"ജി യു പി എസ് പുത്തൻചിറ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ചരിത്രം കൂട്ടിചേർത്തു
(ചരിത്രം കൂട്ടിചേർത്തു)
(ചരിത്രം കൂട്ടിചേർത്തു)
 
വരി 12: വരി 12:

പുത്തൻ സ്ക്കൂളിലാണ് ആദ്യമായി അനുവദിച്ച പ്രൈമറി പഠിയ്ക്കാനാ മുതലുള്ള വിദ്യാലയം ആരംഭിച്ചത്. ആ പ്രൈമറി സ്കൂൾ പിന്നീട് ഈ കെട്ടിടത്തിൽ നിന്നും മറ്റൊരിടത്തേയ്ക്ക് മാറ്റിയപ്പോൾ ഒഴിവായ ഈ കെട്ടിടത്തിൽ അഞ്ചലാപ്പീസ് പ്രവർത്തനം തുടങ്ങി. പിന്നീട് തിരുകൊച്ചി സംയോജനത്തിനുശേഷം രാജ്യമെങ്ങും പോസ്റ്റൽ സമ്പ്രദായം നടപ്പിലാക്കിയപ്പോൾ കെട്ടിടം ഒഴിവാകുകയും ഇവിടെ മിഡിൽ സ്റ്റാന്റേഡുകൾ സ്കൂൾ ആരംഭിക്കുവാൻ അനുവാദം ലഭിക്കുകയും ചെയ്തു. അതിനുമുമ്പ് ഈ ഗ്രാമവാസികൾക്ക് സാമാന്യ വിദ്യാഭ്യാസം നേടുന്നതിനു കൊച്ചിയിലെ ആ ഒരു സ്കൂളുകളെ തന്നെ ആശ്രയിക്കേണ്ടിയിരുന്നു.

പുത്തൻചിറ പഞ്ചായത്തിലെ ഏക സർക്കാർ യു. പി.സ്കൂളാണ് പുത്തൻചിറ ഗവ. യു.പി.സ്കൂൾ. പത്ത് സമുദായക്കാർ ചേർന്നാണ്. ഒരു ഏക്കർ സ്ഥലത്ത് ഒരു കെട്ടിടം ഉണ്ടാക്കി ഇവിടെ പഠനം ആരംഭിച്ചത്. അന്ന് വളരെയധികം കുട്ടികൾ വിവിധ ഭാഗങ്ങളിൽ നിന്നും കാൽനടയായി സ്കൂളിലെത്തി പഠനം നടത്തിയിരുന്നു. പിന്നീട് സമുദായക്കാർ തമ്മിലുള്ള അഭിപ്രായഭിന്നത യുടെ ഫലമായി ഈ സ്കൂൾ സർക്കാരിന് കൈമാറി. സർക്കാരിന് കൈമാറിയ ശേഷം രണ്ടു വർഷത്തോളം ഈ സ്കൂൾ പ്രവർത്തനരഹിതമായിരുന്നു. അതിനു ശേഷം പത്ത് വർഷത്തോളം ഇത് ഒരു അഞ്ചലാപ്പി സായി പ്രവർത്തിച്ചു.
ഇന്ത്യ സ്വതന്ത്രയായതിനുശേഷം 1951ൽ ഇപ്പോ ഴത്തെ സ്കൂൾ നിലവിൽ വന്നു. ശ്രീ. കുഞ്ഞുകുഞ്ഞ് വിദ്യാഭ്യാസമന്ത്രിയായിരുന്ന കാലത്ത് ഇത് ഒരു യു.പി. സ്കൂളായി പ്രഖ്യാപിക്കപ്പെട്ടു. പിന്നീട് കുട്ടികളുടെ ആധിക്യം മൂലം പതിനെട്ടേകാൽ രൂപ ചെലവുചെയ്ത് ഒരു പുതിയ കെട്ടിടം സ്ഥാപിച്ചു. അക്കാലത്ത് എല്ലാ  വിഷയങ്ങൾക്കും ഇവിടെ സ്പെഷ്യൽ ടീച്ചർമാർ ഉണ്ടാ യിരുന്നു. അറബിക്, സംസ്കൃതം ഗാർഡനിംഗ്, ഫിസി ക്കൽ എഡ്യുക്കേഷൻ, മ്യൂസിക്, ബുക് ബൈൻഡിങ്ങ് തുടങ്ങിയ വിഷയങ്ങൾ പഠിപ്പിച്ചിരുന്നു.
30.05.1951ൽ ശ്രീ. തോമസ് പി.ഡി.പാനിക്കുളം ആദ്യ വിദ്യാർത്ഥിയായി ഈ സ്കൂളിൽ പ്രവേശനം നേടി. ആദ്യത്തെ പ്രധാനാദ്ധ്യാപകൻ ശ്രീ. കെ.ടി. ഫ്രാൻസിസ് ആയിരുന്നു. കുട്ടികളുടെ ആധിക്യം മൂലം കുറച്ചുകാലം ഷിഫ്റ്റ് സമ്പ്രദായത്തിലായിരുന്നു ഇവിടെ അദ്ധ്യയനം നടന്നിരുന്നത്. 1995ൽ ഈ വിദ്യാലയത്തിലെ 7-ാം ക്ലാസു കാരനായിരുന്ന ജോളി ഫ്രാൻസിസ് എന്ന വിദ്യാർത്ഥി ഒഴുക്കിൽപ്പെട്ട ഒരു കുട്ടിയെ രക്ഷിച്ചതിന് രാഷ്ട്രപതി യുടെ ധീരതയ്ക്കുള്ള അവാർഡിന് അർഹനായി. ഈ സ്കൂളിന്റെ പരിസരത്ത് ആദ്യകാലത്ത് ഒരു അങ്ങാടി ഉണ്ടായിരുന്നു. സ്കൂളിന്റെ തൊട്ടടുത്ത് ഒരു ചാലുണ്ട്. ഈ ചാലിന് പാലത്തോട് എന്നാണ് പേര്. ഈ ചാൽ ഇന്നും നിലനിൽക്കുന്നുണ്ട്. ദൂരസ്ഥലങ്ങളിൽ നിന്നും ഈ ചാലുവഴി വഞ്ചിക്കാണ് സാധനങ്ങളും മറ്റും കൊണ്ടുവന്നിരുന്നത്. പറവൂർ ഭാഗത്തുനിന്ന് കച്ചവടത്തി നുള്ള സാധനങ്ങളും മറ്റും ഈ വഴിക്ക് കൊണ്ടുവന്നിരുന്നു.
347

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1413650" എന്ന താളിൽനിന്ന് ശേഖരിച്ചത്