"എ.എം.എൽ.പി.എസ്. വില്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 180: | വരി 180: | ||
ഓണത്തുമ്പി വേദിയിൽ പ്രളയത്തിൽ പെട്ട് വീട് നഷ്ടപ്പെട്ട കവളപ്പാറയിലെ ജനങ്ങൾക്ക് രണ്ട് ഏക്കർ സ്ഥലം നൽകി സഹായിച്ച ഇബ്രാഹിം വില്ലൂരിനെ ആദരിച്ചു. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ശ്രീ സാജിത് മങ്ങാട്ടിൽ ചടങ്ങ് ഉദ്ഘാടനവും ആദരവും നിർവഹിച്ചു. വാർഡ് കൗൺസിലർ ടി പി സുബൈർ അധ്യക്ഷം വഹിച്ച ചടങ്ങിൽ പി ടി എ പ്രസിഡന്റ് അനീഷ് ബാബു,മാനേജർ മുഹമ്മദ് അഷ്റഫ് മാസ്റ്റർ, വാർഡ് മെമ്പർ ആയിഷാബി, കബീർ പട്ടാമ്പി, പി ടി എം വില്ലൂർ, മുഹമ്മദാലി കോഴിക്കോടൻ, ഹാരിസ് തുടങ്ങിയവർ സന്നിഹിതരായിരുന്നു. | ഓണത്തുമ്പി വേദിയിൽ പ്രളയത്തിൽ പെട്ട് വീട് നഷ്ടപ്പെട്ട കവളപ്പാറയിലെ ജനങ്ങൾക്ക് രണ്ട് ഏക്കർ സ്ഥലം നൽകി സഹായിച്ച ഇബ്രാഹിം വില്ലൂരിനെ ആദരിച്ചു. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ശ്രീ സാജിത് മങ്ങാട്ടിൽ ചടങ്ങ് ഉദ്ഘാടനവും ആദരവും നിർവഹിച്ചു. വാർഡ് കൗൺസിലർ ടി പി സുബൈർ അധ്യക്ഷം വഹിച്ച ചടങ്ങിൽ പി ടി എ പ്രസിഡന്റ് അനീഷ് ബാബു,മാനേജർ മുഹമ്മദ് അഷ്റഫ് മാസ്റ്റർ, വാർഡ് മെമ്പർ ആയിഷാബി, കബീർ പട്ടാമ്പി, പി ടി എം വില്ലൂർ, മുഹമ്മദാലി കോഴിക്കോടൻ, ഹാരിസ് തുടങ്ങിയവർ സന്നിഹിതരായിരുന്നു. | ||
==== അദ്ധ്യാപക ദിനം ==== | |||
[[പ്രമാണം:18431 2019-20 Teachers day.jpg|നടുവിൽ|ലഘുചിത്രം|അധ്യാപക ദിനത്തിൽ അധ്യാപക ഗാനത്തിന് വിദ്യാർത്ഥികൾ ചുവട് വെച്ചപ്പോൾ]] | |||
ഇന്ത്യയുടെ ആദ്യ ഉപരാഷ്ട്രപതിയും രണ്ടാമത്തെ രാഷ്ട്രപതിയും ആയ ഡോക്ടർ എസ് രാധാകൃഷ്ണന്റെ ജന്മദിനം രാജ്യമെമ്പാടും അധ്യാപകദിനമായി സെപ്റ്റംബർ അഞ്ചിന് ആചരിക്കുന്നു. നമ്മുടെ സ്കൂളിലും അധ്യാപക ദിനമായി ആചരിച്ചു. | |||
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ ഗുരുവന്ദനം എന്നപേരിൽ ഒരുക്കിയ പരിപാടിയിൽ കുട്ടികൾ വെള്ള ഡ്രസ്സ് അണിഞ്ഞ് പാട്ടുപാടി നൃത്തം ചെയ്യുകയും അധ്യാപകരെ ആദരിക്കുകയും ചെയ്തു. കൂടാതെ കുട്ടികൾ പ്രിയപ്പെട്ട ടീച്ചർക്ക് ഒരു കത്ത് എഴുതി നൽകുകയും ചെയ്തു. | |||
==== ഓസോൺ ദിനം ==== | |||
സെപ്റ്റംബർ 16 ലോക ഓസോൺ ദിനമായി ആചരിക്കുന്നത്. ഐക്യരാഷ്ട്ര സഭയുടെ ജനറൽ അസംബ്ലി 1998 ലാണ് ഈ ദിവസം ഓസോൺ പാളി സംരക്ഷണ ദിനമായി പ്രഖ്യാപിച്ചത്. ഓസോൺ പാളിയിൽ സുഷിരങ്ങൾ ഉണ്ടാക്കുന്ന രാസവസ്തുക്കളുടെ ഉൽപാദനവും ഉപയോഗവും കുറയ്ക്കുകയായിരുന്നു ഉടമ്പടിയുടെ ഉദ്ദേശം. ആഗോളതാപനം മൂലം ഊഷ്മാവ് ക്രമാതീതമായി വർദ്ധിക്കുകയും അന്തരീക്ഷ ബാഷ്പം ഏറുകയും ചെയ്യുമ്പോൾ അത് അന്തരീക്ഷ മേൽപാളിയെ ഓസോണിനെ അപകടത്തിലാക്കും. | |||
ഭൂമിയുടെ കുടയായ ഓസോൺ പാളിയെ സംരക്ഷിക്കുന്നതിന്റെ ഉത്തരവാദിത്വം നാം ഓരോരുത്തരുടേതുമാണെന്ന ഓർമ്മപ്പെടുത്തലുമായി നാലാം ക്ലാസിലെ കുട്ടികൾ സ്കൂൾ അസംബ്ലി നയിച്ചു . അസംബ്ലിയിൽ ഫാത്തിമ സന ഓസോൺ ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. കുട്ടികൾ ഓസോൺ പാളിയെ നശിപ്പിക്കുന്ന കാര്യങ്ങളെക്കുറിച്ചുള്ള പാട്ടുപാടി. | |||
[[പ്രമാണം:18431 2019 -20 academic year 17.jpg|നടുവിൽ|ലഘുചിത്രം|ഓസോൺ ദിനം അസംബ്ലിയിൽ വിദ്യാർത്ഥികൾ നൽകിയ പരിപാടി]] | |||
'''സർവ്വേ ഗൃഹസന്ദർശനം''' | |||
ഓസോൺ ദിനത്തിൽ ഉച്ചയ്ക്ക് നാല് ഗ്രൂപ്പുകളായി തിരിച്ച് കുട്ടികളെ നാല് ടീച്ചേഴ്സിന്റെ നേതൃത്വത്തിൽ ഗൃഹസന്ദർശനം നടത്തി. ഓരോ ഗ്രൂപ്പും അഞ്ച് വീടുകൾ സന്ദർശിച്ച് അതിൽ നിന്നും കിട്ടിയ വിവരം | |||
വീട്ടിൽ കുട്ടി പഠിക്കുന്നുണ്ടോ എന്നതിന് 47% ഇല്ല 53% ഉണ്ട്, വീട്ടിൽ എസി ഉണ്ടോ എന്നതിന് 20 ശതമാനം ഉണ്ട് 80% ഇല്ല, ഫ്രിഡ്ജ് ഉണ്ടോ എന്നതിന് 87% ഉണ്ട് 13% ഇല്ല, കേരളത്തിലെ പ്രധാന പരിസ്ഥിതി പ്രശ്നമായി തോന്നുന്നത് ക്വാറി20%, ചെങ്കൽ കോറി 67%, വയൽ നികത്തൽ 13.3 ശതമാനം, മലിനീകരണം 20%, അറിയില്ല എന്ന് മറുപടി 6.8 ശതമാനം, കാലാവസ്ഥ മാറ്റത്തിന് കാരണം എന്താണ് നിങ്ങളുടെ അഭിപ്രായം അന്തരീക്ഷമലിനീകരണം 60%, ഹരിതഗൃഹ പ്രവാഹം 13.8 ശതമാനം, കാർബൺഡൈഓക്സൈഡ് 20%, അറിയില്ല എന്ന മറുപടി 6.7 ശതമാനം. നമ്മൾ ഉണ്ടാക്കുന്ന പ്ലാസ്റ്റിക്കിന്റെ ഉത്തരവാദിത്വം മുനിസിപ്പാലിറ്റി 33.3 ശതമാനം, സംസ്ഥാന സർക്കാർ 6.8 ശതമാനം, നമുക്ക് തന്നെ 60%, വീട്ടിലെ പ്ലാസ്റ്റിക് എന്ത് ചെയ്യുന്നു കത്തിക്കുന്നു 80% വലിച്ചെറിയുന്നു 13.3 ശതമാനം, ശേഖരിച്ച് കൈമാറുന്നു 6.7 ശതമാനം,. ബയോഗ്യാസ് ഉണ്ടോ ഇല്ല 100%. ജൈവമാലിന്യങ്ങൾ സംസ്കരിക്കാൻ പ്രത്യേക സംവിധാനങ്ങൾ ഉണ്ടോ ഇല്ല 86.67 ശതമാനം ഉണ്ട് 13.3 ശതമാനം. മാലിന്യങ്ങൾ ജൈവം അജൈവം തരംതിരിക്കാറുണ്ട് 40% ഇല്ല 60%. ഈ കാലാവസ്ഥ മാറ്റത്തിൽ താങ്കൾക്ക് ആശങ്ക യുണ്ടോ? ഉണ്ട് 66.5 ശതമാനം ഇല്ല 33.3 ശതമാനം എന്നിങ്ങനെയാണ് ഈ സർവ്വേയിൽ നിന്നും കണ്ടെത്തിയ കാര്യങ്ങൾ. സർവ്വേയിൽ നിന്നും ലഭിച്ച വിവരങ്ങൾ വച്ചുനോക്കുമ്പോൾ ഭൂരിഭാഗം വീടുകളിലും പ്ലാസ്റ്റിക് കത്തിക്കുന്നു. മാലിന്യ സംസ്കരണത്തിന് മാർഗ്ഗമില്ല. അതുകൊണ്ട് ഈ പ്രദേശത്തെ സഹായിക്കാൻ സ്കൂളിന്റെ നേതൃത്വത്തിൽ മുൻസിപ്പാലിറ്റിയിൽ അപേക്ഷ വെച്ച് ഒരു മാർഗം കണ്ടെത്താൻ തീരുമാനിച്ചു. | |||
==== മുളദിനം ==== | |||
സെപ്റ്റംബർ 18 ലോക മുള ദിനം ആയി ആചരിക്കുന്നു. മുളയുടെ പാരിസ്ഥിതികമായ പ്രസക്തിയും ഉപയോഗ്യതയും പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തിൽ വേൾഡ് ഓർഗനൈസേഷൻ ആരംഭിച്ച ദിനാചരണം ആണ് മുളദിനം. മറ്റു വൃക്ഷങ്ങളെ ക്കാൾ 30 ശതമാനം അധികം ഓക്സിജൻ ഉൽപാദിപ്പിക്കുകയും കൂടുതൽ കാർബൺ ഡൈ ഓക്സൈഡിനെ വലിച്ചെടുക്കുകയും ചെയ്യുന്നവയാണ് ഇവ. ലോകത്തിലെ 111 കുടുംബത്തിൽ ആയി 1550 ഓളം ജാതി മുളകൾ ഉണ്ട്. | |||
[[പ്രമാണം:18431 2019 -20 academic year 18.jpg|നടുവിൽ|ലഘുചിത്രം|മുളയിലെ വൈവിധ്യം പ്രദർശനം]] | |||
മുളയിലെ വൈവിധ്യം | |||
മുള ദിനമായ സെപ്റ്റംബർ 18ന് മുളയിലെ വൈവിധ്യം എന്ന പരിപാടി സംഘടിപ്പിച്ചു. വിവിധതരം മുളകളുടെ ചിത്രപ്രദർശനവും വിവിധതരം ഉൽപ്പന്നങ്ങളും പ്രദർശിപ്പിച്ചു. മുളകൾ വെച്ചു പിടിപ്പിക്കുന്നത് മണ്ണൊലിപ്പ് തടയുന്നതിനും ഉരുൾപൊട്ടലിനെ ചെറുത്തുന്നതിനും നല്ലതാണെന്ന് കുട്ടികളെ മനസ്സിലാക്കി. മുളയരി കൊണ്ട് വിവിധ ഭക്ഷണങ്ങൾ ഉണ്ടാക്കാം എന്ന് പറഞ്ഞു കൊടുത്തു. | |||
==== സ്കൂൾ കലോത്സവം അരങ്ങ് 2K19 ==== | |||
കുട്ടികളുടെ സർഗവാസനകളെ പരിപോഷിപ്പിക്കുന്നതിന് വേണ്ടിയുള്ള വേദി യാണല്ലോ കലോത്സവങ്ങൾ. | |||
[[പ്രമാണം:18431 2019 -20 academic year 20.jpg|നടുവിൽ|ലഘുചിത്രം|സംഘ നൃത്ത മത്സരത്തിലെ രംഗം]] | |||
29/9/19,30/9/19 ദിവസങ്ങളിലായി സ്കൂൾ കലോത്സവം അരങ്ങ് 2k19 എന്ന പേരിൽ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ നടത്തി. സ്കൂൾ മാനേജർ അഷ്റഫ് മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ സിദിൻ ടി.സി അധ്യക്ഷം വഹിച്ചു. കലാമേള വാശിയേറിയ ഗ്രൂപ്പ് മത്സരമായിരുന്നു. | |||
[[പ്രമാണം:18431 2019 -20 academic year 19.jpg|നടുവിൽ|ലഘുചിത്രം|കലാമേള മത്സരാർത്ഥികളുടെ ബാഡ്ജ്]] | |||
കുട്ടികളെ മൂന്ന് ഗ്രൂപ്പായി തിരിച്ച് ഓരോ ഗ്രൂപ്പിനും ടീച്ചേഴ്സിനെ യും നിയമിച്ചു. കുന്നിമണി, മിന്നാമിന്നി മഞ്ചാടി എന്നിങ്ങനെയാണ് ഗ്രൂപ്പിന് പേരിട്ടത്. വിവിധ മത്സരങ്ങളോടെ പരിപാടികൾ സ്റ്റേജിൽ അരങ്ങേറിയപ്പോൾ 134 പോയിന്റുമായി കുന്നിമണി ഗ്രൂപ്പ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. 47 പോയിന്റ് മായി മഞ്ചാടി, മിന്നാമിന്നി ഗ്രൂപ്പുകാർ രണ്ടാം സ്ഥാനം തുല്യമായി പങ്കിട്ടു. ഒന്നും രണ്ടും സ്ഥാനം നേടിയ കുട്ടികൾക്ക് സമ്മാനവിതരണവും നടന്നു. അസംബ്ലിയിൽ ഹെഡ്മാസ്റ്റർ സിദിൻ മാസ്റ്ററാണ് കുട്ടികൾക്ക് ഉപഹാരങ്ങൾ നൽകിയത്. | |||
[[പ്രമാണം:18431 2019 -20 academic year 21.jpg|നടുവിൽ|ലഘുചിത്രം|നാടോടി നൃത്തം]] | |||
==== ലോക വിനോദ സഞ്ചാര ദിനം ==== | |||
യുണൈറ്റഡ് നാഷണൽ വേൾഡ് ടൂറിസം ഓർഗനൈസേഷൻ ആഹ്വാനപ്രകാരം എല്ലാ വർഷവും സെപ്തംബർ 27 ലോക വിനോദ സഞ്ചാര ദിനം ആയി ആചരിക്കുന്നു. ലോകജനതയെ വിനോദസഞ്ചാര ത്തിന്റെ പ്രാധാന്യം, ഗുണങ്ങൾ, സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ സാമ്പത്തിക മൂല്യങ്ങൾ എന്നിവയെ കുറിച്ച് അവബോധം വരുത്താനാണ് ഇത് ആഘോഷിക്കുന്നത്. | |||
ലോക വിനോദ സഞ്ചാര ദിനത്തിന്റെ ഭാഗമായി മൂന്നാം ക്ലാസിലെ ആയിഷ അസംബ്ലിയിൽ വിനോദസഞ്ചാരത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. അൻഫിദ കേരളത്തിലെ അറിയപ്പെട്ട വിനോദ സഞ്ചാരിയായ സന്തോഷ് കുളങ്ങര യെ കുറിച്ചും സംസാരിച്ചു. മൂന്നാം ക്ലാസിലെ ടീച്ചർ വിനോദസഞ്ചാരത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും വിനോദസഞ്ചാര കേന്ദ്രങ്ങളെ കുറിച്ച് കുട്ടികൾക്ക് പറഞ്ഞു കൊടുത്തു. | |||
==== ഗാന്ധിജയന്തി ==== | |||
ഭാരതത്തിന്റെ രാഷ്ട്രപിതാവായ ഗാന്ധിജിയുടെ ജന്മദിനമായ ഒക്ടോബർ 2 ഗാന്ധിജയന്തി ആയി ആഘോഷിച്ചു വരികയാണല്ലോ. അദ്ദേഹത്തിന്റെ സേവനം മാർഗ്ഗത്തെ അനുസ്മരിച്ചുകൊണ്ട് കുട്ടികളും അധ്യാപകരും ചേർന്ന് സ്കൂളും പരിസരവും വൃത്തിയാക്കി. മൂന്നാം തീയതി മുതൽ പത്താം തീയതി വരെ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ സേവനപ്രവർത്തനങ്ങൾ നടത്തി. ദിവസവും ഗാന്ധിജിയുമായി ബന്ധപ്പെട്ട 10 ചോദ്യങ്ങൾ മെഗാക്വിസ് ചുമതലയുള്ള ടീച്ചേഴ്സ് ഇടുകയും ഉത്തരങ്ങൾ കുട്ടികൾ കണ്ടെത്തി വന്നു ക്ലാസ് ടീച്ചേഴ്സിനെ ഏൽപ്പിക്കുകയും ചെയ്തു. ഗാന്ധി ജയന്തിയുമായി ബന്ധപ്പെട്ട വിദ്യാരംഗം പ്രവർത്തനമായ സുഗതകുമാരിയുടെ കവിത വായന ക്ലാസ് തലത്തിൽ നടത്തി. | |||
സേവനവാര അവസാന ദിവസം 10/10/ 19ന് ഗാന്ധിജിയുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിച്ച ചാർട്ട് ഒരു കുട്ടിക്ക് ഒന്ന് എന്ന രീതിയിൽ ശേഖരിച്ചു വരികയും ചാർട്ട് പ്രദർശനം നടത്തുകയും ചെയ്തു. | |||
==== കുട്ടികളുടെ പഠനത്തിൽ ==== | |||
==== രക്ഷിതാക്കളുടെ പങ്ക് ==== | |||
.. . കുട്ടികളുടെ പഠനത്തിൽ രക്ഷിതാക്കളുടെ പങ്ക് എന്ന വിഷയത്തിൽ ഒക്ടോബർ 11 വെള്ളിയാഴ്ച ഉച്ചയ്ക്ക് 3 മണി മുതൽ 4. 30 വരെ സലീം പേരാമ്പ്ര ( വിജയഭേരി കോഓഡിനേറ്റർ ) മലപ്പുറം ക്ലാസ്സ് നൽകി. കുട്ടികളുടെ പഠനത്തിൽ അമ്മമാർ വഹിക്കേണ്ട പങ്കിനെ കുറിച്ച് വിശദമായ രീതിയിൽ രക്ഷിതാക്കൾക്ക് ഉപകാരപ്രദമായ നല്ലൊരു ക്ലാസ് ആയിരുന്നു. നൂറിൽ കൂടുതൽ രക്ഷിതാക്കൾ ക്ലാസ് കേൾക്കാൻ സ്കൂൾ ഹാളിൽ എത്തിച്ചേർന്നു. വളരെ നല്ലൊരു ക്ലാസ് ആയിരുന്നു എന്ന് രക്ഷിതാക്കൾ അഭിപ്രായപ്പെട്ടു. | |||
[[പ്രമാണം:18431 2019 -20 academic year 22.jpg|നടുവിൽ|ലഘുചിത്രം|സലീം മാസ്റ്റർ രക്ഷിതാക്കൾക്ക് ക്ലാസ് എടുക്കുന്നു]] | |||
==== തപാൽ ദിനം ==== | |||
ഒക്ടോബർ 9 ലോകമെമ്പാടും തപാൽ ദിനമായി ആചരിക്കുകയാണ്. ഫോണും ഇന്റർനെറ്റും എല്ലാം പ്രചാരത്തിൽ വന്നതോടെ ഈ ദിനത്തിന്റെ പ്രാധാന്യം എല്ലാവരും മറന്നു കൊണ്ടിരിക്കുകയാണ്. ഹൃദയ സ്പന്ദനങ്ങളെ അക്ഷരങ്ങൾകൊണ്ട് വർണിച്ച കത്തുകളായിരുന്നു ആദ്യകാലങ്ങളിലെ സന്ദേശ വിനിമയ മാർഗം. ആ കത്തുകൾക്ക് യഥാർത്ഥത്തിൽ ജീവൻ നൽകിയത് തപാലുകൾ ആണ്. | |||
[[പ്രമാണം:18431 2019 -20 academic year 23.jpg|ലഘുചിത്രം|വിദ്യാർത്ഥികൾ കോട്ടക്കൽ പോസ്റ്റ് ഓഫീസ് സന്ദർശിച്ചപ്പോൾ]] | |||
ഒക്ടോബർ 9 നമ്മുടെ സ്കൂളിലും തപാൽ ദിനം ആചരിച്ചു. കുട്ടികൾ കൂട്ടുകാരന് ഒരു കത്ത് ഇൻലന്റിൽ എഴുതി തയ്യാറാക്കി തപാലാപ്പീസ് സന്ദർശിച്ച് അവിടെ പോസ്റ്റ് ചെയ്തു. നാലാം ക്ലാസിലെ കുട്ടികളും അധ്യാപകരും ആണ് തപാലാപ്പീസ് സന്ദർശിച്ചത്. കുട്ടികളെ സംബന്ധിച്ചിടത്തോളം ഇത് ഒരു പുതിയ അനുഭവമായിരുന്നു. ഇപ്പോഴത്തെ കുട്ടികളിൽ ഇൻലന്റ് കണ്ടിട്ടുള്ളവർ തന്നെ ആരുമില്ലായിരുന്നു. പോസ്റ്റ് ഓഫീസിൽ നിന്നും വിവിധ തരം സ്റ്റാമ്പുകൾ പരിചയപ്പെടുത്തി. | |||
[[പ്രമാണം:18431 2019 -20 academic year 24.jpg|ഇടത്ത്|ലഘുചിത്രം|പോസ്റ്റ് മാസ്റ്ററുമായി അഭിമുഖം]] | |||
സ്റ്റാമ്പിൽ ആദ്യം പ്രത്യക്ഷപ്പെട്ട ഭാരതീയൻ മഹാത്മാഗാന്ധി ആണെന്നും എന്നാൽ ആദ്യ കേരളീയൻ ശ്രീനാരായണഗുരു ആണെന്നും അവർ കുട്ടികൾക്ക് പറഞ്ഞു കൊടുത്തു . അതുപോലെ മണിയോർഡർ അയക്കുന്നതും ഒക്കെ പറഞ്ഞു കൊടുത്തു . | |||
== 2020 -21 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ == | == 2020 -21 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ == | ||