"സെന്റ് തോമസ് മിഷൻ എൽ.പി.എസ് എരിമയൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(താൾ ശൂന്യമാക്കി)
No edit summary
വരി 1: വരി 1:
1928 എരിമയൂരിൽ ഒരു പ്രാഥമിക വിദ്യാലയം റവ.പി ജോൺ വർഗീസ് (പാലക്കാടച്ചൻ) തലവടി ശ്രീ .പി .വി .എബ്രഹാം എന്നിവർ അധ്യാപകരായി വടക്കുമ്പ്രത്ത് ചാൾസ് വില്യം മകനായ വി. സി മാധവൻ ഉണ്ണിയുടെ സ്ഥലത്ത് ഒരു ചെറിയ ഓലഷെഡിൽ ആരംഭിച്ചതാണ്  ഈ സ്കൂൾ .ആദ്യം 10 കുട്ടികൾ മാത്രമാണ് ഉണ്ടായിരുന്നത്.  മാതാപിതാക്കൾക്ക് കുട്ടികളെ സ്കൂളിൽ അയക്കാൻ തീരെ താത്പര്യമില്ലായിരുന്നു. തുടർന്ന് മല്ലപ്പള്ളിയിൽ നിന്ന് ശ്രീ.റ്റി.വി. ജോൺ സാർ വരികയും സ്കൂളിന്റെ ചുമതല ഏറ്റെടുത്ത് നടത്താൻ തുടങ്ങി .


വളരെ ത്യാഗവും പട്ടിണിയും സഹിച്ചാണ് ഈ സ്കൂളിന് വളർത്തിക്കൊണ്ടുവന്നത്. ശ്രീ . ചാൾസ് വില്യം സ്കൂൾ പണിയുന്നതിനും അച്ചനും സഹോദരന്മാർക്കും താമസിക്കുന്നതിനും കെട്ടിടം പണിയുന്നതിനുള്ള സ്ഥലം സംഭാവന ചെയ്യുകയും ചെയ്തു. സ്കൂൾകെട്ടിടം ഉണ്ടായ ഉടൻ തന്നെ ആദ്യത്തെ നാല് ക്ലാസ്സുകൾക്ക് സർക്കാർ അംഗീകാരം നൽകി.
ആരംഭംമുതൽ ഈ സ്കൂളിന് അതിശക്തമായ എതിർപ്പുകളെ അഭിമുഖീകരിക്കേണ്ടി വന്നു . മതപഠനം നടത്തുന്ന എന്ന കാരണം പറഞ്ഞ് 1936 വിദ്യാലയത്തിന് അംഗീകാരം പിൻവലിച്ചു. എന്നാൽ വിദ്യാഭ്യാസ ഡയറക്ടർ സ്കൂൾ സന്ദർശിച്ച് വസ്തുനിഷ്ഠമായ അന്വേഷണം നടത്തിയപ്പോൾ പരാതിക്കാരുടെ ആരോപണത്തിൽ സത്യമല്ലെന്ന് വ്യക്തമായി സ്കൂളിന് വീണ്ടും അംഗീകാരം ലഭിക്കുകയും ചെയ്തു.
150 ഓളം സ്കൂളുകളുള്ള എം ടി & ഇ എ കോർപ്പറേറ്റ് മാനേജ്മെന്റിൽ ഉൾപ്പെടുന്ന ഈ വിദ്യാലയത്തിന്റെ ഇപ്പോഴത്തെ മാനേജർ ശ്രീമതി. ലാലി കുട്ടിയും ഹെഡ്മിസ്ട്രസ്സായി ശ്രീമതി. അന്നമ്മ തോമസും പ്രവർത്തിച്ചു വരുന്നു.
135

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1403599" എന്ന താളിൽനിന്ന് ശേഖരിച്ചത്