"ഹാജി പി.കെ മെമ്മോറിയൽ എൽ.പി.സ്കൂൾ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(താൾ ശൂന്യമാക്കി) റ്റാഗുകൾ: ശൂന്യമാക്കൽ കണ്ടുതിരുത്തൽ സൗകര്യം |
No edit summary |
||
വരി 1: | വരി 1: | ||
മൂടാടി മാപ്പിള എൽ പി സ്കൂൾ സ്ഥാപിതമായത് 1924 ൽ മൂടാടിക്കടുത്ത കുറുങ്ങോട്ടു മീത്തൽ പാറപ്പുറത്തായിരുന്നു. ഒന്നു മുതൽ അഞ്ചു വരെ ക്ലാസുകൾ ഉണ്ടായിരുന്ന പ്രസ്തുത സ്ഥാപനം ഒരു ഓല ഷെഡ്ഡിലായിരുന്നു പ്രവർത്തനമാരംഭിച്ചത്. | |||
ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമായി മദിരാശി സ്റ്റേറ്റിൽ ഡെപ്യൂട്ടി ഇൻസ്പെക്ടർ ഓഫ് സ്കൂൾ എന്ന ബോഡിക്ക് കീഴിൽ മാപ്പിള റേഞ്ച് ,ഹിന്ദു ബോയ്സ് റേഞ്ച്, ഹിന്ദു ഗേൾസ് റേഞ്ച് എന്നീ മൂന്ന് റേഞ്ചുകളാണ് ഉണ്ടായിരുന്നത്. മുസ്ലിം റേഞ്ചിൽ പെട്ട ഈ വിദ്യാലയത്തിൻ്റെ ആദ്യ മേനേജർ ആച്ചാം കണ്ടി കുഞ്ഞിരാമൻ നായർ എന്ന വ്യക്തിയായിരുന്നു . ആദ്യത്തെ വിദ്യാർത്ഥി അയ്യൻ കുളങ്ങര ബ്രായൻ എന്നും രേഖകളിൽ കാണുന്നു. | |||
12 വർഷത്തിനുശേഷം 1936 ൽ മൂടാടി യിലെ പൗരപ്രമുഖനും കോഴിക്കോട്ടെ വ്യാപാരിയും ആയിരുന്ന ഹാജി കെ മൊയ്തു സാഹിബ് സ്ഥാപനം വിലയ്ക്കു വാങ്ങുകയും ടൗണിലേക്ക് മാറ്റി സ്ഥാപിക്കുകയും ചെയ്തു. ഹാജി പി.കെ മൊയ്തു സാഹിബ് മാനേജർ ആയതോടെ തിക്കോടി മുതൽ കൊല്ലം വരെയുള്ള പ്രദേശത്തെ മുസ്ലിം വിദ്യാർഥികൾ ഈ വിദ്യാലയത്തെ മാത്രം ആശ്രയിച്ച് വിദ്യ അഭ്യസിക്കുന്ന നിലവന്നു .ഓത്തുപള്ളിയിൽ നിന്ന് വ്യത്യസ്തമായി മദ്രസാ വിദ്യാഭ്യാസം നിലവിൽ വന്നുകൊണ്ടിരുന്ന കാലമായിരുന്നു. അതോടെ സ്കൂളിനോടനുബന്ധിച്ച് മലബാറിലെ രണ്ടാമത്തെ മദ്രസ പ്രവർത്തനമാരംഭിച്ചു. സ്കൂൾ വിദ്യാഭ്യാസത്തോടൊപ്പം മതവിദ്യാഭ്യാസവും ചെയ്യാൻ സൗകര്യം ഉണ്ടായി. | |||
ദാരിദ്ര്യം നിലനിന്നിരുന്ന അക്കാലത്ത് മേനേജർ ഹാജി പി. കെ മൊയ്തു സാഹിബ് സ്കൂളിലെ മുഴുവൻ വിദ്യാർഥികൾക്കും ഉച്ച ഭക്ഷണവും വസ്ത്രവും നൽകുക പതിവായിരുന്നു .സ്കൂളിലേക്ക് കുട്ടികളെ ആകർഷിക്കാൻ ഇതൊരു കാരണമായിരുന്നു. അഞ്ചാം തരം വരെ ക്ലാസുകൾ ഉണ്ടായിരുന്ന സ്കൂൾ ഒന്നു മുതൽ നാലു വരെ ക്ലാസ്സുകൾ ആയി ചുരുങ്ങി. എട്ടു ഡിവിഷനുകളിലായി 200ൽ കൂടുതൽ കുട്ടികൾ പഠിച്ചിരുന്നു. | |||
അദ്ധ്യാപകർ വീടുകളിൽ പോയി കുട്ടികളെ തേടിപ്പിടിച്ച് സ്കൂളിൽ എത്തിക്കുകയായിരുന്നു അന്നത്തെ പതിവ് .വൃത്തിയില്ലാതെ സ്കൂളിലെത്തുന്ന കുട്ടികളെ കുളിപ്പിക്കുന്ന ബാധ്യത പോലും അധ്യാപകർ ഏറ്റെടുത്തിരുന്നു. ഇതിനായി സ്കൂളിൽ എണ്ണയും സോപ്പും കരുതുക പതിവായിരുന്നു. | |||
1975 വരെ ഈ സ്ഥാപനത്തിൽ ഒരു വനിത മാത്രമേ അധ്യാപികയായി ജോലി ചെയ്തിട്ടുള്ളൂ. 1943 ഈ സ്ഥാപനത്തിൽ ജോലിയിൽ പ്രവേശിച്ച ചിരുതക്കുട്ടി ടീച്ചറായിരുന്നു അത്. ഒരു സ്ത്രീ കുട്ടികളെ പഠിപ്പിക്കുന്നത് കാണാൻ മാത്രം അന്ന് സ്ത്രീകൾ വന്നു കൗതുകത്തോടെ നോക്കുക പതിവായിരുന്നു. | |||
വിദ്യാലയത്തിലെ ആദ്യത്തെ അധ്യാപകനും ഹെഡ്മാസ്റ്ററും തൈക്കണ്ടി കുഞ്ഞിക്കണ്ണൻ മാസ്റ്റർ ആയിരുന്നു .പിന്നീട് കുഞ്ഞികൃഷ്ണൻ മാസ്റ്റർ, പി. അപ്പുണ്ണി നായർ ,ഇന്ദിരാ ബായ് ടീച്ചർ ,എന്നിവർ ഹെഡ്മാസ്റ്റർ മാരായി. | |||
വിദ്യാലയത്തിലെ തുടക്കം മുതൽ മുസ്ലിം കുട്ടികൾ മാത്രം പഠിച്ചിരുന്ന സ്കൂളിൽ 1977 മുതൽ മുസ്ലിങ്ങളല്ലാത്ത വിദ്യാർത്ഥികളും വിദ്യ അഭ്യസിച്ചു തുടങ്ങി .1999 ൽ സ്കൂളിന് ഇപ്പോഴുള്ള പുതിയ കെട്ടിടം നിർമിച്ചു. കെട്ടിടോദ്ഘാടനവും സ്കൂളിൻറെ 75വാർഷികവും 22. - 4 - 2000 ൽ. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി പാലോളി മുഹമ്മദ്കുട്ടി ഉദ്ഘാടനംചെയ്തു .നിയോജക മണ്ഡലം എംഎൽഎ വിശ്വൻ മാസ്റ്റർ അധ്യക്ഷനായിരുന്നു. സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്ത പ്രസ്തുത പരിപാടി നാടിൻറെ ഉത്സവമായിരുന്നു. വിദ്യാർഥികളുടെ കലാപരിപാടികൾ, ഔഷധസസ്യ കാർഷിക പ്രദർശനം. സ്റ്റാമ്പ് പ്രദർശനം ,കലിംഗതിയേറ്റേഴ്സിൻ്റെ നാടകംതുടങ്ങിയവ സംഘടിപ്പിച്ചിരുന്നു. |
12:08, 24 ജനുവരി 2022-നു നിലവിലുള്ള രൂപം
മൂടാടി മാപ്പിള എൽ പി സ്കൂൾ സ്ഥാപിതമായത് 1924 ൽ മൂടാടിക്കടുത്ത കുറുങ്ങോട്ടു മീത്തൽ പാറപ്പുറത്തായിരുന്നു. ഒന്നു മുതൽ അഞ്ചു വരെ ക്ലാസുകൾ ഉണ്ടായിരുന്ന പ്രസ്തുത സ്ഥാപനം ഒരു ഓല ഷെഡ്ഡിലായിരുന്നു പ്രവർത്തനമാരംഭിച്ചത്.
ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമായി മദിരാശി സ്റ്റേറ്റിൽ ഡെപ്യൂട്ടി ഇൻസ്പെക്ടർ ഓഫ് സ്കൂൾ എന്ന ബോഡിക്ക് കീഴിൽ മാപ്പിള റേഞ്ച് ,ഹിന്ദു ബോയ്സ് റേഞ്ച്, ഹിന്ദു ഗേൾസ് റേഞ്ച് എന്നീ മൂന്ന് റേഞ്ചുകളാണ് ഉണ്ടായിരുന്നത്. മുസ്ലിം റേഞ്ചിൽ പെട്ട ഈ വിദ്യാലയത്തിൻ്റെ ആദ്യ മേനേജർ ആച്ചാം കണ്ടി കുഞ്ഞിരാമൻ നായർ എന്ന വ്യക്തിയായിരുന്നു . ആദ്യത്തെ വിദ്യാർത്ഥി അയ്യൻ കുളങ്ങര ബ്രായൻ എന്നും രേഖകളിൽ കാണുന്നു.
12 വർഷത്തിനുശേഷം 1936 ൽ മൂടാടി യിലെ പൗരപ്രമുഖനും കോഴിക്കോട്ടെ വ്യാപാരിയും ആയിരുന്ന ഹാജി കെ മൊയ്തു സാഹിബ് സ്ഥാപനം വിലയ്ക്കു വാങ്ങുകയും ടൗണിലേക്ക് മാറ്റി സ്ഥാപിക്കുകയും ചെയ്തു. ഹാജി പി.കെ മൊയ്തു സാഹിബ് മാനേജർ ആയതോടെ തിക്കോടി മുതൽ കൊല്ലം വരെയുള്ള പ്രദേശത്തെ മുസ്ലിം വിദ്യാർഥികൾ ഈ വിദ്യാലയത്തെ മാത്രം ആശ്രയിച്ച് വിദ്യ അഭ്യസിക്കുന്ന നിലവന്നു .ഓത്തുപള്ളിയിൽ നിന്ന് വ്യത്യസ്തമായി മദ്രസാ വിദ്യാഭ്യാസം നിലവിൽ വന്നുകൊണ്ടിരുന്ന കാലമായിരുന്നു. അതോടെ സ്കൂളിനോടനുബന്ധിച്ച് മലബാറിലെ രണ്ടാമത്തെ മദ്രസ പ്രവർത്തനമാരംഭിച്ചു. സ്കൂൾ വിദ്യാഭ്യാസത്തോടൊപ്പം മതവിദ്യാഭ്യാസവും ചെയ്യാൻ സൗകര്യം ഉണ്ടായി.
ദാരിദ്ര്യം നിലനിന്നിരുന്ന അക്കാലത്ത് മേനേജർ ഹാജി പി. കെ മൊയ്തു സാഹിബ് സ്കൂളിലെ മുഴുവൻ വിദ്യാർഥികൾക്കും ഉച്ച ഭക്ഷണവും വസ്ത്രവും നൽകുക പതിവായിരുന്നു .സ്കൂളിലേക്ക് കുട്ടികളെ ആകർഷിക്കാൻ ഇതൊരു കാരണമായിരുന്നു. അഞ്ചാം തരം വരെ ക്ലാസുകൾ ഉണ്ടായിരുന്ന സ്കൂൾ ഒന്നു മുതൽ നാലു വരെ ക്ലാസ്സുകൾ ആയി ചുരുങ്ങി. എട്ടു ഡിവിഷനുകളിലായി 200ൽ കൂടുതൽ കുട്ടികൾ പഠിച്ചിരുന്നു.
അദ്ധ്യാപകർ വീടുകളിൽ പോയി കുട്ടികളെ തേടിപ്പിടിച്ച് സ്കൂളിൽ എത്തിക്കുകയായിരുന്നു അന്നത്തെ പതിവ് .വൃത്തിയില്ലാതെ സ്കൂളിലെത്തുന്ന കുട്ടികളെ കുളിപ്പിക്കുന്ന ബാധ്യത പോലും അധ്യാപകർ ഏറ്റെടുത്തിരുന്നു. ഇതിനായി സ്കൂളിൽ എണ്ണയും സോപ്പും കരുതുക പതിവായിരുന്നു.
1975 വരെ ഈ സ്ഥാപനത്തിൽ ഒരു വനിത മാത്രമേ അധ്യാപികയായി ജോലി ചെയ്തിട്ടുള്ളൂ. 1943 ഈ സ്ഥാപനത്തിൽ ജോലിയിൽ പ്രവേശിച്ച ചിരുതക്കുട്ടി ടീച്ചറായിരുന്നു അത്. ഒരു സ്ത്രീ കുട്ടികളെ പഠിപ്പിക്കുന്നത് കാണാൻ മാത്രം അന്ന് സ്ത്രീകൾ വന്നു കൗതുകത്തോടെ നോക്കുക പതിവായിരുന്നു.
വിദ്യാലയത്തിലെ ആദ്യത്തെ അധ്യാപകനും ഹെഡ്മാസ്റ്ററും തൈക്കണ്ടി കുഞ്ഞിക്കണ്ണൻ മാസ്റ്റർ ആയിരുന്നു .പിന്നീട് കുഞ്ഞികൃഷ്ണൻ മാസ്റ്റർ, പി. അപ്പുണ്ണി നായർ ,ഇന്ദിരാ ബായ് ടീച്ചർ ,എന്നിവർ ഹെഡ്മാസ്റ്റർ മാരായി.
വിദ്യാലയത്തിലെ തുടക്കം മുതൽ മുസ്ലിം കുട്ടികൾ മാത്രം പഠിച്ചിരുന്ന സ്കൂളിൽ 1977 മുതൽ മുസ്ലിങ്ങളല്ലാത്ത വിദ്യാർത്ഥികളും വിദ്യ അഭ്യസിച്ചു തുടങ്ങി .1999 ൽ സ്കൂളിന് ഇപ്പോഴുള്ള പുതിയ കെട്ടിടം നിർമിച്ചു. കെട്ടിടോദ്ഘാടനവും സ്കൂളിൻറെ 75വാർഷികവും 22. - 4 - 2000 ൽ. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി പാലോളി മുഹമ്മദ്കുട്ടി ഉദ്ഘാടനംചെയ്തു .നിയോജക മണ്ഡലം എംഎൽഎ വിശ്വൻ മാസ്റ്റർ അധ്യക്ഷനായിരുന്നു. സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്ത പ്രസ്തുത പരിപാടി നാടിൻറെ ഉത്സവമായിരുന്നു. വിദ്യാർഥികളുടെ കലാപരിപാടികൾ, ഔഷധസസ്യ കാർഷിക പ്രദർശനം. സ്റ്റാമ്പ് പ്രദർശനം ,കലിംഗതിയേറ്റേഴ്സിൻ്റെ നാടകംതുടങ്ങിയവ സംഘടിപ്പിച്ചിരുന്നു.