"ജി.എച്ച്.എസ്.എസ്. പുല്ലങ്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 131: വരി 131:


== '''മുൻ സാരഥികൾ''' ==
== '''മുൻ സാരഥികൾ''' ==
=== '''[[ജി.എച്ച്.എസ്.എസ്. പുല്ലങ്കോട്/പൂർവ്വകാല സാരഥികൾ|പൂർവ്വകാല സാരഥികൾ]]''' ===
വഴികാട്ടി
വഴികാട്ടി
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"

14:45, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ജി.എച്ച്.എസ്.എസ്. പുല്ലങ്കോട്
വിലാസം
പുല്ലങ്കോട്

GHSS PULLANGODE
,
പുല്ലങ്കോട് പി.ഒ.
,
676525
,
മലപ്പുറം ജില്ല
സ്ഥാപിതം26 - 05 - 1962
വിവരങ്ങൾ
ഫോൺ04931 257788
ഇമെയിൽghsspullangode48038@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്48038 (സമേതം)
എച്ച് എസ് എസ് കോഡ്11008
യുഡൈസ് കോഡ്32050300706
വിക്കിഡാറ്റQ84612420
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല വണ്ടൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംവണ്ടൂർ
താലൂക്ക്നിലമ്പൂർ
ബ്ലോക്ക് പഞ്ചായത്ത്കാളികാവ്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,ചോക്കാട്,
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ429
പെൺകുട്ടികൾ426
ഹയർസെക്കന്ററി
ആൺകുട്ടികൾ449
പെൺകുട്ടികൾ295
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഇല്ല
പ്രധാന അദ്ധ്യാപികഏലിയാമ്മ പി ജെ
പി.ടി.എ. പ്രസിഡണ്ട്മുപ്ര ഷറഫുദ്ദീൻ
എം.പി.ടി.എ. പ്രസിഡണ്ട്റഫീഖ
അവസാനം തിരുത്തിയത്
25-01-202248038
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിലെ ചോക്കാട് ഗ്രാമപഞ്ചായത്തിൽ പ്രകൃതി രമണീയമായ അന്തരീക്ഷത്തിൽ മലനിരകളോട് ചേർന്ന് സ്ഥിതി ചെയ്യുന്നു. നാട്ടിൻപുറത്തിന്റെ വിശുദ്ധിയുള്ള, സാധാരണക്കാരനെ മികവിന്റെ പാതിയിലേക്ക് നയിക്കുന്ന നാടിന്റെ നന്മയാണ് ഗവ: ഹയർ സെക്കണ്ടറി സ്ക്കൂൾ പുല്ലങ്കോട് . 1962 ൽ ആരംഭിച്ച ഈ വിദ്യാലയം ഇന്ന് ഷഷ്ടിപൂർത്തിയുടെ തലയെടുപ്പുമായി മലപ്പുറം ജില്ലയിലെ തന്നെ മികവുറ്റ വിദ്യാലയങ്ങളിലൊന്നായ് ശോഭിക്കുന്നു.

ചരിത്രം

നിലമ്പൂർ പെരുമ്പിലാവ് സംസ്ഥാനപാതയോട് ചേർന്ന്  പുല്ലങ്കോട് എന്ന മലയോര ഗ്രാമത്തിൽ  അഞ്ചേക്കറോളം  സ്ഥലത്ത്   കിഴക്കൻ  ഏറനാടിന്റെ  സ്വപ്നമായ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ  പുല്ലങ്കോട് സ്ഥിതിചെയ്യുന്നു. സ്കൂളിന്റെ  ചരിത്രം  പുല്ലങ്കോട് എസ്റ്റേറ്റുമായി  ബന്ധപ്പെട്ടുകിടക്കുന്നു. പുല്ലങ്കോടിന് ഒരു ഹൈസ്കൂൾ  എന്ന ആശയം  ആദ്യമായി  മുന്നോട്ടുവെച്ചത്  പുല്ലങ്കോട് എൽപി സ്കൂളിലെ  ശ്രീ. മൊയ്തീൻകുട്ടി  മാസ്റ്ററായിരുന്നു

എസ്റ്റേറ്റ് തൊഴിലാളികളുടെ ക്ലബ് ആഘോഷ പരിപാടികളിൽ ഉരുത്തിരിഞ്ഞുവന്ന ആശയം ഗൗരവത്തിലെടുക്കാൻ പ്രദേശത്തെ പൗരപ്രമുഖർ കാരണമായി. 1962  കാലഘട്ടത്തിൽ  എസ്റ്റേറ്റ് മാനേജരായിരുന്ന ശ്രീ.ബാലകൃഷ്ണമാരാർ രക്ഷാധികാരിയായും, ശ്രീ.കേളുനായർ പ്രസിഡണ്ടായും സ്കൂൾ രൂപീകരണ സമിതി ഉണ്ടാക്കി. സർക്കാരിലേക്ക് അപേക്ഷ സമർപ്പിക്കേണ്ടതിന്റെ ചുമതല ഏറ്റെടുത്തത് ശ്രീ.കുക്കിൽ പ്രഭാകരൻനായരും, ശ്രീ.കുമാരനും ആയിരുന്നു. പ്രദേശത്തെ വിദ്യാഭ്യാസ തൽപരരായ കുട്ടികൾ പഠനാർത്ഥം വണ്ടൂർ, നിലമ്പൂർ, തുടങ്ങിയ സ്ഥലങ്ങളെ ആശ്രയിക്കുന്നതിന്റെ വിഷമതകളും, വിദ്യാഭ്യാസപരമായ പിന്നോക്കാവസ്ഥ പരിഹരിക്കപ്പെടേണ്ടതിന്റെ  ആവശ്യകതയും മുഖ്യഘടകങ്ങളായി. അപേക്ഷ സർക്കാരിന് സമർപ്പിക്കപ്പെട്ടു. 1962 മെയ് 17 ന് സ്കൂൾ അനുവദിക്കുന്നതായ  ഓർഡർ ഇറങ്ങുകയും അതേവർഷം മെയ്  28ന് ഗവൺമെന്റ് സെക്കൻഡറി സ്കൂൾ എന്ന പേരിൽ എസ്റ്റേറ്റിലെ സ്റ്റാഫ് ക്ലബ്ബിൽ 55 കുട്ടികളുമായി സ്കൂൾ പ്രവർത്തനമാരംഭിക്കുകയും ചെയ്തു.സ്കൂളിന് സ്വന്തമായി സ്ഥലം, കെട്ടിടം, എന്നിവയ്ക്കുവേണ്ടി വിപുലമായ കമ്മിറ്റി രൂപീകരിക്കുകയും ശ്രീ.കുക്കിൽ കേളുനായർ, ശ്രീ.ബാലകൃഷ്ണമാരാർ, ശ്രീ.മൊയ്തീൻകുട്ടി മാസ്റ്റർ, ശ്രീ.കെ.ഗോവിന്ദൻനായർ, ശ്രീ.കുഞ്ഞുപിള്ള എന്നിവർ സർവാത്മനാ ഇടപെടുകയും ചെയ്തു മൂകശ്ശനായരു വീട്ടിൽ അമ്മുകുട്ടിയമ്മ, ഭാരതിയമ്മ, സുനീതിയമ്മ, ഗോപാലമേനോൻ തുടങ്ങിയവരുടെ ഉടമസ്ഥയിലുണ്ടായിരുന്ന സ്ഥലം യാതൊരു എതിർപ്പുമില്ലാതെ  സ്കൂൾ നിർമാണാവശ്യത്തിന് ഗവർണർക്ക് കൈമാറുകയുണ്ടായി.

കൂടുതൽ വായിക്കുക

ഭൗതിക സൗകര്യങ്ങൾ

അക്കാദമികം

പുല്ലങ്കോട് എന്ന കൊച്ചു ഗ്രാമത്തിൻറെ കലാ സാംസ്കാരിക വിദ്യാഭ്യാസ മേഖലയിൽ തലയുയർത്തിനിൽക്കുന്ന മികവാർന്ന കലാലയമാണ് ഗവൺമെൻറ് ഹയർ സെക്കൻഡറി  സ്കൂൾ പുല്ലങ്കോട്. മലയോരമേഖലയിലെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥയ്ക്ക്  പരിഹാരമായി ആരംഭിച്ച ഈ വിദ്യാലയം ഇന്ന് മികവിൻറെ കേന്ദ്രമാണ് . പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിലൂടെ പുതു തലമുറയെ വാർത്തെടുക്കുന്ന ഈ സരസ്വതീ ക്ഷേത്രത്തിന് 59വർഷത്തെ പാരമ്പര്യമുണ്ട് ആത്മാർത്ഥതയും അർപ്പണബോധവുമുള്ള അധ്യാപകരും ശക്തമായ പിന്തുണ നൽകുന്ന പിടിഎയും സ്കൂളിൻറെ മുതൽക്കൂട്ടാണ് സമൂഹത്തിൻറെ നാനാതുറകളിലുള്ള പ്രഗൽഭരായ വ്യക്തിത്വങ്ങളെ വാർത്തെടുക്കുന്നതിൽ ഈ വിദ്യാലയം തനതായ പങ്കുവഹിച്ചുവരുന്നു.

അക്കാദമിക് മാസ്റ്റർ പ്ലാൻ

അക്കാദമിക പ്രവർത്തനങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

വിദ്യാലയത്തെ മുന്നോട്ട് നയിക്കുന്നതിന് മികച്ച ടീം വർക്ക് ആവശ്യമാണ്. മികച്ച കൂട്ടായ്മ വളർത്തിയെടുത്ത് മുന്നേറാനാവുന്നു എന്നതാണ് വിദ്യാലയത്തിന്റെ കരുത്ത്. അധ്യാപകരും, പി.ടി എ യും ഒരേ മനസ്സോടെ പ്രവർത്തിക്കുന്നു.പി.ടി.എ, എസ്.എം.സി, എം.ടി.എ തുടങ്ങിയ കമ്മറ്റികൾ വിദ്യാലയ പ്രവർത്തനങ്ങൾക്ക് സഹായമേകുന്നു.

അധ്യാപകരും ജീവനക്കാരും

പി.ടി.എ ഭാരവാഹികൾ

2021 – 22അധ്യയനവർഷം സമ്പൂർണയിലെ കണക്കനുസരിച്ച് വിദ്യാലയത്തിൽ 5 മുതൽ 10 വരെ ക്ലാസുകളിലായി 429 ആൺകുട്ടികളും 426 പെൺകുട്ടികളും പഠിക്കുന്നു.  ക്ലാസ് അടിസ്ഥാനത്തിലുള്ള വിദ്യാർഥികളുടെ കണക്ക് ചുവടെ പട്ടിക പ്രകാരം ആണ്.

ക്ലാസ് ആൺ പെൺ ആകെ
V 52 50 102
VI 50 63 113
VII 63 51 114
VIII 78 80 158
IX 103 112 215
X 83 70 153

മുൻ സാരഥികൾ

പൂർവ്വകാല സാരഥികൾ

വഴികാട്ടി

റിസൾട്ട് അവലോകനം

2018 SSLC പരീക്ഷയിൽ ചരിത്രവിജയം. 99.6 ശതമാനം വിജയത്തോടപ്പം 15 കുട്ടികൾ മുഴുവൻ വിഷയത്തിനും A+ നേടി.


'2001 മുതൽ 2018 വരെയുള്ള വർഷങ്ങളിലെ എസ്. എസ്. എൽ. സി. വിജയശതമാനം ഒരു അവലോകനം'
വർഷം പരീക്ഷ എഴുതിയ

കുട്ടികളുടെ എണ്ണം

വിജയിച്ചവരുടെ

എണ്ണം

ശതമാനം
2001 404 94 23
2002 406 107 26
2003 385 102 26
2004 410 126 31
2005 415 107 26
2006 332 166 50
2007 338 205 61
2008 328 256 78
2008 328 256 78
2009 340 279 82
2010 239 207 87
2011 236 223 94.6
2012 237 228 96.4
2013 273 000 91
2014 237 228 96.4
2015 270 265 96.4
2016 269 261 94.2
2017 240 236 99.5
2018 239 237 99.6
2019 216 212 98 }