"ജി.എ.എൽ.പി.എസ്. പുതുക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 77: | വരി 77: | ||
* പരിസ്ഥിതി സൗഹൃദ അന്തരീക്ഷം | * പരിസ്ഥിതി സൗഹൃദ അന്തരീക്ഷം | ||
* കമ്പ്യൂട്ടർ ലാബ് | * കമ്പ്യൂട്ടർ ലാബ് | ||
* ഓഫീസ് റൂം | |||
* സ്റ്റോർ റൂം | |||
* കളിസ്ഥലം | |||
* പുതിയ ടോയ്ലറ്റ് | * പുതിയ ടോയ്ലറ്റ് | ||
* | * പുതുക്കിയ പാചകപ്പുര | ||
* പൂന്തോട്ടം | * പൂന്തോട്ടം | ||
* ലൈബ്രറി | * ലൈബ്രറി | ||
* വാട്ടർ ടാങ്ക് | * വാട്ടർ ടാങ്ക് | ||
* നഴ്സറി കുട്ടികൾക്കുള്ള ക്ലാസുകൾ | |||
* നഴ്സറി കുട്ടികൾക്ക് ഭക്ഷണം കഴിക്കാൻ പ്രത്യേകം സ്ഥലം | |||
12:37, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എ.എൽ.പി.എസ്. പുതുക്കോട് | |
---|---|
വിലാസം | |
പുതുക്കോട് പുതുക്കോട് പി.ഒ. , 678687 , പാലക്കാട് ജില്ല | |
സ്ഥാപിതം | 1897 |
വിവരങ്ങൾ | |
ഇമെയിൽ | galpschool2016@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21225 (സമേതം) |
യുഡൈസ് കോഡ് | 32060201015 |
വിക്കിഡാറ്റ | Q64689842 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
ഉപജില്ല | ആലത്തൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലത്തൂർ |
നിയമസഭാമണ്ഡലം | തരൂർ |
താലൂക്ക് | ആലത്തൂർ |
ബ്ലോക്ക് പഞ്ചായത്ത് | ആലത്തൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 54 |
പെൺകുട്ടികൾ | 38 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | അനിത ഒ |
പി.ടി.എ. പ്രസിഡണ്ട് | ജി. നിത്യകല്യാണി |
എം.പി.ടി.എ. പ്രസിഡണ്ട് | പുഷ്പ കുമാരി |
അവസാനം തിരുത്തിയത് | |
25-01-2022 | 21225-PKD |
ചരിത്രം
പാലക്കാട് ജില്ലയിലെ ആലത്തൂർ ഉപജില്ലയിൽ 1897ൽ സ്ഥാപിക്കപ്പെട്ട ഒരു എയ്ഡഡ് വിദ്യാലയമാണ് ജി എ എൽ പി എസ് പുതുക്കോട്.ഏതൊരു പ്രദേശത്തെയും ചരിത്രത്തിൽ മനുഷ്യ സംസ്കാരത്തെ മുന്നോട്ട് നയിക്കുന്നതും സമൂഹത്തിൽ ദൂരവ്യാപകമായ ഫലങ്ങൾ പ്രദാനം ചെയ്യുന്നതുമായ ചില അപൂർവ്വ സംഭവങ്ങൾ ഉണ്ടാകാറുണ്ട്. 124 വർഷങ്ങൾക്കു മുൻപ് അത്തരത്തിലുള്ള ഒരു സംഭവത്തിന് ഈ നാട് സാക്ഷ്യം വഹിക്കുകയുണ്ടായി.അക്ഷര വിദ്യയും വിദ്യാഭ്യാസവും അത്യപൂർവ്വമായി കുടിപ്പള്ളിക്കൂടങ്ങളിലൂടെ വരേണ്യ വർഗ്ഗത്തിൽ പെട്ട ചിലർക്കുമാത്രം കൈവരിക്കാം ആയിരുന്ന ഒരു സിദ്ധി വിശേഷമായി കണക്കാക്കിയിരുന്ന കാലത്ത് അക്ഷരവിദ്യയുടെ ശ്രീകോവിൽ എല്ലാവർക്കുമായി തുറന്നുകൊടുത്തു കൊണ്ട് സ്ഥാപിതമായ സരസ്വതി ക്ഷേത്രമാണിത്. അന്നത്തെ സാമൂഹിക വ്യവസ്ഥിതിയിൽ ധീരവും തികച്ചും പുരോഗമനപരവുമായ ഒരു കാൽവെപ്പ് ആയിരുന്നു ഇത്. ഇതിന്റെ പിന്നിൽ പ്രവർത്തിച്ചത് ധീരനും ഉൽപതിഷ്ണവും പരോപകാര തൽപരനുമായിരുന്ന ശ്രീ. പി.കെ ഗോപാലകൃഷ്ണയ്യരുടെ നിശ്ചയദാർഢ്യം ഒന്നുമാത്രമായിരുന്നു.
-
1998 ൽ ശതാബ്ദി ആഘോഷിക്കുന്നതുമായി ബന്ധപ്പെട്ട് 'സ്മരണിക' എന്ന പേരിൽ സ്കൂൾ സുവനീർ പുറത്തിറക്കിയിരുന്നു. അതിന്റെ കവർപേജിൽ ഉണ്ടായിരുന്ന ചിത്രം.
48 കുട്ടികളും 2 അധ്യാപകരുമായി 1897 ഒരു കുടിപ്പള്ളിക്കൂടം ആയി പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയത്തിന് 1908 ൽ സർക്കാർ അംഗീകാരം ലഭിച്ചു.തുടർന്ന് യശ:ശരീരനായ പി കെ ഗോപാലകൃഷ്ണ അയ്യർ ഇന്ന് ഈ വിദ്യാലയം സ്ഥിതിചെയ്യുന്ന സ്ഥലത്തേക്ക് ഈ സ്ഥാപനത്തെ മാറ്റി സ്ഥാപിച്ചു. സ്ത്രീ വിദ്യാഭ്യാസത്തിനു മുൻഗണന നൽകിക്കൊണ്ട് പെൺകുട്ടികൾക്ക് പഠിക്കുന്നതിന് പ്രത്യേകം സ്കൂൾ അനുവദിച്ചു അങ്ങനെ രണ്ടു കെട്ടിടങ്ങളിൽ ബോയ്സ് എലമെന്ററി സ്കൂൾ എന്നും ഗേൾസ് എലമെന്ററി സ്കൂൾ എന്നും രണ്ട് വിദ്യാലയങ്ങൾ പ്രവർത്തിച്ചു വന്നു. ഇവയുടെ ജീവാത്മാവും പരമാത്മാവും ആയിരുന്നു മാനേജരായ ശ്രീ ഗോപാലകൃഷ്ണയ്യർ. അന്നു കാലത്ത് ഒന്നാം ക്ലാസിന് മുൻപ് ഒരു ശിശു ക്ലാസ് കൂടി ഉണ്ടായിരുന്നു. അങ്ങനെ ശിശു,ഒന്ന്, രണ്ട് എന്നീ ക്ലാസുകളും രണ്ടുവീതം അധ്യാപകരുമായി തുടങ്ങിയ ഈ വിദ്യാലയങ്ങൾ ക്രമേണ ഉയർന്ന് 1913 ൽ 55 ആൺകുട്ടികളും 58 പെൺകുട്ടികളും മൂന്ന് വീതം അധ്യാപകരും, 1927 ൽ 70 ആൺകുട്ടികളും 73 പെൺകുട്ടികളും നാലുവീതം അധ്യാപകരും, 1930 ൽ 150 ആൺകുട്ടികളും 148 പെൺകുട്ടികളും അഞ്ച് വീതം അധ്യാപകരുമായി വളർന്നുവന്നു. ബോയ്സ് എലമെന്ററി സ്കൂളിലെ ഹെഡ്മാസ്റ്റർ ശേതാരണ്യ അയ്യരും ഗേൾസ് എലമെന്ററി സ്കൂളിലെ ഹെഡ്മാസ്റ്റർ ശേഷ അയ്യരുമായിരുന്നു. 1930 ഫെബ്രുവരി 3 ന് ബോയ്സ് എലമെന്ററി സ്കൂളിൽ ശ്രീ. കെ പത്മനാഭമേനോനെ ഹെഡ്മാസ്റ്ററായി നിയമിച്ചു. അന്നു കാലത്ത് ശ്രീ.പി കൃഷ്ണൻനായർ,ശ്രീ. എം പി കൃഷ്ണമേനോൻ,ശ്രീ.പി വി കൃഷ്ണയ്യർ,ശ്രീ കെ പി രാമകൃഷ്ണൻ നായർ എന്നിവരായിരുന്നു ഇവിടെ സഹാധ്യാപകർ. 1940 ഗേൾസ് എലമെന്റ്റി സ്കൂളിൽ ശ്രീമതി. അമ്മാളു അമ്മയെ പ്രധാന അദ്ധ്യാപകനായി നിയമിച്ചു. അവിടെ സഹാധ്യാപകരായി പ്രവർത്തിച്ചുവന്നത് ശ്രീമതി.കെ.കുഞ്ഞു ലക്ഷ്മി അമ്മ, ശ്രീമതി. ആർ.കാർത്ത്യായനി അമ്മ, ആർ ശാരദ, ടി രുഗ്മിണി അമ്മ, ശ്രീമതി. ആനന്ദവല്ലി.പി എന്നിവരായിരുന്നു. ഇവരുടെ ആത്മാർത്ഥതയും പരിശ്രമംകൊണ്ട് ഈ വിദ്യാലയങ്ങൾ അഭിവൃദ്ധിപ്പെട്ടു വന്നു. 1949 ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രി ശ്രീ കെ മാധവമേനോൻ കുട്ടിമാളു അമ്മയും ഈ വിദ്യാലയങ്ങൾ സന്ദർശിക്കുകയും പെൺകുട്ടികളുടെ കുമ്മി, കോലാട്ടം, കൈകൊട്ടിക്കളി, ഡാൻസ് എന്നിവ കണ്ട് സന്തോഷിക്കുകയും പരിശീലിപ്പിച്ച അധ്യാപിക ശ്രീമതി. കുഞ്ഞുലക്ഷ്മി അമ്മയെ അനുമോദിച്ച് സ്കൂൾ രേഖയിൽ രേഖപ്പെടുത്തുകയും ചെയ്തു. 1953 ഗേൾസ് എലമെന്ററി സ്കൂളിലെ പ്രധാന അധ്യാപികയായ ശ്രീമതി. ആർ.ഗൗരിയെ നിയമിച്ചു.ഈ കൊല്ലത്തിൽ ആയിരുന്നു ഈ വിദ്യാലയങ്ങളുടെ സുവർണജൂബിലി ആഘോഷിച്ചത്. റിട്ടയേഡ് ജില്ല വിദ്യാഭ്യാസ ഓഫീസർ ശ്രീ. എ.വി ഹരിഹരയ്യരുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പാലക്കാട് മുനിസിപ്പൽ ചെയർമാൻ ഡോ.എ.ആർ മേനോൻ ഉദ്ഘാടന കർമ്മം നിർവഹിച്ചു. 1953 ജൂൺ 15ന് ബോയ്സ് എലമെന്ററി സ്കൂളിലെ ഹെഡ്മാസ്റ്റർ ആയിരുന്ന ശ്രീ.കെ പത്മനാഭമേനോൻ വിദ്യാലയത്തിലെ സേവനം നിർത്തി. അദ്ദേഹത്തിന്റെ വീടിനടുത്തുള്ള വിദ്യാലയത്തിലേക്ക് അധ്യാപകനായി പോവുകയും തൽസ്ഥാനത്ത് 1/7/53 മുതൽ ശ്രീ.ആർ. രാമദാസൻ മാസ്റ്ററെ ഹെഡ്മാസ്റ്ററായി നിയമിക്കുകയും ചെയ്തു. 1949 മുതൽ ഇദ്ദേഹം ഈ വിദ്യാലയത്തിലെ അധ്യാപകനായി ജോലി ചെയ്തിരുന്നു. വയോജന വിദ്യാഭ്യാസ പരിശീലനം നേടിയ (Adult education) ശ്രീ.ആർ. രാമദാസൻ മാസ്റ്റർ ഗവൺമെന്റിന്റെ അംഗീകാരത്തോടുകൂടി ഇവിടെ ഒരു വയോജന വിദ്യാഭ്യാസ കേന്ദ്രം ആരംഭിച്ചു. 25 വയസ്സിനുമേൽ പ്രായമുള്ള എഴുത്തും വായനയും അറിയാത്തവർക്ക് വേണ്ടി ആയിരുന്നു ക്ലാസ് നടത്തിയിരുന്നത്. നാൽപതിൽ പരം ആളുകൾ വന്നു ചേർന്നതിനാൽ സ്ത്രീകൾ കൂടുതൽ ഉള്ളതിനാലും ക്ലാസ് വിഭജിക്കുകയും ശ്രീമതി.ആർ. ഗൗരിയെ ടീച്ചർ ആയി നിയമിക്കുകയും ചെയ്തു. എഴുത്തും വായനയും പഠിപ്പിക്കുന്നതിന് പുറമെ അവർക്ക് കളികളും നാടകങ്ങളും പഠിപ്പിച്ചു പോന്നിരുന്നു. വാർഷിക ആഘോഷങ്ങളിൽ നടത്തിയ കലാപരിപാടികളെയും പാടത്തു നിന്ന് പാർലമെന്റിലേക്ക് എന്ന നാടകത്തെ പറ്റിയും പൊതുജനങ്ങളിൽ നിന്നും മേലുദ്യോഗസ്ഥന്മാരിൽ നിന്നും പ്രശംസ നേടാൻ കഴിഞ്ഞു.അങ്ങനെ ആറു വർഷം കൊണ്ട് കുറേപേർക്ക് എഴുത്തും വായനയും നേടിക്കൊടുക്കാൻ കഴിഞ്ഞു എന്നതിൽ അഭിമാനിക്കാം. 1954 ൽ ഗേൾസ് എലമെന്ററി സ്കൂളിന്റെ മാനേജറായി ശ്രീമതി. ആർ.ഗൗരി ടീച്ചർ ചുമതല ഏറ്റു.1957 മുതൽ ആണ് ഈ വിദ്യാലയങ്ങളുടെ പേര് മാറ്റപ്പെട്ടത്. ബോയ്സ് എലമെന്ററി സ്കൂളിന്റെ പേര് ജി.എ.എൽ.പി സ്കൂൾ എന്നായും ഗേൾസ് എലമെന്ററി സ്കൂളിന്റെ പേര് എൽ.വി.എൽ.പി എന്നായും മാറ്റപ്പെട്ടു. വിദ്യാഭ്യാസ നിലവാരത്തിലും അച്ചടക്കത്തിലും ഈ വിദ്യാലയങ്ങൾ മുൻപന്തിയിൽ തന്നെയാണ്. സഹകരണം ഉള്ള രക്ഷിതാക്കളുടെയും ആത്മാർത്ഥതയുള്ള അധ്യാപകരുടെയും പരിശ്രമം വിദ്യാലയങ്ങൾ അഭിവൃദ്ധിപ്പെടുവാൻ കാരണമായി. 1961 ജനുവരി പതിമൂന്നാം തീയതി ഈ വിദ്യാലയങ്ങളുടെ മാനേജറും സ്ഥാപകനും ആയിരുന്ന ശ്രീമാൻ.പി. കെ ഗോപാലകൃഷ്ണയ്യർ നിര്യാതനായി. അദ്ദേഹത്തോടുള്ള ആദരസൂചകമായി എല്ലാവർഷവും ജനുവരി 13 സ്ഥാപക ദിനമായി ആചരിച്ചു വരുന്നു. 1961 മുതൽ ശ്രീ.ആർ. രാമദാസൻ മാസ്റ്ററാണ് ജി എ എൽ പി സ്കൂളിന്റെ മാനേജർ.അഞ്ചാംതരം നിർത്തൽ ചെയ്തതും ഈ വർഷം തന്നെ. നീണ്ട 36 വർഷത്തെ സേവനത്തിനുശേഷം 1985 ശ്രീ. ആർ.രാമദാസൻ മാസ്റ്റർ സർവീസിൽ നിന്ന് വിരമിക്കുകയും അദ്ദേഹത്തിന് അധ്യാപകരുടെയും പൗരാവലിയുടെയും വക യാത്രയയപ്പ് നൽകുകയും ചെയ്തു. 1985 മുതൽ 1998 വരെ ശ്രീമതി കെ. സുകുമാരി ടീച്ചറായിരുന്നു പ്രധാനധ്യാപിക.
ഭൗതികസൗകര്യങ്ങൾ
- മികച്ച പഠനാന്തരീക്ഷം ഉള്ള ക്ലാസ് റൂമുകൾ
- ചുറ്റുമതിൽ
- പരിസ്ഥിതി സൗഹൃദ അന്തരീക്ഷം
- കമ്പ്യൂട്ടർ ലാബ്
- ഓഫീസ് റൂം
- സ്റ്റോർ റൂം
- കളിസ്ഥലം
- പുതിയ ടോയ്ലറ്റ്
- പുതുക്കിയ പാചകപ്പുര
- പൂന്തോട്ടം
- ലൈബ്രറി
- വാട്ടർ ടാങ്ക്
- നഴ്സറി കുട്ടികൾക്കുള്ള ക്ലാസുകൾ
- നഴ്സറി കുട്ടികൾക്ക് ഭക്ഷണം കഴിക്കാൻ പ്രത്യേകം സ്ഥലം
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വടക്കഞ്ചേരിയിൽ നിന്ന് (10 കിലോമീറ്റർ അകലെ)
കണ്ണമ്പ്ര വഴി തോട്ടുപാലം എത്തിച്ചേരുക.
തോട്ടുപാലത്തിൽ നിന്ന് അര കിലോമീറ്റർ മാത്രമാണ് സ്കൂളിലേക്കുള്ള ദൂരം.
https://maps.app.goo.gl/WkV9zoCph1fNAHcB7
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 21225
- 1897ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ