"ഹോളി ഫാമിലി എൽ പി എസ് സൗത്ത്പറവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Sijochacko (സംവാദം | സംഭാവനകൾ) No edit summary |
(ചെ.) (VB) |
||
വരി 38: | വരി 38: | ||
|പെൺകുട്ടികളുടെ എണ്ണം 1-10=86 | |പെൺകുട്ടികളുടെ എണ്ണം 1-10=86 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10= | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=09 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 87: | വരി 87: | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
* [[{{PAGENAME}}/ ദിനാചരണങ്ങൾ|ദിനാചരണങ്ങൾ.]] | * [[{{PAGENAME}}/ ദിനാചരണങ്ങൾ|ദിനാചരണങ്ങൾ.]] | ||
* | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == |
11:24, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഹോളി ഫാമിലി എൽ പി എസ് സൗത്ത്പറവൂർ | |
---|---|
വിലാസം | |
തെക്കൻ പറവൂർ തെക്കൻ പറവൂർ പി.ഒ. , 682307 , എറണാകുളം ജില്ല | |
സ്ഥാപിതം | 1880 |
വിവരങ്ങൾ | |
ഇമെയിൽ | hflpssParur@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 26429 (സമേതം) |
യുഡൈസ് കോഡ് | 32081301504 |
വിക്കിഡാറ്റ | Q99509896 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | എറണാകുളം |
ഉപജില്ല | തൃപ്പൂണിത്തുറ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | എറണാകുളം |
നിയമസഭാമണ്ഡലം | തൃപ്പൂണിത്തുറ |
താലൂക്ക് | കണയന്നൂർ |
ബ്ലോക്ക് പഞ്ചായത്ത് | മുളന്തുരുത്തി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 82 |
പെൺകുട്ടികൾ | 86 |
അദ്ധ്യാപകർ | 09 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സിസ്റ്റർ . മറിയം . എൻ. കെ |
പി.ടി.എ. പ്രസിഡണ്ട് | ശ്രീ. ജേൺസൺ അഗസ്റ്റിൻ |
എം.പി.ടി.എ. പ്രസിഡണ്ട് | രാധിക |
അവസാനം തിരുത്തിയത് | |
24-01-2022 | HOLY FAMILY L P S |
................................
പേരിനു പിന്നിൽ
ഉദയംപേരൂർ ഗ്രാമപഞ്ചായത്തിലെ തെക്കൻ പറവൂർ എന്ന ഗ്രാമത്തിലാണ് ഹോളി ഫാമിലി സ്കൂൾ സ്ഥിതി ചെയ്യുന്നത് . ചരിത്രപരവും ഐതിഹാസിക പരവുമായ പെരുമയേറുന്ന നാടാണിത് . ബി സി 5-)൦നൂറ്റാണ്ടിനോടടുത്തു കേരളത്തിൽ തളിയാതിരി ഭരണം നടക്കുമ്പോഴാണ് എവിടെ ഒരു പുതിയ ജനവിഭാഗം കുടിയേറിപ്പാർക്കുന്നത് . കേരളത്തിൽ 64 തളികൾ ഉണ്ടായിരുന്നെന്നും ഓരോ തളിയുടെയും അധിപനും തളിയാതിരി എന്ന സ്ഥാനപ്പേരാണ് ഉണ്ടായിരുന്നതെന്നും അവർ വൈഷ്ണവ ബ്രഹ്‌മണൻമാരായിരുന്നു എന്നും ചരിത്രം പറയുന്നു . ഇവരാണ് പറവൂർ പ്രദേശം തെളിച്ചെടുത്ത് .സമുദ്രത്തോട് ചേർന്ന് കിടക്കുന്ന പ്രദേശമായതിനാൽ ഈ പ്രദേശത്തിന് പറവൂർ എന്ന പേര് നൽകി. 'പരവം ' എന്ന വാക്കിനു സമുദ്രം എന്നും 'ഊര് ' എന്ന വാക്കിന് നാട് എന്നും അർത്ഥം . ഈ പറവൂർ തെക്ക് ആയതിനാൽ ഇതിനെ തെക്കൻ പറവൂർ എന്നും വിളിച്ചു .....
ചരിത്രം
തെക്കൻ പറവൂരിൻെറ ഹൃദയഭാഗത്ത് അറിവിൻെറ ഉറവിടമായി തലയുയർത്തി നിൽക്കുന്ന ഹോളി ഫാമിലി എൽ ജി സ്കൂൾ.പൂന്തോട്ടവും അടുക്കള പച്ചക്കറിത്തോട്ടവും കുട്ടികളുടെ ഗെയിം സ്റ്റേഷനും എല്ലാം ഏവരുടെയും മനം കവരും.ജോൺ ദി ബാപ്പിസ്റ്റ് കത്തോലിക്കാ പള്ളിയുടെ കീഴിൽ എ ഡി എണ്ണൂറ്റി രണ്ടിൽ ൽ പണിത ഒരു പള്ളികെട്ടിടത്തിലാണ് ആദ്യം ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചത് . ജൈവ സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമിച്ച ഒരു കെട്ടിടം ആയിരുന്നു അത്. പഴയ പള്ളി കെട്ടിടം സ്കൂൾ ആയി മാറിയതിനാൽ ആദ്യ കാലങ്ങളിൽ പള്ളിസ്കൂൾ എന്നാണ് വിളിച്ചിരുന്നത്. ആയിരത്തി എണ്ണൂറ്റി തൊണ്ണൂറ്റി ആറിൽ പുതിയ സ്കൂൾ കെട്ടിടം പണിതുടങ്ങുകയും ആ സ്കൂളിനെ ഹോളി ഫാമിലി സ്കൂൾ എന്ന് നാമകരണം ചെയ്യുകയും ചെയ്തു .. അതുവരെ പനയോലകളിൽ എഴുതിയിരുന്ന ശീലം പുതിയ സ്കൂൾ വന്നതോടെ കടലാസിലായി. ജാതി മത ഭേദ മെന്യേ ഏവർക്കും പ്രേവേശനം നൽകിയിരുന്ന ഈ സ്കൂൾ ആണ് അറിവിന്റെ ഉറവിടവും കഴിവിന്റെ ഈറ്റില്ലവും ആയി വളർന്നു ഇന്ന് നാം കാണുന്ന രീതിയിൽ പടർന്നു പന്തലിച്ചു നിൽക്കുന്നത് .
ഭൗതികസൗകര്യങ്ങൾ
ഹോളി ഫാമിലി സ്കൂൾ ,
തൃപ്പൂണിത്തുറ വൈക്കം റോഡിൽ നിന്നും സ്കൂൾ കവാടം വഴി ഈ വിദ്യാലയത്തിലേക്ക് പ്രവേശിക്കുമ്പോൾ ആദ്യം കാണാൻ കഴിയുന്നത് പരിസ്ഥിതി ക്ലബ്ബിന്റെ മേൽനോട്ടത്തിൽ വളരെ ഭംഗിയായി പരിപാലിക്കുന്ന പൂന്തോട്ടം ആണ് . മുറ്റത്തിന്റെ ഇരുവശങ്ങളിലും ആയി ഇത് കണ്ണിനു കുളിര്മയേകുന്ന മനസിന് കാവ്യഭാവന സമ്മാനിക്കുന്ന ഒരു സുന്ദര കാഴ്ചയായി വിരാചിക്കുന്നു ..... വിദ്യാലയ മുറ്റത്തുനിന്നും നോക്കുമ്പോൾ ആദ്യം കാണുന്നത് പ്രധാനാധ്യാപികയുടെ ഓഫീസ് ,തൊട്ടടുത്തായി നാലാം ക്ലാസ് ബിയും ശേഷം , കമ്പ്യൂട്ടർ ലാബ് ,ക്ലാസ് ഒന്ന് എ യും ബിയും ശേഷം കൊച്ചു പൂമ്പാറ്റകളെ പോലെ പാറിനടക്കുന്ന കെ ജി ക്ലാസ്സുകളും .ഈ നിലയിൽ നിന്നും മുകളിലത്തെ നിലയിലേക്ക് കയറാൻ സ്റ്റെയർ കേസ് ഉണ്ട് .മുകളിലത്തെ നിലയിൽ അറബി ക്ലാസ് ഉൾപ്പെടെ 8 ക്ലാസ് റൂമുകൾ ഉണ്ട് . ഈ വിദ്യാലയത്തിലെ കുട്ടികൾക്ക് യാത്ര സൗകര്യത്തിനായി ചെറുതും വലുതുമായി മൂന്ന് സ്കൂൾ ബസ്സുകൾ ആണ് ഉള്ളത് .
കളിക്കളം ഞങ്ങളുടെ ഏറ്റവും വലിയ ആകർഷണത്തിൽ ഒന്നാണ് കളിക്കളം .കുട്ടികൾക്ക് കളിക്കാനായി വിദ്യാലയ മുറ്റത്തു തന്നെ ചിൽഡ്രൻസ് പാർക്കിന്റെ മാതൃകയിൽ ഊഞ്ഞാലും സീ സൊ യും ഒക്കെ ഉൾപ്പെടുന്ന രീതിൽ മനോഹരമായ കളിക്കളം സജ്ജമാക്കിയിട്ടുണ്ട് ഒരേ സമയം മുപ്പതോളം കുട്ടികൾക്ക് ഈ പാർക്കിൽ കളിയ്ക്കാൻ സാധിക്കുന്ന തരത്തിൽ ആണ് ഇതിന്റെ സജ്ജീകരണം
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- ദിനാചരണങ്ങൾ.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ലീലാമ്മ ജോസ് വി
- റോസമ്മ വി
- സി . അൽഫോൻസാ പി ജെ
- ജോളി മാത്യു
- സി . ആനീസ് പി വി
- സൗദ പി എസ്
നേട്ടങ്ങൾ
2018 -19 അക്കാദമിക വർഷത്തിലെ മികച്ച കാരുണ്യ പ്രവർഹനങ്ങളെ മുൻനിർത്തി മാതൃഭൂമി ഏർപ്പെടുത്തിയ "നന്മ" അവാർഡിന് ഹോളി ഫാമിലി എൽ പി സ്കൂൽ അർഹരായി. ഇതേ വർഷം തൃപ്പൂണിത്തുറ സബ് ജില്ലാ തല ബെസ്റ്റ് പി ടി എ അവാർഡിന് അർഹരായി . എറണാകുളം അങ്കമാലി അതിരൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന എൽ പി സ്കൂളിലെ ബെസ്റ്റ് പ്രധാനനധ്യാപിക ,ബെസ്റ്റ് അദ്ധ്യാപിക എന്നീ അവാർഡുകൾക്കും ഹോളി ഫാമിലി സ്കൂൾ അർഹരായി...........
2019 -20 അക്കാദമിക വർഷത്തിലെ കേരളാ സ്കൂൾ സ്പോർട്സ് മീറ്റിൽ എൽ പി വിഭാഗം ലോങ്ങ് ജമ്പ് മത്സരത്തിൽ നാലാം ക്ലാസ്സിലെ ശാശ്വത് ഇ സ് ഒന്നാം സ്ഥാനം കരസ്ഥമാക്കി .
റിലേ യിലും ഓട്ടത്തിനും പോയിന്റുകൾ നേടാനും കഴിഞ്ഞു . തൃപ്പൂണിത്തുറ ഉപജില്ലാതല ശാസ്ത്രമേളയിൽ ഫയൽ മേക്കിങ് ബുക്ക് ബൈൻഡിങ് എന്നിവയ്ക്ക് ഒന്നാം സ്ഥാനം നേടാൻ സാധിച്ചു . സ്കൂൾ കലോത്സവത്തിൽ അനവധി സമ്മാനങ്ങൾ നേടി അറബികലോത്സവത്തിൽ തിളങ്ങാനും ഞങ്ങളുടെ സ്കൂളിന് സാധിച്ചു . കുഞ്ഞുണ്ണി പുരസ്‌കാരം ടാലന്റ് ഹണ്ട് സ്കോളർഷിപ്പ് തുടങ്ങിയ ചെറുതും വലുതുമായ സ്കോളർഷിപ്പുകൾക്കൊപ്പം അനേകം ക്വിസ് മത്സരങ്ങളിലും ക്യാഷ് അവാർഡുകൾ ഉൾപ്പെടെ സമ്മാനങ്ങൾ വാങ്ങാൻ സാധിച്ചു
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:9.86357,76.38115|zoom=18}}
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 26429
- 1880ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ