"New GL.P.S Malayalapuzha" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 42: വരി 42:
#
#
#
#
മുൻവർഷങ്ങളിലെ സബ് ജില്ല പ്രവ‍ൃത്തിപരിചയ, ശാസ്ത്ര മേളകളിൽ ഈ സ്കൂളിലെ കുട്ടികൾ പങ്കെടുത്ത് സമ്മാനം നേടിയിട്ടുണ്ട്.  സബ് ജില്ല കലോൽസവങ്ങളിൽ ക്വിസ്, ദേശഭക്തിഗാനം, പദ്യപാരായണം(ഇംഗ്ലീഷ്, മലയാളം) എന്നിവയിൽ പങ്കെടുത്ത് ഈ സ്കൂളിലെ കുട്ടികൾ മികച്ച ഗ്രേഡുകൾ നേടിയിട്ടുണ്ട്.  2019-20 വർഷത്തെ എൽഎസ്എസ് പരീക്ഷയിൽ ഈ സ്കൂളിലെ ഒരു കുട്ടിക്ക് സ്കോളർഷിപ്പ് ലഭിച്ചിട്ടുണ്ട്.


==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
#
#
#
#

13:03, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

New GL.P.S Malayalapuzha
[[File:‎|frameless|upright=1]]
വിലാസം
മലയാലപ്പുഴ ഏറം

ന്യൂ.ഗവ.എൽ.പി.എസ്
,
689664
സ്ഥാപിതം1961
വിവരങ്ങൾ
ഫോൺ9496426811
ഇമെയിൽgnlps38606@gmail.com
കോഡുകൾ
സ്കൂൾ കോഡ്38606 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻകുമാരിഷീല
അവസാനം തിരുത്തിയത്
24-01-202238606


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


പത്തനംതിട്ട ജില്ലയിൽ മലയാലപ്പുഴ ഗ്രാമ പഞ്ചായത്തിൻറെ രണ്ടാം വാർഡിൽ കോന്നി-അട്ടച്ചാക്കൽ-ചെങ്ങറ-പുതുക്കുളം-വടശ്ശേരിക്കര റോഡിൽ പുതുക്കുളം റേഡിയോ മുക്കിൽ നിന്ന് ഏകദേശം അര കിലോമീറ്റർ അകലെ വട്ടത്തറ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന സ്കൂളാണ് ഗവൺമെൻറ് ന്യൂ എൽപിഎസ് മലയാലപ്പുഴ. പുതുക്കുളം, വട്ടത്തറ, മുക്കുഴി ഭാഗങ്ങളിലെ കുട്ടികൾക്ക് പഠിക്കാൻ കിലോമീറ്ററുകളോളം സഞ്ചരിക്കേണ്ട സാഹചര്യത്തിൽ സ്ഥലവാസിയായ ബഹുമാനപ്പെട്ട ശ്രീ. വട്ടത്തറ ഗോപാലപിള്ള നാട്ടുകാരുടെ സഹായത്തോടെ ഈ പ്രദേശത്ത് ഒരു വിദ്യാലയം സ്ഥാപിക്കാൻ മുൻകൈ എടുക്കുകയും അതിനായി തൻറെ 50 സെൻറ് വസ്തു സൗജന്യമായി നൽകുകയും ചെയ്തു. 1961-ൽ ഓല മേഞ്ഞ ഒരു ഷെഡ് നാട്ടുകാർ ചേർന്ന് ഉണ്ടാക്കി പഠനം ആരംഭിച്ചു. ഗവ​ൺമെൻറ് എൽ പി സ്കൂൾ എന്ന പേരിൽ ഒരു സ്കൂൾ മലയാലപ്പുഴയിൽ ഉണ്ടായിരുന്നതിനാൽ പുതിയ സ്കൂളിന് ന്യൂ ഗവ​ൺമെൻറ് എൽ പി എസ് മലയാലപ്പുഴ എന്ന് നാമകരണം ചെയ്തു. പിന്നീട് മലയാലപ്പുഴ ഗ്രാമ പഞ്ചായത്തിൻറെ സഹായത്തോടെ ഓടിട്ട രണ്ട് കെട്ടിടങ്ങൾ സ്ഥാപിക്കുകയും അദ്ധ്യയനം അതിലേക്ക് മാറ്റുകയും ചെയ്തു.

ഭൗതികസൗകര്യങ്ങൾ

പ്രദേശത്തെ സാധാരണക്കാരുടെ മക്കൾ പഠിക്കുന്ന ഈ വിദ്യാലയം ഭൗതിക സാഹചര്യങ്ങൾ കൊണ്ട് ഏറെ മെച്ചപ്പെട്ട നിലയിലാണ്. വിശാലമായ കോമ്പൗണ്ടിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. വളരെ ശാന്തവും മനോഹരവുമായ അന്തരീക്ഷമാണ് സ്കൂളിനുള്ളത്. വാഹനത്തിരക്കോ പൊടിപടലമോ ഇല്ലാത്ത ചുറ്റും പച്ചപ്പ് മാത്രം നിറഞ്ഞ അന്തരീക്ഷം മനസ്സിന് കുളിർമ നൽകുന്നതാണ്. മാവ്, പ്ലാവ്, മുള, ഞാവൽ, നെല്ലി തുടങ്ങിയ ഫലവൃക്ഷങ്ങളാൽ സമൃദ്ധമായ സ്കൂൾ കോമ്പൗണ്ടിൻറെ മൂന്ന് വശങ്ങൾ ചുറ്റുമതിൽ നിർമ്മിച്ച് സുരക്ഷിതമാക്കിയിട്ടുണ്ട്. നാലാമത്തെ വശം ചുറ്റുമതിൽ പൂർണ്ണമാക്കിയിട്ടില്ലെങ്കിലും വേലി കെട്ടി സംരക്ഷിച്ചിട്ടുണ്ട്. ഏത് വേനലിലും വറ്റാത്ത ഒരു കിണർ സ്കൂളിനുണ്ട്. സ്കൂളിന് മുമ്പിൽ ജൈവ വൈവിധ്യ ഉദ്യാനം, കുട്ടികൾക്ക് കളിക്കാൻ ഊഞ്ഞാൽ, മറ്റ് കളി ഉപകരണങ്ങൾ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. കുട്ടികൾക്ക് ഉച്ചഭക്ഷണത്തിനായി ഒരു ചെറിയ അടുക്കളത്തോട്ടം നിർമ്മിച്ചിട്ടുണ്ട്. ആ​​ൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം മൂത്രപ്പുരകൾ, കക്കൂസ് എന്നിവയും സ്കൂളിലു​ണ്ട്. ഒരു ചെറിയ കളിസ്ഥലം, ലൈബ്രറി, കമ്പ്യൂട്ടറുകൾ, ടിവി, പ്രിൻറർ, പ്രൊജക്ടർ, സ്പോർട്സ് സാമഗ്രികൾ എന്നിവയും സ്കൂളിലുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

വഴികാട്ടി

"https://schoolwiki.in/index.php?title=New_GL.P.S_Malayalapuzha&oldid=1388111" എന്ന താളിൽനിന്ന് ശേഖരിച്ചത്