"എ എം എൽ പി എസ്സ് ഈർപ്പോണ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചരിത്രം) |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}കോഴിക്കോട് ജില്ലയിലെ താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ താമരശ്ശേരി ഗ്രാമ പഞ്ചായത്തിലെ ഈർപ്പോണ പ്രദേശത്ത് 1930ൽ സ്ഥാപിതമായ വിദ്യാലയമാണ് എ.എം.എൽ.പി.സ്കൂൾ ഈർപ്പോണ. മുസ്‌ലിം സമുദായത്തിന് സ്കൂൾപഠനം നിഷിദ്ധ മാക്കിയ കാലഘട്ടത്തിൽ ഭൗതിക വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസിലാക്കിയ കിഴക്കോത്ത് വില്ലേജിലെ കുറുന്താറ്റിൽ അബൂബക്കർ മുസ്‌ലിയാരുടെ ശ്രമഫലമായി രൂപം കൊണ്ടതാണ് ഈർപ്പോണ എ.എം.എൽ.പി.സ്കൂൾ. പിതാവുൾപ്പെടെയുള്ള യാഥാസ്ഥിതിക പണ്ഢിതന്മാരുടെ ശക്തമായ എതിർപ്പിനെ അവഗണിച്ച്കൊണ്ട് പള്ളിയിൽ മതപഠനം നടത്താനായി വാവാട്ട് താമസിച്ചിരുന്ന കാലത്ത് പിതാവറിയാതെ 5ാം ക്ലാസ്സ് പാസാവുകയും L E T T C കഴിഞ്ഞ് മുസ്‌ലിയാർ 1926ന് ശേഷം ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിൽ ഗവ.സ്കൂൾ അധ്യാപകനായി ജോലി നോക്കുകയും ചെയ്തു. ആ കാലത്ത് മുസ്‌ലിംകൾ തിങ്ങിത്താമസിക്കുന്ന കിഴക്കോത്ത് താമരശ്ശേരി പ്രദേശങ്ങളിൽ ഭൗതിക വിദ്യാഭ്യാസം നൽകേണ്ടതിന്റെ പ്രാധന്യം മനസ്സിലാക്കിയ മുസ്‌ലിയാർ അന്നത്തെ ഡപ്യൂട്ടി ഇൻസ്പെക്ടറായ ഗഫൂർസാഹിബിനെ പ്രസ്തുത പ്രദേശങ്ങളിൽ സന്ദർശിക്കാനും അവിടങ്ങളിൽ ഭൗതികവിദ്യാഭ്യാസത്തിനുള്ള സാഹചര്യം സൃഷ്ടിക്കേണ്ടതിന്റെ ആവശ്യം അദ്ദേഹത്തെ ബോധ്യപ്പെടുത്തുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ പ്രദേശങ്ങളിലായി 12 ഓളം സ്കൂളുകൾ സ്ഥാപിക്കപ്പെട്ടു. കിഴക്കോത്ത് എളേറ്റിൽ നോർത്ത് , എളേറ്റിൽ ഈസ്റ്റ്, വലിയപറമ്പ് എ.എം.യു.പി.സ്കൂൾ, ഈർപ്പോണ എ.എം.എൽ.പി.സ്കൂൾ, പറമ്പത്ത്കാവ് എ.എം.എൽ.പി.സ്കൂൾ, പൂനൂർ തേക്കുംതോട്ടം എ.എം.എൽ.പി.സ്കൂൾ, എന്നീ വിദ്യാലയങ്ങൾ ഇതിൽപ്പെടും. 1932ൽ അബൂബക്കർ മുസ് ലിയാരുടെ ശ്രമഫലമായി അന്നത്തെ ഡപ്യൂട്ടി ഇൻസ്പെ ക്ടറായ ഗഫൂർ സാഹിബ് ഈർപ്പോണ സന്ദർശിക്കുകയും അവിടെയുണ്ടായിരുന്ന മദ്രസ അധ്യാപകനായ പി.കെ കോയാമുട്ടി മൊല്ലാക്കക്ക് സ്കൂൾ തുടങ്ങാൻ അനുമതി നൽകുകയും ചെയ്തു. അങ്ങനെ ഏകാധ്യാപക വിദ്യാലയമായി തുടങ്ങിയ സ്കൂൾ 1940ൽ 1 മുതൽ 5 വരെ ക്ലാസ്സുകളോടുകൂടി ഈർപ്പോണ എ.എം.എൽ.പി.സ്കൂൾ എന്ന പേരിൽ പ്രവർത്തനം തുടരുകയും ചെയ്തു. ഇവിടത്തെ ആദ്യത്തെ പ്രധാനാധ്യാപകൻ കൂടത്തായിയിൽ താമസിച്ചിരുന്ന കരുണാകരൻ നമ്പ്യാർ ആണ്. 1942ൽ ഈ വിദ്യാലയം പി.കെ.കോയാമുട്ടി മൊല്ലയിൽ നിന്നും പി.കെ. അബൂബക്കർ ഹാജി എന്നയാൾക്ക് കൈമാറി. സ്ഥാപിച്ച സ്ഥലത്തുനിന്നും മൂന്നാമത്തെ സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചതാണ് ഇന്ന് വിദ്യാലയം സ്ഥിതി ചെയ്യുന്ന സ്കൂൾകെട്ടിടം. ദീർഘകാലം സ്കൂൾ മാനേജറായ അബൂബക്കർ ഹാജിയുടെ മരണശേഷം പി.കെ. അബൂബക്കർ ഹാജി സ്മാരക കുടുംബ ട്രസ്റ്റ് രൂപീകരിച്ച് വിദ്യാലയത്തെ അതിന്റെ കീഴിലാക്കുകയും പി.കെ. ഉണ്ണിമോയിനെ മാനേജറായിതെരെഞ്ഞെടുക്കുകയും ചെയ്തു. അദ്ദേഹം വിദേശത്തേക്ക് പോയതോടെ ട്രസ്റ്റ് അംഗമായ പി.കെ.ബഷീറിനെ മാനേജർ ആയി തെരെഞ്ഞെടുത്തു. 2008 ൽ ഈ ട്രസ്റ്റ് സ്കൂൾ മർക്കസ് RCFI എന്ന സംഘടനക്ക് കൈമാറുകയും അവർ നിലവിലുള്ള കെട്ടിടം പൊളിച്ചുമാറ്റി മൂന്ന് നിലകളോട്കൂടിയ പുതിയകെട്ടിടം പണികഴിപ്പിക്കുകയും ചെയ്തു. ഈ വിദ്യാലയത്തിൽ ആദ്യമായി പ്രവേശനം നൽകിയത് പുറായിൽ മൊയ്തീൻകുട്ടി എന്ന വിദ്യാർത്ഥിക്കാണ്. ഇപ്പോൾ ഈ വിദ്യാലയത്തിൽ പ്രീ-പ്രൈമറി മുതൽ നാലാം ക്ലാസ്സുവരെ 199 വിദ്യാർത്ഥികളും 10 അധ്യാപകരും ഉണ്ട്. |
12:48, 25 ജനുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോഴിക്കോട് ജില്ലയിലെ താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ താമരശ്ശേരി ഗ്രാമ പഞ്ചായത്തിലെ ഈർപ്പോണ പ്രദേശത്ത് 1930ൽ സ്ഥാപിതമായ വിദ്യാലയമാണ് എ.എം.എൽ.പി.സ്കൂൾ ഈർപ്പോണ. മുസ്‌ലിം സമുദായത്തിന് സ്കൂൾപഠനം നിഷിദ്ധ മാക്കിയ കാലഘട്ടത്തിൽ ഭൗതിക വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസിലാക്കിയ കിഴക്കോത്ത് വില്ലേജിലെ കുറുന്താറ്റിൽ അബൂബക്കർ മുസ്‌ലിയാരുടെ ശ്രമഫലമായി രൂപം കൊണ്ടതാണ് ഈർപ്പോണ എ.എം.എൽ.പി.സ്കൂൾ. പിതാവുൾപ്പെടെയുള്ള യാഥാസ്ഥിതിക പണ്ഢിതന്മാരുടെ ശക്തമായ എതിർപ്പിനെ അവഗണിച്ച്കൊണ്ട് പള്ളിയിൽ മതപഠനം നടത്താനായി വാവാട്ട് താമസിച്ചിരുന്ന കാലത്ത് പിതാവറിയാതെ 5ാം ക്ലാസ്സ് പാസാവുകയും L E T T C കഴിഞ്ഞ് മുസ്‌ലിയാർ 1926ന് ശേഷം ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിൽ ഗവ.സ്കൂൾ അധ്യാപകനായി ജോലി നോക്കുകയും ചെയ്തു. ആ കാലത്ത് മുസ്‌ലിംകൾ തിങ്ങിത്താമസിക്കുന്ന കിഴക്കോത്ത് താമരശ്ശേരി പ്രദേശങ്ങളിൽ ഭൗതിക വിദ്യാഭ്യാസം നൽകേണ്ടതിന്റെ പ്രാധന്യം മനസ്സിലാക്കിയ മുസ്‌ലിയാർ അന്നത്തെ ഡപ്യൂട്ടി ഇൻസ്പെക്ടറായ ഗഫൂർസാഹിബിനെ പ്രസ്തുത പ്രദേശങ്ങളിൽ സന്ദർശിക്കാനും അവിടങ്ങളിൽ ഭൗതികവിദ്യാഭ്യാസത്തിനുള്ള സാഹചര്യം സൃഷ്ടിക്കേണ്ടതിന്റെ ആവശ്യം അദ്ദേഹത്തെ ബോധ്യപ്പെടുത്തുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ പ്രദേശങ്ങളിലായി 12 ഓളം സ്കൂളുകൾ സ്ഥാപിക്കപ്പെട്ടു. കിഴക്കോത്ത് എളേറ്റിൽ നോർത്ത് , എളേറ്റിൽ ഈസ്റ്റ്, വലിയപറമ്പ് എ.എം.യു.പി.സ്കൂൾ, ഈർപ്പോണ എ.എം.എൽ.പി.സ്കൂൾ, പറമ്പത്ത്കാവ് എ.എം.എൽ.പി.സ്കൂൾ, പൂനൂർ തേക്കുംതോട്ടം എ.എം.എൽ.പി.സ്കൂൾ, എന്നീ വിദ്യാലയങ്ങൾ ഇതിൽപ്പെടും. 1932ൽ അബൂബക്കർ മുസ് ലിയാരുടെ ശ്രമഫലമായി അന്നത്തെ ഡപ്യൂട്ടി ഇൻസ്പെ ക്ടറായ ഗഫൂർ സാഹിബ് ഈർപ്പോണ സന്ദർശിക്കുകയും അവിടെയുണ്ടായിരുന്ന മദ്രസ അധ്യാപകനായ പി.കെ കോയാമുട്ടി മൊല്ലാക്കക്ക് സ്കൂൾ തുടങ്ങാൻ അനുമതി നൽകുകയും ചെയ്തു. അങ്ങനെ ഏകാധ്യാപക വിദ്യാലയമായി തുടങ്ങിയ സ്കൂൾ 1940ൽ 1 മുതൽ 5 വരെ ക്ലാസ്സുകളോടുകൂടി ഈർപ്പോണ എ.എം.എൽ.പി.സ്കൂൾ എന്ന പേരിൽ പ്രവർത്തനം തുടരുകയും ചെയ്തു. ഇവിടത്തെ ആദ്യത്തെ പ്രധാനാധ്യാപകൻ കൂടത്തായിയിൽ താമസിച്ചിരുന്ന കരുണാകരൻ നമ്പ്യാർ ആണ്. 1942ൽ ഈ വിദ്യാലയം പി.കെ.കോയാമുട്ടി മൊല്ലയിൽ നിന്നും പി.കെ. അബൂബക്കർ ഹാജി എന്നയാൾക്ക് കൈമാറി. സ്ഥാപിച്ച സ്ഥലത്തുനിന്നും മൂന്നാമത്തെ സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചതാണ് ഇന്ന് വിദ്യാലയം സ്ഥിതി ചെയ്യുന്ന സ്കൂൾകെട്ടിടം. ദീർഘകാലം സ്കൂൾ മാനേജറായ അബൂബക്കർ ഹാജിയുടെ മരണശേഷം പി.കെ. അബൂബക്കർ ഹാജി സ്മാരക കുടുംബ ട്രസ്റ്റ് രൂപീകരിച്ച് വിദ്യാലയത്തെ അതിന്റെ കീഴിലാക്കുകയും പി.കെ. ഉണ്ണിമോയിനെ മാനേജറായിതെരെഞ്ഞെടുക്കുകയും ചെയ്തു. അദ്ദേഹം വിദേശത്തേക്ക് പോയതോടെ ട്രസ്റ്റ് അംഗമായ പി.കെ.ബഷീറിനെ മാനേജർ ആയി തെരെഞ്ഞെടുത്തു. 2008 ൽ ഈ ട്രസ്റ്റ് സ്കൂൾ മർക്കസ് RCFI എന്ന സംഘടനക്ക് കൈമാറുകയും അവർ നിലവിലുള്ള കെട്ടിടം പൊളിച്ചുമാറ്റി മൂന്ന് നിലകളോട്കൂടിയ പുതിയകെട്ടിടം പണികഴിപ്പിക്കുകയും ചെയ്തു. ഈ വിദ്യാലയത്തിൽ ആദ്യമായി പ്രവേശനം നൽകിയത് പുറായിൽ മൊയ്തീൻകുട്ടി എന്ന വിദ്യാർത്ഥിക്കാണ്. ഇപ്പോൾ ഈ വിദ്യാലയത്തിൽ പ്രീ-പ്രൈമറി മുതൽ നാലാം ക്ലാസ്സുവരെ 199 വിദ്യാർത്ഥികളും 10 അധ്യാപകരും ഉണ്ട്.