"എ.എം.എൽ.പി.എസ്. വില്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 29: | വരി 29: | ||
പ്രിയരേ ലോകജനതയെ പിടിച്ചുകുലുക്കിയ ഒരു മഹാമാരിയെ അതിജീവിച്ചു കൊണ്ടിരുന്ന ഒരു ഘട്ടം കൂടിയാണ് കടന്നു പോയത്. അവിടെയും കേരള മോഡൽ മാതൃകയായി എന്നത് ഈ സന്ദർഭത്തിൽ എടുത്തുപറയേണ്ടതുണ്ട്. അപ്രതീക്ഷിതമായി വന്ന അവധിയും തുടർന്നുണ്ടായ സംഭവവികാസങ്ങളും കഴിഞ്ഞ അക്കാദമിക വർഷത്തെ വലിയ രീതിയിൽ ബാധിച്ചിട്ടുണ്ട്. തുടർന്നുവരുന്ന അക്കാദമിക വർഷം ഇവ തരണം ചെയ്യാനുള്ളത് ആവട്ടെ എന്ന് ആശംസിച്ചുകൊണ്ട് പ്രവർത്തന റിപ്പോർട്ടിലേക്ക് കടക്കട്ടെ | പ്രിയരേ ലോകജനതയെ പിടിച്ചുകുലുക്കിയ ഒരു മഹാമാരിയെ അതിജീവിച്ചു കൊണ്ടിരുന്ന ഒരു ഘട്ടം കൂടിയാണ് കടന്നു പോയത്. അവിടെയും കേരള മോഡൽ മാതൃകയായി എന്നത് ഈ സന്ദർഭത്തിൽ എടുത്തുപറയേണ്ടതുണ്ട്. അപ്രതീക്ഷിതമായി വന്ന അവധിയും തുടർന്നുണ്ടായ സംഭവവികാസങ്ങളും കഴിഞ്ഞ അക്കാദമിക വർഷത്തെ വലിയ രീതിയിൽ ബാധിച്ചിട്ടുണ്ട്. തുടർന്നുവരുന്ന അക്കാദമിക വർഷം ഇവ തരണം ചെയ്യാനുള്ളത് ആവട്ടെ എന്ന് ആശംസിച്ചുകൊണ്ട് പ്രവർത്തന റിപ്പോർട്ടിലേക്ക് കടക്കട്ടെ | ||
==== എസ് ആർ ജി വാർഷികം ==== | |||
1/6/ 2019 ന് സ്കൂളിൽ | |||
SRG,PTA എക്സിക്യൂട്ടീവ് സംയുക്ത യോഗം നടത്തി. ഒരു വർഷത്തെ പ്രവർത്തനങ്ങളുടെ റിപ്പോർട്ട് ഫസീല പി അവതരിപ്പിച്ചു. ഉദ്ഘാടന ക്ലാസെടുത്തത് ഡോക്ടർ രജനി സുബോധ് ( ഡയറ്റ് മലപ്പുറം ) ആയിരുന്നു. ഏതൊരു സ്ഥാപനത്തിന്റെ യും ഉയർച്ചയ്ക്ക് എല്ലാവരുടെയും സഹകരണം അത്യാവശ്യമാണെന്ന് ഉദ്ബോധിപ്പിച്ചു. നമ്മുടെ മാസ്റ്റർപ്ലാനിൽ ഉള്ള കാര്യങ്ങൾ ആണ് ഈ വർഷത്തെ അധ്യാപക പരിശീലനത്തിൽ കൊടുത്തത് എന്നറിയിച്ചു. അതായത് ഓരോ കുട്ടിയേയും അന്താരാഷ്ട്ര നിലവാരത്തിലേക്ക് എത്തിക്കുക എന്നതാണ്. കൂടാതെ പഠന വിടവ് വരുത്താതെ ഓരോരുത്തരെയും ശ്രദ്ധിക്കുന്ന കാര്യവും ഓർമ്മപ്പെടുത്തി. ലണ്ടനിലെ നെയിംസ് നദി വിഷയമായ കഥ പറഞ്ഞ് അതിനെ ഏറ്റവും ശുദ്ധജല നദിയായി മാറ്റിയ എൻജിനീയറുടെ കഥ പോലെ പുതിയ ഹെഡ്മാസ്റ്ററുടെ നേതൃത്വത്തിൽ അധ്യാപകരും രക്ഷിതാക്കളും ഒപ്പം നിന്നാൽ വിദ്യാലയത്തെ വലിയ നിലയിൽ ആക്കാം എന്ന് ബോധ്യപ്പെടുത്തി. ചടങ്ങിൽ വാർഡ് കൗൺസിലർ ശ്രീ ടി പി സുബൈർ ഇന്നത്തെ കുട്ടികളിൽ വായന മാത്രമല്ല സംസാരം പോലുമില്ലാത്ത അവസ്ഥയാണ് മൊബൈൽഫോണുകൾ പോലെയുള്ള ഉപകരണങ്ങൾ കൊണ്ട് ഉണ്ടാകുന്നത് എന്നും അത് മാറ്റി കുട്ടികളെ നേർവഴിക്കു നയിക്കാൻ അധ്യാപക സമൂഹത്തിനെ കഴിയൂ അതിനായി നല്ല മാതൃകകൾ കൊടുക്കണം. കുട്ടികളെ നേരായി നയിക്കാൻ രക്ഷിതാക്കൾക്കും നല്ല ക്ലാസ്സുകൾ നൽകണമെന്നും അഭിപ്രായപ്പെട്ടു. | |||
മുനിസിപ്പൽ തല പ്രവേശനോത്സവം നമ്മുടെ വിദ്യാലയത്തിൽ ആണെന്നും വിവിധ പരിപാടികളോടെ ഭംഗിയാക്കണമെന്നും തീരുമാനമെടുത്തു. ഉച്ചയ്ക്കുശേഷം വാർഷിക കലണ്ടർ ചർച്ച നടത്തി. ഈ വർഷത്തെ പ്രവർത്തന ചുമതലകൾ ഹെഡ്മാസ്റ്റർ ഓരോരുത്തർക്കായി വിഭജിച്ചു നൽകി. | |||
==== പ്രവേശനോത്സവം ==== | |||
<gallery> | |||
പ്രമാണം:18431 2019 -20 academic year 1.jpg|പ്രവേശനോത്സവത്തിൽ നിന്നും | |||
</gallery> നവാഗതരെ വരവേൽക്കുന്നതിന് മുന്നോടിയായി 4/6/19,5/6/19 ദിവസങ്ങളിൽ അധ്യാപകർ എത്തി സ്കൂൾ അങ്കണവും ഹാളും തോരണങ്ങൾ കൊണ്ട് അലങ്കരിച്ചു. തികച്ചും ഹരിത പ്രോട്ടോകോൾ പാലിച്ചാണ് അലങ്കാരം നടന്നത്.നവാഗതർക്കായി കൂമ്പൻ തൊപ്പിയും നിർമ്മിച്ച ലങ്കരിച്ചു.6/6/19 വ്യാഴം വിദ്യാലയങ്ങൾ തുറക്കുന്നതിനാൽ അധ്യാപകർ നേരത്തെ എത്തി എല്ലാവർക്കുമുള്ള ബലൂണുകൾ വീർപ്പിച്ചു കെട്ടി. രാവിലെ എത്തിയ രക്ഷിതാക്കളും ഞങ്ങളോടൊപ്പം കൂടി .വിദ്യാലയത്തിലെ മുഴുവൻ കുട്ടികളും ബലൂണുകൾ ഒരുക്കി. കോട്ടക്കൽ മുനിസിപ്പാലിറ്റിയുടെ പ്രവേശനോത്സവ ഉദ്ഘാടനമാണ് നമ്മുടെ വിദ്യാലയത്തിൽ നടന്നത്. വാർഡ് കൗൺസിലർ മാത്രമേ പരിപാടിയിൽ മുനിസിപ്പാലിറ്റിയിൽ നിന്നും പങ്കെടുത്തുള്ളൂ. നവാഗതരെ വരവേൽക്കുന്നതിനായി മുതിർന്ന കുട്ടികളും അധ്യാപകരും വർണാഭമായ ബലൂണുകളും കിരീടങ്ങും പഠന കിറ്റുകളുമായി വിദ്യാലയത്തിൽ കാത്തു നിന്നു. കൃത്യം 10.30 ന് മുതിർന്ന കുട്ടികൾ കുരുന്നുകളെ കിരീടമണിയിച്ച് നിറബലൂണുകളുമായി നാസിക് ഡോളിന്റെ സ്കൂൾ വഴിയിലൂടെ ഹാളിലേക്കാനയിച്ചു. പ്രാർത്ഥനാ ഗാനത്തോടെ ഉദ്ഘാടന യോഗം ആരംഭിച്ചു.ടി.പി സുബൈർ (വാർഡ് കൗൺസിലർ) മുനിസിപ്പൽതല പ്രവേശനോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. ബിനു മാസ്റ്റർ (BRC trainer) മുഖ്യാഥിതിയായി. പ്രവേശനോത്സവ ഗാനത്തോടൊപ്പം കുരുന്നുകൾ ബലൂണുകളുമായി അടിപ്പാടി നവാഗതരിൽ നിന്നും വേദിയിലെത്തി. ആദ്യം പാടിയ കുട്ടിക്ക് പഠനക്കിറ്റ് വിതരണം ചെയ്തത് അസീസ് മാസ്റ്റർ (BRC trainer) ഉം PTM വില്ലൂർ (പ്രവാസി വികസന സമിതി ചെയർമാൻ) ഉം ചേർന്നാണ്. കബീർ പട്ടാമ്പി ( സ്കൂൾ വികസന സമിതി ചെയർമാൻ) ആശംസകളർപ്പിച്ച് സംസാരിച്ചു.മുൻവർഷങ്ങളിലേക്കാൾ കുട്ടികൾ എത്തിയതിൽ സന്തോഷമ റി യിച്ചു. മനേജറുടെ വക കുട്ടികൾക്ക് മധുരം നൽകി. കുട്ടികളുടെയും രക്ഷിതാക്കളുടെയും നിറഞ്ഞ സദസ്സിന് ഹരമേകാൻ രക്ഷിതാക്കൾക്കായി തൽസമയ മത്സരം Gents നും Ladies നും വേറെ വേറെയായി നടത്തി. വിജയികൾക്ക് സമ്മാനവും നൽകി. വിജയികളായത് ദമ്പതികളായിരുന്നു എന്ന പ്രത്യേകതയും ഉണ്ടായി. സി ദിൻ ടി സി (ഹെഡ്മാസ്റ്റർ) സ്വാഗതം പറഞ്ഞ ചടങ്ങിൽ മുഹമ്മദ് അഷ്റഫ് മാസ്റ്റർ അധ്യക്ഷം വഹിച്ചു.എലിയാമ്മ കെ.വി (SRG കൺവീനർ) നന്ദിയർപ്പിച്ചു. | |||
== 2020 -21 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ == | == 2020 -21 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ == | ||