"എൽ പി എസ് നരിപ്പറ്റ നോർത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(→‎ചരിത്രം: വായിക്കാം)
(വിവരം)
വരി 60: വരി 60:
|logo_size=50px
|logo_size=50px
}}
}}
..കോഴിക്കോട്... ജില്ലയിലെ ....വടകര... വിദ്യാഭ്യാസ ജില്ലയിൽ ..കുന്നുമ്മൽ.. ........... ഉപജില്ലയിലെ .നരിപ്പറ്റ എന്ന... ........... സ്ഥലത്തുള്ള ഒരു  എയ്ഡഡ് വിദ്യാലയമാണ് '''മാതൃകാപേജ് സ്കൂൾ'''  
കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിൽ കുന്നുമ്മൽ ഉപജില്ലയിലെ നരിപ്പറ്റ എന്ന സ്ഥലത്തുള്ള ഒരു  എയ്ഡഡ് വിദ്യാലയമാണ് '''മാതൃകാപേജ് സ്കൂൾ.'''  
== ചരിത്രം ==  
== ചരിത്രം ==  
മലയോര പ്രദേശവും കാർഷിക മേഖലയുമായ നരിപ്പറ്റ പഞ്ചായത്തിലെ അവികസിതമായ ഒരു പ്രദേശമായിരുന്നു താഴെ നരിപ്പറ്റ .തങ്ങൾക്ക് ലഭിക്കാത്ത വിദ്യാഭ്യാസ സൗകര്യങ്ങൾ വരും തലമുറയ്ക്ക് ലഭിക്കണമെന്ന ആഗ്രഹത്താൽ പാറക്കൽ ശങ്കരൻ നമ്പ്യാർ കറുത്താംമ്പലത്ത് ശങ്കരൻ അടിയോടി  കുട്ടോത്ത് കണ്ടിയിൽ കൃഷ്ണക്കുറുപ്പ് എന്നിവരുടെ ശ്രമഫലമായി ഒരു കൂടി പ്പള്ളിക്കൂടം 1925ൽ ചെവിട്ടുപാറ എന്ന സ്ഥലത്ത് സ്ഥാപിച്ചു  [[എൽ പി എസ് നരിപ്പറ്റ നോർത്ത്/ചരിത്രം|കൂടുതൽ വായനയ്ക്ക്]]  
മലയോര പ്രദേശവും കാർഷിക മേഖലയുമായ നരിപ്പറ്റ പഞ്ചായത്തിലെ അവികസിതമായ ഒരു പ്രദേശമായിരുന്നു താഴെ നരിപ്പറ്റ .തങ്ങൾക്ക് ലഭിക്കാത്ത വിദ്യാഭ്യാസ സൗകര്യങ്ങൾ വരും തലമുറയ്ക്ക് ലഭിക്കണമെന്ന ആഗ്രഹത്താൽ പാറക്കൽ ശങ്കരൻ നമ്പ്യാർ കറുത്താംമ്പലത്ത് ശങ്കരൻ അടിയോടി  കുട്ടോത്ത് കണ്ടിയിൽ കൃഷ്ണക്കുറുപ്പ് എന്നിവരുടെ ശ്രമഫലമായി ഒരു കൂടി പ്പള്ളിക്കൂടം 1925ൽ ചെവിട്ടുപാറ എന്ന സ്ഥലത്ത് സ്ഥാപിച്ചു  [[എൽ പി എസ് നരിപ്പറ്റ നോർത്ത്/ചരിത്രം|കൂടുതൽ വായനയ്ക്ക്]]  

19:34, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം



സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എൽ പി എസ് നരിപ്പറ്റ നോർത്ത്
വിലാസം
നരിപ്പറ്റ

നരിപ്പറ്റ
,
നരിപ്പറ്റ പി.ഒ.
,
673506
,
കോഴിക്കോട് ജില്ല
സ്ഥാപിതം1 - 8 - 1930
വിവരങ്ങൾ
ഫോൺ0496 2448050
ഇമെയിൽnorthlpsnarippatta@gmail.com
കോഡുകൾ
സ്കൂൾ കോഡ്16457 (സമേതം)
യുഡൈസ് കോഡ്32040700505
വിക്കിഡാറ്റQ64551448
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല കുന്നുമ്മൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംനാദാപുരം
താലൂക്ക്വടകര
ബ്ലോക്ക് പഞ്ചായത്ത്കുന്നുമ്മൽ
തദ്ദേശസ്വയംഭരണസ്ഥാപനംനരിപ്പറ്റ
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ53
പെൺകുട്ടികൾ51
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻവിശ്വനാഥൻ ടി പി
പി.ടി.എ. പ്രസിഡണ്ട്പ്രമോദൻ ഒ
എം.പി.ടി.എ. പ്രസിഡണ്ട്ജിൻഷ ജെ പി
അവസാനം തിരുത്തിയത്
24-01-202216457-hm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിൽ കുന്നുമ്മൽ ഉപജില്ലയിലെ നരിപ്പറ്റ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് മാതൃകാപേജ് സ്കൂൾ.

ചരിത്രം

മലയോര പ്രദേശവും കാർഷിക മേഖലയുമായ നരിപ്പറ്റ പഞ്ചായത്തിലെ അവികസിതമായ ഒരു പ്രദേശമായിരുന്നു താഴെ നരിപ്പറ്റ .തങ്ങൾക്ക് ലഭിക്കാത്ത വിദ്യാഭ്യാസ സൗകര്യങ്ങൾ വരും തലമുറയ്ക്ക് ലഭിക്കണമെന്ന ആഗ്രഹത്താൽ പാറക്കൽ ശങ്കരൻ നമ്പ്യാർ കറുത്താംമ്പലത്ത് ശങ്കരൻ അടിയോടി കുട്ടോത്ത് കണ്ടിയിൽ കൃഷ്ണക്കുറുപ്പ് എന്നിവരുടെ ശ്രമഫലമായി ഒരു കൂടി പ്പള്ളിക്കൂടം 1925ൽ ചെവിട്ടുപാറ എന്ന സ്ഥലത്ത് സ്ഥാപിച്ചു കൂടുതൽ വായനയ്ക്ക്

1/8/1930ൽ പാറക്കൽ ശങ്കരൻ നമ്പ്യാർ മാനേജരായി നിയമിച്ച് ഗവൺമെന്റിൽ നിന്നും അംഗീകാരം കിട്ടി നരിപ്പറ്റ എൽ പി സ്ക്കൂൾ എന്ന പേരിൽ പൂവ വാറക്കൽ കേളു ക്കുറുപ്പിന്റെ പേരിലുള്ള ഒരപ്പിൽ പറമ്പിലേക്ക് സ്ക്കൂൾ മാറ്റി സ്ഥാപിച്ചു നരിപ്പറ്റ പഞ്ചായത്തിലെ ഇന്നത്തെ പതിമൂന്നാം വാർഡിൽ നരിപ്പറ്റ നോർത്ത് എൽ പി സ്ക്കൂൾ എന്ന പേരിൽ പ്രസ്തുത സ്ക്കൂൾ ഇന്നും നല്ല നിലയിൽ പ്രവർത്തിച്ചു വരുന്നു 1962 ൽ മാനേജർ ശങ്കരൻ നമ്പ്യാർ മരണപ്പെടുകയും ആ സ്ഥാനം ഭാര്യ ലക്ഷ്മി അമ്മ ഏറ്റെടുക്കുകയും ചെയ്തു കുന്നുമ്മൽ ഉപജില്ലയിലെ ആദ്യത്തെ കബ്ബ് യൂണിറ്റ് ഈസ്ക്കൂളിന്റെ സംഭാവനയാണ് വിവിധ കാലങ്ങളിലായി മെറിറ്റ് സ്കോ ള ർ ഷിപ്പ് നേടിയ ആരതി ആർ ,അനുപമ അജയ്, അനഘ്.ബി, അനഘ;എൻ ,അനന്ദൂ.എസ്.കൃഷ്ണ, അഷിക.ആർ, അനഘ .എസ്, രഹന ഹരി, വൈഷ്ണ ഭാസ്കർ എന്നിവർ ഈ സ്ക്കൂളിന്റെ അഭിമാനമാണ്.

ഭൗതികസൗകര്യങ്ങൾ

മെച്ചപ്പെട്ട ഭൗതികസൗകര്യങ്ങളുള്ള സ്ഥാപനങ്ങളിലേക്ക് കുട്ടികളെ കൂടുതലായി ആകർഷിക്കാൻ കഴിയും. ഈ വിദ്യാലയത്തിലെ പരിമിതമായ സൗകര്യങ്ങൾ കൊണ്ട് വിദ്യാലയത്തിന്റെ ഭൗതികസൗകര്യങ്ങൾ മെച്ചപ്പെടൂത്താൻ ഞങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. പരിമിതമായ സൗകര്യം കാര്യക്ഷമമായി ഉപയോഗപ്പെടുത്തി വിദ്യാലയത്തെ ശിശു സൗഹൃദമാക്കി മാറ്റാനുള്ള ശ്രമത്തിലാണ് ഞങ്ങൾ. സ്കൂൾ ഡവലപ്മെന്റ് പ്ലാൻ തയ്യാറാക്കി ദീർഘവീക്ഷണാടിസ്ഥാനത്തിൽ ശിശു സൗഹൃദമാക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇപ്പോൾ എല്ലാ ക്ലാസുകളിലും ഫാനും ട്യൂബ് ലൈറ്റും പിടിഎയുടെ സഹകരണത്തോടെ ഘടിപ്പിച്ചിട്ടുണ്ട്. നല്ല അടച്ചു റപ്പുള്ള കഞ്ഞിപ്പുരയും കുടിവെള്ളത്തിന് കിണറും ഇവിടെ ഉണ്ട്: കുട്ടികളുടെ അനുപാത ക്രമത്തിൽ വെള്ളം ഉള്ള ടോയ് ലറ്റ് സൗകര്യമുണ്ട്. സ്കൂൾ മുറ്റത്ത് ഔഷധച്ചെടികളും പൂച്ചെടികളും വച്ചു പിടിപ്പിച്ചിട്ടുണ്ട്. ഒന്നും രണ്ടും ക്ലാസുകളിൽ പഠനം മെച്ചപ്പെടുത്തുന്നതിനായി ബിഗ് പിച്ചർ ഉണ്ട്. കുട്ടികളുടെ കായികമായ വളർച്ചയ്ക്ക് നല്ല ഒരു ഗ്രൗണ്ട് വേണം അതിന്റ ഒരു പരിമിതി ഞങ്ങൾക്കുണ്ട് കുട്ടി കളുടെ ഭാവനയെ പരിപോഷിപ്പിക്കാനുതകും വിധം ചുമർചിത്രങ്ങൾ ഈ സ്കൂളിലുണ്ട്. കമ്പ്യൂട്ടർ പഠനത്തിനായി ഒരു കമ്പഠൂട്ടർ.മാത്രമേ ഇവിടെ ഉള്ളൂ. ഭൗതികസൗ ക ര്യങ്ങൾ മെച്ചപ്പെട്ടാലേ സ്കൂളിന്റെ നല്ല നിലയിലുള്ള പ്രവർത്തനം സാധ്യമാകൂ എന്നറിയാവുന്നതുകൊണ്ട് പിടിഎ യും നാട്ടുകാരും ഇതിനു വേണ്ടി ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. സ്ക്കൂൾ ഗ്രാൻറ് ഉപയോഗിച്ച് സ്ക്കൂളി ന്റെ ഭൗതികസൗകര്യം മെച്ചപ്പെടുത്തിയിട്ടുണ്ട് .

==പാഠ്യേതര പ്രവർത്തനങ്ങൾ= പഠന പ്രവർത്തനങ്ങൾ പോലെ തന്നെ പാേഠ്യതര പ്രവർത്തനങ്ങളിലും ഈ വിദ്യാലയം മുൻപന്തിയിൽ തന്നെയാണ്. കലാകായിക മേളകളിൽ തനതായ മുദ്ര പതിപ്പിക്കാൻ ഈ വിദ്യാലയത്തിലെ കുട്ടികൾക്ക് കഴിഞ്ഞിട്ടുണ്ട്. ശാസ്ത്ര ഗണിത ശാസ്ത്രമേളകളിൽ ഈ വിദ്യാലയത്തിലെ കുരുന്നു പ്രതിഭകൾ മാറ്റ്വരച്ചു. കുട്ടികളിൽ കൃഷിയോടുള്ള താൽപര്യം വളർത്തുന്നതിനും വിഷ രഹിതമായ പച്ചക്കറി ഉച്ചഭക്ഷണത്തിന് ലഭ്യമാക്കുന്നതിനും വേണ്ടി സ്ക്കൂളിൽ എല്ലാ വർഷവും പച്ചക്കറി കൃഷി ചെയ്യാറുണ്ട്. ഈ വർഷവും കൃഷി ചെയ്തിട്ടുണ്ട്. കൃഷി ഭവന്റെ എല്ലാ വിധ പിന്തുണയും സ്കൂളിന് ലഭിക്കാറുണ്ട്.

           കുട്ടി കളുടെ സ്വഭാവരൂപീകരണത്തിന് മുഖ്യ പങ്കുവഹിക്കുന്ന ഒന്നാണ് സഹവാസ ക്യാമ്പ്.: വർഷങ്ങളായി അതിവിടെ നsത്തി വരുന്നു.എല്ലാ കുട്ടികളെയും നൃത്തമഭ്യസിപ്പിച്ചു കൊണ്ട് സ്ക്കൂൾ വാർഷികാഘോഷവും നടത്താറുണ്ട്. ഈസ്കൂളിലെ ഓണാഘോഷം ഏറെ ശ്രദ്ധിക്കപ്പെടുന്ന ഒന്നാണ്. രക്ഷിതാക്കളും നാട്ടുകാരും വിദ്യാർഥികളും എല്ലാ മൊത്തുചേർന്ന് ഒരു ഗ്രാമോത്സവമായി മാറുക പതിവാണ്. ദേശീയാഘോഷങ്ങളെല്ലാം സമുചിതമായി കൊണ്ടാടാറുണ്ട്. മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ വിദ്യാഭ്യാസ മേഖലയിലെ വെല്ലു വിളികൾ നേരിടാൻ ഈ വിദ്യാലയവും തയ്യാറെടുക്കൂ യാ ണ്.

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  • കാര്യമ്പാത്ത് കുഞ്ഞിപ്പാച്ചൻ നമ്പ്യാർ
  • കാവിൽ രാമൻ നമ്പ്യാർ*നാരായണൻ നമ്പൂതിരി*ചക്കാലക്കണ്ടി രാമക്കുറുപ്പ്*കേളുക്കുറുപ്പ്*കുന്നോത്ത് നാരായൺ മാസ്റ്റർ
  • പാറക്കൽ കുഞ്ഞിരാമൻ നമ്പ്യാർ
  * പുതിയോട്ടിൽ കൃഷ്ണൻ മാസ്റ്റർ
  *പത്മനാഭൻ മാസ്റ്റർ 
  • മാധവൻ മാസ്റ്റർ
  • കണ്ണൻ മാസ്റ്റർ
  • അനന്തൻമാസ്റ്റർ
  • മത്തായി ചാക്കോ
  • കമലാക്ഷി ടീച്ചർ
  • ലീലാമ്മ സെബാസ്റ്റ്യൻ
  • ടി.പി.മുത്തുക്കോയ തങ്ങൾ
  • പി.പി രവീന്ദ്രൻ മാസ്റ്റർ
  • കെ-കെ രവീന്ദ്രൻ മാസ്റ്റ്ർ

== നേട്ടങ്ങൾ == അവികസിത പ്രദേശമായ നരിപ്പറ്റയിലെ പ്രദേശവാസികൾക്ക് അക്ഷരവെളിച്ചം പകർന്നു നൽകാൻ കഴിഞ്ഞത് ഈ വിദ്യാലയത്തിന്റെ നേട്ടമാണ്. പല ഘട്ടങ്ങളിലായി ഈ വിദ്യാലയത്തിൽ വിദ്യ അഭ്യസിച്ചവർ പലരും ഇന്ന് ഉയർന്ന പദവിയിലിരിക്കുന്നതും ഇതിന്റെ നേട്ടമാണ്. നരിപ്പറ്റ പഞ്ചായത്തിൽ ഏറ്റവും കൂടുതൽ എൽ എസ് എസ് നേടി തി ള ക്കമാർന്ന വിജയം കൈവരിച്ച ഒരു വർഷവും ഈ വിദ്യാലയ ചരിത്ര നേട്ടത്തിലുള്ളതാണ്. പാഠ്യപാഠ്യേതര വിഷയങ്ങളിൽ ഉന്നത നിലവാരം പുലർത്തുന്ന ഈ സ്ഥാപനം ഒരു മാതൃകാ വിദ്യാലയമായി പ്രവർത്തിച്ചു വരുന്നു.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • പി ബാലകൃഷ്ണക്കുറുപ്പ് (റിട്ട. ഡപ്യൂട്ടി ഡയരക്ടർ )
  • കെ പ്രഭാകരൻ (റിട്ട പ്രഫസർ കാഞ്ഞങ്ങാട് കോളജ്
ഡോ. നെല്ലിയൂറ നാണു
  • പി കുഞ്ഞിരാമൻ റിട്ട. എ. ഇ .ഒ
  • രാധാകൃഷ്ണൻ നരിപ്പറ്റ (മാതൃഭൂമി സബ് എഡിറ്റർ)
  • എം.ബാലകൃഷ്ണൻ ജില്ലാ ജഡ്ജി


വഴികാട്ടി

  • ........... നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
  • .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം



{{#multimaps: 11°42`6.37" N, 75°42'.73" E |zoom=18}}