"എ.എം.എൽ.പി.എസ്. വില്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18431 (സംവാദം | സംഭാവനകൾ)
18431 (സംവാദം | സംഭാവനകൾ)
വരി 247: വരി 247:


സ്റ്റാമ്പിൽ ആദ്യം പ്രത്യക്ഷപ്പെട്ട ഭാരതീയൻ മഹാത്മാഗാന്ധി ആണെന്നും എന്നാൽ ആദ്യ കേരളീയൻ ശ്രീനാരായണഗുരു ആണെന്നും അവർ കുട്ടികൾക്ക് പറഞ്ഞു കൊടുത്തു . അതുപോലെ മണിയോർഡർ അയക്കുന്നതും ഒക്കെ പറഞ്ഞു കൊടുത്തു .
സ്റ്റാമ്പിൽ ആദ്യം പ്രത്യക്ഷപ്പെട്ട ഭാരതീയൻ മഹാത്മാഗാന്ധി ആണെന്നും എന്നാൽ ആദ്യ കേരളീയൻ ശ്രീനാരായണഗുരു ആണെന്നും അവർ കുട്ടികൾക്ക് പറഞ്ഞു കൊടുത്തു . അതുപോലെ മണിയോർഡർ അയക്കുന്നതും ഒക്കെ പറഞ്ഞു കൊടുത്തു .
==== അക്ഷരദീപം ഗൃഹ ലൈബ്രറി ഉദ്ഘാടനം ====
         വളർന്നു വരുന്ന കുട്ടികൾക്ക് വായനയിലൂടെ വളരാൻ ഒരുക്കിയ പദ്ധതിയാണ് അക്ഷരദീപം പദ്ധതി. ഒക്ടോബർ 10 ന് വൈകിട്ട് 4. 30ന് നമ്മുടെ വിദ്യാലയത്തിലെ ഇഷ നാലാം ക്ലാസ് ,ഇൻഷ ഒന്നാം ക്ലാസ് എന്നീ കുട്ടികളുടെ വീട്ടിൽ വച്ച് അക്ഷരദീപം റൂം ലൈബ്രറിയുടെ ഉദ്ഘാടനം ശ്രീ ടോമി മാത്യു നിർവ്വഹിച്ചു.
[[പ്രമാണം:18431 2019 -20 academic year 26.jpg|ലഘുചിത്രം|സ്കൂൾ വിദ്യാർത്ഥി ഇൻഷ എൻ.കെ യുടെ വീട്ടിൽ മലപ്പുറം ബി.പി.ഒ ടോമി മാത്യു മാഷ് അക്ഷരദീപം ലൈബ്രറി ഉദ്ഘാടനം ചെയ്യുന്നു]]
പുതുമയുള്ള പരിപാടികൾ കൊണ്ടുവരുന്നതിൽ നമ്മുടെ വിദ്യാലയത്തെ അഭിനന്ദിച്ച് സംസാരിച്ചു. ഇങ്ങനെ എത്തിക്കുന്ന പുസ്തകങ്ങൾ സൂക്ഷിക്കുന്ന ലൈബ്രറി ഷെൽഫിന് സ്കൂളിന്റെ പേരും അക്ഷരദീപം ലൈബ്രറി എന്ന സ്റ്റിക്കർ ഉണ്ടാക്കി ഒട്ടിച്ചാൽ നന്നായിരിക്കും എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
[[പ്രമാണം:18431 home library 1.jpg|ഇടത്ത്‌|ലഘുചിത്രം|വാർഡ് കൗൺസിലർ ടി.പി സുബൈർ വിദ്യാർത്ഥിയുടെ വീട്ടിൽ അക്ഷരദീപം ലൈബ്രറി ഉദ്ഘാടനം ചെയ്യുന്നു]]
ആ കുട്ടികളുടെ മാതാപിതാക്കൾ വലിയൊരു സ്വീകരണമാണ് ഞങ്ങൾക്കായി ഒരുക്കിയത്. കുട്ടികളെ നല്ല വായനക്കാരാ കാനായി  ഒരുക്കിയ ഈ പദ്ധതിക്ക് നൂതനാശയങ്ങൾ എസ് സി ആർ ടി യിൽ കൊടുക്കുന്നത് നല്ലതാണെന്ന് ബിപി ഓ  അഭിപ്രായപ്പെട്ടു.
[[പ്രമാണം:18431 home library.jpg|നടുവിൽ|ലഘുചിത്രം|പി.ടി.എ പ്രസിഡണ്ട് ശ്രീ അനീഷ് ബാബു അക്ഷരദീപം ലൈബ്രറി കൈമാറുന്നു]]
==== ശാസ്ത്രമേള സബ്ജില്ലാ തലം ====
      പുത്തൻ ചിന്തകളും ശാസ്ത്ര അനുഭവങ്ങളും ഉൾക്കൊണ്ട് ശാസ്ത്രമേളയിലും പ്രവർത്തി പരിചയ മേളയിലും വിദ്യാർത്ഥികൾ നിർമ്മിച്ച ഉപകരണങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും കണ്ടെത്തലുകളുടെയും പ്രദർശനങ്ങളിലൂടെ ഒരു യാത്ര......
[[പ്രമാണം:18431 Chart.jpg|ഇടത്ത്‌|ലഘുചിത്രം]]
           നമ്മുടെ സ്കൂളിൽ നിന്നും ശാസ്ത്രമേള യിലേക്കും പ്രവർത്തിപരിചയമേള യിലേക്കും സ്കൂൾതല ശാസ്ത്ര മേളയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾ മത്സരിക്കുക യുണ്ടായി. ശാസ്ത്രമേളയുടെ സയൻസ് ക്വിസ്സിൽ ഇഷാ എൻ കെ ക്ക്  നാലാം സ്ഥാനം ലഭിച്ചു. ചാർട്ട് പ്രദർശനം ഇഷാ, മാജിദ എന്നിവർ ചേർന്ന് ഒരുക്കിയ ബഹിരാകാശത്ത് ഇന്ത്യ എന്ന ചാർട്ട് പ്രദർശനത്തിന് സബ് ജില്ലയിൽ ഒന്നാം സ്ഥാനം നേടാനും കഴിഞ്ഞു. ഇത്  സ്കൂളിന്  അഭിമാനമായ നേട്ടമായി.
[[പ്രമാണം:18431 2019 -20 academic year 59.jpg|ലഘുചിത്രം|ശാസ്ത്രമേളയ്ക്കു വേണ്ടിയുള്ള ഒരുക്കങ്ങൾ]]
ഇതിന് നേതൃത്വം നൽകിയത് ഫസീല ടീച്ചറാണ് കൂടാതെ ഇലശേഖരണം എന്നിവയ്ക്ക് എ ഗ്രേഡ് ലഭിച്ചു. വർക്ക് എക്സ്പീരിയൻസ് 10 ഇനങ്ങളിലും കുട്ടികൾ മത്സരിച്ചു ഗ്രേഡുകൾ കരസ്ഥമാക്കി. സയൻസ് വിഭാഗത്തിൽ എൽപി ഓവറോൾ നാലാം സ്ഥാനം നേടാൻ നമുക്ക് കഴിഞ്ഞു. കുട്ടികൾക്കുള്ള ഉപഹാരങ്ങൾ അസംബ്ലിയിൽ ഹെഡ്മാസ്റ്റർ സിദിൻ മാസ്റ്റർ നൽകുകയും ചെയ്തു.
==== മുനിസിപ്പൽ തല കലാമേള ====
          ഒക്ടോബർ 24ന് മുനിസിപ്പൽ തല കലാമേള നടന്നു. വിദ്യാലയത്തിൽ നിന്നും കുട്ടികളെ പങ്കെടുപ്പിച്ച തിൽ ജനറൽ വിഭാഗത്തിൽ മലയാള പ്രസംഗം, കടങ്കഥ എന്നിവയിൽ A ഗ്രേഡോടെ ഒന്നാം സ്ഥാനവും, മോണോ ആക്ട് ദേശഭക്തിഗാനം എന്നിവയിൽ A ഗ്രേഡോടെ രണ്ടാംസ്ഥാനവും ലഭിച്ചു . കഥാകഥനം, മലയാളം പദ്യം ചൊല്ലൽ എന്നിവയിൽ എ ഗ്രേഡോടെ സെലക്ഷൻ ലഭിച്ചു.
         അറബിക് കലാമേളയിൽ അറബിക് പദ്യം ചൊല്ലൽ ഒന്നാം സ്ഥാനവും ആംഗ്യ പാട്ടിൽ  എ ഗ്രേഡ് സെലക്ഷനും ലഭിച്ചു. മികച്ച വിജയം നേടിയവർ ഇഷ, ഇഷ ഫാത്തിമ, ഹാദിയ, ജിസ്ന, മാജിദ, അന്നാ നാസി, ഫാത്തിമ സന, ഷഹാന, ആയിഷ ഷിറിൻ, ഫാത്തിമ ഹന്ന, ജസ അസ്ലം  എന്നിവരാണ്. ഇവർക്കുള്ള സർട്ടിഫിക്കറ്റും ട്രോഫിയും അസംബ്ലിയിൽ നൽകുകയുണ്ടായി .
==== കേരളപ്പിറവി ദിനം ====
         നവംബർ 1 കേരളപ്പിറവി ദിനം. 1956 നവംബർ ഒന്നിന് കേരളം രൂപീകരിക്കുന്നത് തന്നെ ഭാഷയെ അടിസ്ഥാനമാക്കിയാണ്. ഭൂമിശാസ്ത്രപരമായ അതിർത്തിയെയും നാട്ടുരാജ്യങ്ങളായി ഭിന്നിച്ചു നിന്നിരുന്ന രാഷ്ട്രീയ ഭൂപടത്തെ നിരാകരിച്ച ഭാഷയെന്ന ഏകമാന ത്തിലേക്ക് പുനർ നിർണയിച്ചത് നമ്മുടെ മലയാളമാണ്. മാതൃഭാഷയെന്ന നിലയിൽ ലോകത്തിൽ 26 മത്തെ സ്ഥാനമാണ് മലയാളത്തിനുള്ളത്. എല്ലാ ജനതയും അവരുടെ മാതൃഭാഷയെ സ്നേഹിക്കുകയും ബഹുമാനിക്കുകയും അതിലൂടെ പുരോഗതിയിലേക്ക് കുതിക്കുകയും ചെയ്യുന്നു. മലയാളഭാഷ ഇല്ലാതാകുമ്പോൾ ഒരു സമൂഹം എന്ന നിലയിലുള്ള നമ്മുടെ നിലനിൽപ്പാണ് ഇല്ലാതാകുന്നത്. മാതൃഭാഷയ്ക്ക് വേണ്ടിയുള്ള വാദം മറ്റ് ഭാഷകൾക്ക് എതിരുമല്ല. മാതൃഭാഷയെ സംരക്ഷിക്കേണ്ട ചുമതല നാം ഓരോരുത്തർക്കും ആണ്.
[[പ്രമാണം:18431 2019 -20 academic year 27.jpg|നടുവിൽ|ലഘുചിത്രം|കേരളപ്പിറവി ദിനം അമ്മ മലയാളം ഗായത്രി ടീച്ചർ ഉദ്ഘാടനം]]
അമ്മ മലയാളം
        4/11/19 തിങ്കളാഴ്ച രാവിലെ 10.30 ന്  കേരളപ്പിറവി ദിനത്തിന്റെ ഭാഗമായി വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ അമ്മ മലയാളം ക്യാമ്പയിൻ ആരംഭിച്ചു. പരിപാടി വാർഡ് കൗൺസിലർ ടി പി സുബൈർ ഉദ്ഘാടനം ചെയ്തു. ഇന്ത്യനൂർ സ്കൂളിലെ ഗായത്രി ടീച്ചർ ശില്പശാലയ്ക്ക് നേതൃത്വം നൽകി. 3, 4 ക്ലാസ്സിലെ കുട്ടികൾക്കായി അമ്മ മലയാളം എന്ന വിഷയത്തെ കുറിച്ച് നല്ലൊരു ക്ലാസ് നൽകി. ശേഷം പാട്ടുകളും കഥകളും കൊണ്ട് കുട്ടികളെ രസിപ്പിച്ചു. പരിപാടി ഫെബ്രുവരി 21 വരെ തുടരും.
==== അറിവിലൂടെ ആരോഗ്യം വിദ്യാർത്ഥികളും വാക്സിനേഷനും ====
          അറിവിലൂടെ ആരോഗ്യം പദ്ധതിക്ക് തുടക്കമായി. ആരോഗ്യ ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടിയുടെ പഠനത്തോടൊപ്പം അമ്മമാർക്കും ആരോഗ്യ ക്ലാസുകൾ തുടങ്ങി. 7/11/ പത്തൊമ്പതിന് വിദ്യാർത്ഥികളും വാക്സിനേഷനും എന്ന വിഷയത്തിൽ ഡോക്ടർ അനീഷ യുടെ നേതൃത്വത്തിൽ ആരോഗ്യ ക്ലാസ് സ്കൂൾ ഹാളിൽ നടത്തുകയുണ്ടായി. അൻപതോളം രക്ഷിതാക്കൾ പങ്കെടുത്ത ക്ലാസ്സിൽ ഘട്ടംഘട്ടമായി പ്രതിരോധകുത്തിവെപ്പ് നെക്കുറിച്ച് രക്ഷിതാക്കൾക്ക് വിശദീകരിച്ചു കൊടുത്തു. കുത്തിവെപ്പ് എടുക്കാത്തത് കൊണ്ടുണ്ടാകുന്ന രോഗങ്ങളെയും രോഗികളെയും ചിത്രീകരണത്തിലൂടെ രക്ഷിതാക്കൾക്ക് കാണിച്ചുകൊടുത്തു.
[[പ്രമാണം:18431 അറിവിലൂടെ ആരോഗ്യം.jpg|നടുവിൽ|ലഘുചിത്രം|അറിവിലൂടെ ആരോഗ്യം പരിപാടിയിൽ നിന്ന്]]
രക്ഷിതാക്കളുടെ സംശയങ്ങൾക്കുള്ള മറുപടിയും നൽകി. വളരെ നല്ലൊരു ക്ലാസ്സ് ആയിരുന്നെന്ന് രക്ഷിതാക്കൾ അഭിപ്രായപ്പെട്ടു. ഹെഡ്മാസ്റ്റർ സ്വാഗതം പറഞ്ഞ ചടങ്ങിൽ ഏലിയാമ്മ ടീച്ചർ നന്ദിയും രേഖപ്പെടുത്തി
==== ശിശുദിനാഘോഷം ====
[[പ്രമാണം:18431 2019 -20 academic year 28.jpg|ലഘുചിത്രം|ശിശുദിന പരിപാടി]]
            ആധുനിക ഇന്ത്യയുടെ ശിൽപിയും ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയുമായ ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനമായ നവംബർ 14 ദേശീയ ശിശുദിനമായി ആഘോഷിച്ചു വരുന്നു.
[[പ്രമാണം:18431 2019 -20 academic year 29.jpg|ഇടത്ത്‌|ലഘുചിത്രം|ശിശുദിന റാലി]]
        14/11/19 കുട്ടികളുടെ പ്രിയങ്കരനായ ചാച്ചാജിയുടെ ജന്മദിനമായ ശിശുദിനം വർണ്ണാഭമായ പരിപാടികളോടെ നടത്തുകയുണ്ടായി. രാവിലെ അസംബ്ലിയിൽ സ്കൂളിലെ ഭൂരിഭാഗം കുട്ടികളും ചാച്ചാജിയുടെ വെള്ള വസ്ത്രവും മാറിൽ  റോസാപ്പൂവും അണിഞ്ഞെത്തിയ ത്   വളരെ മനോഹരമായ കാഴ്ചയായി. നമ്മുടെ പ്രഥമ പ്രധാനമന്ത്രിയെ കുറിച്ച് അസംബ്ലിയിൽ മാസ്റ്റർ കുട്ടികളോട് സംസാരിച്ചു. അതിനുശേഷം ഉദരാണി വരെ സ്കൂളിൽനിന്നും റാലി നടത്തി.
മുദ്രാഗീതങ്ങളും ശിശുദിന ഗാനങ്ങളും റാലിക്ക് മാറ്റുകൂട്ടി. സ്കൂളിൽ നിന്നും റാലി സമയത്ത് ഒന്നാംക്ലാസിലെ മുഹമ്മദ് മുജ്തബ യുടെ രക്ഷിതാക്കൾ കുട്ടികൾക്ക് ഈന്തപ്പഴം നൽകി. അന്നേദിവസം കുട്ടികൾക്ക് മധുരം നൽകി. ക്ലാസ് തലത്തിൽ ശിശു ദിന ഗാനങ്ങൾ ശേഖരിച്ച് പതിപ്പ് തയ്യാറാക്കി.
==== സർഗാത്മക ബാല്യം യൗവനത്തിന്റെ കരുത്ത് ====
.          കേരള പിറവി ദിനത്തോടനുബന്ധിച്ച് കുട്ടികൾക്കായി വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ സർഗാത്മക ബാല്യം യൗവനത്തിന്റെ കരുത്ത് എന്ന പേരിൽ10 ശില്പശാലകൾ നടത്താൻ തീരുമാനിച്ചു. പഠന പ്രവർത്തനത്തോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങളും കുട്ടികളിൽ വളർത്തേണ്ടതുണ്ട്. എങ്കിൽ മാത്രമേ അവരുടെ സർഗാത്മകത ഉണ്ടാകൂ.. എന്ന തിരിച്ചറിവോടെ ആരംഭിച്ചതാണ് ഈ പ്രവർത്തനം. വിവിധ ശില്പശാലകൾ കുട്ടികളിൽ പല മൂല്യബോധ ങ്ങളും   സൃഷ്ടിക്കും. ഭാവിയിൽ അത് അവർക്ക് കരുത്ത് പകരുക തന്നെ ചെയ്യും. ഒന്നാം ദിവസം എന്റെ ഭാഷ മലയാളം എന്ന വിഷയത്തെക്കുറിച്ച് ഇന്ത്യനൂർ  സ്കൂളിലെ ഗായത്രി ടീച്ചർ ക്ലാസ്സെടുത്തു  .
[[പ്രമാണം:18431 2019 -20 academic year 30.jpg|നടുവിൽ|ലഘുചിത്രം]]
         20/11/ 19ന് ഇതിന്റെ രണ്ടാമത്തെ ശില്പശാല നാലാം ക്ലാസിലെ മുഹമ്മദ് ബിലാലിനെ ഉമ്മ നാലാം ക്ലാസ്സിലെ കുട്ടികൾക്കായി പേപ്പർ ക്രാഫ്റ്റ് ശിൽപശാല നൽകുകയുണ്ടായി. വൈകീട്ട് 3 മുതൽ 4 മണി വരെയായിരുന്നു പരിപാടി. വളരെ മനോഹരമായ പൂക്കളുടെ നിർമ്മാണം ആണ് അവർ പരിചയപ്പെടുത്തിയത്.
       22/11/ 19 വെള്ളിയാഴ്ച സർഗാത്മക ബാല്യം യൗവ്വനത്തിന്റെ കരുത്ത് എന്ന പരിപാടിയുടെ മൂന്നാം ശില്പശാല നാലാം ക്ലാസിലെ കുട്ടികൾക്ക് ഏലിയാമ്മ ടീച്ചർ കഥ  നിർമ്മാണം ശില്പശാല നടത്തി.
          25/11/ 19 ലെ ഇതിന്റെ നാലാം ശില്പശാല മൂന്നാം ക്ലാസിലെ ടീച്ചർ നാലാം ക്ലാസ്സിലെ കുട്ടികൾക്കായി ചിത്രത്തുന്നൽ പരിചയപ്പെടുത്തുകയും പൂവ്  തുന്നുകയും ചെയ്തു.
        26/11/ 19ന് മൂന്നാം ക്ലാസിലെ ഹൻബൽ നിഷാദ് എന്ന കുട്ടിയുടെ രക്ഷിതാവ് മൂന്നാം ക്ലാസ്സിലെ കുട്ടികൾക്കായി ലൈനിംഗ് തുണി, സോക്സ് ഉപയോഗിച്ചുള്ള പൂക്കൾ നിർമ്മാണം നടത്തി.
==== സ്കൂൾ ദിനം ====
            നമ്മുടെ വിദ്യാലയം കേവലം 20 സെന്റ് സ്ഥലത്ത് തുടങ്ങിയ കെട്ടിടത്തിൽ കഴിഞ്ഞിരുന്ന കാലം, കുട്ടികൾക്ക് കളിക്കാനോ സ്വതന്ത്രമായി ഇടപെടാൻ ഒന്നും കഴിഞ്ഞിരുന്നില്ല. നമുക്ക് എട്ട് ഡിവിഷനുകൾ ഉണ്ടായപ്പോൾ രണ്ട് അധ്യാപകർക്ക് നിയമനം ലഭിക്കാതിരുന്നത് ഒരേക്കർ സ്ഥല സൗകര്യം ഇല്ലാത്തത് കൊണ്ടാണെന്ന് ബോധ്യപ്പെട്ടപ്പോൾ മാനേജർ ഒരേക്കർ സ്ഥലം വാങ്ങി നിർമ്മിച്ച കെട്ടിടത്തിലേക്ക് ഏറെ ത്യാഗം അനുഭവിച്ച്  എത്തിയ ദിനമാണ് നവംബർ 24. അതിന്റെ സ്മരണയ്ക്കായി എല്ലാവർഷവും സ്കൂൾ ദിനം വിവിധ പരിപാടികളോടെ ആചരിച്ചു വരുന്നു. ഈ വർഷവും സ്കൂളിൽ രക്ഷിതാക്കൾക്കായി ഒരുയമണ്ടൻ കേക്ക് എന്ന പേരിൽ പരിപാടി സംഘടിപ്പിക്കുകയുണ്ടായി.
'''ഒരു യമണ്ടൻ കേക്ക്'''
           26/11/19 ചൊവ്വാഴ്ച വിദ്യാലയം പുതിയ കെട്ടിടത്തിലേക്ക് മാറിയതിന്റെ ഓർമ്മ പുതുക്കാൻ സ്കൂൾ  ദിനമായ 24 /11/19 അവധി ദിനമായതിനാൽ26/11/ 19ന് രക്ഷിതാക്കൾക്കായി ഒരു എമണ്ടൻ കേക്ക് എന്നപേരിൽ കേക്ക് നിർമാണ ശില്പശാല നടത്തുകയുണ്ടായി. വ്യത്യസ്തമായ മൂന്ന് കേക്കുകൾ നിർമ്മിക്കുന്ന വിധം പത്തോളം രക്ഷിതാക്കളെ പങ്കെടുപ്പിച്ച് മുംതാസ് ടീച്ചർ നയിച്ചു. ശിൽപ്പശാല മാനേജർ ശ്രീ മുഹമ്മദ് അഷ്റഫ് മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു. വിദ്യാലയം ഇങ്ങോട്ട് എത്തിയ  ത്യാഗവുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീമതി സുമയ്യ ടീച്ചർ അധ്യക്ഷയായി. മുഴുവൻ കുട്ടികൾക്കും മിഠായി വിതരണം ചെയ്തു.
==== പ്രതിഭാദരം ====
         നമ്മുടെ വിദ്യാലയത്തിന് അടുത്ത് അറിയപ്പെടാതെ ഒട്ടനവധി കഴിവുകളുള്ള ധാരാളം പ്രതിഭകൾ ഉണ്ട്. അവരെ അന്വേഷിച്ച് ആദരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശപ്രകാരം പ്രതിഭാദരം നടന്നത്. ഇതിനായി വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥിയും ചിത്രകലാ അധ്യാപകനും ശില്പിയുമായ ശ്രീ സുഭാഷ് ചാലിലിനെ ആദരിക്കുന്നതിനായി 15 വിദ്യാർത്ഥികളും, ഹെഡ്മാസ്റ്ററും, 4 അധ്യാപകരും,പിടിഎ പ്രസിഡണ്ടും, പ്രദേശത്തെ കുറച്ച്  രക്ഷിതാക്കളും ചേർന്നാണ് വീട്ടിൽ പോയത്. കുട്ടികൾ പൂച്ചെണ്ടും പുസ്തകങ്ങളുമായി അദ്ദേഹത്തെ ആദരിച്ചു. അദ്ദേഹത്തിന്റെ പഠനകാലം മുതലുള്ള കാര്യങ്ങൾ വിശദമായി ചോദിച്ചറിഞ്ഞു. കുട്ടികൾക്കായി ഒരു മുയലിനെ ഉണ്ടാക്കാൻ ആവശ്യപ്പെട്ടപ്പോൾ മിനുട്ടുകൾ കൊണ്ട് അദ്ദേഹം അത് ചെയ്തു കൊടുത്തു. അദ്ദേഹത്തിന്റെ മാതാപിതാക്കളും കുടുംബാംഗങ്ങളും നമ്മൾ ചെയ്തത് നല്ലൊരു കാര്യമാണ് എന്ന് അഭിപ്രായപ്പെട്ടു. ചിത്രരചനയും ശില്പ നിർമ്മാണവും എല്ലാം ഗുജറാത്തിലാണ് അദ്ദേഹം പഠിച്ചത് എന്ന് പറഞ്ഞു. എങ്കിലും ഇതുവരെ അറിയപ്പെടാൻ നാട്ടിൽ പോലും കഴിഞ്ഞിട്ടില്ല. എന്തുകൊണ്ടും പൊതുവിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം വളരെ നന്നായി എന്ന് ഞങ്ങൾക്കും മനസ്സിലായി.
[[പ്രമാണം:18431 2019 -20 academic year 31.jpg|നടുവിൽ|ലഘുചിത്രം|പ്രതിഭാദരം]]
==== ലോക ഭിന്ന ശേഷി ദിനം ====
          ഡിസംബർ 3 ലോക ഭിന്നശേഷി ദിനം ആയി ആചരിക്കുകയാണ്. ഭിന്നശേഷി വിഭാഗത്തിൽ പെടുന്നവരുടെ  അവകാശങ്ങളെക്കുറിച്ചും ആനുകൂല്യങ്ങളെ കുറിച്ചും ഇവർ സമൂഹത്തിന്റെ ഭാഗമാണെന്ന് പൊതു സമൂഹത്തെ ബോധവൽക്കരിക്കുന്നതിനുമാണ്  ലോക ഭിന്നശേഷി ദിനം ആചരിക്കുന്നത്. സമൂഹത്തിൽ അവർ നേരിടുന്ന എല്ലാവിധ പ്രയാസങ്ങളെയും പരമാവധി ഉന്മൂലനം ചെയ്തു അവരെ സാധാരണ ജീവിതത്തിലേക്ക് നയിക്കുക എന്ന ലക്ഷ്യം കൂടി ഈ  ദിനാചരണത്തിന് ഉണ്ട് .
         നമ്മുടെ വിദ്യാലയത്തിലും ഭിന്നശേഷിദിനം ആചരിക്കുകയുണ്ടായി. 9/12/ 19ന് അസംബ്ലിയിൽ ഭിന്നശേഷി കുട്ടികളായ അർഷദ്, ശിഫ എന്നിവർ പാട്ടുപാടി. ഹോം സ്റ്റഡി യിലുള്ള മുനവ്വറ ഫർഹ ത്തിന്  നാലാംക്ലാസിൽ കൊണ്ടു വന്ന്  ഐ സി ടി യിൽ വീഡിയോ ഇട്ടും കുട്ടികൾ പാട്ടുപാടിയും മറ്റും സന്തോഷിപ്പിച്ചു. കുട്ടികൾ അവൾക്ക് മധുരം നൽകി. രണ്ടുമണിക്കൂറോളം കുട്ടികളോടൊപ്പം ചിലവഴിച്ചു.
==== ക്രിസ്തുമസ് ആഘോഷം ====
        ലോകത്തിലെ ഏറ്റവും വലിയ ആഘോഷമാണ് ക്രിസ്തുമസ്. യേശുവിന്റെ ജന്മദിനമായ ഡിസംബർ 25ന് ലോകമെങ്ങും ക്രിസ്തുമസ്സായി ആഘോഷിക്കുന്നു. യേശു ജനിച്ച സമയം ആട്ടിടയന്മാർക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ട മാലാഖമാർ ഇങ്ങനെ പാടി " അത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്വം,ഭൂമിയിൽ സന്മനസ്സുള്ളവർക്ക് സമാധാനം". ഇതുതന്നെയാണ് ക്രിസ്തുമസ് നൽകുന്ന സന്ദേശം.
[[പ്രമാണം:18431 2019 -20 academic year 32.jpg|നടുവിൽ|ലഘുചിത്രം|ക്രിസ്തുമസ് ആഘോഷത്തിൽ നിന്ന്]]
       19/12/19 വ്യാഴം സ്കൂൾ അങ്കണത്തിൽ ക്രിസ്തുമസ് പരിപാടികൾ നടത്തി. ക്രിസ്തുമസ് ദിനത്തിന്റെ ഭാഗമായി പുൽക്കൂട്, ക്രിസ്മസ് ട്രീ എന്നിവ ഒരുക്കി. ഡിസംബർ ആദ്യമേ നക്ഷത്രം തൂക്കി. കരോൾ സംഘം ഗാനാലാപനം നടത്തി ക്രിസ്തുമസ് ഫാദറുമായി സ്കൂൾ അങ്കണത്തിൽ എത്തി. ഓരോ ക്ലാസിലെയും കുട്ടികൾ വീട്ടിൽ നിന്നും ഉണ്ടാക്കി വന്ന കേക്ക് പ്രദർശനത്തിനായി സ്കൂൾ അങ്കണത്തിൽ നിരത്തിവച്ചു. ക്രിസ്മസ് പാപ്പായും ഹെഡ്മാസ്റ്ററും ചേർന്ന് കേക്ക് മുറിച്ചു. കുട്ടികൾക്കെല്ലാം കേക്ക് വിതരണം ചെയ്തു. ഉച്ചയ്ക്ക് എല്ലാവർക്കും ചിക്കൻബിരിയാണി നൽകി. ഉച്ചയ്ക്കുശേഷം കരോൾ സംഘം ഗാനവുമായി അടുത്തുള്ള അംഗനവാടിയിൽ എത്തി. കുട്ടികൾക്ക് ബലൂണും ക്രിസ്മസ് കേക്കും നൽകി തിരിച്ചു. ഉച്ചഭക്ഷണത്തിന് പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങളും ഉണ്ടായിരുന്നു. അങ്ങനെ ക്രിസ്മസ് കെങ്കേമമായി ആഘോഷിക്കുവാൻ സാധിച്ചു.
==== Winter English fest 2k19 ====
             പൊതുവിദ്യാലയങ്ങൾ വളരെയധികം മെച്ചപ്പെട്ടു വരുന്നു  എന്ന് സമൂഹത്തിന് ബോധ്യപ്പെട്ടു തുടങ്ങിയ ഈ കാലഘട്ടത്തിൽ അൺ എയ്ഡഡ് സ്കൂളുകളിൽ നിന്നും ധാരാളം കുട്ടികൾ പൊതുവിദ്യാലയത്തി ലേക്ക് എത്തിയിട്ടുണ്ട്. നമ്മുടെ വിദ്യാലയത്തിലേക്കും ഇതുപോലെ കുട്ടികൾ എത്തിയിട്ടുണ്ട്. രക്ഷിതാക്കൾ മാതൃഭാഷയെ സ്നേഹിക്കുന്നവർ ആണെങ്കിലും ഇംഗ്ലീഷ് സംസാരിക്കാൻ കഴിയുന്നവർ ആയിരിക്കണം തങ്ങളുടെ കുട്ടികൾ എന്ന ആഗ്രഹം അവർക്കുണ്ട്.
[[പ്രമാണം:18431 2019 -20 academic year 33.jpg|നടുവിൽ|ലഘുചിത്രം]]
ഇന്നത്തെ പഠന രീതിയനുസരിച്ച് ഒന്നാം ക്ലാസ് മുതൽ ഇംഗ്ലീഷ് പഠനം ഉള്ളതുകൊണ്ട് കുട്ടികൾ ഇംഗ്ലീഷ് പറയാനും എഴുതാനും വായിക്കാനും ഒക്കെ പ്രാപ്തരാവുന്നുണ്ട്. ഇത് രക്ഷിതാക്കളെ ബോധ്യപ്പെടുത്തുന്നത് നമ്മുടെ കടമയാണ്. ഈ ലക്ഷ്യം മുൻനിർത്തി ഒരു ദിവസം നീണ്ടു നിന്ന, winter English fest 2k 19 എന്ന പേരിൽ ഇംഗ്ലീഷ് ഫസ്റ്റ് 29/12/ 19ന് സ്കൂളിൽ നടത്തി. എൽകെജി മുതൽ നാലാം ക്ലാസ് വരെയുള്ള എല്ലാ കുട്ടികളെയും പങ്കെടുപ്പിച്ചുകൊണ്ട് രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ ഇംഗ്ലീഷ് ഫെസ്റ്റ് നടത്തി. പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം വിനീത് സർ നടത്തി. കുട്ടികളുടെ 15മിനിറ്റ് ഇംഗ്ലീഷിൽ സംസാരിച്ചു.
==== ഒഡീസി നൃത്തം ====
         വിവിധ നൃത്ത രൂപങ്ങളെ പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി ' സ്കൂളിൽ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ ഒഡീസി നൃത്തം അവതരിപ്പിക്കുകയുണ്ടായി. നൃത്തം അവതരിപ്പിച്ചത് കൊൽക്കത്തയിലെ നർത്തകി ശതാബ്ദി മാലിക്കാണ്. ഒഡീസി നൃത്ത രൂപത്തിലെ  മുദ്രകൾ എല്ലാം കുട്ടികൾക്ക് പരിചയപ്പെടുത്തി കൊടുക്കുകയും  അത് കുട്ടികളെ കൊണ്ട് നൃത്തം ചെയ്യിപ്പിക്കുകയും ചെയ്തു. കൗതുകവും രസകരവുമായി.
[[പ്രമാണം:18431 2019 -20 academic year 35.jpg|നടുവിൽ|ലഘുചിത്രം|ഒഡീസി നൃത്തം കുട്ടികൾ പരിചയപ്പെടുന്നു]]
==== സ്കൂൾ കായികമേള ====
           കുട്ടികളുടെ ശാരീരികവും മാനസികവും ബുദ്ധിപരവുമായ വികാസത്തിനു വേണ്ടിയാണല്ലോ കായികമേളകൾ സംഘടിപ്പിക്കുന്നത്. നമ്മുടെ വിദ്യാലയത്തിൽ ജനുവരി14/1/ 20ന് കായികമേള നടത്തുകയുണ്ടായി. കുട്ടികളെ കുന്നിമണി മഞ്ചാടി മിന്നാമിന്നി എന്നീ ഗ്രൂപ്പുകളായി തിരിക്കുകയും ഈ മൂന്ന് ഗ്രൂപ്പുകളുടെ  മാർച്ച് ഫാസ്റ്റ് ഓടെ ആരംഭിച്ചു. കായിക മേളയുടെ ഉദ്ഘാടനം കൊടിയുയർത്തി ഹെഡ്മാസ്റ്റർ  നിർവഹിച്ചു. ലോങ്ജമ്പ് ഒഴികെയുള്ള എല്ലാ ഇനവും നാലുമണിയോടെ പൂർത്തിയാക്കിയപ്പോൾ 40 പോയിന്റ് നേടി മിന്നാമിന്നി ഗ്രൂപ്പ് ഒന്നാം സ്ഥാനവും, 35 പോയിന്റ് നേടി കുന്നിമണി രണ്ടാം സ്ഥാനവും, 22 പോയിന്റ് നേടി  മഞ്ചാടി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്ക് ഓൺ ദി സ്പോട്ടിൽ മെഡലുകൾ വിതരണം ചെയ്തു.


== 2020 -21 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ ==
== 2020 -21 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ ==
"https://schoolwiki.in/എ.എം.എൽ.പി.എസ്._വില്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്