"സെന്റ്. മേരീസ് എൽ പി എസ് കൃഷ്ണൻകോട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 47: വരി 47:


== ചരിത്രം ==
== ചരിത്രം ==
കൊടുങ്ങല്ലൂർ താലൂക്ക്,പൊയ്യ വില്ലേജിലെ പൊയ്യ പഞ്ചായത്തിൽ 9-ആം വാർഡിലായി കൃഷ്ണൻകോട്ട സെന്റ്‌ മേരീസ് എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നു.ഗ്രാമത്തിന്റെ നെറുകയിൽ സ്ഥിതിചെയ്യുന്നു ക്രിസ്തുരാജ ദേവാലയത്തിന്റെ തിരുമുറ്റത്തായി ഈ വിദ്യാലയം നിലകൊള്ളുന്നു. പൊയ്യപഞ്ചായത്തിന്റെ വികസന രേഖ പ്രകാരം ഈ വിദ്യാലയം 1920 ൽ സ്ഥാപിതമായി എന്നു  കാണുന്നു എന്നാൽ സ്ഥാപിത വര്ഷം വിദ്യാലയത്തിൽ രേഖപെടുത്തിയിക്കുന്നതു പ്രകാരം 1921 ആണ്. പക്ഷെ 1887 മുതൽക്കേ ഈ പ്രദേശത്ത്‌  അധ്യയനം നടന്നിരുന്നതായി പഴമക്കാർ സാക്ഷ്യപ്പെടുത്തുന്നു.
ആദ്യകാലത്തെ കുടുംബങ്ങളിൽ  ഒന്നായ വടക്കേ പൊക്കത്ത് തറവാട്ടിൽ കല്ലറക്കൽ പാപ്പുവിന്റെ വീട്ടിൽ തണ്ടികപോലെ പോലെ വച്ചുകെട്ടിയ താൽക്കാലിക പള്ളിക്കൂടത്തിൽ അധ്യായനം നടത്തിയിരുന്നു. ഈ ആശാൻ പള്ളിക്കൂടത്തിൽ പഠിച്ചവരാണ് ഇന്നത്തെ കാരണവന്മാരിൽ പലരും. മൂന്ന് ക്ലാസുകളിലുള്ള ഈ പള്ളിക്കൂടത്തിൽ തിരുത്തിപ്പുറം, പൊയ്യ, തിരുത്തൂർ,ആനാപ്പുഴ ചാപ്പാറ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും ധാരാളം കുട്ടികൾ പഠനത്തിനായി എത്തിയിരുന്നു. ഫ്രാൻസിസ് മാഷ്, പട്ടരുമാഷ്, ഇട്ട്യാതിമാഷ്, അന്നംകുട്ടി ടീച്ചർ (പാട്ട്) തുടങ്ങിയവർ പഠിപ്പിച്ചിരുന്നു. ചിക്കു ആശാൻ, ചാക്കു ആശാൻ തുടങ്ങിയവർ ഇവിടെ മതബോധനം നടത്തിയിരുന്നു. അതിനെതുടർന്ന് 1921 ൽ ഇപ്പോൾ വിദ്യാലയം ഇരിക്കുന്ന സ്ഥലത്ത് റവ.ഫാ. ഇഗ്നേഷ്യസ് അരൂ ജ ഒന്നാം ക്ലാസ് മാത്രമായി സ്കൂൾ ആരംഭിച്ചു. അദ്ദേഹമാണ് ഈ വിദ്യാലയത്തിന് സ്ഥാപകനും ആദ്യ മാനേജരും.
ഓലമേഞ്ഞ ഒരു താൽക്കാലിക കെട്ടിടത്തിൽ ആയിരുന്നു അത്. തുടർന്ന് അന്നത്തെ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറായിരുന്ന ബഹുമാനപ്പെട്ട ജോൺ മത്തായി അവർകൾ ഈ വിദ്യാലയം സന്ദർശിക്കുകയും ഒരു ഉപദ്വീപായ ഈ പ്രദേശത്ത് ഒരു വിദ്യാലയം അത്യന്താപേക്ഷിതമാണെന്ന് ബോധ്യപ്പെടുകയും വിദ്യാലയത്തിന് നിയമപരമായി അംഗീകാരം നൽകുകയും ചെയ്തു. ആദ്യത്തെ ഹെഡ്മാസ്റ്റർ ബഹുമാനപ്പെട്ട കൃഷ്ണ അയ്യർ സാർ ആയിരുന്നു. കല്ലറക്കൽ ചീക്കുട്ടി ജൂസ, കല്ലറക്കൽ പാപ്പു, ചിക്കു എന്നിവർ ഈ വിദ്യാലയത്തിലെ ആദ്യ വിദ്യാർഥികളാണ്. വിലപ്പെട്ട വിവരങ്ങൾ നൽകി ഈ അന്വേഷണ യാത്രയ്ക്ക് വഴിതെളിച്ചവരാണ് ഇവർ.
തുടർന്ന് ത്യാഗികളായ പൂർവികരുടെയും ബഹു വൈദികരുടെയും ശ്രമഫലമായി 2,3, 4 മലയാളം അഞ്ചുക്ലാസ്സുകൾ ആരംഭിച്ചു. തുടക്കത്തിൽ തിരുത്തിപ്പുറം പള്ളിയുടെ കീഴിലായിരുന്ന വിദ്യാലയം 1945 ൽ കൃഷ്ണൻകോട്ട ക്രിസ്തുരാജ ദേവാലയം സ്ഥാപിതമായപ്പോൾ ദേവാലയത്തിൻ കീഴിലായി. വർഷങ്ങളോളം സ്കൂൾ വരാപ്പുഴ അതിരൂപതയുടെ കീഴിലായിരുന്നു പ്രവർത്തിച്ചുവന്നിരുന്നത്. 1987 ൽ കോട്ടപ്പുറം രൂപത രൂപീകൃതമായി. 3-4-90 മുതൽ സ്കൂൾ കോട്ടപ്പുറം രൂപതാ കോർപ്പറേറ്റ് എഡ്യൂക്കേഷൻ ഏജൻസിയുടെ കീഴിൽ പ്രവർത്തിച്ചുവരുന്നു.
1968 നുശേഷം അന്നത്തെഅധ്യാപകരായിരുന്ന നാൻസി ടീച്ചർ, മറിയം ടീച്ചർ എന്നിവർ ചാപ്പാറ, പുല്ലൂറ്റ് ഭാഗത്ത് നിന്നും അന്ന് ഹെഡ്മാസ്റ്ററായിരുന്ന ശ്രീ.കെ.പി പൈലി മാസ്റ്റർ അവർകൾ സ്വദേശമായ തുരൂത്തൂരുനിന്നും തുരുത്തിപുറത്തുനിന്നും വളരെ ത്യാഗം സഹിച്ച് വള്ളത്തിൽ പുഴകടത്തി കുട്ടികളെ വിദ്യാലയത്തിലേക്ക് കൊണ്ടുവന്നിരുന്നു. അവർ സർവീസിൽ നിന്നും വിരമിച്ചതോടെ വിദ്യാർത്ഥികളുടെ വരവും നിലച്ചു. വിദ്യാർത്ഥികളുടെ കുറവും നിമിത്തം 1992-93 അധ്യായന വർഷത്തിൽ ഈ വിദ്യാലയം 'അൺ എക്കണോമിക് ' ആയി പ്രഖ്യാപിച്ചു. ഇപ്പോഴും ഈ നില തുടരുന്നു ഏകദേശം നാപ്പതോളം കുട്ടികളാണ് ഇപ്പോൾ ഈ വിദ്യാലയത്തിൽ പഠനം നടത്തുന്നത്. പ്രധാന അധ്യാപിക അടക്കം നാലു അധ്യാപകന്മാർ ഇവിടെ സേവനമനുഷ്ഠിക്കുന്നു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
17

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1377111" എന്ന താളിൽനിന്ന് ശേഖരിച്ചത്