"ഗവ. യു.പി.എസ്. ആട്ടുകാൽ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 3: | വരി 3: | ||
1919 ൽ ആട്ടുകാൽ പ്രദേശത്തു ഒരു കുടിപ്പള്ളിക്കൂടം ആയിട്ടാണ് ഈ നാടിൻറെ സരസ്വതി ക്ഷേത്രമായ ആട്ടുകാൽ സ്കൂളിന്റെ ഉദയം ശ്രീ മേടയിൽ കൃഷ്ണപിള്ള അദ്ദേഹത്തിന്റെ വസ്തുവിലാണ് ഈ പള്ളിക്കൂടം സ്ഥാപിച്ചത് . ആദ്യ ഹെഡ്മാസ്റ്റർ ശ്രീ കേശവപിള്ള സാർ ആയിരുന്നു . ശ്രീ മണിയൻകോട് രാഘവപിള്ള ആയിരുന്നു ആദ്യ അധ്യാപകൻ. ആ കാലഘട്ടത്തിൽ വളരെ കുറച്ച കുട്ടികളെ സ്കൂളിൽ ഉണ്ടായിരുന്നുള്ളു. ഈ സ്കൂളിന്റെ സ്ഥാപകനായ ശ്രീ കൃഷ്ണപിള്ളയുടെ വീട്ടിൽ നിന്നുമാണ് അധ്യാപകർക്കും കുട്ടികൾക്കും ഭക്ഷണം നൽകിയിരുന്നത് . | 1919 ൽ ആട്ടുകാൽ പ്രദേശത്തു ഒരു കുടിപ്പള്ളിക്കൂടം ആയിട്ടാണ് ഈ നാടിൻറെ സരസ്വതി ക്ഷേത്രമായ ആട്ടുകാൽ സ്കൂളിന്റെ ഉദയം ശ്രീ മേടയിൽ കൃഷ്ണപിള്ള അദ്ദേഹത്തിന്റെ വസ്തുവിലാണ് ഈ പള്ളിക്കൂടം സ്ഥാപിച്ചത് . ആദ്യ ഹെഡ്മാസ്റ്റർ ശ്രീ കേശവപിള്ള സാർ ആയിരുന്നു . ശ്രീ മണിയൻകോട് രാഘവപിള്ള ആയിരുന്നു ആദ്യ അധ്യാപകൻ. ആ കാലഘട്ടത്തിൽ വളരെ കുറച്ച കുട്ടികളെ സ്കൂളിൽ ഉണ്ടായിരുന്നുള്ളു. ഈ സ്കൂളിന്റെ സ്ഥാപകനായ ശ്രീ കൃഷ്ണപിള്ളയുടെ വീട്ടിൽ നിന്നുമാണ് അധ്യാപകർക്കും കുട്ടികൾക്കും ഭക്ഷണം നൽകിയിരുന്നത് . | ||
ഈ സ്കൂൾ ഒരു യു പി സ്കൂൾ ആയി മാറ്റുന്നതിനുള്ള ശ്രമങ്ങൾ നാട്ടുകാരുടെ ധീരമായ പോരാട്ടം തന്നെയായിരുന്നു എന്ന തന്നെ പറയാം | ഈ സ്കൂൾ ഒരു യു പി സ്കൂൾ ആയി മാറ്റുന്നതിനുള്ള ശ്രമങ്ങൾ നാട്ടുകാരുടെ ധീരമായ പോരാട്ടം തന്നെയായിരുന്നു എന്ന തന്നെ പറയാം 1949 സ്കൂൾ ഷെഡ്ഡും അതിനു ചുറ്റുമുള്ള 15 സെന്റ് സ്ഥാലവും രാജ പ്രമുഖന്റെ പേരിൽ തിരുവുതാംകൂർ ഗവണ്മെന്റിലേക്ക് നൽകപ്പെട്ടു. തുടർന്ന് ഗവൺമെന്റിൽ നിന്ന് ഗ്രാന്റ് ലഭിച്ചു തുടങ്ങി. | ||
ശ്രീ കൃഷ്ണപിള്ള അദ്ദേഹത്തിന്റെ മകൾ ശ്രീമതി ഭാർഗവി അമ്മ | ശ്രീ കൃഷ്ണപിള്ള അദ്ദേഹത്തിന്റെ മകൾ ശ്രീമതി ഭാർഗവി അമ്മ 35സെന്റ് സ്ഥലം കൂടി സ്കൂളിന് നൽകി സ്കൂൾ അപ്ഗ്രേഡ് ചെയ്യുന്നതിനായി ശ്രീ പാമ്പാടി ബാലൻ പിള്ള പ്രസിഡന്റും ശ്രീ എ ജി തങ്കപ്പൻപിള്ള സെക്രട്ടറിയുമായുള്ള ഒരു ജനകീയ കമ്മിറ്റി രൂപീകരിക്കുകയും ഡെപ്പോസിറ്റ് ആയി കെട്ടിവയ്‌ക്കേണ്ട തുക ആയ25000 രൂപ ജനങ്ങളിൽ നിന്നും ശേഖരിക്കുകയും ചെയ്തു. | ||
സ്കൂളിന്റെ നടത്തിപ്പിനായി ഒന്നര ഏക്കറോളം ഭൂമി ഏറ്റെടുത്ത ഗവണ്മെന്റിനു നൽകണം ആയിരുന്നു. എന്നാൽ സ്കൂൾ നിലനിന്നുരുന്ന സ്ഥലത്ത് വഴിയമ്പലം നിലവിലുണ്ടായിരുന്നു. തുടർന്ന് വഴിയമ്പലം നടത്തിപ്പുകാരനായ കുട്ടപ്പനായർ എന്നയാൾക്ക് ൩൫ സെന്റ് സ്ഥലം ഒരു വീടോടു കൂടി വാങ്ങി നൽകിയ ശേഷം ഗവണ്മെന്റിനെ സമീപിച്ചു. ഈ വഴിയമ്പലത്തിന്റെ ബാക്കി പത്രം ഇന്നും സ്കൂളിൽ തലയുയർത്തി നിൽക്കുന്നു . | സ്കൂളിന്റെ നടത്തിപ്പിനായി ഒന്നര ഏക്കറോളം ഭൂമി ഏറ്റെടുത്ത ഗവണ്മെന്റിനു നൽകണം ആയിരുന്നു. എന്നാൽ സ്കൂൾ നിലനിന്നുരുന്ന സ്ഥലത്ത് വഴിയമ്പലം നിലവിലുണ്ടായിരുന്നു. തുടർന്ന് വഴിയമ്പലം നടത്തിപ്പുകാരനായ കുട്ടപ്പനായർ എന്നയാൾക്ക് ൩൫ സെന്റ് സ്ഥലം ഒരു വീടോടു കൂടി വാങ്ങി നൽകിയ ശേഷം ഗവണ്മെന്റിനെ സമീപിച്ചു. ഈ വഴിയമ്പലത്തിന്റെ ബാക്കി പത്രം ഇന്നും സ്കൂളിൽ തലയുയർത്തി നിൽക്കുന്നു . |
13:24, 22 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സ്കൂളിന്റെ ചരിത്രം നാടിന്റേയും
1919 ൽ ആട്ടുകാൽ പ്രദേശത്തു ഒരു കുടിപ്പള്ളിക്കൂടം ആയിട്ടാണ് ഈ നാടിൻറെ സരസ്വതി ക്ഷേത്രമായ ആട്ടുകാൽ സ്കൂളിന്റെ ഉദയം ശ്രീ മേടയിൽ കൃഷ്ണപിള്ള അദ്ദേഹത്തിന്റെ വസ്തുവിലാണ് ഈ പള്ളിക്കൂടം സ്ഥാപിച്ചത് . ആദ്യ ഹെഡ്മാസ്റ്റർ ശ്രീ കേശവപിള്ള സാർ ആയിരുന്നു . ശ്രീ മണിയൻകോട് രാഘവപിള്ള ആയിരുന്നു ആദ്യ അധ്യാപകൻ. ആ കാലഘട്ടത്തിൽ വളരെ കുറച്ച കുട്ടികളെ സ്കൂളിൽ ഉണ്ടായിരുന്നുള്ളു. ഈ സ്കൂളിന്റെ സ്ഥാപകനായ ശ്രീ കൃഷ്ണപിള്ളയുടെ വീട്ടിൽ നിന്നുമാണ് അധ്യാപകർക്കും കുട്ടികൾക്കും ഭക്ഷണം നൽകിയിരുന്നത് .
ഈ സ്കൂൾ ഒരു യു പി സ്കൂൾ ആയി മാറ്റുന്നതിനുള്ള ശ്രമങ്ങൾ നാട്ടുകാരുടെ ധീരമായ പോരാട്ടം തന്നെയായിരുന്നു എന്ന തന്നെ പറയാം 1949 സ്കൂൾ ഷെഡ്ഡും അതിനു ചുറ്റുമുള്ള 15 സെന്റ് സ്ഥാലവും രാജ പ്രമുഖന്റെ പേരിൽ തിരുവുതാംകൂർ ഗവണ്മെന്റിലേക്ക് നൽകപ്പെട്ടു. തുടർന്ന് ഗവൺമെന്റിൽ നിന്ന് ഗ്രാന്റ് ലഭിച്ചു തുടങ്ങി.
ശ്രീ കൃഷ്ണപിള്ള അദ്ദേഹത്തിന്റെ മകൾ ശ്രീമതി ഭാർഗവി അമ്മ 35സെന്റ് സ്ഥലം കൂടി സ്കൂളിന് നൽകി സ്കൂൾ അപ്ഗ്രേഡ് ചെയ്യുന്നതിനായി ശ്രീ പാമ്പാടി ബാലൻ പിള്ള പ്രസിഡന്റും ശ്രീ എ ജി തങ്കപ്പൻപിള്ള സെക്രട്ടറിയുമായുള്ള ഒരു ജനകീയ കമ്മിറ്റി രൂപീകരിക്കുകയും ഡെപ്പോസിറ്റ് ആയി കെട്ടിവയ്‌ക്കേണ്ട തുക ആയ25000 രൂപ ജനങ്ങളിൽ നിന്നും ശേഖരിക്കുകയും ചെയ്തു.
സ്കൂളിന്റെ നടത്തിപ്പിനായി ഒന്നര ഏക്കറോളം ഭൂമി ഏറ്റെടുത്ത ഗവണ്മെന്റിനു നൽകണം ആയിരുന്നു. എന്നാൽ സ്കൂൾ നിലനിന്നുരുന്ന സ്ഥലത്ത് വഴിയമ്പലം നിലവിലുണ്ടായിരുന്നു. തുടർന്ന് വഴിയമ്പലം നടത്തിപ്പുകാരനായ കുട്ടപ്പനായർ എന്നയാൾക്ക് ൩൫ സെന്റ് സ്ഥലം ഒരു വീടോടു കൂടി വാങ്ങി നൽകിയ ശേഷം ഗവണ്മെന്റിനെ സമീപിച്ചു. ഈ വഴിയമ്പലത്തിന്റെ ബാക്കി പത്രം ഇന്നും സ്കൂളിൽ തലയുയർത്തി നിൽക്കുന്നു .
കെട്ടിട നിർമാണത്തിന് വീണ്ടും അരയേക്കർ ഭൂമി കൂടി ബോണ്ടായി നൽകണം എന്ന ഗവണ്മെന്റ് ആവശ്യപ്പെട്ടു. അങ്ങനെ എ ജി തങ്കപ്പൻ നായർ രോഹിതാക്ഷൻ നായർ, വെമ്പായം അബ്ദുൽ ഹമീദ് ,വായനശാല കൃഷ്ണപിള്ള ,പാമ്പാടി ഗോപാലപിള്ള ,ആറ്റുകാൽ ആർ സുന്ദരം അധ്യാപകനും നാട്ടുകാരനുമായ ശ്രീ എസ് പ്രേമരാജ് എന്നീ ഏഴുപേർ ആവശ്യം വരുകയാണെങ്കിൽ അരയേക്കർ ഭൂമി കൂടി നൽകാമെന്ന് ബോണ്ട് നൽകി. തുടർന്ന് കെട്ടിട നിർമാണം ആരംഭിക്കുകയും ൧൯൮൧ ൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രി ശ്രീ ബേബി ജോൺ പുതിയ മന്ദിരം ഉൽഘാടനം ചെയ്യുകയും ചെയ്തു .
അങ്ങനെ നിരവധി പേരുടെ പ്രവർത്തനഫലമായി മണ്ണിൽ പുതിയ സ്കൂൾ കെട്ടിടം ഉയരുകയും കുടിപ്പള്ളിക്കൂടം യു പി സ്കൂൾ ആയി മാറുകയും ചെയ്തു.