"ഹോളി ഫാമിലി എച്ച്. എസ്സ്. വേനപ്പാറ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

47039 (സംവാദം | സംഭാവനകൾ)
No edit summary
47039 (സംവാദം | സംഭാവനകൾ)
വരി 12: വരി 12:
=== ജൂൺ 19 വായനപക്ഷാചരണം ===
=== ജൂൺ 19 വായനപക്ഷാചരണം ===
ജൂൺ 19 മൂതൽ 26 വരെ വിവിധ പരിപാടികളോടെ വായനപക്ഷാചരണം ആഘോഷമാക്കി. ജൂൺ 19നു നടന്ന വായനാദിന പരിപാടി, കുട്ടികളുടെ നേതൃത്വത്തിൽ ഗംഭീരമായി നടത്തി. ഹെഡ് മാസ് റ്റർ ശ്രീ.വിൽസൺ ജോർജ്ജ് മുഖ്യപ്രഭാഷണം നടത്തുകയുണ്ടായി . അദ്ദേഹത്തിന്റെ ജന്മദിനവൂം കൂടിയായ ഇൗ ദിവസം- ജന്മദിനത്തിന് ഒരു പുസ്തകം- പരിപാടി ഉദ്ഘാടനം ചെയ്തു.    തുടർന്നുളള  ദിവസങ്ങളിൽ  വായന മത്സരം, പോസ്റ്റ‍ർ രചന മത്സരം,സ്വന്തം കവിത അവതരണം , ക്വസ് മത്സരം എന്നിവ സംഘടിപ്പിച്ചു.ക്ലാസടിസ്ഥാനത്തിൽ വായനക്കുറിപ്പുകളൂം പൂസ്തകപരിചയവൂം അനുസ്മരണപ്രഭാഷണവും നടത്തി.
ജൂൺ 19 മൂതൽ 26 വരെ വിവിധ പരിപാടികളോടെ വായനപക്ഷാചരണം ആഘോഷമാക്കി. ജൂൺ 19നു നടന്ന വായനാദിന പരിപാടി, കുട്ടികളുടെ നേതൃത്വത്തിൽ ഗംഭീരമായി നടത്തി. ഹെഡ് മാസ് റ്റർ ശ്രീ.വിൽസൺ ജോർജ്ജ് മുഖ്യപ്രഭാഷണം നടത്തുകയുണ്ടായി . അദ്ദേഹത്തിന്റെ ജന്മദിനവൂം കൂടിയായ ഇൗ ദിവസം- ജന്മദിനത്തിന് ഒരു പുസ്തകം- പരിപാടി ഉദ്ഘാടനം ചെയ്തു.    തുടർന്നുളള  ദിവസങ്ങളിൽ  വായന മത്സരം, പോസ്റ്റ‍ർ രചന മത്സരം,സ്വന്തം കവിത അവതരണം , ക്വസ് മത്സരം എന്നിവ സംഘടിപ്പിച്ചു.ക്ലാസടിസ്ഥാനത്തിൽ വായനക്കുറിപ്പുകളൂം പൂസ്തകപരിചയവൂം അനുസ്മരണപ്രഭാഷണവും നടത്തി.
=== അന്താരാഷ്ട്ര യോഗാദിനം -ജൂൺ  21 ===
യോഗയുടെ  പ്രാധാന്യം വ്യക്തമാക്കിക്കൊണ്ട് നടത്തിയ ദിനാചരണത്തിൽ കായികാധ്യാപകനായ ടെന്നിസൺ K.Sകുട്ടികളുമായി സംവദിച്ചു.ശാരീരികവുംമാനസികവുമായ ഉണർവ്വുകൈവരിക്കാനുതകുന്ന വിവിധതരത്തിലുളള  യോഗാരീതികളെക്കുറിച്ചുളള അറിവ് വിദ്യാർത്ഥികൾക്കു നൽകി. സ്കുൾ അങ്കണത്തിൽ അവരെ അണിനിരത്തുകയും ആവശ്യമായ യോഗാരീതികൾ അവരെ പരിചയപെടുത്തുകയും പ്രായോഗിക  പരിശീലനം  നൽകുകയും ചെയ്തു.[[പ്രമാണം:47039 lahari virudha dinam.jpg|thumb|ലഹരിവിരുദ്ധദിനം|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:47039_lahari_virudha_dinam.jpg]]
=== ജൂൺ 26 ലഹരിവിരുദ്ധ ദിനം ===
ലഹരി വസ്തുക്കളുടെ ഉപയോഗത്തിനെതിരെ വ്യക്തമായ അവബോധം നൽകിക്കൊണ്ട് , സ്കൂൾ മാനേജർ ഈ ദിനം ഉദ്ഘാടനം ചെയ്തൂ. സ്കൂൾ അസംബ്ലിയിൽ വെച്ച് ലഹരി മരുന്നുകൾ വിദ്വാർത്ഥികളെ സ്വാധീനിക്കുന്ന സാഹചര്യങ്ങളെ കുറിച്ച്  ഹെഡ്മാസ്റ്റർ വിൽസൺ സാർ ബോധ വൽക്കരണം നടത്തി. വ്യക്തിത്വ വികസന ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ പരിപാടിയെ തുടർന്ന് കുട്ടികൾ പ്ലക്കാർഡുകളുമേന്തി ബോധവൽക്കരണ റാലി സംഘടിപ്പിച്ചു.കായിക അധ്വാപകന്റെ നേതൃ ത്വത്തിൽ ഉറക്കെ മുദ്രാവാക്യങ്ങൾ മുഴക്കിയാണ് അധ്വാപകരും  പി .റ്റി .എ .യും വിദ്വാർത്ഥികളുമടങ്ങുന്ന സംഘം ജാഥ നടത്തിയത്.എല്ലാ വിദ്യാർത്ഥികളെ ഉൾപ്പെടുത്തിക്കൊണ്ട് ക്വിസ് മത്സരവും സംഘടിപ്പിച്ചിരുന്നു.
[[പ്രമാണം:47039 basheer dinam.jpg|thumb|ബഷീർ അനുസ്മര​ണം|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:47039_basheer_dinam.jpg]]
=== ജുലൈ 5 ബഷീർ അനുസ്മരണ ദിനം ===
മലയാള ചെറുകഥാ ലോകത്തെ സുൽത്താനായി മാറിയ വൈക്കം മുഹമ്മദ് ബഷീറിന്റെ ചരമദിനം ഉചിതമായ പരിപാടികളോടെ ആചരിച്ചു. ഭാഷാ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ പരിപാടിയിൽക്ലാസ്സ് തല അനുസ്മരണ പ്രഭാഷണങ്ങൾ സംഘടിപ്പിച്ചിരുന്നു. രാവിലെ 10 മണിക്ക് നടത്തിയ അസ൦ബ്ലിയിൽ വിദ്യാർത്ഥി പ്രതിനിധി പ്രഭാഷണം അവതരിപ്പിച്ചു. സാഹിത്യകാരൻമാർ, കൃതികൾ എന്നിവ എഴുതി തയ്യാറാക്കി സാഹിത്യമരത്തിൽ പ്രദർശിപ്പിച്ചു. കുട്ടികൾക്ക് ആവേശമുണർത്തിയ ഒരു പരിപാടിയായിരുന്നു ഇത് . ബഷീറിന്റെ ജീവചരിത്രം 9-ാം ക്ലാസിലെ ആദിത്യ വായിച്ചവതരിപ്പിച്ചു. ഭൂമിയുടെ അവകാശികൾ എന്ന കൃതിയുടെ ഓഡിയോ അവതരണവും ഉണ്ടായിരുന്നു. ബഷീർ കൃതികളും കഥാപാത്രങ്ങളും എന്ന വിഷയത്തെ അടിസ്ഥാനമാക്കി പോസ്റ്റർ രചനാ മത്സരവും സംഘടിപ്പിച്ചു.