"എ.യു.പി.സ്കൂൾ വെളിമുക്ക്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
No edit summary |
||
വരി 1: | വരി 1: | ||
1923 മലപ്പുറം ജില്ലയിലെ ചേളാരിക്ക് അടുത്തുള്ള പാണക്കാട് എന്ന സ്ഥലത്ത് എളിയ നിലയിൽ ലോവർ എലിമെന്ററി സ്കൂൾ ആയിട്ടാണ് വെളിമുക്ക് | |||
1923 ൽ മലപ്പുറം ജില്ലയിലെ ചേളാരിക്ക് അടുത്തുള്ള പാണക്കാട് എന്ന സ്ഥലത്ത് എളിയ നിലയിൽ ലോവർ എലിമെന്ററി സ്കൂൾ ആയിട്ടാണ് വെളിമുക്ക് എ.യു.പി സ്കൂളിന്റെ തുടക്കം . അന്ന് സ്കൂൾ മാനേജർ ശ്രീ. പൊതായ ശേഖരൻ നായരായിരുന്നു . അല്പകാലത്തിനു ശേഷം ചേളാരി അങ്ങാടിയിൽ നാഷണൽ ഹൈവേയ്ക്കും പരപ്പനങ്ങാടി റോഡിനും ഇടയിലുള്ള സ്ഥലത്തേക്ക് മാറ്റപ്പെട്ടു . തുടർന്ന് ശേഖരൻ നായരുടെ മക്കളായ ശ്രീ. എം പത്മനാഭൻ നായർ ,ശ്രീ. എം എസ് രാമുണ്ണി കുട്ടി നായർ എന്നിവർ സ്കൂൾ മാനേജർമാരായി . ഇവിടെ ഉണ്ടായിരുന്ന ആദ്യ കെട്ടിടം 1947 ൽ കാറ്റിൽ നിലംപതിച്ചു. പിന്നീട് കുറേക്കാലം ഓല കെട്ടിടത്തിൽ ആണ് സ്കൂൾ പ്രവർത്തിച്ചു വന്നത് . അതിനു ശേഷം ശ്രീ. പൊതായ കൃഷ്ണൻ നായർ സ്കൂൾ മേനേജർ ആയി . അദ്ദേഹം പ്രധാന കെട്ടിടം അടക്കം ധാരാളം കെട്ടിടങ്ങൾ പണികഴിപ്പിച്ചു 1988 ൽ അദ്ദേഹത്തിൻറെ നിര്യാണ ശേഷം മകളായ ശ്രീമതി. ഇ. ബേബി 10 വർഷത്തോളം മാനേജറായി. 1998 ൽ ശ്രീ. തേങ്ങാട് ഉമ്മർ ഹാജി സ്കൂൾ ഏറ്റെടുത്തു . അക്കാലത്ത് സ്കൂളിന്റെ ഭൗതിക സാഹചര്യം വളരെ പരിതാപകരമായിരുന്നു. പിന്നീട് ചേളാരി അങ്ങാടിക്ക് തൊട്ടടുത്തുള്ള കുരുമയിൽ എന്ന സ്ഥലത്ത് മൂന്ന് ഏക്കർ സ്ഥലം വാങ്ങുകയും പുതിയ കെട്ടിട നിർമ്മാണം ആരംഭിക്കുകയും ചെയ്തു. 4 കോടി രൂപ ചെലവഴിച്ചു ഇന്ന് കാണുന്ന രീതിയിൽ ഏറെ സൗകര്യമുള്ള കെട്ടിടവും 3 ഏക്കർ സ്ഥലവും 30-7-2016 ൽ അദ്ദേഹം സ്കൂളിന് സമർപ്പിച്ചു. ഇപ്പോൾ ഇവിടെ പ്രീ - പ്രൈമറി ക്ലസുകളിലടക്കം 2000 ലധികം കുട്ടികൾ പഠിക്കുന്നുണ്ട്. ഇന്ന് ഈ സ്കൂളിൽ വളരെ നല്ല ക്ലാസ് മുറികളും, ഓഫീസ്, സ്റ്റാഫ് റൂം,സയൻസ് ലാബ്, കമ്പ്യൂട്ടർ ലാബ്,വിശാലമായ അടുക്കള മുതലായവയും ഉണ്ട് . 2019 ൽ ശ്രീ തേങ്ങാട് ഉമ്മർ ഹാജി യുടെ നിര്യാണത്തിനുശേഷം അദ്ദേഹത്തിൻറെ മകൻ മാഹിർ ഉമ്മർ തേങ്ങാട്ട് മാനേജർ സ്ഥാനം ഏറ്റെടുത്തു. സ്കൂളിന് ഏറ്റവും അനുയോജ്യമായ ശാന്തസുന്ദരമായ സ്ഥലവും കെട്ടിടവും ഏറെ ആകർഷണീയമാണ്.ടി. ഭാസ്കരൻ മാസ്റ്റർ 23 വർഷം പ്രധാനാധ്യാപകനായി .ശേഷം സുകുമാരി ടീച്ചർ, ഉഷ ടീച്ചർ എന്നിവരും പ്രധാന അധ്യാപികയായി .ഇപ്പോൾ ശ്രീ എം കെ രാജഗോപാലൻ മാസ്റ്ററാണ് പ്രധാന അധ്യാപകൻ. പ്രശസ്ത കവി ശ്രീ. കുഞ്ഞുണ്ണിമാസ്റ്റർ ഈ വിദ്യാലയത്തിൽ അധ്യാപകനായിരുന്നു. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ. കെ. ടി ജലീൽ ഇവിടത്തെ സ്കൂൾ ലീഡർ ആയിരുന്നു .1973 ൽ സുവർണ്ണ ജൂബിലിയും 1997 ൽ പ്ലാറ്റിനം ജൂബിലി സമുചിതമായി ആഘോഷിച്ചു .2023 ൽ നടക്കുന്ന നൂറാം വാർഷികത്തെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ് വെളിമുക്ക് എ. യു. പി സ്കൂളും നാട്ടുകാരും .{{PSchoolFrame/Pages}} |
16:14, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
1923 ൽ മലപ്പുറം ജില്ലയിലെ ചേളാരിക്ക് അടുത്തുള്ള പാണക്കാട് എന്ന സ്ഥലത്ത് എളിയ നിലയിൽ ലോവർ എലിമെന്ററി സ്കൂൾ ആയിട്ടാണ് വെളിമുക്ക് എ.യു.പി സ്കൂളിന്റെ തുടക്കം . അന്ന് സ്കൂൾ മാനേജർ ശ്രീ. പൊതായ ശേഖരൻ നായരായിരുന്നു . അല്പകാലത്തിനു ശേഷം ചേളാരി അങ്ങാടിയിൽ നാഷണൽ ഹൈവേയ്ക്കും പരപ്പനങ്ങാടി റോഡിനും ഇടയിലുള്ള സ്ഥലത്തേക്ക് മാറ്റപ്പെട്ടു . തുടർന്ന് ശേഖരൻ നായരുടെ മക്കളായ ശ്രീ. എം പത്മനാഭൻ നായർ ,ശ്രീ. എം എസ് രാമുണ്ണി കുട്ടി നായർ എന്നിവർ സ്കൂൾ മാനേജർമാരായി . ഇവിടെ ഉണ്ടായിരുന്ന ആദ്യ കെട്ടിടം 1947 ൽ കാറ്റിൽ നിലംപതിച്ചു. പിന്നീട് കുറേക്കാലം ഓല കെട്ടിടത്തിൽ ആണ് സ്കൂൾ പ്രവർത്തിച്ചു വന്നത് . അതിനു ശേഷം ശ്രീ. പൊതായ കൃഷ്ണൻ നായർ സ്കൂൾ മേനേജർ ആയി . അദ്ദേഹം പ്രധാന കെട്ടിടം അടക്കം ധാരാളം കെട്ടിടങ്ങൾ പണികഴിപ്പിച്ചു 1988 ൽ അദ്ദേഹത്തിൻറെ നിര്യാണ ശേഷം മകളായ ശ്രീമതി. ഇ. ബേബി 10 വർഷത്തോളം മാനേജറായി. 1998 ൽ ശ്രീ. തേങ്ങാട് ഉമ്മർ ഹാജി സ്കൂൾ ഏറ്റെടുത്തു . അക്കാലത്ത് സ്കൂളിന്റെ ഭൗതിക സാഹചര്യം വളരെ പരിതാപകരമായിരുന്നു. പിന്നീട് ചേളാരി അങ്ങാടിക്ക് തൊട്ടടുത്തുള്ള കുരുമയിൽ എന്ന സ്ഥലത്ത് മൂന്ന് ഏക്കർ സ്ഥലം വാങ്ങുകയും പുതിയ കെട്ടിട നിർമ്മാണം ആരംഭിക്കുകയും ചെയ്തു. 4 കോടി രൂപ ചെലവഴിച്ചു ഇന്ന് കാണുന്ന രീതിയിൽ ഏറെ സൗകര്യമുള്ള കെട്ടിടവും 3 ഏക്കർ സ്ഥലവും 30-7-2016 ൽ അദ്ദേഹം സ്കൂളിന് സമർപ്പിച്ചു. ഇപ്പോൾ ഇവിടെ പ്രീ - പ്രൈമറി ക്ലസുകളിലടക്കം 2000 ലധികം കുട്ടികൾ പഠിക്കുന്നുണ്ട്. ഇന്ന് ഈ സ്കൂളിൽ വളരെ നല്ല ക്ലാസ് മുറികളും, ഓഫീസ്, സ്റ്റാഫ് റൂം,സയൻസ് ലാബ്, കമ്പ്യൂട്ടർ ലാബ്,വിശാലമായ അടുക്കള മുതലായവയും ഉണ്ട് . 2019 ൽ ശ്രീ തേങ്ങാട് ഉമ്മർ ഹാജി യുടെ നിര്യാണത്തിനുശേഷം അദ്ദേഹത്തിൻറെ മകൻ മാഹിർ ഉമ്മർ തേങ്ങാട്ട് മാനേജർ സ്ഥാനം ഏറ്റെടുത്തു. സ്കൂളിന് ഏറ്റവും അനുയോജ്യമായ ശാന്തസുന്ദരമായ സ്ഥലവും കെട്ടിടവും ഏറെ ആകർഷണീയമാണ്.ടി. ഭാസ്കരൻ മാസ്റ്റർ 23 വർഷം പ്രധാനാധ്യാപകനായി .ശേഷം സുകുമാരി ടീച്ചർ, ഉഷ ടീച്ചർ എന്നിവരും പ്രധാന അധ്യാപികയായി .ഇപ്പോൾ ശ്രീ എം കെ രാജഗോപാലൻ മാസ്റ്ററാണ് പ്രധാന അധ്യാപകൻ. പ്രശസ്ത കവി ശ്രീ. കുഞ്ഞുണ്ണിമാസ്റ്റർ ഈ വിദ്യാലയത്തിൽ അധ്യാപകനായിരുന്നു. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ. കെ. ടി ജലീൽ ഇവിടത്തെ സ്കൂൾ ലീഡർ ആയിരുന്നു .1973 ൽ സുവർണ്ണ ജൂബിലിയും 1997 ൽ പ്ലാറ്റിനം ജൂബിലി സമുചിതമായി ആഘോഷിച്ചു .2023 ൽ നടക്കുന്ന നൂറാം വാർഷികത്തെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ് വെളിമുക്ക് എ. യു. പി സ്കൂളും നാട്ടുകാരും .
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |