"ജി.എച്ച്.എസ്.എസ്. പുല്ലങ്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (vazhikaatti) |
(infra) |
||
വരി 75: | വരി 75: | ||
== '''ഭൗതിക സൗകര്യങ്ങൾ''' == | == '''ഭൗതിക സൗകര്യങ്ങൾ''' == | ||
നിലമ്പൂർ-പെരിമ്പിലാവ് സ്‌റ്റേറ്റ് ഹൈവേയുടെ ബഹളങ്ങളിൽ നിന്ന് വിട്ടൊഴിഞ്ഞ് വിശാലമായ ഒരു കാംപസ് സ്കൂളിനുണ്ട്. പശ്ചാത്തല ഭംഗി ഒരുക്കികൊണ്ട് അനേകം തണൽ മരങ്ങൾ ഈ കാംപസിന് തണലേകുന്നു. ഭൗതിക അടിസ്ഥാന മേഖലയിലെ വിദ്യാലയ മികവുകൾ ഏറെ മികവുറ്റതാണ്.എസ്.എസ്.എ യുടെയും, എം.എൽ.എ, എം.പി, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുടെ സഹായവും സഹകരണവും നേടിയെടുത്തു കൊണ്ടാണ് വിദ്യാലയ വികസന പദ്ധതികൾ നടപ്പാക്കുന്നത്. വിദ്യാലയ പി.ടി.എ യുടെ നേതൃത്വത്തിൽ ഭൗതിക സൗകര്യവികസനത്തിനായുള്ള ശ്രമങ്ങൾ തുടർന്നു വരുന്നു. | |||
== '''ഭൗതിക സൗകര്യങ്ങൾ''' == | |||
=== [[ജി.എച്ച്.എസ്.എസ്. പുല്ലങ്കോട്/സൗകര്യങ്ങൾ|കെട്ടിടങ്ങൾ]] === | |||
=== [[ജി.എച്ച്.എസ്.എസ്. പുല്ലങ്കോട്/സൗകര്യങ്ങൾ|ക്ലാസ്സ് മുറികൾ]] === | |||
=== [[ജി.എച്ച്.എസ്.എസ്. പുല്ലങ്കോട്/സൗകര്യങ്ങൾ|ലൈബ്രറി]] === | |||
=== [[ജി.എച്ച്.എസ്.എസ്. പുല്ലങ്കോട്/സൗകര്യങ്ങൾ|ഹൈസ്കൂൾ ഓഡിറ്റോറിയം]] === | |||
=== [[ജി.എച്ച്.എസ്.എസ്. പുല്ലങ്കോട്/സൗകര്യങ്ങൾ|ഐ.ടി. ലാബ്]] === | |||
=== [[ജി.എച്ച്.എസ്.എസ്. പുല്ലങ്കോട്/സൗകര്യങ്ങൾ|കളിമുറ്റം]] === | |||
=== [[ജി.എച്ച്.എസ്.എസ്. പുല്ലങ്കോട്/സൗകര്യങ്ങൾ|ഐ.ഇ.ഡി പാർക്ക്]] === | |||
=== [[ജി.എച്ച്.എസ്.എസ്. പുല്ലങ്കോട്/സൗകര്യങ്ങൾ|സി.സി.ടി.വി.സംവിധാനം]] === | |||
=== [[ജി.എച്ച്.എസ്.എസ്. പുല്ലങ്കോട്/സൗകര്യങ്ങൾ|ചുറ്റുമതിൽ]] === | |||
=== [[ജി.എച്ച്.എസ്.എസ്. പുല്ലങ്കോട്/സൗകര്യങ്ങൾ|കൗൺസിലിംഗ് സെന്റർ]] === | |||
=== [[ജി.എച്ച്.എസ്.എസ്. പുല്ലങ്കോട്/സൗകര്യങ്ങൾ|ഫിസിയോതെറാപ്പി]] === | |||
=== [[ജി.എച്ച്.എസ്.എസ്. പുല്ലങ്കോട്/സൗകര്യങ്ങൾ|ഊട്ടുപുര]] === | |||
== '''അക്കാദമികം''' == | == '''അക്കാദമികം''' == | ||
വരി 92: | വരി 119: | ||
=== [[ജി.എച്ച്.എസ്.എസ്. പുല്ലങ്കോട്/പി.ടി.എ ഭാരവാഹികൾ|പി.ടി.എ ഭാരവാഹികൾ]] === | === [[ജി.എച്ച്.എസ്.എസ്. പുല്ലങ്കോട്/പി.ടി.എ ഭാരവാഹികൾ|പി.ടി.എ ഭാരവാഹികൾ]] === | ||
2021 – 22അധ്യയനവർഷം സമ്പൂർണയിലെ കണക്കനുസരിച്ച് വിദ്യാലയത്തിൽ 5 മുതൽ 10 വരെ ക്ലാസുകളിലായി 429 ആൺകുട്ടികളും 426 പെൺകുട്ടികളും പഠിക്കുന്നു. ക്ലാസ് അടിസ്ഥാനത്തിലുള്ള വിദ്യാർഥികളുടെ കണക്ക് ചുവടെ പട്ടിക പ്രകാരം ആണ്. | 2021 – 22അധ്യയനവർഷം സമ്പൂർണയിലെ കണക്കനുസരിച്ച് വിദ്യാലയത്തിൽ 5 മുതൽ 10 വരെ ക്ലാസുകളിലായി 429 ആൺകുട്ടികളും 426 പെൺകുട്ടികളും പഠിക്കുന്നു. ക്ലാസ് അടിസ്ഥാനത്തിലുള്ള വിദ്യാർഥികളുടെ കണക്ക് ചുവടെ പട്ടിക പ്രകാരം ആണ്. | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ |
22:51, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ജി.എച്ച്.എസ്.എസ്. പുല്ലങ്കോട് | |
---|---|
വിലാസം | |
പുല്ലങ്കോട് GHSS PULLANGODE , പുല്ലങ്കോട് പി.ഒ. , 676525 , മലപ്പുറം ജില്ല | |
സ്ഥാപിതം | 26 - 05 - 1962 |
വിവരങ്ങൾ | |
ഫോൺ | 04931 257788 |
ഇമെയിൽ | ghsspullangode48038@gmail.com |
വെബ്‍സൈറ്റ് | www.ghsspullangode.com |
കോഡുകൾ | |
സ്കൂൾ കോഡ് | 48038 (സമേതം) |
എച്ച് എസ് എസ് കോഡ് | 11008 |
യുഡൈസ് കോഡ് | 32050300706 |
വിക്കിഡാറ്റ | Q84612420 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
ഉപജില്ല | വണ്ടൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | വണ്ടൂർ |
താലൂക്ക് | നിലമ്പൂർ |
ബ്ലോക്ക് പഞ്ചായത്ത് | കാളികാവ് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,ചോക്കാട്, |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 429 |
പെൺകുട്ടികൾ | 426 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 449 |
പെൺകുട്ടികൾ | 295 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ഇല്ല |
പ്രധാന അദ്ധ്യാപിക | ഏലിയാമ്മ പി ജെ |
പി.ടി.എ. പ്രസിഡണ്ട് | മുപ്ര ഷറഫുദ്ദീൻ |
എം.പി.ടി.എ. പ്രസിഡണ്ട് | റഫീഖ |
അവസാനം തിരുത്തിയത് | |
25-01-2022 | 48038 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിലെ ചോക്കാട് ഗ്രാമപഞ്ചായത്തിൽ പ്രകൃതി രമണീയമായ അന്തരീക്ഷത്തിൽ മലനിരകളോട് ചേർന്ന് സ്ഥിതി ചെയ്യുന്നു. നാട്ടിൻപുറത്തിന്റെ വിശുദ്ധിയുള്ള, സാധാരണക്കാരനെ മികവിന്റെ പാതിയിലേക്ക് നയിക്കുന്ന നാടിന്റെ നന്മയാണ് ഗവ: ഹയർ സെക്കണ്ടറി സ്ക്കൂൾ പുല്ലങ്കോട് . 1962 ൽ ആരംഭിച്ച ഈ വിദ്യാലയം ഇന്ന് ഷഷ്ടിപൂർത്തിയുടെ തലയെടുപ്പുമായി മലപ്പുറം ജില്ലയിലെ തന്നെ മികവുറ്റ വിദ്യാലയങ്ങളിലൊന്നായ് ശോഭിക്കുന്നു.
ചരിത്രം
നിലമ്പൂർ പെരുമ്പിലാവ് സംസ്ഥാനപാതയോട് ചേർന്ന് പുല്ലങ്കോട് എന്ന മലയോര ഗ്രാമത്തിൽ അഞ്ചേക്കറോളം സ്ഥലത്ത് കിഴക്കൻ ഏറനാടിന്റെ സ്വപ്നമായ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ പുല്ലങ്കോട് സ്ഥിതിചെയ്യുന്നു. സ്കൂളിന്റെ ചരിത്രം പുല്ലങ്കോട് എസ്റ്റേറ്റുമായി ബന്ധപ്പെട്ടുകിടക്കുന്നു. പുല്ലങ്കോടിന് ഒരു ഹൈസ്കൂൾ എന്ന ആശയം ആദ്യമായി മുന്നോട്ടുവെച്ചത് പുല്ലങ്കോട് എൽപി സ്കൂളിലെ ശ്രീ. മൊയ്തീൻകുട്ടി മാസ്റ്ററായിരുന്നു
എസ്റ്റേറ്റ് തൊഴിലാളികളുടെ ക്ലബ് ആഘോഷ പരിപാടികളിൽ ഉരുത്തിരിഞ്ഞുവന്ന ആശയം ഗൗരവത്തിലെടുക്കാൻ പ്രദേശത്തെ പൗരപ്രമുഖർ കാരണമായി. 1962 കാലഘട്ടത്തിൽ എസ്റ്റേറ്റ് മാനേജരായിരുന്ന ശ്രീ.ബാലകൃഷ്ണമാരാർ രക്ഷാധികാരിയായും, ശ്രീ.കേളുനായർ പ്രസിഡണ്ടായും സ്കൂൾ രൂപീകരണ സമിതി ഉണ്ടാക്കി. സർക്കാരിലേക്ക് അപേക്ഷ സമർപ്പിക്കേണ്ടതിന്റെ ചുമതല ഏറ്റെടുത്തത് ശ്രീ.കുക്കിൽ പ്രഭാകരൻനായരും, ശ്രീ.കുമാരനും ആയിരുന്നു. പ്രദേശത്തെ വിദ്യാഭ്യാസ തൽപരരായ കുട്ടികൾ പഠനാർത്ഥം വണ്ടൂർ, നിലമ്പൂർ, തുടങ്ങിയ സ്ഥലങ്ങളെ ആശ്രയിക്കുന്നതിന്റെ വിഷമതകളും, വിദ്യാഭ്യാസപരമായ പിന്നോക്കാവസ്ഥ പരിഹരിക്കപ്പെടേണ്ടതിന്റെ ആവശ്യകതയും മുഖ്യഘടകങ്ങളായി. അപേക്ഷ സർക്കാരിന് സമർപ്പിക്കപ്പെട്ടു. 1962 മെയ് 17 ന് സ്കൂൾ അനുവദിക്കുന്നതായ ഓർഡർ ഇറങ്ങുകയും അതേവർഷം മെയ് 28ന് ഗവൺമെന്റ് സെക്കൻഡറി സ്കൂൾ എന്ന പേരിൽ എസ്റ്റേറ്റിലെ സ്റ്റാഫ് ക്ലബ്ബിൽ 55 കുട്ടികളുമായി സ്കൂൾ പ്രവർത്തനമാരംഭിക്കുകയും ചെയ്തു.സ്കൂളിന് സ്വന്തമായി സ്ഥലം, കെട്ടിടം, എന്നിവയ്ക്കുവേണ്ടി വിപുലമായ കമ്മിറ്റി രൂപീകരിക്കുകയും ശ്രീ.കുക്കിൽ കേളുനായർ, ശ്രീ.ബാലകൃഷ്ണമാരാർ, ശ്രീ.മൊയ്തീൻകുട്ടി മാസ്റ്റർ, ശ്രീ.കെ.ഗോവിന്ദൻനായർ, ശ്രീ.കുഞ്ഞുപിള്ള എന്നിവർ സർവാത്മനാ ഇടപെടുകയും ചെയ്തു മൂകശ്ശനായരു വീട്ടിൽ അമ്മുകുട്ടിയമ്മ, ഭാരതിയമ്മ, സുനീതിയമ്മ, ഗോപാലമേനോൻ തുടങ്ങിയവരുടെ ഉടമസ്ഥയിലുണ്ടായിരുന്ന സ്ഥലം യാതൊരു എതിർപ്പുമില്ലാതെ സ്കൂൾ നിർമാണാവശ്യത്തിന് ഗവർണർക്ക് കൈമാറുകയുണ്ടായി.
ഭൗതിക സൗകര്യങ്ങൾ
നിലമ്പൂർ-പെരിമ്പിലാവ് സ്‌റ്റേറ്റ് ഹൈവേയുടെ ബഹളങ്ങളിൽ നിന്ന് വിട്ടൊഴിഞ്ഞ് വിശാലമായ ഒരു കാംപസ് സ്കൂളിനുണ്ട്. പശ്ചാത്തല ഭംഗി ഒരുക്കികൊണ്ട് അനേകം തണൽ മരങ്ങൾ ഈ കാംപസിന് തണലേകുന്നു. ഭൗതിക അടിസ്ഥാന മേഖലയിലെ വിദ്യാലയ മികവുകൾ ഏറെ മികവുറ്റതാണ്.എസ്.എസ്.എ യുടെയും, എം.എൽ.എ, എം.പി, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുടെ സഹായവും സഹകരണവും നേടിയെടുത്തു കൊണ്ടാണ് വിദ്യാലയ വികസന പദ്ധതികൾ നടപ്പാക്കുന്നത്. വിദ്യാലയ പി.ടി.എ യുടെ നേതൃത്വത്തിൽ ഭൗതിക സൗകര്യവികസനത്തിനായുള്ള ശ്രമങ്ങൾ തുടർന്നു വരുന്നു.
ഭൗതിക സൗകര്യങ്ങൾ
കെട്ടിടങ്ങൾ
ക്ലാസ്സ് മുറികൾ
ലൈബ്രറി
ഹൈസ്കൂൾ ഓഡിറ്റോറിയം
ഐ.ടി. ലാബ്
കളിമുറ്റം
ഐ.ഇ.ഡി പാർക്ക്
സി.സി.ടി.വി.സംവിധാനം
ചുറ്റുമതിൽ
കൗൺസിലിംഗ് സെന്റർ
ഫിസിയോതെറാപ്പി
ഊട്ടുപുര
അക്കാദമികം
പുല്ലങ്കോട് എന്ന കൊച്ചു ഗ്രാമത്തിൻറെ കലാ സാംസ്കാരിക വിദ്യാഭ്യാസ മേഖലയിൽ തലയുയർത്തിനിൽക്കുന്ന മികവാർന്ന കലാലയമാണ് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ പുല്ലങ്കോട്. മലയോരമേഖലയിലെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥയ്ക്ക് പരിഹാരമായി ആരംഭിച്ച ഈ വിദ്യാലയം ഇന്ന് മികവിൻറെ കേന്ദ്രമാണ് . പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിലൂടെ പുതു തലമുറയെ വാർത്തെടുക്കുന്ന ഈ സരസ്വതീ ക്ഷേത്രത്തിന് 59വർഷത്തെ പാരമ്പര്യമുണ്ട് ആത്മാർത്ഥതയും അർപ്പണബോധവുമുള്ള അധ്യാപകരും ശക്തമായ പിന്തുണ നൽകുന്ന പിടിഎയും സ്കൂളിൻറെ മുതൽക്കൂട്ടാണ് സമൂഹത്തിൻറെ നാനാതുറകളിലുള്ള പ്രഗൽഭരായ വ്യക്തിത്വങ്ങളെ വാർത്തെടുക്കുന്നതിൽ ഈ വിദ്യാലയം തനതായ പങ്കുവഹിച്ചുവരുന്നു.
അക്കാദമിക് മാസ്റ്റർ പ്ലാൻ
അക്കാദമിക പ്രവർത്തനങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്മെന്റ്
വിദ്യാലയത്തെ മുന്നോട്ട് നയിക്കുന്നതിന് മികച്ച ടീം വർക്ക് ആവശ്യമാണ്. മികച്ച കൂട്ടായ്മ വളർത്തിയെടുത്ത് മുന്നേറാനാവുന്നു എന്നതാണ് വിദ്യാലയത്തിന്റെ കരുത്ത്. അധ്യാപകരും, പി.ടി എ യും ഒരേ മനസ്സോടെ പ്രവർത്തിക്കുന്നു.പി.ടി.എ, എസ്.എം.സി, എം.ടി.എ തുടങ്ങിയ കമ്മറ്റികൾ വിദ്യാലയ പ്രവർത്തനങ്ങൾക്ക് സഹായമേകുന്നു.
അധ്യാപകരും ജീവനക്കാരും
പി.ടി.എ ഭാരവാഹികൾ
2021 – 22അധ്യയനവർഷം സമ്പൂർണയിലെ കണക്കനുസരിച്ച് വിദ്യാലയത്തിൽ 5 മുതൽ 10 വരെ ക്ലാസുകളിലായി 429 ആൺകുട്ടികളും 426 പെൺകുട്ടികളും പഠിക്കുന്നു. ക്ലാസ് അടിസ്ഥാനത്തിലുള്ള വിദ്യാർഥികളുടെ കണക്ക് ചുവടെ പട്ടിക പ്രകാരം ആണ്.
ക്ലാസ് | ആൺ | പെൺ | ആകെ |
---|---|---|---|
V | 52 | 50 | 102 |
VI | 50 | 63 | 113 |
VII | 63 | 51 | 114 |
VIII | 78 | 80 | 158 |
IX | 103 | 112 | 215 |
X | 83 | 70 | 153 |
മുൻ സാരഥികൾ
അര നൂറ്റാണ്ട് പിന്നിട്ട ഈ കലാ ലയത്തിന്റെ പൂർവ സാരഥികൾ സു മനസ്സുകാരായ നാട്ടുകാരാണ്. മലയോരമേഖലയിലെ തോട്ടം തൊഴിലാളികളുടെ മക്കൾക്കും സാധാരണക്കാർക്കും ആശ്രയമായി മാറിയ ഈ വിദ്യാലയത്തിലെ അധ്യാപകരിൽ പലരും കേരളത്തിന്റെ മറ്റു ജില്ലകളിൽ നിന്നുള്ളവരായിരുന്നു. ഈ നാടിൻറെ വിദ്യാഭ്യാസ സാംസ്കാരിക വളർച്ചയിൽ ശക്തമായ പിന്തുണ നൽകിയവരാണീ അധ്യാപകർ. നാട്ടുകാർ എന്നും നെഞ്ചേറ്റിയ ഈ വിദ്യാലയം മികവാർന്ന ഒരു ഒരു സാംസ്കാരിക കേന്ദ്രം കൂടിയാണ്
പൂർവ്വകാല സാരഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 48038
- 1962ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ