"സി.എം.എച്ച്.എസ് മാങ്കടവ്/2020-2021" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 40: വരി 40:
ളും ഈ പദ്ധതിയിലൂടെ മികവിലേയ്ക്ക് കടന്നുവരുന്നുണ്ട്. ആത്മവിശ്വാസത്തോടെ മുമ്പോട്ട് വരുവാനും സ്വന്തം കഴിവുകൾ പ്രകടിപ്പിക്കുവാനും അവർക്ക് സാധിക്കുന്നു. ഞങ്ങളുടെ സ്കൂളിലെ നവപ്രഭ പ്രോ ഗ്രാം  വിജയകരമായി മുൻപോട്ടുപോകുന്നു. കുട്ടികളിലെ ആത്മവിശ്വാസം വളർത്താൻ സാധിച്ചു എന്നതാണ് ഏറ്റവും വലിയ വിജയം. പിന്നാക്കം നിൽക്കുന്ന കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കുന്നതിനാൽ മടികൂടാതെ ക്ലാസ്സിൽ വരുന്നതിനും സ്വന്തമായി ക്ലാസ്സ് പ്രവർത്തനങ്ങൾ ‌ചെയ്യുന്നതിനും അവർക്ക് കഴിയുന്നുണ്ട്.

=== '''ബോധവൽക്കരണ ക്ലാസുകൾ - ഗൂഗിൾ പ്ലാറ്റ്ഫോം''' ===
=='''ബോധവൽക്കരണ ക്ലാസുകൾ - ഗൂഗിൾ പ്ലാറ്റ്ഫോം'''==
കാർമൽഗിരി പ്രൊവിൻസ് എഡ്യൂക്കേഷൻ കൗൺസിലറും പാവനാത്മ കോളേജ് ഇംഗ്ലീഷ് വിഭാഗം മേധാവിയുമായ സിസ്റ്റർ പ്രദീപ രണ്ടുപ്രാവശ്യം രക്ഷിതാക്കൾക്ക് ബോധവൽക്കരണ ക്ലാസുകൾ നൽകി.
കാർമൽഗിരി പ്രൊവിൻസ് എഡ്യൂക്കേഷൻ കൗൺസിലറും പാവനാത്മ കോളേജ് ഇംഗ്ലീഷ് വിഭാഗം മേധാവിയുമായ സിസ്റ്റർ പ്രദീപ രണ്ടുപ്രാവശ്യം രക്ഷിതാക്കൾക്ക് ബോധവൽക്കരണ ക്ലാസുകൾ നൽകി.

16:36, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

2020- 21 അധ്യായന വർഷത്തെ പ്രവർത്തനം

കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ഈ വർഷത്തെ പ്രവർത്തനങ്ങളെല്ലാം ഓൺലൈൻ പ്ലാറ്റ്ഫോം വഴി ആയിരുന്നു. സ്കൂൾ പ്രവേശനോത്സവം മറ്റു ക്ലാസുകളും പ്രവർത്തനങ്ങളുമെല്ലാം ഓൺലൈൻ വഴിയായിരുന്നു.

പ്രവേശനോത്സവം - ഗൂഗിൾ പ്ലാറ്റ്ഫോം

വീട് ഒരു വിദ്യാലയം എന്ന നിലയിലാണ് പൊതുവിദ്യാഭ്യാസ വകുപ്പ് അധ്യയനവർഷം ആരംഭത്തിന് തിരശ്ശീല ഉയർത്തിയത്. ഗൂഗിൾ പ്ലാറ്റ്ഫോമിലാണ് പ്രവേശനോത്സവം സംഘടിപ്പിച്ചത്. സ്കൂൾ മാനേ ജർ അധ്യക്ഷപദം അലങ്കരിച്ച പ്രവേശനോത്സവ യോഗം പിടിഎ പ്രസിഡണ്ട് ഉദ്ഘാടനം നടത്തി. പ്രധാനാധ്യാപകൻ ശ്രീ ബഷി പി വർഗീസും 13 അദ്ധ്യാപകരും 4 അനദ്ധ്യാപകരും 9 ഡിവിഷ നുകളി ലായി 333 കുട്ടികളുമാണ് കാർമൽ മാതാ കുടുംബത്തിന്റെ ഭാഗമായിരുന്നത്. കോറൽ രൂപീകരിച്ചും കൈറ്റ് വിക്ടേഴ്സ് ചാനലിലെ ക്ലാസ്സുകളിൽ കുട്ടികളെ പങ്കെടുപ്പിച്ച് മാണ് പഠനപ്രവർത്തനം നിർവഹിച്ചത്.

അദ്ധ്യാപക രക്ഷാകർത്ത സംഘടന

2019 20 ലെ പിടിഎയുടെ പിൻബലത്തിലാണ് ഈ അധ്യയന വർഷം മുന്നോട്ടു പോയത്. പുതിയ തെരഞ്ഞെടുപ്പുകൾ നടത്തിയില്ല. പി ടി എ പ്രസിഡന്റ് ഡോക്ടർ എം എസ് നൗഷാദ് ആയുർവേദ ഡോക്ടർ എന്ന നിലയിൽ ഏറെ സഹായങ്ങൾ സ്കൂളിന്  ചെയ്തു. കമ്മറ്റി അംഗങ്ങളും അവരവരുടേതായ സഹായഹസ്തങ്ങൾ നീട്ടി അധ്യയനവർഷത്തെ ധന്യമാക്കി. ജനുവരി മുതൽ ആരംഭിച്ച എസ്എസ്എൽസി ഒരുക്ക ക്ലാസിന് ഏറെ സഹായകമായിരുന്നു പിടിഎ കമ്മിറ്റി അംഗങ്ങളുടെ സാന്നിധ്യവും പ്രവർത്തനങ്ങളും.

അക്കാദമിക പ്രവർത്തനങ്ങൾ

മോർണിംഗ് ക്ലാസ്

പത്താം ക്ലാസ്സിലെ കുട്ടികൾക്കായി രാവിലെ 8.30 മുതൽ ക്ലാസ്സുകൾ നടത്തുന്നു. ഈ സമയങ്ങളിൽ പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക ശ്രദ്ധ കൊടുന്നതിന് അദ്ധ്യാപകർ പ്രത്യേകം ശ്രദ്ധിക്കുന്നു

ഈവനിംഗ് ക്ലാസ്

പത്താം ക്ലാസ്സിലെ കുട്ടികൾക്കായി വൈകുന്നേരം 4.30 വരെ ക്ലാസ്സുകൾ നടത്തുന്നു. ഈ സമയങ്ങളിൽ പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക ശ്രദ്ധ കൊടുന്നതിന് അദ്ധ്യാപകർ പ്രത്യേകം ശ്രദ്ധിക്കുന്നു.

എക്‌സ്‌ട്രാ ക്ലാസ്സ്

ശനിയാഴ്ച ദിവസങ്ങളിലും മറ്റ് സൗകര്യമായ സമയങ്ങളിലും അധികസമയം കണ്ടെത്തി എക്‌സ്‌ട്രാ ക്ലാസ്സുകളും പഠനത്തിൽ പിന്നാക്കം നിൽക്കുന്നവർക്കായി പ്രത്യേക പരിശീലനവും നൽകുന്നു

ബെസ്റ്റ് ക്ലാസ്

ഏറ്റവും നല്ല ക്ലാസ്സിനെ കണ്ടെത്തി സമ്മാനം നൽകുന്നു.

ബെസ്റ്റ് ഔട്ട ഗോയിംഗ് സ്റ്റുഡന്റ്

ബെസ്റ്റ് ഔട്ട ഗോയിംഗ് സ്റ്റുഡന്റിനെ കണ്ടെത്തി സമ്മാനം നൽകുന്നു.

ക്ലാസ് ലൈബ്രറി

ഓരോ ക്ലാസുകളിലും ക്ലാസ് ലൈബ്രറി പ്രവർത്തിക്കുന്നു.

ശ്രദ്ധ

ശ്രദ്ധ മികവിലേയ്ക്കൊരു ചുവട് പദ്ധതിയുടെ ഭാഗമായ പഠന പ്രവർത്തനങ്ങൾ ഓരോ വിഷയങ്ങളും കൈകാര്യം ചെയ്യുന്ന അദ്ധ്യാപകരുടെ നേതൃത്വത്തിൽ നടത്തപ്പെടുന്നുണ്ട്. ഭൂരിഭാഗം കുട്ടികളും ഈ പദ്ധതിയിലൂടെ മികവിലേയ്ക്ക് കടന്നുവരുന്നുണ്ട്. ആത്മവിശ്വാസത്തോടെ മുമ്പോട്ട് വരുവാനും സ്വന്തം കഴിവുകൾ പ്രകടിപ്പിക്കുവാനും അവർക്ക് സാധിക്കുന്നു. ഞങ്ങളുടെ സ്കൂളിലെ ശ്രദ്ധ പ്രോഗ്രാം വിജയകരമായി മുൻപോട്ടുപോകുന്നു. കുട്ടികളിലെ ആത്മവിശ്വാസം വളർത്താൻ സാധിച്ചു എന്നതാണ് ഏറ്റവും വലിയ വിജയം. പിന്നാക്കം നിൽക്കുന്ന കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കുന്നതിനാൽ മടി കൂടാതെ ക്ലാസ്സിൽ വരുന്നതിനും സ്വന്തമായി ക്ലാസ്സ് പ്രവർത്തനങ്ങൾ ‌ചെയ്യുന്നതിനും അവർക്ക് കഴിയുന്നുണ്ട്.

മലയാളത്തിളക്കം

നവകേരളസൃഷ്ടി ലക്ഷ്യമിട്ട് നടത്തുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമാണ് മലയാളഭാഷാപഠന മികവിനായുള്ള ഈ പരിപാടി.ചെറിയ ശതമാനം വിദ്യാർത്ഥികൾ എഴുതാനും വായിക്കാനും പ്രശ്നം നേരിടുന്നവരുണ്ട്.ആസ്വദിച്ച് ഭാഷ പഠിക്കുന്ന വിദ്യാർത്ഥികളും ശിശുകേന്ദ്രിത സമീപനം ഉന്നത രൂപത്തിൽ പ്രയോഗിക്കുന്ന അധ്യാപകരും വ്യക്തിഗതപിന്തുണയും നിരന്തര വില യിരുത്തലും സൂക്ഷ്മമായ പാഠാസൂത്രണവും അനുക്രമമായ വികാസവും ഫീഡ്ബാക്ക് നൽകലും പ്രോത്സാഹത്തിനും അംഗീകാരത്തിനുമുള്ള അവസരങ്ങളും ഒരുക്കുന്ന പ്രക്രിയയും ഈ പരിപാടിയുടെ സവിശേഷതയാണ്

നവപ്രഭ

ഒൻപതാം ക്ലാസ്സിൽ പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്കായി ആവിഷ്ക്കരിച്ച പദ്ധതിയാണ് നവപ്രഭ. എല്ലാ വിഷയങ്ങൾക്കും കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകുന്നു.. ഭൂരിഭാഗം കുട്ടിക

ളും ഈ പദ്ധതിയിലൂടെ മികവിലേയ്ക്ക് കടന്നുവരുന്നുണ്ട്. ആത്മവിശ്വാസത്തോടെ മുമ്പോട്ട് വരുവാനും സ്വന്തം കഴിവുകൾ പ്രകടിപ്പിക്കുവാനും അവർക്ക് സാധിക്കുന്നു. ഞങ്ങളുടെ സ്കൂളിലെ നവപ്രഭ പ്രോ ഗ്രാം വിജയകരമായി മുൻപോട്ടുപോകുന്നു. കുട്ടികളിലെ ആത്മവിശ്വാസം വളർത്താൻ സാധിച്ചു എന്നതാണ് ഏറ്റവും വലിയ വിജയം. പിന്നാക്കം നിൽക്കുന്ന കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കുന്നതിനാൽ മടികൂടാതെ ക്ലാസ്സിൽ വരുന്നതിനും സ്വന്തമായി ക്ലാസ്സ് പ്രവർത്തനങ്ങൾ ‌ചെയ്യുന്നതിനും അവർക്ക് കഴിയുന്നുണ്ട്.

ബോധവൽക്കരണ ക്ലാസുകൾ - ഗൂഗിൾ പ്ലാറ്റ്ഫോം

കാർമൽഗിരി പ്രൊവിൻസ് എഡ്യൂക്കേഷൻ കൗൺസിലറും പാവനാത്മ കോളേജ് ഇംഗ്ലീഷ് വിഭാഗം മേധാവിയുമായ സിസ്റ്റർ പ്രദീപ രണ്ടുപ്രാവശ്യം രക്ഷിതാക്കൾക്ക് ബോധവൽക്കരണ ക്ലാസുകൾ നൽകി.

ജീവിത മാർഗ്ഗദർശനം

സമഗ്ര ഉന്നതി ലക്ഷ്യം വെച്ചുകൊണ്ട് വിദ്യാർഥികൾക്ക് വേണ്ടി വിവിധ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുകയുണ്ടായി. കാർമൽഗിരി എഡ്യൂക്കേഷൻ കൗൺസിലർ സിസ്റ്റർ പ്രദീപ, കുഞ്ചിത്തണ്ണി പള്ളി അസിസ്റ്റന്റ് വികാരി ഫാദർ ജേക്കബ് ഉമ്മിക്കുന്നേൽ, കൂമ്പൻപാറ പള്ളി വികാരി ഫാദർ ജോർജ് തുമ്പനിരപ്പേൽ എന്നിവർ ബോധവൽക്കരണ ക്ലാസുകളും കരിയർ ഗൈഡൻസ് ക്ലാസുകളും എടുത്തു കുട്ടികൾക്ക് പബ്ലിക് പരീക്ഷ എഴുതാൻ ആത്മധൈര്യത്തി lനുള്ള  വഴികളും പറഞ്ഞു കൊടുക്കുകയുണ്ടായി.

കരിയർ ഗൈഡൻസ് ക്ലാസ്സ്

വിദ്യാരംഗം കലാ സാഹിത്യ വേദി

സിസ്റ്റർ അനു മരിയ, ശ്രീ റോഷ് ബിൻ ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ വിവിധ ദിനാചരണങ്ങളുടെ ആഘോഷങ്ങളോടനുബന്ധിച്ച് ഓൺലൈൻ മത്സരം നടത്തി . ഓണാഘോഷവും കേരളപ്പിറവി ദിനവും വിശേഷ ശ്രദ്ധ ആകർഷിക്കപ്പെട്ട പരിപാടികളിലൂടെയാണ് ഓൺലൈനായി നടത്തിയത്.

ക്ലബ്ബുകൾ

ശാസ്ത്ര രംഗം, വിവിധ ക്ലബ്ബുകൾ എന്നിവ ഓൺലൈനായി പ്രവർത്തിക്കുന്നു.

ജൂനിയർ റെഡ് ക്രോസ് യൂണിറ്റ്

മാസ്ക് നിർമ്മാണം

സിസ്റ്റർ ജെസി ജോർജിന് നേതൃത്വത്തിൽ പ്രവർത്തിച്ചുവരുന്ന ജൂനിയർ റെഡ് ക്രോസ് യൂണിറ്റ് കോവിഡിനെ പ്രതിരോധിക്കാൻ മാസ്ക് നിർമ്മാണം നടത്തി. 9,10, ക്ലാസ്സിലെ ജെആർ സി കുട്ടികൾ സ്വന്തമായി പത്ത് മാസ്ക് വീതം തയ്ക്കുകയും നിശ്ചിത ദിവസം കുട്ടികൾ അത് സ്കൂളിൽ എത്തിക്കുകയും ചെയ്തു. കുട്ടികളിൽ നിന്നും ശേഖരിച്ച മുന്നൂറോളം മാസ്കുൾ ജെ ആർ സി സബ്ജില്ലാ കോ ഓർഡി നേറ്ററായ എൻ ആർ സിറ്റി അധ്യാപകൻ ജിജമോൻ സാറിന് കൈമാറുകയും ചെയ്തു

പി പി കിറ്റിനുള്ള ഫണ്ട് ശേഖരണം

സിസ്റ്റർ ജെ സി ജോർജിന് നേതൃത്വത്തിൽ പ്രവർത്തിച്ചുവരുന്ന ജൂനിയർ റെഡ് ക്രോസ് യൂണിറ്റ് കോവിഡിനെ പ്രതിരോധിക്കാൻ പി പി കിറ്റിനുള്ള ഫണ്ട് ശേഖരണം നടത്തി. ജെ ആർ സി സബ്ജില്ലാ കോ ഓർഡി നേറ്ററായ എൻ ആർ സിറ്റി അധ്യാപകൻ ജിജമോൻ സാറിന് കൈമാറുകയും ചെയ്തു

സ്കൗട്ട്

സിസ്റ്റർ മിനി ജോർജിന്റെ നേതൃത്വത്തിൽ സ്കൗട്ട് കേഡറ്റുകൾ കോവിഡ് 19 നെ പ്രതിരോധിക്കാൻ മാസ്ക് നിർമ്മാണം നടത്തി.

മാസ്ക് നിർമ്മാണം

സിസ്റ്റർ മിനി ജോർജിന്റെ നേതൃത്വത്തിൽ സ്കൗട്ട് കേഡറ്റുകൾ കോവിഡ് 19 നെ പ്രതിരോധിക്കാൻ മാസ്ക് നിർമ്മാണം നടത്തി.

ജൈവവൈവിധ്യ ഉദ്യാനം

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ഇതിന്റെ ഭാഗമായി കുട്ടികളിൽ പ്രകൃതി സ്നേഹവും സസ്യപരിപാലനവും വളർത്തുവാനും മനസ്സിനെ ശാന്തത യിലേക്കും സ്വസ്ഥതയിലേക്കും ആനയിക്കുവാനും വേണ്ടി നമ്മുടെ സ്കൂളിൽ മനോഹരമായ ജൈവവൈവിധ്യ ഉദ്യാനം ഒരുക്കിയിട്ടുണ്ട്. കിളികളും പൂക്കളും പൂമ്പാറ്റകളും മത്സ്യങ്ങളും എല്ലാം ഇതിനെ മനോഹരമാക്കുന്നു. സയൻസ് അധ്യാപികയായ സിസ്റ്റർ മനു മാത്യുവിന്റെ നേതൃത്വത്തിൽ ജൈവ വൈവിധ്യ ഉദ്യാനവും എക്കോ ക്ലബ്ബും സംരക്ഷിച്ചുപോരുന്നു.

ലിറ്റിൽ കൈറ്റ്സ്

സിസ്റ്റർ ജെസി ജോർജ് , സിസ്റ്റർ ജസ്റ്റി ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ ലിറ്റിൽ കൈറ്റ്സ് പ്രവർത്തിച്ചുവരുന്നു.

ആഘോഷങ്ങൾ

ഓൺലൈൻ ആഘോഷങ്ങൾക്ക് ആണ് ഈ വർഷം പ്രാധാന്യം കൊടുത്തത്. പരിശുദ്ധ കർമ്മല മാതാവിന്റെ തിരുനാളിന് ലോക്കൽ മാനേജർ സിസ്റ്റർ മാരിസ് സന്ദേശം നൽകി. ദിനാചരണങ്ങൾ എല്ലാം തന്നെ ഓൺലൈനായി ആഘോഷിച്ചു. ഓരോ ദിനാചരണങ്ങളോടും അനുബന്ധിച്ച് ഓൺലൈൻ മത്സരങ്ങളും നടത്തി.

ഉച്ചഭക്ഷണ കിറ്റ് വിതരണം

കുട്ടികൾക്ക് ഉച്ചഭക്ഷണം കിറ്റുകൾ നൽകിയാണ് കൊറോണയെ അതിജീവിച്ചത്. ഓണത്തിനും ക്രിസ്തുമസിനും കുട്ടികൾക്ക് കിറ്റുകൾ വിതരണം ചെയ്തു.

തീവ്ര പരിശീലനം

ജനുവരി ഒന്നു മുതൽ എസ് എസ് എൽ സി ക്ക് തയാറെടുക്കുന്ന കുട്ടികൾക്ക് തീവ്ര പരിശീലനം നൽകുന്നതിന് 8. 45 മുതൽ 4. 30 വരെ കുട്ടികൾക്ക് സംശയനിവാരണം ക്ലാസ് നൽകുകയുണ്ടായി. ഏപ്രിൽ മാസത്തിൽ എസ്എസ്എൽസി പരീക്ഷ തീരുന്നത് വരെയും സംശയ നിവാരണ ക്ലാസുകൾ സംഘടിപ്പിച്ചു.

വിജയ വീഥിയിൽ

ഈ വർഷം എസ്എസ്എൽസി പരീക്ഷ എഴുതിയ 109 കുട്ടികളും വിജയിക്കുകയും  100% റിസൾട്ട് നേടുകയും ചെയ്തു. 31 കുട്ടികൾക്ക് ഫുൾ എ പ്ലസ് കരസ്ഥമാക്കാൻ കഴിഞ്ഞു. ദൈവാനുഗ്രഹത്താൽ തുടർച്ചയായ ഏഴാം വർഷവും 100% റിസൾട്ട് കൈവരിക്കുവാൻ സാധിച്ചു.

മാനേജ്മെന്റ്

സിഎംസി ഇടുക്കി കാർമൽഗിരി പ്രൊവിൻസിനു അകമഴിഞ്ഞ പിന്തുണയാണ് കാർമൽ മാതായുടെ കരുത്ത്. സ്കൂൾ മാനേജരും പ്രൊവിൻഷ്യൽ സുപ്പീരിയർ മായ സിസ്റ്റർ ആനി പോൾ സി എം സി യുടെ കരുതലും സ്നേഹവാത്സല്യങ്ങളും സാമ്പത്തിക സഹായങ്ങളും ഞങ്ങൾക്ക് എല്ലാവിധത്തിലും ഉണർവേകുന്നു.

വാർഷികാഘോഷവും റിട്ടയർമെന്റും

30 വർഷത്തെ തന്റെ നിസ്തുലമായ  സേവനങ്ങൾക്ക് ഒടുവിൽ ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിക്കുന്ന പ്രഥമാധ്യാപകൻ  ശ്രീ ബഷി പി വർഗീസിന് യാത്രാ മംഗളങ്ങൾ നേരുന്നതിനും വാർഷി കം ആഘോഷിക്കുന്നതിനും കോവിഡ് സാഹചര്യത്തിൽ ഓൺലൈൻ പ്ലാറ്റ്ഫോം ഉപയോഗിച്ചു. ഓൺലൈൻ വാർഷിക പരിപാടിയുടെ അധ്യക്ഷപദം അലങ്കരിച്ചത് സ്കൂൾ മാനേജർ സിസ്റ്റർ ആനി പോ ൾ സി എം സി യും ഉദ്ഘാടനം നിർവ്വഹിച്ചത് പഞ്ചായത്ത് മെമ്പർ ശ്രീ എ എൻ സജി കുമാറും ആണ്. പത്താം ക്ലാസിലെ കുട്ടികളുടെ  നേതൃത്വത്തിൽ പ്രഥമാധ്യാപകന് യാത്രാ മംഗളങ്ങൾ നേർന്നു. പൂർവ്വ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ അവരുടെ ക്ലാസ് ടീച്ചറും കാർമൽ മാതയുടെ പ്രഥമാധ്യാപകനുമായ ശ്രീ ബഷി പി വർഗീസിന് യാത്രാ മംഗളങ്ങൾ നേർന്നു.