"ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
40001 wiki (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
40001 wiki (സംവാദം | സംഭാവനകൾ) |
||
വരി 2: | വരി 2: | ||
== സ്കൂൾ ഏറ്റെടുക്കുന്ന വിവിധ പാഠ്യ-പാഠ്യേതരപ്രവർത്തനങ്ങൾ == | == സ്കൂൾ ഏറ്റെടുക്കുന്ന വിവിധ പാഠ്യ-പാഠ്യേതരപ്രവർത്തനങ്ങൾ == | ||
നിരവധി പരിപാടികളാണ് സ്കൂൾ പിടിഎ യും വിവിധ ക്ലബുകളും സ്കൂളിൽ സംഘടിപ്പിക്കുന്നത്. പ്രവർത്തനങ്ങളുടെ കാലഗണനയനുസരിച്ചുള്ള വിവരണം നൽകിയിരിക്കുന്നു. | |||
== 2021 ഡിസംബർ == | == 2021 ഡിസംബർ == |
22:25, 22 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
സ്കൂൾ ഏറ്റെടുക്കുന്ന വിവിധ പാഠ്യ-പാഠ്യേതരപ്രവർത്തനങ്ങൾ
നിരവധി പരിപാടികളാണ് സ്കൂൾ പിടിഎ യും വിവിധ ക്ലബുകളും സ്കൂളിൽ സംഘടിപ്പിക്കുന്നത്. പ്രവർത്തനങ്ങളുടെ കാലഗണനയനുസരിച്ചുള്ള വിവരണം നൽകിയിരിക്കുന്നു.
2021 ഡിസംബർ
വിജയമന്ത്രങ്ങൾ
22/12/2021- എസ്.എസ്.എൽ.സി വിദ്യാർത്ഥികൾക്കായുള്ള മോട്ടിവേഷൻ ക്ലാസ് -വിജയമൃന്ത്രങ്ങൾ- ഒന്നാം ഘട്ടം സ്കൂൾ അങ്കണത്തിൽ നടന്നു. ലൈഫ് സ്കിൽ മാസ്റ്റർ ട്രെയിനർ ശ്രീ. ബിനു. പി. ബി ക്ലാസ് എടുത്തു. പ്രിൻസിപ്പൽ ഡോ. സി.മണി , ഹെഡ്മിസ്ട്രസ് ശ്രീമതി ആർ.എസ്. കലാദേവി എന്നിവർ ആശംസകൾ നേർന്നു.
എസ്.പി.സി ക്രിസ്തുമസ് ക്യാമ്പ്
ക്രിസ്തുമസ് അവധിക്കാല ക്യാമ്പ് 2021 ഡിസംബർ ഒന്ന്, രണ്ട് തീയതികളിൽ സ്കൂളിൽ നടന്നു. ക്യാമ്പ് അഞ്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. എസ്. ബൈജു നിർവഹിച്ചു.
2021 നവംബർ
പ്രതിഭാപോഷണ പരിപാടി
14/11/2021- പ്രതിഭാപോഷണ പരിപാടി (യു.എസ്.എസ് സ്കോളർഷിപ്പ് പരിശീലനം ഉദ്ഘാടനം കൊല്ലം ഡയറ്റ് പ്രിൻസിപ്പൽ ഡോ. ഷീജ. എസ് നിർവഹിച്ചു. പിടിഎ പ്രസിഡന്റ് /ശ്രീ.കെ. ബാബുപണിക്കർ അധ്യക്ഷം വഹിച്ചു. പ്രിൻസിപ്പൽ ഡോ. സി.മണി സ്വാഗതവും ഹെഡ്മിസ്ട്രസ് ശ്രീമതി ആർ.എസ്. കലാദേവി റിപ്പോർട്ടും അവതരിപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീ. ബിനോയ്.ജി നന്ദി പ്രകാശിപ്പിച്ചു.
തിരികെ സ്കൂളിലേയ്ക്ക്
01/11/2021- കോവിഡ് പ്രതിസന്ധിയിലും സ്കൂളുകൾ തുറന്നതിന്റെ ഭാഗമായി സ്കൂളിലെ കുട്ടികളെ കോവിഡ് മാനദണ്ഡങ്ങളനുസരിച്ച് ഹൃദ്യമായി സ്വാഗതം ചെയ്തു.
ശുചീകരണയജ്ഞം
നീണ്ട ഇടവേളയ്ക്ക് ശേഷം നവം -1 ന് സ്കൂളിലേക്കെത്തുന്ന കുട്ടികളെ വരവേൽക്കാൻ വെസ്റ്റ് സ്കൂൾ ഒരുക്കിയെടുക്കുന്നതിന്റെ ഭാഗമായി യുവജനസംഘടനകളും വിദ്യാർത്ഥിസംഘടനകളും സന്നദ്ധസേവനത്തിന്റെ വലിയ മാതൃകയാണ് കാട്ടിത്തന്നു. അവധി ദിവസമായ ഞായറാഴ്ചയായിട്ടും ശുചീകരണത്തിലും ഭക്ഷണക്കമ്മിറ്റിയിലും പ്രവർത്തിച്ച് മാതൃക കാട്ടിക്കൊണ്ട് സ്കൂളിലെ ഭൂരിഭാഗം അധ്യാപകരും പ്രവർത്തനത്തിൽ പങ്കാളികളായി മാതൃക കാട്ടി.
മക്കൾക്കൊപ്പം
11/09/2021- കേരള ശാസ്ത്ര സാഹിത്യപരിഷത്തിന്റെ ആഭിമുഖ്യത്തിൽ മക്കൾക്കൊപ്പം എന്ന പരിപാടി എല്ലാ ക്ലാസുകളിലും ഗൂഗിൾ മീറ്റ് വഴി സംഘടിപ്പിച്ചു.
2021 ഓഗസ്റ്റ്
വിദ്യാരംഗം ശില്പശാല
22/8/21-ൽ -കഥ, കവിത, ചിത്രരചന, കാവ്യാലാപനം,നാടൻപാട്ട്, പുസ്തകാസ്വാദനം, അഭിനയം എന്നീ ഏഴ് മേഖലകളിലായി HS - UP വിഭാഗങ്ങളിൽ ശില്പശാലകൾ സംഘടിപ്പിച്ചതിന്റെ റിസൽട്ട് ജില്ലാ സംഘാടകരിൽ എത്തിച്ചു.
ഹിരോഷിമ-നാഗസാക്കി ദിനാചരണപ്രവർത്തനങ്ങൾ
06/08/2021- 2021 ഓഗസ്റ്റ് 6 മുതൽ 9 വരെ ഹിരോഷിമ-നാഗസാക്കി ദിനാചരണപ്രവർത്തനങ്ങൾ ഏറ്റെടുത്തു. ആയിരം സഡാക്കോ കൊക്കുകളെ കുട്ടികൾ നിർമ്മിക്കുകയും ഓർമ്മക്കുറിപ്പ് അവതരിപ്പിക്കൽ, പോസ്റ്റർ പ്രദർശനം, വീഡിയോ പ്രദർശനം എന്നിവ നടത്തുകയും ചെയ്തു.
2022 ജൂലൈ
ഗണിതശാസ്ത്രക്ലബ് ഉദ്ഘാടനം
28/7/2021- ഗണിത ശാസ്ത്ര ക്ലബ്ബിന്റെ ഉദ്ഘാടന കർമ്മം 28/7/21 (ബുധൻ) 2.00 pm.ന് ബഹുമാന്യ ഹെഡ്മിസ്ട്രസ്സ് ശ്രീമതി കലാദേവി ടീച്ചർ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി എച്ച് എം ശോഭ ടീച്ചറും മറ്റ് അധ്യാപകരും ക്ലബ്ബിന്റെ പ്രവർത്തനങ്ങൾക്ക് ആശംസകൾ നേർന്നു സംസാരിച്ചു.
ശാസ്ത്രരംഗം പ്രവർത്തനോദ്ഘാടനം
25/07/2021- അഞ്ചൽ വെസ്റ്റ് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ 2021-22 വർഷത്തെ ശാസ്ത്രരംഗം പ്രവർത്തനങ്ങളുടെ ഉദ്ഘാടനം 25- 7- 2021 ഞായറാഴ്ച അഞ്ചുമണിക്ക് ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ്സ് ശ്രീമതി കലാദേവി ടീച്ചറിന്റെ അധ്യക്ഷതയിൽ കൊട്ടാരക്കര ഡയറ്റ് സീനിയർ ലക്ചറർ ശ്രീ ഗോപകുമാർ സർ നിർവഹിച്ചു.
സോഷ്യൽ സയൻസ് ക്ലബ് ഉദ്ഘാടനം
23/07/2021- 2021 ജൂലൈ 23 ന് ഗ്രാൻഡ് മാസ്റ്റർ ശ്രീ. ജി. എസ്. പ്രദീപ് ആണ് സോഷ്യൽ സയൻസ് ക്ലബ് ഉദ്ഘാടനം നിർവഹിച്ചത്. യോഗത്തിൽ ഹെഡ്മിസ്ട്രസ് ശ്രീമതി ആർ.എസ്. കലാദേവി അദ്ധ്യക്ഷത വഹിച്ചു. അധ്യാപകർ ആശംസകൾ അർപ്പിച്ചു.
വിദ്യാരംഗം ഉദ്ഘാടനം
12/7/21-ൽ 11- മണിക്ക് പ്രമുഖ എഴുത്തുകാരനും പ്രാസംഗികനും വെസ്റ്റ് സ്കൂളിൽ നിന്ന് ഹെഡ്മാസ്റ്ററായി 2015-ൽ വിരമിയ്ക്കുകയും ചെയ്ത ശ്രീ.വി.പി.ഏലിയാസ് സാർ വിദ്യാരംഗം പ്രവർത്തനോദ്ഘാടനം നിർവഹിച്ചു.
2021 ജൂൺ
വായന വാരാചരണം
19/6/2021- സ്കൂളിൽ വായന വാരാചരണത്തോടനുബന്ധിച്ച് മലയാളത്തിലെ പ്രിയകവികളെ ഉൾപ്പെടുത്തി കാവ്യസല്ലാപം നടത്തി. വെർച്വൽ ഫ്ലാറ്റ്ഫോമിൽ നടന്ന പരിപാടിയിൽ മലയാളത്തിലെ പ്രിയപ്പെട്ട കവികളായ കുരീപ്പുഴ ശ്രീകുമാർ, കല്ലറ അജയൻ ,കെ സജീവ് കുമാർ, ഗണപൂജാരി, രവി കൊല്ലംവിള എന്നിവർ പങ്കെടുത്ത് കാവ്യസല്ലാപം നടത്തി.
ഓൺലൈൻ പഠനസൗകര്യം
01/06/2021- സ്കൂളിൽ ഓൺലൈൻ പഠനസൗകര്യത്തിന് പ്രയാസമനുഭവിക്കുന്ന 61 കുട്ടികൾക്ക് അധ്യാപകരും അഭ്യുദയകാംക്ഷികളും വാങ്ങിനൽകിയ ഫോണുകൾ സ്കൂളിൽ കോവിഡ് പ്രോട്ടോേകോൾ പാലിച്ച് നടത്തിയ ചടങ്ങിൽ വിതരണം ചെയ്തു.