"എ.എം.എൽ.പി.എസ്. വില്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 6: | വരി 6: | ||
== 2019-20 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ == | == 2019-20 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ == | ||
2019-20 അദ്ധ്യയന വർഷത്തെ പ്രവർത്തന റിപ്പോർട്ട് ആമുഖം | |||
വർത്തമാനകാലത്തിലൂടെ മുന്നോട്ട് നീങ്ങുന്ന ജനതയ്ക്ക് കടന്നുപോയ വഴികളും വരാനിരിക്കുന്ന പ്രതീക്ഷകളും മുന്നോട്ടുള്ള പ്രവർത്തനത്തിന് ആക്കം കൂട്ടുന്നവയാണ്. വിദ്യാഭ്യാസരംഗത്തും ആരോഗ്യരംഗത്തും ഐടി മേഖലകളിലും അങ്ങനെയങ്ങനെ വേറിട്ട മാതൃക സൃഷ്ടിച്ചു കൊണ്ടുള്ള മുന്നേറ്റം കേരള മോഡൽ ആയി മാറിയിരിക്കുന്നു. | |||
ചരിത്രത്തിലേക്ക് ഒന്ന് തിരിഞ്ഞു നോക്കുമ്പോൾ... | |||
ലോകത്തിലെ വിവിധ കോണുകളിൽ സന്ദർശിച്ച കേരളത്തിലെത്തിയ ശ്രീ സ്വാമി വിവേകാനന്ദൻ നമ്മുടെ നാടിനെ വിശേഷിപ്പിച്ചത് ഭ്രാന്താലയം എന്നായിരുന്നു. അതിനർത്ഥം അദ്ദേഹം സഞ്ചരിച്ച മറ്റ് സ്ഥലങ്ങളെല്ലാം ഇതിനേക്കാൾ വികസനം ആയിരുന്നു എന്നല്ല. അയിത്തവും അനാചാരങ്ങളും അസമത്വവും ഉറഞ്ഞുതുള്ളിയ നാടിന്റെ പരിതാപകരമായ അവസ്ഥ കണ്ടു കൊണ്ടാണ് അദ്ദേഹം കേരളത്തെ ഭ്രാന്താലയമെന്ന് വിശേഷിപ്പിച്ചത്. | |||
ഭ്രാന്താലയത്തിൽ നിന്നും കേരള മോഡലിലെ ക്കുള്ള വളർച്ചക്ക് സഹായകമായ നവോത്ഥാനനായകർ ഉഴുതുമറിച്ചിട്ട കേരള മണ്ണിന്റെ ഗ്രാമങ്ങളായ ഗ്രാമങ്ങളിൽ പൊതുവിദ്യാലയം എന്ന വിത്ത് എറിഞ്ഞതിന്റെ വിളവാണ് കേരള മോഡൽ . | |||
എന്റെ ആവശ്യത്തിനുവേണ്ടി അല്ല സാമൂഹിക വളർച്ചയ്ക്ക് എന്നാൽ കഴിയുന്നത് എന്ന ബോധ്യത്തോടെ കൂടി പിൻതലമുറക്കാർ കെട്ടിപ്പൊക്കിയതാണ് നമ്മുടെ പൊതു വിദ്യാലയങ്ങൾ. സാമ്പത്തിക ലാഭം നോക്കാതെ അറിവ് എന്ന ശക്തി തലമുറകൾക്ക് കൈമാറണമെന്ന ചിന്തയാണ് പൊതുവിദ്യാലയ ത്തിന്റെ വളർച്ചയുടെ അടിസ്ഥാന ഘടകങ്ങളിലൊന്ന് . | |||
ഇന്ന് എവിടെ എത്തി നിൽക്കുന്നു നമ്മുടെ വിദ്യാഭ്യാസം. ഓരോരുത്തർക്കും നടന്നെത്താവുന്ന സ്ഥലങ്ങളിൽ അംഗനവാടികൾ, പ്രൈമറി അപ്പർ പ്രൈമറി വിദ്യാലയങ്ങൾ, ഒരു പഞ്ചായത്തിൽ ഒരു ഹൈസ്കൂൾ, ഹയർസെക്കൻഡറി വിദ്യാലയങ്ങൾ, ഒരു നിയമസഭാ മണ്ഡലത്തിൽ ഒരു കോളേജ്, താൽപര്യത്തിനനുസരിച്ച് പഠിക്കാനുള്ള തൊഴിലധിഷ്ഠിത കോഴ്സുകൾ, മെഡിക്കൽ കോളേജുകൾ, എൻജിനീയറിങ് കോളേജുകൾ... വിദ്യാഭ്യാസ വികസനം പൂർത്തിയായി എന്നല്ല ഇതിനർത്ഥം ഇനിയും കടമ്പകൾ ഏറെയുണ്ട്. | |||
ഇതിനിടയിൽ നവലിബറൽ നയങ്ങളുടെ വരവിനെ തുടർന്ന് മേൽപ്പറഞ്ഞ വിദ്യാഭ്യാസ രീതിയിൽ നിന്നും വിദ്യാഭ്യാസ മേഖലയിലേക്ക് സ്വകാര്യസ്ഥാപനങ്ങൾ കയറി വരികയും കച്ചവട വൽക്കരണവും വർഗീയ വൽക്കരണവും കടന്നുകയറുകയും അതിന്റെ ഫലമായി പൊതു വിദ്യാഭ്യാസത്തിന് മങ്ങലേൽക്കുന്നു കയും ചെയ്തു. | |||
ഈ ഒരു ഘട്ടത്തിലാണ് കേരളത്തെ കേരള മോഡൽ ആക്കാൻ സഹായിച്ച പൊതുവിദ്യാലയങ്ങളുടെ ഗതകാല പ്രതാപം തിരിച്ചു പിടിക്കുന്നതിനും മതനിരപേക്ഷ ജനാധിപത്യ വിദ്യാഭ്യാസത്തെ സംരക്ഷിക്കാനും പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം നമ്മുടെ സർക്കാർ പ്രഖ്യാപിച്ചത്. വിദ്യാഭ്യാസരംഗത്തെ ഭൗതിക, അക്കാദമിക, സാംസ്കാരിക ഭാവങ്ങളെ കാലത്തിനനുസരിച്ചു ചരിത്രത്തോട് നീതി പുലർത്തിയും മാറ്റിയെടുക്കുകയാണ് ലക്ഷ്യം. വലിയ മാറ്റങ്ങൾ ആണ് ഇതിന്റെ ഭാഗമായി പൊതുവിദ്യാലയങ്ങളിൽ ഉണ്ടായത്. ഭൗതിക സാഹചര്യങ്ങളിൽ ഉണ്ടായ മാറ്റങ്ങൾ, അക്കാദമികമായ മുന്നേറ്റങ്ങളെയെല്ലാം പരിഗണിച്ച് ലക്ഷക്കണക്കിന് വിദ്യാർത്ഥികളാണ് കഴിഞ്ഞ വർഷങ്ങളിൽ പൊതുവിദ്യാലയങ്ങളിൽ തിരിച്ചെത്തിയത്. | |||
ജൈവവൈവിധ്യ പാർക്ക്, ഹരിതോത്സവം, ഹലോ ഇംഗ്ലീഷ്, മലയാളത്തിളക്കം, ഗണിതവിജയം, ശാസ്ത്രരംഗം, ടാലന്റ് ലാബ്, തുടങ്ങി വേറിട്ട നിരവധി അക്കാദമിക പ്രവർത്തനങ്ങളുടെ കൂടെ എല്ലാ ക്ലാസ്സുകളും ഹൈടെക് ആക്കുവാനും കഴിഞ്ഞത് യജ്ഞത്തിന്റെ നേട്ടങ്ങളാണ്. | |||
നമ്മുടെ വിദ്യാലയവും ഈ നേട്ടങ്ങൾക്കെല്ലാം നേർ സാക്ഷിയാണ്. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെയും സ്കൂളിന്റെ തനത് പ്രവർത്തനങ്ങളിലൂടെയും വേറിട്ട പ്രവർത്തനങ്ങളാണ് പാഠ്യപാഠ്യേതര രംഗങ്ങളിൽ എന്നും നമ്മുടെ വിദ്യാലയം നടത്തുന്നത്. പ്രവേശനോത്സവം മുതൽ പഠനോത്സവം വരെയുള്ള വിവിധ പരിപാടികളിൽ ഈ വൈവിധ്യത്തെ കാണാൻ നമുക്ക് കഴിയും. രക്ഷിതാക്കൾക്കും കുട്ടികൾക്കും വിദഗ്ധരെ പങ്കെടുപ്പിച്ചുകൊണ്ട് ഉള്ള ക്ലാസുകൾ, കലാമേളയിലെ യും ശാസ്ത്രമേളയിലെ യും പങ്കാളിത്തവും വിജയവും മികച്ച എൽഎസ്എസ് പരിശീലനം തുടങ്ങി പ്രവർത്തനങ്ങൾ ഏറെയാണ്. എന്തിനും ഏതിനും മുന്നിൽ നിന്ന് നയിക്കുന്ന പിടിഎ പ്രവർത്തനങ്ങളും എടുത്തുപറയേണ്ടതാണ്. സ്കൂൾ വികസനത്തിനായി തോളോട് തോൾ ചേർന്നാണ് പിടിഎ പ്രവർത്തനം നടത്തുന്നത്. സ്കൂൾ വികസന കിറ്റ് മറ്റ് വിദ്യാലയങ്ങൾക്ക് തന്നെ മാതൃകയാണ്. ഓണാഘോഷവും, കുട്ടിയോടൊപ്പം ഞാനും, ഹരിതവിദ്യാലയ പ്രവർത്തനങ്ങളെല്ലാം ഇതിൽ ചിലതുമാത്രം. നമ്മൾ ഒറ്റക്കെട്ടായി നിന്നാൽ നമ്മുടെ വിദ്യാലയത്തെ മാതൃക വിദ്യാലയങ്ങളിൽ ഒന്നാക്കി മാറ്റാൻ കഴിയും എന്നതിൽ ഒരു സംശയവുമില്ല. | |||
പ്രിയരേ ലോകജനതയെ പിടിച്ചുകുലുക്കിയ ഒരു മഹാമാരിയെ അതിജീവിച്ചു കൊണ്ടിരുന്ന ഒരു ഘട്ടം കൂടിയാണ് കടന്നു പോയത്. അവിടെയും കേരള മോഡൽ മാതൃകയായി എന്നത് ഈ സന്ദർഭത്തിൽ എടുത്തുപറയേണ്ടതുണ്ട്. അപ്രതീക്ഷിതമായി വന്ന അവധിയും തുടർന്നുണ്ടായ സംഭവവികാസങ്ങളും കഴിഞ്ഞ അക്കാദമിക വർഷത്തെ വലിയ രീതിയിൽ ബാധിച്ചിട്ടുണ്ട്. തുടർന്നുവരുന്ന അക്കാദമിക വർഷം ഇവ തരണം ചെയ്യാനുള്ളത് ആവട്ടെ എന്ന് ആശംസിച്ചുകൊണ്ട് പ്രവർത്തന റിപ്പോർട്ടിലേക്ക് കടക്കട്ടെ | |||
== 2020 -21 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ == | == 2020 -21 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ == | ||
| വരി 414: | വരി 437: | ||
== 2021-22 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ == | == 2021-22 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ == | ||
== അവലംബം == | |||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||