"എ എം യു പി എസ് മാക്കൂട്ടം/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 5: | വരി 5: | ||
===രാമാനുജൻ ഗണിത ക്ലബ്=== | ===രാമാനുജൻ ഗണിത ക്ലബ്=== | ||
'''[[{{PAGENAME}}/ | '''[[{{PAGENAME}}/ല|ലക്ഷ്യം]]''' | ||
'''[[{{PAGENAME}}/പ്രവർത്തനങ്ങൾ|പ്രവർത്തനങ്ങൾ]]''' | '''[[{{PAGENAME}}/പ്രവർത്തനങ്ങൾ|പ്രവർത്തനങ്ങൾ]]''' | ||
19:27, 22 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
രാമാനുജൻ ഗണിത ക്ലബ്
സൃഷ്ടി പ്രവൃത്തി പരിചയ ക്ലബ്
വിദ്യാർത്ഥികളിൽ കരകൗശല വിദ്യയിലുള്ള പ്രാവീണ്യം പരിപോഷിപ്പിക്കുന്നതിന് വേണ്ടി സൃഷ്ടി പ്രവൃത്തി പരിചയ ക്ലബ് വൈവിധ്യമാർന്ന അനുഭവങ്ങൾ സ്കൂളിൽ പ്രദാനം ചെയ്യുന്നു. ഈ വർഷത്തെ ക്ലബ് രൂപീകരണം ജൂലായ് ഒന്നാം തിയ്യതി നടത്തുകയും ക്ലബ് സെക്രട്ടറിയായി ഏഴാം ക്ലാസ് വിദ്യാർത്ഥിനിയായ എം. ഹിബ ജെബിനെ തെരഞ്ഞെടുത്തു. ചിത്രത്തുന്നൽ, പനയോല കൊണ്ടുള്ള ഉൽപന്ന നിർമാണം, വെജിറ്റബ്ൾ പ്രിന്റിംഗ്, പേപ്പർ ക്രാഫ്റ്റ്, പാവനിർമ്മാണം, മുത്ത് കൊണ്ടുള്ള ആഭരണ നിർമാണം, പാഴ് വസ്തുക്കൾ കൊണ്ടുള്ള കൗതുക വസ്തുനിർമാണം, ബാന്റ് മിന്റൺ നെറ്റ് നിർമ്മാണം, കളിമൺ ശിൽപ നിർമ്മാണം എന്നീ ഇനങ്ങളിൽ ഈ വർഷം വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുകയും ഉപജില്ലാ, ജില്ലാ മൽസരങ്ങളിൽ പങ്കെടുക്കുകയും ചെയ്തു. വിദ്യാർത്ഥികൾക്ക് നൂതന കരകൗശല രീതി ശാസ്ത്രം പരിചയപ്പെടുന്നതിന് വേണ്ടി ക്ലബിന് കീഴിൽ ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജിലേക്ക് പഠനയാത്ര നടത്തി. കരകൗശല വിദ്യയിൽ താൽപര്യമുള്ള വിദ്യാർത്ഥികൾക്ക് വേണ്ടി സ്കൂളിൽ ഏകദിന ശിൽപശാല നടത്തി. ഈ വർഷത്തെ ഉപജില്ലാ പ്രവൃത്തി പരിചയ മേളയിൽ യു.പി വിഭാഗത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ്, എൽ.പി വിഭാഗം ഫസ്റ്റ് റണ്ണർ അപ്പ് എന്നിവ കരസ്ഥമാക്കി കരവിരുതിലും മികവിന്റെ മുദ്രകൾ എഴുതിച്ചേർത്തു.
അലിഫ് അറബി ക്ലബ്
സ്കൂൾ വർഷാരംഭത്തിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയായ ഫാത്തിമ ഫിസ.എം സെക്രട്ടറിയായി യു.പി തലത്തിലും നാലാം ക്ലാസ് വിദ്യാർത്ഥിനിയായ ഫാത്തിമ ഫിദ സെക്രട്ടറിയായി എൽ.പി. തലത്തിലും ക്ലബ് രൂപീകരിച്ചു. സ്കൂൾ തലത്തിൽ വിദ്യാർത്ഥികളെ കണ്ടെത്തി ഉപജില്ലാ ജില്ലാ - ജില്ലാ മൽസരങ്ങളിലേക്ക് പ്രാപ്തരാക്കുന്നതിന് തുടക്കം കുറിച്ചു. വിദേശ അറബി ആനുകാലികങ്ങൾ, ചാർട്ടുകൾ, അറബിക് റേഡിയോ-ടി.വി പരിപാടികൾ, കാർട്ടൂണുകൾ തുടങ്ങിയവ എെ.സി.ടി സാധ്യതകളുപയോഗിച്ച് കുട്ടികൾക്ക് ലഭ്യമാക്കുന്നു. ദിനാചരണങ്ങളുടെ അച്ചടിച്ച ബഹുവർണ പോസ്റ്ററുകളുടെ പ്രദർശനം, അറബിക് കാലിഗ്രാഫി, കൈയ്യെഴുത്ത് മാസികാ നിർമാണം, അറബിക് ഇസ്ലാമിക് പുരാവസ്തു പ്രദർശനം, കൈപ്പുസ്തകങ്ങളുടെ സൗജന്യ വിതരണം തുടങ്ങി വിദ്യാർത്ഥികളിൽ ഭാഷാ നൈപുണി പരിപോഷിക്കുന്നതിനാവശ്യമായ ഒട്ടനവധി പ്രവർത്തനങ്ങൾ ക്ലബിന് കീഴിൽ നടത്തുന്നു.
ഉപജില്ലാ തലത്തിൽ അലിഫ് അറബിക് ക്ലബ് നടത്തിയ പ്രശ്നോത്തരി മൽസരത്തിൽ എൽ. പി. വിഭാഗം ഒന്നാം സ്ഥാനവും യു.പി. വിഭാഗം മൂന്നാം സ്ഥാനവും നേടി. ഉപജില്ലാ അറബിക് കലോൽസവം യു.പി, എൽ. പി വിഭാഗങ്ങളിൽ തുടർച്ചയായി പതിനാറാം തവണയും ഒാവറോൾ ചാമ്പ്യൻഷിപ്പ് അറബിക് ക്ലബ് സ്വന്തമാക്കി. ജെ.ഡി.ടി. എച്ച്.എസ്. എസിൽ നടന്ന ജില്ലാ കലാമേള അറബിക് കലോൽസവം യു.പി വിഭാഗത്തിൽ പതിമൂന്ന് ഇനങ്ങളിൽ പതിനൊന്ന് ഇനങ്ങളെയും പ്രധിനിധീകരിച്ച് 45 പോയന്റോടെ ജില്ലയിൽ സ്കൂൾ അടിസ്ഥാനത്തിൽ രണ്ടാം സ്ഥാനം നേടി. അറബിക് കവിതാലാപനത്തിൽ എം. ഹിബ ജെബിൻ രണ്ടാം തവണയും ഒന്നാം സ്ഥാനം കരസ്ഥമാക്കി. പ്രസംഗ മൽസരത്തിൽ എം. ഫാത്തിമ ഫിസ രണ്ടാം സ്ഥാനം നേടി.
ജൂനിയർ റെഡ് ക്രോസ്
1996 മുതൽ സ്കൂളിൽ ജൂനിയർ റെഡ്ക്രോസ് വിഭാഗം പ്രവർത്തിച്ചുവരുന്നു.(അംഗത്വ നമ്പർ 156/96-97). സ്വാതന്ത്ര്യദിനം, റിപ്പബ്ലിക് ദിനം, ദിനാചരണങ്ങൾ തുടങ്ങിയവയിൽ ജെ.ആർ.സി വിദ്യാർത്ഥികൾ ഡ്രിൽ അവതരിപ്പിക്കുന്നു. വർഷം തോറും നടത്തുന്ന ബേസിക് പരീക്ഷയിലും ഏകദിന ക്യാമ്പിലും കേഡറ്റുകൾ പങ്കെടുക്കുന്നു. ശൂചീകരണ പ്രവർത്തനങ്ങൾ, ആതുരാലയ സന്ദർശനം, യുദ്ധ വിരുദ്ധ ബോധവൽക്കരണം, ജുവനൈൽ ഹോം സന്ദർശനം, തുടങ്ങിയവയിലൂടെ സേവന മനോഭാവമുള്ള ഒരു തലമുറയെ സൃഷ്ടിക്കുന്നതിൽ സ്കൂൾ ജെ.ആർ.സി യൂണിറ്റ് സുപ്രധാനമായ പങ്കുവഹിക്കുന്നു.
ഭാരത് സ്കൗട്ട്സ്
വിദ്യാർത്ഥികളിൽ അച്ചടക്കം, കൃത്യനിഷ്ഠ, സാമൂഹ്യ സേവനം എന്നിവ പരിപോഷിപ്പിക്കുന്നതിന് ഭാരത് സ്കൗട്സ് യൂണിറ്റ് സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. 2005 സെപ്റ്റംബർ മാസത്തിൽ രൂപീകൃതമായി. 32 വിദ്യാർത്ഥികൾ ഇപ്പോൾ അംഗങ്ങളായുണ്ട്. ലഹരിവിരുദ്ധ ബോധവൽക്കരണം, പരിസ്ഥിതി ദിന റാലി, യുദ്ധ വിരുദ്ധ സന്ദേശം എന്നിവ നടത്തി. 2016 നവംബർ 11 മുതൽ 13 വരെ പറമ്പിൽക്കടവ് എം.എ.എം.യു.പി. സകൂളിൽ നടന്ന പെട്രോൾ ലീഡേർസ് ക്യാമ്പിൽ 13 വിദ്യാർത്ഥികൾ പങ്കെടുത്തു. സ്കൂൾ പരിപാടികളുടെ അച്ചടക്ക ചുമതല സ്കൗട്ട് വിദ്യാർത്ഥികളാണ് ഏറ്റെടുക്കാറുള്ളത്.
ചാന്ദ്നി ഹിന്ദി ക്ലബ്
വിദ്യാർത്ഥികളിൽ രാഷ്ട്രഭാഷയോടുളള താൽപര്യം പരിപോഷിപ്പിക്കുന്നതിന് വേണ്ടി വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ ചാന്ദ്നി ഹിന്ദി ക്ലബ് സ്കൂളിൽ നടത്തിവരുന്നു. ഏഴാം ക്ലാസ് വിദ്യാർത്ഥിനിയായ ആദിലാ റൂബിയാണ് ക്ലബ് സെക്രട്ടറി. ദൃശ്യ ശ്രാവ്യ സങ്കേതങ്ങളുപയോഗിച്ച് ഹിന്ദി സംഭാഷണങ്ങൾ, കഥകൾ, കവിതകൾ, കാർട്ടുണുകൾ തുടങ്ങിയവ പരിചയപ്പെടുന്നതിന് വിദ്യാർത്ഥികൾക്ക് അവസരമൊരുക്കുന്നു. ദിനാചരണങ്ങളോടനുബന്ധിച്ച് പോസ്റ്റർ നിർമാണം, പ്രസംഗ മൽസരം, പതിപ്പ് - മുദ്രാഗീത നിർമാണം തുടങ്ങിയവ നടത്തുന്നു. സ്വാതന്ത്ര്യദിനം, റിപ്പബ്ലിക് ദിനം എന്നിവയോടനുബന്ധിച്ച് ദേശഭക്തിഗാനാലാപന മൽസരം, ചാർട്ട് പ്രദർശനം, പ്ലക്കാർഡ് നിർമ്മാണം എന്നിവ സംഘടിപ്പിക്കുന്നു.
വിബ്ജിയോർ സയൻസ് ക്ലബ്
സയൻസ് ക്ലബ് ആഭിമുഖ്യത്തിൽ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തിവരുന്നു. പരിസ്ഥിതി ദിനാചരണം, പഠനോപകരണ നിർമാണ ശിൽപശാല, പരീക്ഷണ വാരം, പയറു വർഗങ്ങൾ അടങ്ങിയ ഭക്ഷ്യവിഭവങ്ങളുടെ പ്രദർശനം, ശാസ്ത്രമേള പങ്കാളിത്തം, ശാസ്ത്ര പ്രശ്നോത്തരി, കുട്ടി ശാസ്ത്രജ്ഞരെ കണ്ടെത്തൽ, സയൻസ് ദിന ശിൽപശാല, ചാന്ദ്രദിനാചരണം, ഡ്രൈ ഡേ, ശാസ്ത്ര റേഡിയോ, ഫീൽഡ് ട്രിപ്പ്, സെമിനാർ അവതരണം, പ്രൊജക്ട്, ശുചിത്വ സർവ്വെ എന്നിവ നടത്തി. ഉപജില്ലാ ശാസ്ത്രോൽസവത്തിൽ യു.പി വിഭാഗത്തിൽ റണ്ണർ അപ്പും, എൽ. പി വിഭാഗത്തിൽ മൂന്നാം സ്ഥാനവും നേടി.
റെയിൻബോ ഇംഗ്ലീഷ് ക്ലബ്
ഇംഗ്ലീഷ് ക്ലബ് ആഭിമുഖ്യത്തിൽ സ്കിറ്റ് അവതരണം, പതിപ്പ് നിർമാണം, കവിതാലാപന മൽസരം , കൈയ്യെഴുത്ത് മൽസരം, പുസ്തക പരിചയം, പ്രസംഗ മൽസരം, ക്ലാസ് പത്ര നിർമ്മാണം, മുദ്രാഗീത നിർമ്മാണം എന്നിവ സംഘടിപ്പിച്ചു. ഉപജില്ലാ കലാമേളയിൽ ഇംഗ്ലീഷ് പ്രസംഗ മൽസരത്തിൽ ക്ലബ് അംഗം ഹിബ ജെബിൻ മൂന്നാം സ്ഥാനം നേടി. ദിനാചരണങ്ങളോടനുബന്ധിച്ച് പോസ്റ്റർ -കൊളാഷ് നിർമാണം എന്നിവ സംഘടിപ്പിക്കുന്നു.
സാമൂഹ്യ ശാസ്ത്ര ക്ലബ്
സാമൂഹ്യശാസ്ത്രക്ലബ് ആഭിമുഖ്യത്തിൽ ക്വിറ്റ് ഇന്ത്യ, ഹിരോഷിമ,നാഗസാക്കിദിനത്തോടനുബന്ധിച്ച് കൊളാഷ് നിർമാണ മൽസരം, സഡാക്കോ കൊക്ക് നിർമാണം, ചാർട്ട് നിർമാണ മൽസരം, പ്രശ്നോത്തരി, ഇംഗ്ലീഷ്-മലയാളം പ്രസംഗ മൽസരം എന്നിവ സംഘടിപ്പിച്ചു. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ക്ലാസ് തല പ്രശ്നോത്തരി, പ്രസംഗ മൽസരം, ചാർട്ട് പ്രദർശനം, സ്കൂൾ തല സ്വാതന്ത്ര്യ സമരചരിത്ര ക്വിസ് എന്നിവ സംഘടിപ്പിച്ചു. ഉപജില്ലാ സാമൂഹ്യശാസ്ത്ര മേളയിൽ എല്ലാ ഇനങ്ങളിലും പങ്കെടുത്തു.