്ചാം സ്ഥാനമാണ് മലയാളത്തിനുള്ളത്. ഫെബ്രുവരി 21 ന് ആണ് ലോക മാതൃഭാഷാ ദിനമായി ആചരിക്കുന്നത്. " അതിർത്തികൾ ഇല്ലാതെ ഭാഷകൾ " എന്നതാണ് ഈ വർഷത്തെ പ്രമേയം.
[[പ്രമാണം:18431 2019 -20 academic year 38.jpg|ലഘുചിത്രം|മാതൃഭാഷ ദിനം എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായ രമേഷ് ആതവനാട് ഉദ്ഘാടനം ചെയ്യുന്നു]]
        ഫെബ്രുവരി 21ന് സ്കൂൾ അസംബ്ലിയിൽ മാതൃഭാഷയെക്കുറിച്ച് മൂന്നാം ക്ലാസിലെ ആയിഷ പ്രസംഗിച്ചു. മധുരം മലയാളം എന്ന സംഘ ഗാനവും എന്റെ ഭാഷ എന്ന കവിതയും കുട്ടികൾ ചൊല്ലുക യുണ്ടായി.
'''കുടുംബ മാഗസിൻ'''
'''പ്രസിദ്ധീകരണം'''
           മാതൃഭാഷാ ദിനത്തിന്റെ ഭാഗമായി സ്കൂളിലെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ വിദ്യാർത്ഥികൾ 300 കുടുംബ മാഗസിനുകൾ പ്രസിദ്ധീകരിച്ചു. സ്കൂളിലെ എൽകെജി മുതൽ നാലാം ക്ലാസ് വരെയുള്ള വിദ്യാർഥികളും രക്ഷിതാക്കളും ചേർന്നാണ് മാഗസിൻ ഒരുക്കിയത് .
[[പ്രമാണം:18431 2019 -20 academic year 51.jpg|ഇടത്ത്‌|ലഘുചിത്രം|വിദ്യാർത്ഥികൾ തയ്യാറാക്കിയ കുടുംബ മാഗസീനുകൾ പ്രസിദ്ധീകരിച്ചപ്പോൾ]]
      കൂട്,  ഓലപ്പീപ്പി, ആദ്യാക്ഷരം, പുലരി, വേഴാമ്പൽ, കളിവീട്, സ്നേഹവീട്, മരുപ്പച്ച തുടങ്ങി 300 പേരുകളിലാണ് പുസ്തകങ്ങൾ തയ്യാറാക്കിയത്. കഥാകൃത്തും മാധ്യമപ്രവർത്തകനുമായ രമേശ് ആതവനാട് പ്രകാശനം ചെയ്തു. മുരളീധരൻ കോലത്ത്  മുഖ്യാതിഥിയായിരുന്നു . പിടിഎ പ്രസിഡണ്ട് അനീഷ് ബാബു അധ്യക്ഷം വഹിച്ചു. വാർഡ് കൗൺസിലർ ടി പി സുബൈർ, എം കെ മുഹമ്മദ് അഷറഫ്, കെബീർ പട്ടാമ്പി, എം മുഹമ്മദ് ശരീഫ്  തുടങ്ങിയവർ പ്രസംഗിച്ചു
==== പാഠം ഒന്ന് പാടത്തേക്ക് ====
[[പ്രമാണം:18431 2019 -20 academic year 40.jpg|ലഘുചിത്രം|വിദ്യാർത്ഥികൾ പാടത്ത് കൃഷി ചെയ്യുന്നു]]
           ഏതൊരു തൊഴിലിനും അതിന്റേതായ മഹത്വമുണ്ട്. എന്നാൽ കൃഷി ഏത് തൊഴിലിനോടൊപ്പവും സംസ്കാരമായി വളർത്തിയാൽ നല്ല ഭക്ഷണം കഴിക്കാം എന്ന ആശയം കുട്ടികളിൽ എത്തിക്കുന്നതിൽ നമ്മുടെ വിദ്യാലയത്തിൽ കുട്ടികൾക്ക് കൃഷി മനസ്സിലാക്കാനായി ഒരു കാർഷിക ക്ലബ് രൂപീകരിച്ചിട്ടുണ്ട്. അവരുടെ നേതൃത്വത്തിൽ പച്ചക്കറികളും മറ്റും സ്കൂളിൽ ഉണ്ടാക്കി വരുന്നു. പല കുട്ടികളും നെൽകൃഷി കണ്ടിട്ടില്ല. അതുകൊണ്ട് കുട്ടികളെ പാടത്തെ കൃഷി കാണിക്കാറുണ്ട്. എന്നാൽ ഈ വർഷം സർക്കാർ കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ എല്ലാ പഞ്ചായത്തും കൃഷിഭവനും ചേർന്ന് ഒരുദിവസം പാടത്തിറങ്ങി ഞാറുനടീൽ നടത്തി. കേരളത്തിലെ എല്ലാ വിദ്യാലയങ്ങളിലേയും കുട്ടികളെ പങ്കെടുപ്പിച്ചു. നമ്മുടെ മുനിസിപ്പാലിറ്റിയും കൃഷിഭവനും ചേർന്ന് കാവതികളം പാടത്ത്  ഞാറ് നടീൽ സംഘടിപ്പിച്ചു . നമ്മുടെ കുട്ടികളും പാടത്തിറങ്ങി ഞാറുനട്ടു. കുട്ടികൾക്ക് ഇത് പുതിയൊരു അനുഭവമായി മാറി. ഹെഡ്മാസ്റ്റർ  സിദിൽ ടി.സി, മുഹമ്മദ് ശരീഫ്, മൊയ്തീൻ കുട്ടി, ഫസീല എന്നിവർ നേതൃത്വം നൽകി.
[[പ്രമാണം:18431 2019 -20 academic year 39.jpg|നടുവിൽ|ലഘുചിത്രം|വിദ്യാർത്ഥികൾ പാടത്ത് കൃഷി ചെയ്യുന്നു]]
==== പഠനോത്സവ വിളംബര ജാഥ ====
          നമ്മൾ നെൽ കൃഷി ചെയ്യുമ്പോൾ കൊയ്ത്തു നടത്താറില്ലേ? അതൊരു കൊയ്ത്തുൽസവമല്ലേ? അതുപോലെ വിദ്യാർത്ഥികൾ പഠിച്ച കാര്യങ്ങളുടെ ഉത്സവമാണ് പഠനോത്സവം. അതിനായി മാർച്ച് പത്താം തീയതി ചൊവ്വാഴ്ച നമ്മുടെ വിദ്യാലയത്തിൽ വെച്ച് വിദ്യാലയത്തിലെ മുഴുവൻ കുട്ടികളുടെയും പഠനനേട്ടങ്ങൾ ഞങ്ങൾ രക്ഷിതാക്കളുടെ മുമ്പിൽ അവതരിപ്പിക്കുകയാണ് . അതിന്റെ മുന്നോടിയായി എല്ലാ പ്രദേശത്തെയും എല്ലാവരെയും ക്ഷണിക്കാൻ വേണ്ടി ഞങ്ങൾ മാർച്ച് 3 മുതൽ 6 വരെ തീയതികളിലായി വൈകുന്നേരം 7 മണിക്ക് വിളംബരജാഥ സംഘടിപ്പിക്കുകയുണ്ടായി.
[[പ്രമാണം:18431 2019 -20 academic year 43.jpg|നടുവിൽ|ലഘുചിത്രം|രാത്രിയിൽ നടന്ന വിളംബര ജാഥ മലപ്പുറം ബി.പി.ഒ ടോമി മാഷ് ഉദ്ഘാടനം ചെയ്യുന്നു]]
'''വലിയപറമ്പ് പാപ്പായി സബാൻ'''
[[പ്രമാണം:18431 2019 -20 academic year 46.jpg|നടുവിൽ|ലഘുചിത്രം|വില്ലൂരിൽ ഉയർത്തിയ കൊടി]]
          പഠനോത്സവ വിളംബര ജാഥ യുടെ ആദ്യ ദിവസമായ മാർച്ച് 3 ചൊവ്വാഴ്ച വലിയപറമ്പ്,പാപ്പായി, സബാൻ എന്നീ പ്രദേശങ്ങളിലെ കുട്ടികൾ വലിയപറമ്പ് ടൗണിൽ വൈകുന്നേരം 7 മണിക്ക്  കയ്യിൽ ദീപശിഖയുമായി  ഒത്തുചേർന്നു. ടൗണിൽ നല്ലൊരു ജനക്കൂട്ടം തന്നെ ഉണ്ടായിരുന്നു. ചടങ്ങ് ബിപിഒ ടോമി മാത്യു സാർ ഉദ്ഘാടനം ചെയ്തു. മാനേജർ അഷ്റഫ് മാസ്റ്റർ സ്വാഗതം പറഞ്ഞ ചടങ്ങിൽ വാർഡ് കൗൺസിലർ സുബൈർ ടിപി അധ്യക്ഷം വഹിച്ചു. വിശദീകരണം നടത്തിയത് അംന ഫാത്തിമ യായിരുന്നു. ഹെഡ്മാസ്റ്റർ  സിദിൻ ടി.സിയും സംസാരിച്ചു. കുട്ടികൾ ഒന്നിച്ച് പാട്ട് പാടി. അഷ്റഫ് മാസ്റ്റർ ഫ്ളാഗ് ഓഫ് ചെയ്തു. ശേഷം വലിയപറമ്പിൽ നിന്ന് പാട്ട് പാടിയും മുദ്രാ ഗീതവും ആയി പാപ്പായിലേക്ക് പുറപ്പെട്ടു . അവിടെ പ്രസംഗിച്ചത് മിർസ ഫാത്തിമയാണ്. സമാപന സ്ഥലമായ പാപ്പായിയിൽ ഫ്ലാഗ് ഓഫ് ചെയ്തത് അവിടത്തെ ഒരു ഉമ്മയായിരുന്നു. അവിടെ സ്വീകരണത്തിന് ആയി ഒത്തിരി രക്ഷിതാക്കളും നാട്ടുകാരും ഉണ്ടായിരുന്നു. ഇത്രയും ആളുകൾക്കുള്ള വെള്ളവും സ്നാക്സും അവർ വീടുകളിൽ തന്നെ ഉണ്ടാക്കിയിരുന്നു.
'''ഉദരാണിപ്പറമ്പ'''
           പഠനോത്സവ വിളംബര ജാഥ യുടെ രണ്ടാംദിവസമായ മാർച്ച് 4 ബുധനാഴ്ച ഉരാണി പ്രദേശത്തുള്ള മുഴുവൻ കുട്ടികളും രക്ഷിതാക്കളും നമ്മുടെ സ്കൂൾ അങ്കണത്തിൽ വൈകുന്നേരം 7മണിക്ക് കയ്യിൽ ദീപശിഖയുമായി ഒത്തുചേർന്നു. പാട്ടുപാടിയും ദഫ്മുട്ടും ആയി ജാഥ ഉദരാണി കുളത്തിലെ സമീപത്തുള്ള വീട്ടിൽ എത്തിച്ചേർന്നു. ചടങ്ങ് രമേശൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഇഷാ സ്വാഗതം ചെയ്ത ചടങ്ങിൽ വാർഡ് കൗൺസിലർ സുബൈർ ടി പി ആശംസകളർപ്പിച്ചു. അധ്യക്ഷ പ്രസംഗം നടത്തിയത് ഇഷ എൻ.കെ ആയിരുന്നു . ഹെഡ്മാസ്റ്റർ സിദിൻ ടി.സിയും സംസാരിച്ചു. തുടർന്ന് കുട്ടികളുടെ ഏറോബിക്സ് ഉണ്ടായിരുന്നു. നാലാം ക്ലാസ് വിദ്യാർഥിയായ മിഥുൻ ന്റെ അച്ഛൻ ഫ്ലാഗ്ഓഫ് ചെയ്തു . ശേഷം സൻഹ നന്ദിയും പറഞ്ഞു. രക്ഷിതാക്കൾ വീട്ടിൽനിന്ന് ഉണ്ടാക്കി വന്ന സ്നാക്സ് എല്ലാവർക്കും വിതരണം ചെയ്തു.<gallery>
പ്രമാണം:18431 2019 -20 academic year 41.jpg|വിവിധ കേന്ദ്രങ്ങളിൽ നടന്ന കൊടി ഉയർത്തൽ ചടങ്ങ്
പ്രമാണം:18431 2019 -20 academic year 42.jpg|ടോമി മാഷ് സംസാരിക്കുന്നു
പ്രമാണം:18431 2019 -20 academic year 44.jpg|വിളംബര ജാഥയിൽ നിന്ന്
പ്രമാണം:18431 2019 -20 academic year 45.jpg|കോട്ടൂർ എൽ.പി യിലെ രമേശൻ മാസ്റ്റർ ഉദ്ദരാണി കേന്ദ്രത്തിൽ സംസരിക്കുന്നു
</gallery>
'''വില്ലൂർ'''
      പഠനോത്സവ വിളംബര ജാഥ യുടെ മൂന്നാംദിവസമായ മാർച്ച് 5 വ്യാഴാഴ്ച വില്ലൂർ പ്രദേശത്തുള്ള മുഴുവൻ കുട്ടികളും രക്ഷിതാക്കളും വൈകുന്നേരം 7മണിക്ക് വട്ടപ്പാറയിൽ എത്തിച്ചേർന്നു. വട്ടപ്പാറയിൽ നിന്ന് തുടങ്ങിയ ജാഥ കല്ലട കുട്ടിപ്പ ഹാജിയുടെ വീട്ടിൽ എത്തിച്ചേർന്നു . ചടങ്ങ് നാണി ഉദ്ഘാടനം ചെയ്തു. അഭിരാം സ്വാഗതം ചെയ്ത ചടങ്ങിൽ വാർഡ് കൗൺസിലർ സുബൈർ ടി പി യും, പിടിഎ പ്രസിഡണ്ട് അനീഷ് ബാബുവും, മുഹമ്മദലിയും ആശംസകളർപ്പിച്ചു. അധ്യക്ഷ പ്രസംഗം നടത്തിയത് മാജിത  യായിരുന്നു. ഹെഡ്മാസ്റ്റർ സിദിൻ ടി.സിയും സംസാരിച്ചു. പരിപാടിക്ക് മനോഹരമായ സ്വാഗത നൃത്തം ഉണ്ടായിരുന്നു. അഭിരാമിന്റെ മിമിക്രിയും ഉണ്ടായിരുന്നു. രക്ഷിതാക്കൾ വീട്ടിൽ നിന്ന് ഉണ്ടാക്കി കൊടുന്ന സ്നാക്സും വെള്ളവും എല്ലാവർക്കും വിതരണം ചെയ്തു  .
'''അരിച്ചോൾ'''
          പഠനോത്സവ വിളംബര ജാഥ യുടെ നാലാം ദിവസമായ മാർച്ച് 6 വെള്ളിയാഴ്ച അരിച്ചോൾ പ്രദേശത്തുള്ള മുഴുവൻ കുട്ടികളും രക്ഷിതാക്കളും വൈകുന്നേരം 7മണിക്ക് കയ്യിൽ ദീപശിഖയുമായി അരിച്ചോളിൽ എത്തിച്ചേർന്നു. അവിടുന്ന് അഷ്റഫ് മാഷ് പഠനോത്സവ ത്തെ കുറിച്ച് സംസാരിച്ചു. അവിടെ നിന്നും പാട്ട് പാടിയും മുദ്രാഗീതവുമായി നിരപറമ്പ് വടക്കേതിൽ മൂസാക്കയുടെ വീട്ടിൽ എത്തിച്ചേർന്നു . ചടങ്ങ് അബൂബക്കർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഷെമീന സ്വാഗതം പറഞ്ഞ ചടങ്ങിൽ സുബൈർ ടി പി യും അഷ്റഫ് മാഷും ആശംസകളർപ്പിച്ചു. അധ്യക്ഷ പ്രസംഗം നടത്തിയത് മാജിത യായിരുന്നു. ഹെഡ്മാസ്റ്റർ സിദിൻ ടി.സിയും സംസാരിച്ചു. അവിടത്തെ ക്ലബ് ഭാരവാഹി റാഫിയും മൊയ്തീൻകുട്ടി യും സംസാരിച്ചു. ശേഷം വെള്ളവും സ്നാക്സും എല്ലാവർക്കും വിതരണം ചെയ്തു.


== 2020 -21 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ ==
== 2020 -21 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ ==
"https://schoolwiki.in/എ.എം.എൽ.പി.എസ്._വില്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്